അമൃത വി.എച്ച്.എസ്.എസ്.കോന്നി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
അമൃത വി.എച്ച്.എസ്.എസ്.കോന്നി | |
---|---|
വിലാസം | |
കോന്നി അമൃത വി എച്ച് എസ് എസ് , കോന്നി പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 31 - 6 - 1936 |
വിവരങ്ങൾ | |
ഫോൺ | 0468 2242226 |
ഇമെയിൽ | 0421amritavhss@gmail.com |
വെബ്‍സൈറ്റ് | http://amruthavhss.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38035 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904021 |
യുഡൈസ് കോഡ് | 32120300722 |
വിക്കിഡാറ്റ | Q87595894 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 291 |
അദ്ധ്യാപകർ | 24 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | കൃഷ്ണകുമാർ |
പ്രധാന അദ്ധ്യാപിക | എം രാധികാ റാണി |
പി.ടി.എ. പ്രസിഡണ്ട് | തമ്പി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനീഷ |
അവസാനം തിരുത്തിയത് | |
05-02-2022 | 38035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തനംതിട്ട -പുനലൂർ റോഡിൽ എലിയറക്കൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് അമൃത വി എച്ച് എസ് എസ്, കോന്നി....
വനമേഖല ആയ കോന്നിയിൽ നിന്നും രണ്ട് കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ സമീപപ്രദേശങ്ങൾ ഏറെ പ്രശസ്തം ആണ്... പ്രകൃതി രമണീയമായ കോന്നിയെ തഴുകി ഒഴുകുന്ന അച്ചൻകോവിലാർ, വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ആനക്കൂട്, വനമേഖലയെ സംരക്ഷിക്കുന്ന ഫോറെസ്റ്റ് ഓഫീസ്, മണ്ണ് ഗവേഷണ കേന്ദ്രം , ഇക്കോ ടൂറിസത്തിൽ ഉൾപ്പെടുന്ന കുട്ടവഞ്ചി സവാരി, മെഡിക്കൽ കോളേജ്, നിരവധി ഹയർ സെക്കന്ററി സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, ബാങ്കുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവ കൊണ്ട് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് മികച്ചു നിൽക്കുന്നു...
വിദ്യാഭ്യാസപരമായി ബഹുദൂരം പിന്നിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഉണ്ടാകണം എന്ന ആഗ്രഹത്തിന്റെ ഫലമായി യശഃ ശരീരനായ കോന്നി ശ്രീ കല്ലറ കൃഷ്ണൻ നായർ അവറുകൾ ആണ് ഈ സ്ഥാപനത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ചത്..
കൂടുതൽവായിക്കുക ----
ഭൗതികസാഹചര്യങ്ങൾ
നാല് ഏക്കറോളം വരുന്ന ഭൂമിയിൽ പടിഞ്ഞാറോട്ട് ട ദർശനമായി തലയെടുപ്പോടെ നാല് നിലകളിലായി ഈ സ്കൂൾ കെട്ടിടം നിലകൊള്ളുന്നു . 40 മുറികൾ, വിശാലമായ വായനശാല, ലാബുകൾ ( സയൻസ് കമ്പ്യൂട്ടർ )സൊസൈറ്റി, ഓഫീസ് റൂം ,ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ ഓഡിറ്റോറിയം, കൂടാതെ ഓപ്പൺ എയർ ഓഡിറ്റോറിയം , ഭക്ഷണശാല, പാചകപ്പുര, ഉച്ചഭക്ഷണ ശാല, വാഹന പാർക്കിംഗ് സൗകര്യം , ലേഡീസ് ജെൻസ് സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, സ്കൂളിനോട് ചേർന്ന് തന്നെ വിശാലമായ കളിസ്ഥലം, കൂടാതെ അതെ സ്കൂളിന് എതിർവശത്തായി മറ്റൊരു കളി സ്ഥലവും ഉണ്ട്, എല്ലാ എച്ച് സ് വിഭാഗം ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.
വി എച്ച് സി കെ മാത്രമായുള്ള ഉള്ള കെട്ടിടത്തിൽ എഫ് എച്ച് ഡബ്ലിയു, ജെ എസ് ഡി, എന്നീ കോഴ്സുകൾ പ്രവർത്തിക്കുന്നു പ്രത്യേക ലാബ് സൗകര്യങ്ങളുമുണ്ട്. യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ ഉണ്ട്. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ സിസിടിവി ക്യാമറകൾ,അഗ്നി സുരക്ഷാക്രമീകരണങ്ങൾ കുടിവെള്ള ശുദ്ധീകരണ സംവിധാനം നമ്മൾ മഴവെള്ള സംഭരണി, കിണർ പ്രത്യേക അസംബ്ലി ഗ്രൗണ്ട് ,വിശാലമായ കൃഷി സ്ഥലം , പൂന്തോട്ടം എന്നിവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്സ് & ഗൈഡ്സ്
- എൻ സി സി
- ജൂനിയർ റെഡ്ക്രോസ്
- ഐ റ്റി ക്ളബ്ബ്
- കാർഷിക ക്ളബ്ബ്
- സയൻസ് ക്ളബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ളബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്
- പരിസ്ഥിതി ക്ളബ്ബ്
- ഫോറസ്റ്റ് ക്ളബ്ബ്
- എൻ എസ് എസ്
- നേർക്കാഴ്ച
- LED ബൾബ് നിർമ്മാണം
**ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളിൽ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നൽകി LED ബൾബ് നിർമ്മിക്കുകയും വിൽപന നടത്തി വരികയും ചെയ്യുന്നു.
