സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവം 2023-24
പ്രവേശനോത്സവം വിധവ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.പിടിഎ പ്രസിഡൻറ് ശ്രീ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കേറ്റ് മോഹനൻ മുഖ്യപ്രഭാഷകനായി എത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലൂബെൽ തോമസ് കുട്ടികൾക്ക് ആശംസകൾ നേർന്നു.വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേംകുമാരി വനമാലി,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഷിബു തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേരുന്നു.തുടർന്ന് വിദ്യാർത്ഥിനികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.നവാഗതരായ കുഞ്ഞുങ്ങളെ കയ്യടികളോടെ,സ്വാഗത ഗാനത്തിന്റെ അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. നവാഗതരായ കുട്ടികൾക്ക് വടകര മനോരമ പത്രത്തിൻ്റെ പ്രതിനിധി ടൈംടേബിൾ കാർഡുകൾ വിതരണം ചെയ്തു.
ലോക പരിസ്ഥിതി ദിനം
ഈ വർഷവും പരിസ്ഥിതി ദിനംവിവിധ പരിപാടികളോടെ നടത്തപ്പെട്ടു.പരിസ്ഥിതി ക്ലബ്ബിന്റെയും സീഡിന്റെയും നേതൃത്വത്തിൽ നടന്ന പൊതു പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു.കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾകൈമാറി.പൊതു ചടങ്ങുകൾക്ക് അവസാനം വിവിധ കലാപരിപാടികൾ അരങ്ങേറി.പോസ്റ്റർ നിർമ്മാണം, ക്വിസ്സ്തു ടങ്ങിയവ കുട്ടികൾക്ക് മത്സര ഇനങ്ങളായി ഉണ്ടായിരുന്നു.
വിശുദ്ധ അന്തോണീസിന്റെ ഫീസ്റ്
പത്ര ക്വിസ്
കലോത്സവം
വിവിധമേളകൾ
സബ്ജില്ലാ സ്പോർട്സ് വിജയം
ലോക ലഹരി വിരുദ്ധ ദിനം
അധ്യാപക ദിനാഘോഷം
ഇത്തവണത്തെ അധ്യാപക ദിനാഘോഷം എല്ലാത്തവണത്തെയും പോലെ വൈവിധ്യപൂർണവും രസകരവും ആയിരുന്നു. അധ്യാപകർക്കായി ഹൃദയം നിറയ്ക്കുന്ന കലാവിരുന്നൊരുക്കിയ വിദ്യാർത്ഥിനികൾ, ആശംസകാർഡുകൾ ഓരോ അധ്യാപികയ്ക്കും കൈമാറി.പതിവ്പോലെ ഹെഡ്മിസ്ട്രസ് അധ്യാപികമാർക്ക് സമ്മാനങ്ങളും സ്നേഹവിരുന്നും ഒരുക്കി.
ലോക വായനാദിനം
യോഗ-മ്യൂസിക് ദിനങ്ങൾ
ഏകദിന ക്യാമ്പ് യു-പി
യുപി വിദ്യാർഥിനികൾക്കായി ഒരുക്കിയ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.നാടക പ്രവർത്തകനായ ശ്രീ ഗിരീഷ് ആയിരുന്നു ക്യാമ്പ് നയിച്ചത്.ഒരു ദിവസം പൂർണ്ണമായും നീണ്ടുനിന്ന ക്യാമ്പ് കുട്ടികളിൽ വ്യത്യസ്തമായ അനുഭവങ്ങൾ നിറയ്ക്കുന്നതായിരുന്നു.
മികവുത്സവം
വിമുക്തി
ശിശുദിനം
എല്ലാവർഷത്തെയും പോലെ ശിശുദിനാഘോഷംഅതിഗംഭീരമായിആഘോഷിക്കപ്പെട്ടു.അധ്യാപികമാർ ഒരുക്കിയ വിവിധ കലാപ്രകടനങ്ങൾ വിദ്യാർത്ഥിനികളെ രസിപ്പിച്ചു. ഓരോ ക്ലാസിനും വേണ്ടിയുള്ള മത്സരക്കളികൾ ഗ്രൗണ്ടിൽ വെച്ച് നടത്തി. ആവേശോജ്വലമായ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകി. ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് രുചികരമായ വിഭവങ്ങൾ അധ്യാപകർ ഒരുക്കി.
