സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/കുഞ്ഞെഴുത്തുകൾ
2023-24 Indian Post Office സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിൽ കുമാരി ... ഒന്നാം സമ്മാനം നേടിയതിന്റെ പുർണ്ണരൂപം...
രാത്രി മഴ
രാത്രിയുടെ ഏതോയാമത്തിൽ പതുക്കെ ഞാൻ ഉണർന്നു. ഇന്നലെയുടെ മറക്കാനാവാത്ത ഓർമ്മകൾ എന്നെ വീർപ്പുമുട്ടിച്ചു. മഴ തോർന്ന രാത്രിയിലെ നിലാവിനെ ജനലഴികളിലൂടെ ഞാൻ നോക്കി .സങ്കടം തുളുമ്പുന്ന നിമിഷങ്ങൾ. ഞാൻ മൗനത്തോടെ ഓർമിച്ചു .അന്ന് ഒരു വേനലവധി ദിനം ആയിരുന്നു. മനസ്സിൽ മധുരമാർന്ന മോഹങ്ങളുമായി ഞാൻ മുറ്റത്തെ മാവിൻ ചോട്ടിലേക്ക് ഓടി. മാമ്പഴങ്ങൾ ഓരോന്നായി എൻറെ കുഞ്ഞുടുപ്പിൽ നിറച്ച് വീട്ടിലേക്കോടി. അതിൽ നിന്ന് ഒരു മാമ്പഴം കൊച്ചനുജനും നൽകി. അവൻറെ മുഖത്തെ നവരസങ്ങൾ എന്നെ വളരെയേറെ സന്തോഷിപ്പിച്ചു. മുറ്റത്താകെ നറുമണം നിറഞ്ഞു. പൂക്കൾ ആനന്ദ നൃത്തമാടി. അങ്ങനെ വേനലവധി ക്കാലം പതുക്കെ ശാന്തമായി കഴിഞ്ഞു.
അശാന്തമായ മഴക്കാലം വന്നു. സ്കൂളിൻറെ പടികൾ ചവിട്ടി ആദ്യാക്ഷരം നുകരാൻ ഞാൻ ഓടി. പാഠഭാഗങ്ങളും കളിചിരിയുമായി ആ ദിവസങ്ങൾ മെല്ലെ നീങ്ങി. അങ്ങനെ മഴ തോരാത്ത ഒരു ദിവസം സ്കൂൾ വിട്ട് ഞാൻ കണ്ട കാഴ്ച എന്നെ തളർത്തി. ഞാൻ വീണുപോയി. വെറും ഒരു രണ്ടാം ക്ലാസുകാരിയായ എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മഴയുടെ ആഘാതത്തിൽ എൻറെ വീടും മാതാപിതാക്കളും മഴവെള്ളപ്പാച്ചിലിൽ ഒഴുകി.ഞാൻ കൊച്ചനുജന്റെ കയ്യിൽ മുറുകെ പിടിച്ചു.
എല്ലാം നഷ്ടപ്പെട്ടവളെ പോലെ ഞാനിരുന്നു. എല്ലാ ഉത്തരവാദിത്വവും എൻറെ കരങ്ങളിൽ തന്ന് അവർ യാത്രയായി .ഒരു അഗ്നിപർവ്വതം പോലെ എൻറെ സങ്കടം പൊട്ടിത്തെറിച്ചു .അനിയൻറെ വിദ്യാഭ്യാസം ഭക്ഷണം മറ്റു ചിലവുകൾ താങ്ങാനാകാതെ ഞാനെൻറെ പഠിത്തം നിർത്തി.അങ്ങനെ ഒരു വീട്ടിലെ അടുക്കളപ്പണി കഴിഞ്ഞു ഞാൻ ഇറങ്ങിയപ്പോൾ അവിടുത്തെ കുട്ടി പുസ്തകം വലിച്ചെറിഞ്ഞത് കണ്ടു. അമ്മ അവളെ ശകാരിച്ചു. അതും ഞാൻ കേട്ടു അവളുടെ അമ്മ സമ്മാനിച്ച പുസ്തകം ആയിരുന്നു അത്. അവൾക്ക് ഇഷ്ടമില്ല അതായിരുന്നു എറിഞ്ഞത് .ഞാൻ അത് എടുത്ത് വായിക്കാൻ തുടങ്ങി. അതുകഴിഞ്ഞ് പുസ്തകത്തോടുള്ള താൽപര്യം കാരണം ഞാൻ വായനശാലകളിൽ നിന്ന് പുസ്തകം വായിച്ചു. അന്നത്തെ അന്നത്തിനായി ജോലിചെയ്തു ജീവിതം മുന്നോട്ടു നയിച്ചു. കത്തിയമർന്ന ചാരത്തിൽ നിന്ന് ഉയർന്ന ഫീനിക്സ് പക്ഷിയെ പോലെ അന്ന് ആ അത്ഭുതം നടന്നു. എൻറെ റിസൾട്ട് വന്നു. ഞാനും ഐഎഎസ് പരീക്ഷ പാസായി. നിരന്തരമായ പരീക്ഷണങ്ങൾക്കപ്പുറം ഞാനും ഐഎസ് ഓഫീസർ ആയി മാറി .