ഹൈടെക് സ്കൂൾതല പ്രഖ്യാപനം
നേർകാഴ്ച
-
നേർക്കാഴ്ച്ച - അകലെ.......അരികെ....... (Aswanianil 9C)
-
നേർക്കാഴ്ച്ച - stay home (muktha 8B)
-
നേർക്കാഴ്ച്ച - വെളിച്ചത്തിലേക്ക് (Abhirami S 10B)
-
നേർക്കാഴ്ച്ച - ഭൂമിയിലെ മാലാഖ (Amrita 9B)
മുൻ സാരഥികൾ
1.എം.രബീന്ദ്ര നാഥ് 2.കെ. ജനാർദനൻ നായർ 3.എം.പി. വേലു നായർ 4.ഇ.കെ. ഗോപാൽ 5.എം.ചിന്നമ്മ പിള്ള 6.എം. ഡാനിയേൽ ജോർജ് 7.എം. കെ.ബാലകൃഷ്ണൻ നായർ 8.നീലകണ്ഠ പിള്ള 9.ഡി. രാധാ ദേവി 10.എം. പി. സോമരാജൻ നായര് 11.കെ.രവീന്ദ്രൻ പിള്ള 12.എൻ. ആർ. പ്രസാദ് 13.കെ ശ്യാമളാ ദേവി 14.എം.കെ,ഹരിദാസ് 15.കെ.ചന്ദ്രമോഹനൻ പിള്ള 16.പി.ജി.,ശശിധരൻ നായർ 17.ആർ.ഹരികുമാർ
നേട്ടങ്ങൾ
കലാ -കായികം, ശാസ്ത്രം ,പ്രവർത്തിപരിചയം, ഐ.ററി മേഖല എന്നിവകളിൽ സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എൽ. സി, വി.എച്ച് എസ് ഇ വിഭാഗങ്ങളിൽ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.പി,ജെ. തോമസ് (Ex.MLA)
2.കോന്നിയൂർ ബാലചന്ദ്രൻ (കവി)
3.കോന്നിയൂർ രാധാകൃഷ്ണൻ (കവി)
4.കെ.സന്തോഷ് കുമാർ (കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ,തിരുവനന്തപുരം)
5.Dr.ററി.എം ജോർജ്ജ് (TVM Hospital Konni)
6.മൈഥിലി (ബ്രൈററി ബാലചന്ദ്രൻ) സിനിമാ താരം
7.കുമാരി പാർവതി കൃഷ്ണ (സീരിയൽ താരം)
8.കെ. ആർ .ലേഖ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്-2016
അനുഭവക്കുറിപ്പുകൾ
സ്കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ അനുഭവക്കുറിപ്പുകൾ പങ്കുവയ്ക്കുന്നു........
അമൃതയിലെ എന്റെ അനുഭവം അസംമ്പ്ലി ഗ്രൗണ്ടിലെ ഒരു വലിയ മരമാണ് , കലോത്സവത്തിന്റെ നിറങ്ങളാണ് , അതിലുമുപരി സൗഹൃദങ്ങളുമാണ്. 5ആം ക്ലാസ്സിൽ മഴയത്തു കൂട്ടുകാരുമൊത്തു കഥകൾ പറഞ്ഞിരുന്ന ഓട് പാകിയ ക്ലാസ്സ്മുറികളുടെ സ്ഥാനത്ത് ഇന്നെന്റെ സ്കൂൾ ഒരു വലിയ കെട്ടിടമായി ഉയർന്നത് അറിഞ്ഞതെ ഇല്ലായിരുന്നു!! . വലുതായാലും ചെറുതായാലും തിരിച്ചു വരാൻ എപ്പോഴും ആഗ്രഹം ഈ വരാന്തകൾ പഠിപ്പിച്ച ആദ്യ പാഠങ്ങളിലോട്ടാണ് ,ഹൃദയം തന്നു പഠിപ്പിച്ച അദ്ധ്യാപകരിലോട്ടാണ്.
ആർച്ച സന്തോഷ് 2006-2012 PhD in hydrogen energy (Nano technology)at Helmholtz-Zentrum for materials and coastal research, Germany
വിദ്യാലയ ജീവിതമാണല്ലാ എലാവരുടേയുംഏറ്റവുും ഇഷ്ടപ്പെട്ടതുും തിരിച്ചു ഒന്നുകൂടിപ്പോകാൻ പറ്റിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നതുമായ കാലഘട്ടം. എനിക്കുും അങ്ങനെ മറക്കാൻ പറ്റാത്തതുും എന്റെ ഓർമ്മച്ചെപ്പിൽ എന്നുും സൂക്ഷിച്ചുവച്ചിരിക്കുന്നതുമായ ഒരു കാലഘട്ടമാണ് എന്റെ ഹൈസ്കൂൾ ജീവിതം..എല്ലാ മേഖലകളുും ഒരുപോലെ കൈകാര്യം ചെയ്യാൻ എന്നെ പ്രാപ്തയാക്കിയ എന്റെ സ്കൂൾ.
ഒരിക്കലുും മറക്കാൻ പറ്റാത്തസമയം. സ്കൂൾ കലോത്സവങ്ങളുും, അതിന്റെ തയ്യാറെടുപ്പുകളുും, അതിനു ഒപ്പം നിന്നിരുന്ന അധ്യാപ കരും!!!! എന്തിനു ഏറെപ്പറയണം,പഠനം ആയാലുും പാഠ്യേതര വിഷയം ആയാലുും എന്തിനുും കൂടെ നിന്നിരുന്ന അധ്യാപകരുും, അതായിരുന്നു എന്റെ അടിത്തറ എന്നുവേണം പറയാൻ. ഇന്ന് ബിരുദാനന്തര ബിരുദം ഉള്ള ഒരു ഡോക്ടർ ആയി നിൽക്കുമ്പോൾ നഷ്ടബോധം ഉളവാക്കുന്ന2 കാര്യങ്ങൾ. 1) എന്റെ ഹൈസ്കൂള്ലിൽ ഒന്നുകൂടി പഠിക്കാൻ പറ്റിയിരുന്നു എങ്കിൽ, 2) കലോത്സവ വേദികളിൽ പങ്കെടുക്കാൻ പ റ്റിയിരുന്നു എങ്കിൽ.