മിക്കവൽ ഉത്സവം
പുസ്തകോത്സവം
വായനാവാര ദിനാചരണത്തിന്റെ ഭാഗമായി കറൻ്റ് ബുക്സ് സഹകരണത്തോടെ സ്കൂൾ അങ്കണത്തിൽ 500ലധികം പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടന്നു.ഹെഡ്മിസ്ട്രസ് ബ്ലൂബെൽ തോമസ് പുസ്തകമേള ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് വായനയുടെ പുസ്തകങ്ങളുടെ പുതു ലോകം പുസ്തകോത്സവം സമ്മാനിച്ചു.രണ്ടാഴ്ചക്കാലം നീണ്ടുനിന്ന പുസ്തകോത്സവത്തിൽ നിരവധി പുസ്തകങ്ങൾ വിറ്റഴിഞ്ഞു.കൂടാതെ അധ്യാപകർക്കായി ഒരു അധ്യാപക ലൈബ്രറിയും തയ്യാറാക്കി' അത് സിസ്റ്റർ ജീവിത ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധദിനം - ജൂൺ 26
26/06/2023 ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സ്കൂളിൽ നടത്തി. ലഹരിവിരുദ്ധദിനത്തിന് മുന്നോടിയായി ഹാന്റ് ഓഫ് ലൗവിന്റെ നേതൃത്ത്വത്തിൽ രക്ഷിതാക്കൾക്ക് 21/06/23ന് ഒരു ഓറിയന്റേഷൻ ക്ലാസ്സ് നടത്തുകയുണ്ടായി. 26/06/2023 ന് ലോകലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂളിൽ ജനറൽ അസ്സംബ്ലി നടത്തി. മൈമിംഗ്, ലഹരിവിരുദ്ധ സന്ദേശം, സംഘഗാനം, പ്ലക്കാർഡ്, ചാർട്ട്, പോസ്റ്റർ നിർമ്മാണം എന്നിവ സ്കൂളിൽ അരങ്ങേറി. ജനറൽ അസ്സംബ്ലിക്ക് ശേഷം പ്ലക്കാർഡുകളേന്തി കുട്ടികളും അധ്യാപകരും റാലി നടത്തി. ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മരിയ ബെല്ല റാലിക്ക് നേതൃത്വം നൽകി. ഗൈഡ്സ് & JRC കുട്ടികൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുത്തു. 1217 കുട്ടികളും മുദ്രാവാക്യങ്ങൾ ഏറ്റു ചൊല്ലി. റാലി വിദ്യാലയത്തിനു ചുറ്റുമുള്ള പരിസരപ്രദേശങ്ങളിലൂടെയും വിവിധ ഷോപ്പുകളുടെ അരികിലൂടെയും ഓട്ടോസ്റ്റാൻറു വഴിയുമാണ് കടന്നുപോയത്. ധാരാളം പൊതുജനങ്ങൾ റാലിക്ക് ദൃക്സാക്ഷികളായി.
ചാന്ദ്രദിനം2023-24
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാർട്ട് നിർമ്മാണ മത്സരം,മോഡൽ നിർമ്മാണ മത്സരം,ക്വിസ് എന്നിവ സംഘടിപ്പിച്ചു.ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ചാന്ദ്രദിന പ്രഭാഷണം നടന്നു.മത്സരങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിച്ച കുട്ടികൾക്ക്,ഹെഡ്മിസ്ട്രസ് സമ്മാനദാനവും നിർവഹിച്ചു.
ഓണാഘോഷം 2023-24
ഈ വർഷത്തെ ഓണാഘോഷം ഏറെ വൈവിധ്യം നിറഞ്ഞതും ഹൃദ്യവുമായിരുന്നു.വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ഒന്ന് ചേർന്നുനിന്ന് ഓണാഘോഷം അവിസ്മരണീയമാക്കി.ക്ലാസ് തിരിഞ്ഞ് പൂക്കള മത്സരം,വൈവിധ്യമാർന്ന ഓണക്കളികൾ,അധ്യാപകരുടെ കമ്പവലി മത്സരം,രക്ഷിതാക്കളുടെ സാരിയുടുക്കൽ മത്സരം,ഓണസദ്യ...ഇത്തവണ ആഘോഷം വൈവിധ്യപൂർണ്ണം
സ്ക്കൂളിന്റനേട്ടങ്ങൾ
മേളകളിലെ വിജയം
കലോത്സവത്തിൽ സബ്ജില്ല ഫസ്റ്റ് റണ്ണ സബ് കിരീടം. സബ്ജില്ലാ മേളകളിൽ ഐടി സയൻസ് ഗണിതം വർക്ക് എക്സ്പീരിയൻസ് സോഷ്യൽ സയൻസ് തുടങ്ങിയ എല്ലാ മേഖലകളിലും നമ്മുടെ സ്കൂൾ ഓവറോൾ കരസ്ഥമാക്കി.
- ഐടി മേളയിൽ പാർവണ ബി യ്ക്ക് ആനിമേഷനിൽ സ്റ്റേറ്റ് എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു.
- ഗണിതശാസ്ത്രമേളയിൽ ഇഷാനി കെ ബി എസ് മാത്സ് നിശ്ചല മാതൃകയ്ക്ക് സ്റ്റേറ്റിൽ എ ഗ്രേഡ് നേടി.
- മാത്സ് സിംഗിൾ പ്രോജക്ടിന് ദേവനന്ദ സ്റ്റേറ്റിൽ മൂന്നാം സ്ഥാനവും നേടി.
- സോഷ്യൽ സയൻസ് മേളയിൽ നന്ദിക സന്ദീപ് അറ്റ്ലസ് മേക്കിങ്ങിന് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.
- സോഷ്യൽ സയൻസ് മേളയിൽ തേജശ്രീ,തനുശ്രീ എന്നീ വിദ്യാർത്ഥിനികൾ നിശ്ചല മാതൃകയിൽ സ്റ്റേറ്റിൽ കരസ്ഥമാക്കി.
അക്കാദമികം
SSLC 2023-24
- വിജയശതമാനം 100%
- 226 പേർ പരീക്ഷ എഴുതിയതിൽ 91 പേർക്ക് മുഴുവൻ A+
- USS - 28 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
- NMMS - 9
2023-24 sslc batch A+ ആദരം