ദേവനന്ദന പി
ഏഴ് ബി
കണ്ണീർമഴ
സ്കൂൾ വിട്ട് മുറ്റത്തേക്ക് ഇറങ്ങി. ഇറ്റിറ്റ് വീഴുന്ന മഴ.... മഴ ആസ്വദിക്കുന്ന സമയത്ത് ഒരു അമ്മ കൈക്കുഞ്ഞുമായി കറുത്ത കുടയും ചൂടി റോഡിലൂടെ പോവുന്നു..
ആ കാഴ്ച കണ്ടപ്പോൾ വർഷങ്ങൾ പിന്നിലേക്ക് മനസ്സ് യാത്രയായി. ഇതുപോലെ ഒരു തോരാമഴയത്ത് കളിസ്ഥലത്ത് ഇരുന്ന് ഞാൻ കണ്ട കാഴ്ച മറക്കാൻ ഏറെ ശ്രമിച്ചു. ദിവസങ്ങളോളം രാത്രി സ്വപ്നമായി ആ ദൃശ്യം എൻ്റെ മനസ്സിൻ്റെ വാതിലിൽ വന്ന് മുട്ടാറുണ്ട്.. ചെളി കെട്ടിക്കിടന്ന വഴിയിൽ കറുത്ത കുടയുമായി കൈയും കണ്ണും വിടരാത്ത കുഞ്ഞുമായി യാത്ര ചെയ്യുന്ന ഒരു മാതാവ്... പെട്ടെന്നാണ് അത് സംഭവിച്ചത് ..കാലൻ വന്ന് കുത്തിയിട്ടതുപോലെ ആരോഗ്യ കേന്ദ്രത്തിന്റെ കൂറ്റൻ മതിൽ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് താഴേക്ക് പതിക്കുന്നു.ആ കല്ലിൻ കൂട്ടങ്ങൾക്കിടയിൽ അമ്മയും കുഞ്ഞും. ശബ്ദം കേട്ടവർ നാലു ഭാഗത്തുനിന്നും ഓടി വന്നു. അമ്മയെ കുഞ്ഞിനെയും ഓടിക്കൂടിയ നാട്ടുകാർ രക്ഷിച്ചു. മതിലുപൊട്ടി ഒഴുകിവന്ന മഴവെള്ളം രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിൽ ആക്കി എങ്കിലും അവരുടെ അശ്രാന്ത പരിശ്രമത്താൽ അമ്മയേയും കുഞ്ഞിനെയും പുറത്തെടുത്തു. ഞാൻ കേട്ട ശബ്ദം എന്റെ കാതിൽ നിന്നും ഇന്നും മായാതെ കിടക്കുന്നു. കുഞ്ഞു കരങ്ങൾ അമ്മയോടൊപ്പം നക്ഷത്രത്തിന്റെ വീട്ടിലേക്ക് യാത്ര പോയി ......അവിടെയാകെ ഒരു നേരത്തേക്ക് നിശബ്ദം..നിശ്ചലം.. പിന്നീട് ഉയർന്നത് പെട്ടെന്ന് ആണ് ആ ശബ്ദം കേട്ടത് കേട്ടത്. വലിയ വായിൽ കരച്ചിൽ... തിരിഞ്ഞുനോക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടി..തൻ്റെ അനിയത്തിയെ കാത്തിരുന്ന ആ കുഞ്ഞു പെൺകുട്ടിയെ ആളുകൾ സ്നേഹത്തോടെ നോക്കി. ചിന്നുവിന്റെ വിളികേട്ട് ഓർമ്മകളിൽ നിന്ന് ഉണർന്നു. മനസ്സിൽ വേദന തളം കെട്ടി നിന്നു. ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്ന ഇത്തരം തോരാ ദുരിതങ്ങൾ എന്ന് അവസാനിക്കും.
ലാമിയ എസ്
ഏഴ് ബി