എന്ന് Dr. Veena Vinod B.A.M.S MD
Schooling phase is probably the best time one can experience in life. Those were the most carefree phase that I can think of. I was lucky to be in the same school for over 6 years. Knowing many of my school mates and teachers personally made me feel like home. It was during those days that I found my good friends. Thanks to those teachers who made learning fun and lively. There was less reading and more of listening. Befriending class mates and wonderful teachers of our school made those days much more exciting. Those were the days!!
Dr.Haritha H 2002-2007 Ph.D Chemistry Indian Institute of Space Science & Technology Thiruvananthapuram
1984-89 കാലഘട്ടത്തിൽK.K.N.M ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്നു ഞാൻ. പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസ്സുകളും കൂട്ടുകാരുമൊത്തുള്ള ഒത്തുചേരലുമെല്ലാം ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്. ഇന്ന് ഈ സ്ഥാനത്തേക്ക് എന്നെ പ്രാപ്തനാക്കാൻ വേണ്ടി ഈ വിദ്യാലയവും അധ്യാപകരും വഹിച്ച പങ്ക് ഞാൻ ഓർക്കുന്നു. ഇനിയും അനേകായിരം വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചവുമായി ഈ വിദ്യാലയം നിലകൊള്ളട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ഡോ. ശ്രീകുമാർ എൻ.വി അസിസ്റ്റന്റ് പ്രൊഫസ്സർ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഗവണ്മെന്റ ആർട്‌സ് കോളേജ്, തിരുവനന്തപുരം.
1982ൽ ആണ് ഞാൻ കെ കെ എൻ എം എച്ച് എസ് എസ്( ഇപ്പോഴത്തെ അമൃത വി എച്ച് എസ് എസ്) ൽ അഞ്ചാം ക്ലാസിൽ ചേരുന്നത്. എലിയറയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് “എലിയറയ്ക്കൽ സ്കൂൾ “എന്നാണ് ഈ വിദ്യാലയം ആദ്യം പൊതുവേ അറിയപ്പെട്ടിരുന്നത്. എന്റെ അമ്മ അവിടുത്തെ അധ്യാപിക ആയിരുന്നതിനാൽ ഓർമ്മ വെച്ച നാൾ മുതൽക്കേ “എലിയറയ്ക്കൽ സ്കൂൾ “എനിക്ക് സുപരിചിതമായ പേരായിരുന്നു. സ്കൂളിനെ സംബന്ധിച്ച എന്റെ ആദ്യ ഓർമ്മകളിൽ ഒന്ന് അവിടത്തെ ലൈബ്രറി ആൻറ് റീഡിങ് റൂം നെ സംബന്ധിച്ചാണ്. ഞാൻ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിച്ചിരുന്നപ്പോൾ ആയിരിക്കണം സ്കൂളിലെ ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. അന്നു ഞാൻ ഈ സ്കൂളിലെ വിദ്യാർത്ഥി ആയിരുന്നില്ല. ലൈബ്രറി പ്രവർത്തനം ആരംഭിച്ച ദിവസം അവിടെ നിന്നും എടുത്ത ഒരു പുസ്തകവുമായി ആണ് അമ്മ വൈകിട്ട് വീട്ടിലെത്തിയത് .വലിയ അക്ഷരങ്ങളിൽ ചിത്രങ്ങളോട് കൂടിയ ഒരു ചെറിയ പുസ്തകം “കുട്ടികളുടെ തിലകൻ”( ലോകമാന്യതിലകൻ) .ഞാൻ ആദ്യമായി വായിച്ച പുസ്തകം!!!അതിൻറെ പുറംചട്ടയിലെ തിലകൻ ഇപ്പോഴും എന്റെ ഓർമ്മയിൽ വ്യക്തമായി നിലനിൽക്കുന്നു. ലോകമാന്യനെ പോലെ വിദ്യാഭ്യാസ വിചക്ഷണൻമാരായ ഒരുപറ്റം അധ്യാപകരുടെ ശിക്ഷണത്തിലാണ് എന്റെ തലമുറ വളർന്നത്. ഞങ്ങളിൽ ഓരോരുത്തരെയും ഞങ്ങളെക്കാൾ അധികം മനസ്സിലാക്കിയ, ലോകമാന്യരായ അധ്യാപകർക്കും, ഞങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു തന്ന ഈ സരസ്വതി ക്ഷേത്രത്തിനും പ്രണാമം.
Rahul Balachandran General Manager HCL Technology. Chennai.
ഒരു വട്ടം കൂടി..............
കോന്നിയൂർ ബാലചന്ദ്രൻ
പത്താം ക്ലാസ് പഠനം അവസാനിക്കുന്നതോടെ ഒരാളുടെ കുട്ടിക്കാലവും അവസാനിക്കുകയായി. പിന്നെ ഓർമകളിൽ ഇടക്കിടെ കടന്നു വരുന്ന വസന്തം പോലെ പഴയ വിദ്യാലയ ജീവിതം! വൈലോപ്പള്ളി ഓർമിപ്പിക്കുന്നത് പോലെ "ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്ത് പുലർന്നാലും......” മനസ്സിൽ നന്മയുടെ മുള പൊട്ടുന്നുണ്ട് പഴയ കൂട്ടുകാരും ഒത്തു ചേർന്നു പുലർന്ന ഒരു ബാല്യകാലം..............
കല്ലറ കൃഷ്ണൻ നായർ മെമ്മോറിയൽ എന്ന പേരിൽ കോന്നി യുടെ സംസ്കാര ചരിത്രത്തിൽ ഒരിക്കലും മായാത്ത ഒരു പേരെഴുതി ചേർത്ത മഹാ മനസ്സുകളെ എങ്ങനെ വിസ്മരിക്കും? ഒരു ദേശപ്പെരുമയുടെ സ്മാരക മന്ദിരമാണത്. എന്നെ പോലെ പതിനായിരങ്ങളുടെ പാഥേയമായിത്തീർന്ന ഞങ്ങളുടെ പുണ്യ വിദ്യാലയം!
തൊള്ളായിരത്തി അറുപതുകളിലെ അധ്യയന ദിനങ്ങളിലേക്കാണ് മനസ്സ് ഇപ്പോൾ പോകുന്നത്. വിശാലമായ വളപ്പിൽ അങ്ങിങ്ങായ് നില കൊള്ളുന്ന ഓടിട്ട പഴയ കെട്ടിടങ്ങൾ.... മുറ്റത്ത് തണൽ വിരിച്ചു നിൽക്കുന്ന വാക മരങ്ങൾ.... മേലെപ്രമാണം:38035archa.jpg|ലഘുചിത്രം മുറ്റത്ത് ഒരിക്കലും വറ്റാത്ത കിണർ..... തടി കൊണ്ടുള്ള screen വെച്ച് മറച്ച ക്ലാസ്സ് മുറികൾ.....അധ്യാപകർക്കായി രണ്ട് സ്റ്റാഫ് റൂമുകൾ..... മാനേജറുടെ വിശാലമായ വിശ്രമ മുറി.... ആ മുറിയുടെ വാതിൽപ്പടിയിൽ എം രബീന്ദ്രനാഥ് - മാനേജർ & ഹെഡ്മാസ്റ്റർ - എന്ന ലിഖിതം. അതിനു തൊട്ടടുത്ത് തൂക്കിയിട്ടിരിക്കുന്ന വലിയ ഒരു സ്കൂൾ ബെൽ.... വരാന്തയുടെ വടക്കേ അറ്റത്ത് പൗരുഷത്തിന്റെ പ്രതീകമായി എപ്പോഴും നില കൊള്ളുന്ന ഞങ്ങളുടെ എല്ലാം മാനേജർ ശ്രീ. രബീന്ദ്രനാഥ്. പേടിയോടും ബഹുമാനത്തോടും ഞങ്ങൾ നോക്കിക്കാണുന്ന മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത മാനേജർ.. നാട്ടുകാർക്കെല്ലാം അദ്ദേഹം 'മാനേജരദ്ദേഹം' ആണ്. സി. വി രാമൻ പിള്ളയുടെ 'മാർത്താണ്ഡവർമ്മ' യിലെ ചെമ്പകശ്ശേരി കൊട്ടാര മുറ്റത്ത് കൂടി നടന്നു പോകുന്നവരുടെ ഭയചകിതമായ നടത്തമാണ് ഞാനിപ്പോൾ ഓർക്കുന്നത്. മാനേജർ അവിടെ നിൽക്കുന്നത് കണ്ടാൽ പിന്നെ സർവ്വം ശാന്തം. സൈക്കിളിൽ മിന്നി വരുന്ന അധ്യാപകർ പോലും 'സഡൻ ബ്രേക്കിട്ടു' ഇറങ്ങി നടന്നു പോകും. കടുത്ത കുറ്റങ്ങൾ ചെയ്യുന്ന കുട്ടികൾക്ക് ഉള്ള വിചാരണ മുറി കൂടിയാണ് അദ്ദേഹത്തിന്റെ ഓഫീസ്.
പഠന കാലത്തെ അധ്യാപകരെ മറന്നു ജീവിക്കാൻ നമുക്ക് പറ്റില്ലല്ലോ. വല്ലപ്പോഴുമൊക്കെ പഴയ ഓർമകൾ കൂട്ട് ചേർന്നു പങ്കു വെയ്ക്കുമ്പോൾ അവരെല്ലാം നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ലേ?ഓർമകളിൽ ഉയിർ പൂണ്ടു നിൽക്കുന്ന ചില അധ്യാപകരെ ഞാനും ഓർക്കുന്നു. ഇംഗ്ലീഷ് പഠിപ്പിച്ച സുകുമാരൻ നായർ സർ (കാർത്തിക പുരം) അദ്ദേഹത്തിന്റെ അനുജൻ ഫിസിക്സ് പഠിപ്പിച്ച അയ്യപ്പ ദാസ് സർ, biology അധ്യാപകൻ ചന്ദ്ര ശേഖരൻ നായർ സർ, janardhanan നായർ സർ, ചിന്നമ്മ പിള്ള ടീച്ചർ, കണക്ക് സർ കരുണാകരൻ നായർ, ഹിന്ദി പഠിപ്പിച്ച ശിവരാമൻ നായർ സർ, നാണു നായർ സർ, മലയാളം അധ്യാപകരായിരുന്ന മാലൂർ k. G ധരൻ സർ, ജാനകിയമ്മ സർ, വേലു നായർ സർ Manager ഉടെ അനുജൻ ഗോപി sir..., father joshyo സർ.. ഒരേ പേരുള്ള അധ്യാപകരുടെ ഒരു നിര വേറെ.
അച്ചുതൻ നായർ സർ -( 2)
പൊന്നമ്മ സർ (2)
ജാനകിയമ്മ sir(2)
രാഘവൻ നായർ സർ (2)
സുകുമാരൻ നായർ (2)
ശിവരാമൻ പിള്ള (2)
തിരിച്ചറിവിനു വേണ്ടി കൊച്ചതും വലുതും എന്ന് വേർതിരിച്ചു പറയേണ്ടതാ യി വരും. മിക്ക അധ്യാപകർക്കും ഇരട്ട പേര് രഹസ്യമായി വിളിപ്പേര് ആയും ഉണ്ടായിരുന്നു. ഇതെങ്ങാനും പുറത്ത് അറിഞ്ഞാൽ വിളിച്ചവന്റെ അവസ്ഥ ദയനീയം!. ഈ വിളി മറ്റൊരുവന്റെ പേരിൽ ചാരി മുൻകൂർ ജാമ്യമെടുത്തു വിലസിയ വരും ഏറെ.. ഈ ഇരട്ട പേര് തനിക്കു അർഹത പെട്ടതായി കരുതി കേസെടുക്കാത്ത സാറന്മാരും ഉണ്ടായിരുന്നു.! പാവങ്ങൾ! ഇരട്ട പേര് ഒരു രേഖയായത് കാരണം ചില അധ്യാപകരുടെ നേർ നാമധേയം ഇപ്പോഴും അജ്ഞാതം.. ഒക്കെയും രസമുള്ള നിർദോഷമായ ഓർമകൾ..!!
സാഹിത്യ സമാജങ്ങളും വാർഷിക ആഘോഷങ്ങളുമൊക്കെ മുറ തെറ്റാതെ ആചരിച്ചു പോന്നിരുന്നു. കുട്ടികൾക്ക് സ്വതന്ത്രമായി ഒന്നിളകി ആടാനുള്ള ആവസരങ്ങൾ ആയിരുന്നു അത്. ഞാഞ്ഞുലൂകൾ പോലും പത്തി നിവർത്തുന്ന വേളകൾ. വാർഷികത്തുന് സാറന്മാരുടെ ഒരു നാടകം അനിവാര്യമായിരുന്നു. ഉൾ നാട്ടിലെ ഉത്സവമായിരുന്നു സ്കൂൾ വാർഷികം. ഗോപി സാറും, വേലു നായർ സാറും മുഖ്യ കഥാ പാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പെൺ വേഷങ്ങളെ ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. ഓർമ്മ തിരകൾ തലോടുന്ന പച്ച തുരുത്തുകളായി ഈ കാലം മനസിൽ തെളിയുന്നു......
പഴയ കൂട്ടുകാരെ ചിലരെയെങ്കിലുംഓർത്തെടുക്കാറുണ്ട്. എന്റെ ഉറ്റ തോഴൻ പള്ളിയിലെ പുരോഹിതൻ ആണ്. മറ്റൊരു കൂട്ടുകാരൻ കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിലെ ഡോ. ബാബു ആണ്. ചിലർ പട്ടാളക്കാരായി, ചിലർ പൊലീസിൽ, ചിലർ അധ്യാപകർ...
ചിലർ ഓർമ്മകൾ ബാക്കിവെച്ചു കടന്നുപോയി.
ഇക്കൂട്ടത്തിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്ന കോന്നിയൂർ ഭാസിന്റെ പേരും ഒരു നേർത്ത നൊമ്പരത്തോടെ…………..
ചന്ദ്രഭാസ് അന്നേ സാഹിത്യത്തോട് താല്പര്യമുള്ള പയ്യനായിരുന്നു. ഒരു ഏകാന്തപഥികന പ്പോലെ വിഷാദം നിറഞ്ഞ മുഖഭാവത്തോടെ അവനെ അന്ന് കാണാറുണ്ടായിരുന്നു. “ നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു” എന്ന പാട്ടു കേൾക്കുമ്പോൾ ആ ചോദ്യം അന്നേ അവൻ മൗനമായി ചോദിച്ചിരുന്നു എന്ന് ഇപ്പോൾ ഓർത്ത് പോകുന്നു. വേദന നിറഞ്ഞ ഒരു ജീവിതത്തിൽ നിന്ന് അകാലത്തിൽ അവൻ യാത്രയായി.
ഓർമ്മകൾ മേയുന്ന എന്റെ പ്രിയപ്പെട്ട ആ വിദ്യാലയത്തിരുമുറ്റത്തേക്ക് ഒരുവട്ടം കൂടി കടന്നുചെല്ലാൻ മോഹമുണ്ട് .ആർക്കും തോന്നുന്നത് പോലെയുള്ള ഒരു തോന്നൽ! പുതിയ തലമുറയുടെ കാവൽക്കാരായ കുരുന്നുകളുടെ ലോകത്തേക്ക് കടന്നു ചെല്ലുമ്പോൾ ഇപ്പോൾ കൊഴിഞ്ഞുപോയ ഒരു നല്ല കാലത്തിന്റെ നനഞ്ഞ തൂവലുകൾ കണ്ടേക്കാം…….
കോന്നിയൂർ ബാലചന്ദ്രൻ പ്രശസ്ത കവി
എന്റെ സ്കൂൾ ജീവിതം………
നടന്നകലുമ്പോൾ തിരിച്ചു വേണമെന്ന് ആഗ്രഹിക്കുന്ന, എന്നാൽ ഇനിയും കിട്ടാത്ത ചില വർഷങ്ങൾ എനിക്കു സമ്മാനിച്ച എന്റെ വിദ്യാലയമാണ് ആണ് കെ കെ എൻ എം വി എച്ച് എസ് എസ് ….ഇന്ന് ‘അമൃത വി എച്ച് എസ് കോന്നി.’ സ്നേഹനിധികളായ ഇന്നും സ്നേഹം തന്നു കൊണ്ടിരിക്കുന്ന അധ്യാപകരും സുഹൃത്തുക്കളും, കളിയും ചിരിയും പാട്ടും നൃത്തവും എല്ലാം നിറഞ്ഞ ആ കാലം എത്ര അവിസ്മരണീയമാണ് ! മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും 2011ൽ ഭൗതിക ശാസ്ത്രത്തിൽ രണ്ടാം റാങ്കോടു കൂടി ബിരുദാനന്തരബിരുദം കരസ്ഥമാക്കാൻ എന്നെ പ്രാപ്തയാക്കിയ അധ്യാപകരെ എനിക്ക് സമ്മാനിച്ച വിദ്യാലയം ആണിത്. ഭൗതിക ശാസ്ത്രം എന്ന വിഷയത്തോട് അഗാധമായ സ്നേഹം ഉടലെടുത്തതിന് നിമിത്തമായ നമ്മെ വിട്ടകന്ന ജ്യോതി ടീച്ചറിനെ ഈ അവസരത്തിൽ ഒരു വിങ്ങലോടുകൂടി സ്മരിക്കുന്നു.. എന്റെ എല്ലാ അദ്ധ്യാപകരോടും ഉള്ള കടപ്പാടും സ്നേഹവും എന്നെന്നും നിലനിൽക്കുന്നതാണ്.
എന്ന് സ്നേഹത്തോടെ രമ്യ എ നായർ
2004 എസ് എസ് എൽ സി ബാച്ച്.
ഞാൻ അമൃത വിദ്യാലയത്തിൽ 6മുതൽ 10വരെ യാണ് പഠിച്ചത്. എനിക്ക് ഈ വിദ്യാലയം ഓർക്കാൻ ഒരുപാട് ഓർമ്മകൾ നൽകി. ഏറ്റവും പ്രിയപ്പെട്ട എന്റെ അധ്യാപർ, നല്ല സൗഹൃദങ്ങൾ, മനോഹരമായ വിദ്യാലയവും, പരിസരവും. മികച്ച അധ്യാപകരാണ് പഠന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ നല്ല പഠന മികവാണ് വിദ്യാർത്ഥികൾ പുലർത്തുന്നത്. പാഠപുസ്തകങ്ങളിൽ മാത്രം നിൽകാതെ അതിനു പുറത്തേക്കുള്ള വാതായനങ്ങൾ കൂടി ഇവിടെ നിന്നും ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്നുണ്ട്. അവനവനിലേക്ക് ചുരുങ്ങതെ സമൂഹത്തെയും പ്രകൃതി യെയും സ്നേഹിക്കാൻ കഴിയുന്ന തരത്തിലുള്ള വിദ്യ തുടങ്ങുന്നത് വിദ്യാലയങ്ങളിൽ നിന്നാണ്. എനിക്ക് നിസ്സംശയം പറയാൻ കഴിയും ഈ വിദ്യ എനിക്ക് കിട്ടിയത് ഇവിടെ നിന്നാണ്.
2012-ൽ ഞാൻ SSLC പാസ്സായി. തുടർന്ന് 12വും രസതന്ത്രത്തിൽ ബിരുദവും നേടി. MSC. Polymer Chemistry -ൽ പിജി യും നേടി. ഈ വിഷയത്തിൽ എനിക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യിൽ രണ്ടാം റാങ്ക് ലഭിച്ചു.എന്റെ ഈ വിജയം എന്റെ പ്രിയപ്പെട്ട വിദ്യാലയത്തിന് സമർപ്പിക്കുന്നു.
എന്ന് 2012 SSLC ബാച്ച് വിദ്യാർത്ഥിനി കൃഷ്ണവേണി Krishnaveni.
കെ.കെ.എൻ.എം ഹൈ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിനിയാണ് ഞാൻ.1975 മുതൽ അവിടെ പഠിച്ച് എൺപതിൽ എസ്എസ്എൽസി പാസായി പ്രഗൽഭരായ ഒരു കൂട്ടം അധ്യാപകരും ബഹുമുഖ പ്രതിഭകളായ സഹപാഠികളും എന്റെ സ്കൂൾ ജീവിതത്തിന്റെ സൗഭാഗ്യം തന്നെയായിരുന്നു. അവിടെനിന്ന് പഠിച്ച പാഠങ്ങൾ എന്റെ ഭാവി ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോഴും ഓർമ്മയിൽ പച്ചപിടിച്ചു നിൽക്കുന്ന ഒരുപാട് നല്ല അനുഭവങ്ങൾ എനിക്ക് സ്കൂളിൽ ഉണ്ടായിട്ടുണ്ട്. അതിലൊരെണ്ണം ഞാൻ ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുകയാണ്. എനിക്ക് അന്നും ഇന്നും ഇംഗ്ലീഷിനോട് ഒരു പ്രത്യേക താൽപര്യമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ സ്പുട്നിക്, ചന്ദമാമ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ വരുത്തി തന്ന് വായിപ്പിച്ച് ആ ഇഷ്ടം ഉണ്ടാക്കിയെടുത്തത് എന്റെ അച്ഛനാണ്.കെ.കെ.എൻ.എം.എച്ച്.എസ്.എസിലെ അധ്യാപകർ ആ താല്പര്യം വളർത്തിയെടുത്തു. 8,9,10 ക്ലാസുകളിൽ എന്റെ ക്ലാസ് ടീച്ചറായിരുന്ന ചിന്നമ്മ പിള്ള സാറിന്റെ പേര് ഇവിടെ എടുത്തു പറയാതിരിക്കാൻ കഴിയില്ല.അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ്.ആ വർഷത്തെ യൂത്ത് ഫെസ്റ്റിവലിന് ഇംഗ്ലീഷ് റെസിറ്റേഷന് പങ്കെടുക്കണമെന്ന് ടീച്ചർ എന്നോട് പറഞ്ഞു. ഞാനാണെങ്കിൽ ഭയങ്കര സഭാകമ്പമുള്ള ആളാണ്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണ്, 'എനിക്ക് പ്രയാസമാണ്, എന്നെ വിറയ്ക്കും' എന്നൊക്കെ ഞാൻ ടീച്ചറിനോട് പറഞ്ഞു നോക്കി. ടീച്ചർ ഒരുവിധത്തിലും സമ്മതിച്ചില്ല . 'നീ വിറച്ചു വീണോട്ടെ ഞാൻ സ്റ്റേജിന് അരികിൽ തന്നെ ഉണ്ടാവും, ഞാൻ വന്ന് എടുത്തോളാം' എന്ന് ടീച്ചർ പറഞ്ഞു. 'ഞാൻ പേരു കൊടുത്തു കഴിഞ്ഞു നീ പദ്യം പഠിച്ചു തുടങ്ങിക്കോളൂ' എന്നും പറഞ്ഞു.ഗത്യന്തരമില്ലാതെ ഞാൻ പദ്യം പഠിച്ചു തുടങ്ങി. എനിക്കും എന്റെ സഹോദരങ്ങൾക്കും ട്യൂഷൻ എടുത്തിരുന്ന മിടുക്കനായ സിപി ഹരിദാസ് സാറാണ് പദ്യം തിരഞ്ഞെടുത്തു തന്നത്. റോബർട്ട് ഫ്രോസ്റ്റ് എഴുതിയ നെഹ്റുവിന് ഏറ്റവും പ്രിയപ്പെട്ട 'Stopping By Woods On A Snowy Evening' എന്ന പദ്യം ആയിരുന്നു അത്. ഞാൻ പദ്യം പഠിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി. തലേദിവസം എനിക്കുറങ്ങാനേ പറ്റിയില്ല. ഭയങ്കര ടെൻഷൻ. എന്റെ കോഡ് നമ്പർ വിളിച്ചപ്പോൾ ഞാൻ യാന്ത്രികമായി സ്റ്റേജിലേക്ക് കയറി. സദസ്സിലേക്ക് നോക്കിയപ്പോൾ കാലിലൂടെ വിറയൽ കയറി. ഞാൻ തുടങ്ങി. 'The poem that Iam going to recite is .... Miles to go before ഐ sleep' ഉള്ളിൽ വിറയലു ണ്ടെങ്കിലും എങ്ങനെയോ ഞാൻ പാടി ഒപ്പിച്ചു. പ്രൈസും കിട്ടി. ടീച്ചർ എന്നെ അഭിനന്ദിച്ചു. ഇപ്പോഴും ഏതുറക്കത്തിൽ ചോദിച്ചാലും അതു മൊത്തം എനിക്ക് കാണാപ്പാഠമാണ്. ഈ അനുഭവം എന്റെ അധ്യാപക ജീവിതത്തിലും എനിക്കൊരു പാഠമായി. 'പറ്റില്ല' എന്നു പറയുന്ന പല കുട്ടികളോടും 'നിനക്ക് പറ്റും' എന്ന് പറഞ്ഞ് അവരെ മുൻനിരയിലേക്ക് കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു. ടീച്ചേഴ്സ് ട്രെയിനിംഗിൽ ഇംഗ്ലീഷിന്റെ ആർ പി ആയപ്പോഴും ആത്മവിശ്വാസം കിട്ടാൻ ഈ അനുഭവം എന്നെ സഹായിച്ചു. Miles to go before I sleep ഇപ്പോഴും എന്റെ ആത്മാവിൽ മുഴങ്ങുന്നു. കെ കെ എൻ എം സ്കൂളിനും അവിടുത്തെ അഭിവന്ദ്യരായ ഗുരു ജനങ്ങൾക്കും എന്റെ സാഷ്ടാംഗ പ്രണാമം.
K R Lekha UPSA 2016 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
എന്റെ വിദ്യാലയം........
ഞാൻ കെ കെ എൻ എം വി എച്ച് എസ് എസ് (ഇന്നത്തെ അമൃത വിദ്യാലയം) സ്കൂളിൽ ചേരുന്നത് ആറാം ക്ലാസിലാണ്. സ്കൂൾ ജീവിതത്തിലെ ആ വർഷങ്ങൾ എൻറെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരവും സന്തോഷപ്രദവുമായ നാളുകൾ ആവും എന്ന് അന്ന് ഞാൻ മനസ്സിലാക്കിയിരുന്നു എന്ന് തോന്നുന്നില്ല.
സർക്കാർ നടപ്പിലാക്കിയ പുതിയ ഗ്രേഡിങ് അടിസ്ഥാനമാക്കിയ പാഠ്യപദ്ധതിയിലെ ആദ്യത്തെ ബാച്ച് ആയിരുന്നു ഞങ്ങളുടേത്. പഠനം ഒരു സമ്മർദ്ദം നിറഞ്ഞ പ്രക്രിയ ആയിരുന്നില്ല. സ്കൂൾ ജീവിതം വളരെയധികം ആനന്ദകരമായ ഒരു അനുഭവമായിരുന്നു. ക്ലാസ് റൂം പഠനം മാത്രമായിരുന്നില്ല, പരിമിതമായ സാഹചര്യത്തിലും കലോത്സവം, ശാസ്ത്രമേള, സയൻസ് പ്രോജക്ട്, ക്വിസ് മത്സരങ്ങൾ അങ്ങനെ ഒരുപാട് പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. കലാപരമായി വലിയ കഴിവുകൾ ഇല്ലാതിരുന്നിട്ടും നാടകങ്ങളിലും മറ്റു കലാപരിപാടികളിലും ഞാൻ പങ്കെടുത്തത് ഓർക്കുന്നു.
എൻറെ കൂട്ടുകാർ എല്ലാവരും പല മേഖലകളിൽ നേടിയ നേട്ടങ്ങൾക്ക് എൻറെ വിദ്യാലയത്തിന് വലിയ പങ്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സോഷ്യൽ മീഡിയയും സ്മാർട്ട്ഫോണുകളും എത്തുന്നതിനു മുൻപുള്ള കാലത്തായിരുന്നു എൻറെ സ്കൂൾ ജീവിതം എന്നത് ഒരു അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു. കൂട്ടുകാർ തമ്മിൽ നേരിട്ട് അറിയുന്നതിനും ഒരു ഉയർന്ന തലത്തിലുള്ള ആത്മബന്ധം സൃഷ്ടിക്കുന്നതിനും അത് കാരണമായി. കൂട്ടുകാരോടും അധ്യാപകരോടും ഉള്ള ആത്മബന്ധം ഇന്നും എൻറെ മനസ്സിൽ ഞാൻ സൂക്ഷിക്കുന്നു.
എനിക്ക് അറിവുകൾ പകർന്നു തന്നതിന് കൂടെ ഒരു നല്ല മനുഷ്യൻ എങ്ങനെയാകണം എന്നുകൂടി സ്കൂൾ ജീവിതം എന്നെ പഠിപ്പിച്ചു. ഇന്ന് അമൃത വിദ്യാലയം വളരെയധികം വളർന്നിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം വികസിച്ച് ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളായി തുടരുന്നു.
ഒരു ചെറിയ പുഞ്ചിരിയും കണ്ണിൽ ഒരു നനവും കൂടാതെ എനിക്ക് എൻറെ വിദ്യാലയത്തെ കുറിച്ച് ഓർക്കാൻ കഴിയുന്നില്ല. എൻറെ വിദ്യാലയം എനിക്ക് പകർന്നു തന്ന നന്മയുടെയും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .എൻറെ വിദ്യാലയം എനിക്ക് നൽകിയ മൂല്യങ്ങളിൽ എന്തെങ്കിലും കൈമോശം വന്നോ എന്ന് ആത്മപരിശോധന നടത്തി കൊണ്ട് എനിക്ക് ജീവിത പാഠങ്ങൾ പകർന്ന് തന്ന കൂട്ടുകാർ, അധ്യാപകർ ഇവരെ കൃതജ്ഞതയോടെ ഓർത്തുകൊണ്ട് നിർത്തുന്നു.
Rejeesh R Nath Block Development Officer Edakkad PO Chala East.
ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ദിനാചരണങ്ങൾ
ജൂൺ 5 ലോക പരിസ്ഥിതി ദിനം, ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, ജൂലൈ 11 ലോക ജനസംഖ്യാദിനം, ജൂലൈ 21 ചന്ദ്രദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം ,സെപ്റ്റംബർ 2 ലോക നാളികേര ദിനം, സെപ്റ്റംബർ 16 ലോക ഓസോൺ ദിനം ,സെപ്റ്റംബർ 29 ലോക ഹൃദയ ദിനം, ഒക്ടോബർ 1 ദേശീയ രക്തദാന ദിനം ,ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ,ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനം ,ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം ,ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ,മാർച്ച് 8 വനിതാദിനം, മാർച്ച് 22 ലോക ജലദിനം.
വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തിൽ ഈ ദിനാചരണങ്ങളെല്ലാം ആചരിച്ചു വരുന്നു.
അധ്യാപകരുടെ വിവരങ്ങൾ
പ്രധാനാദ്ധ്യാപകർ
എം രബീന്ദ്രനാഥ്, കെ ജനാർദ്ദനൻ നായർ, എം പി വേലു നായർ, ഇ കെ ഗോപാൽ, എം ചിന്നമ്മ പിള്ള,എം ഡാനിയേൽ ജോർജ്, എം കെ ബാലകൃഷ്ണൻ നായർ, നീലകണ്ഠപിള്ള, ഡി രാധാ ബായി,എംപി സോമരാജൻ നായർ, കെ രവീന്ദ്രൻ പിള്ള എൻ ആർ പ്രസാദ്,ശ്യാമളാദേവി എം കെ ഹരിദാസ്,കെ ചന്ദ്രമോഹനൻ പിള്ള, പി ജി ശശിധരൻ നായർ, ആർ ഹരികുമാർ, പി ആർ സുധാകുമാരി
പ്രശസ്തരായവർ
എം രബീന്ദ്രനാഥ്- മുൻ നിയമസഭാ സാമാജികൻ
നിലവിലെ അധ്യാപകർ
എംരാധികാറാണി( പ്രധാന അധ്യാപിക)
വി അജിത്
റ്റി സുജാത
ആശാ ഭാസ്കർ,
പ്രിയ ബി നായർ,
ഷെർലി കോശി,
ബിന്ദു എൻ,
സുജ എസ്,
ജയശ്രീ ആർ
വിദ്യാ വേണുഗോപാൽ,
ശശികല എൻ കെ, യമുനാദേവി ആർ( ബി ആർ സി കോന്നി)
രാജി ഉണ്ണികൃഷ്ണൻ ഷീജ കുമാരി ആർ രഞ്ജിത്ത് ആർ
ശ്രീലതാ കെ
പ്രിയ വി നായർ
ഡി മിനി
ശ്രീജിത്ത് കുമാർ
ബിന്ദു എൻ
ദീപ ചന്ദ്രൻ
ഷുഹാന ഇസ്മയിൽ
സുകേഷ് എംഎൽ
നോൺ ടീച്ചിംഗ് സ്റ്റാഫ്
എസ് സേതുനാഥ്,കെ പ്രസാദ്,എൻ സുരേഷ്, രഘുനാഥ് ബി.
പൂർവ്വകാല അധ്യാപകർ
ഫാദർ പിറ്റി കോശി, കെ എൻ രാഘവൻ നായർ, കെ ആർ സുകുമാരൻ നായർ, എം എൻ കരുണാകരൻ നായർ, കെ എൻ അപ്പുക്കുട്ടൻനായർ, എം ചിന്നമ്മ പിള്ള, രാഘവൻ നായർ,കെജി ധരൻ, കെ സുകുമാരൻ നായർ, കെ ജാനകിയമ്മ, എൻ കമലാക്ഷിയമ്മ, ടി എൻ നാണു നായർ എ ജി ശിവരാമപിള്ള, സി പി ബാലകൃഷ്ണൻ നായർ, അയ്യപ്പദാസ്, പി കെ കരുണാകരൻ നായർ, ആനന്ദവല്ലി അമ്മ, എം ഗോമതിയമ്മ, കെആർ പൊന്നമ്മ, ശശികുമാർകെ ശശിധരൻ പിള്ള, പി പത്മിനി, സുമംഗല ദേവി, ശ്രീകുമാരി അമ്മ, ടി രാജഗോപാലൻ നായർ, പി കെ ഗൗരിക്കുട്ടി അമ്മ, ജി ശാരദാമ്മ, ബി ചന്ദ്രശേഖരൻ നായർ, വി എൻ അച്യുതൻനായർ, കെ അച്യുതൻ നായർ, സിജി ജാനകിയമ്മ, കെ സൗദാമിനിയമ്മ, പി എൻ ദ്രൗപതി അമ്മ, കെ എൻ ഇന്ദിര ഭായി, വാസുദേവൻ നായർ, കെ എ തങ്കമ്മ, എ കെ രാമചന്ദ്രൻ ഉണ്ണിത്താൻ, എം ആർ രഘുനാഥ്, വി ശിവരാമപിള്ള, എം ശാംഭവി അമ്മ, പി ശോശാമ്മ, കെ പി തോമസ്, എംജി കുഞ്ഞുകുഞ്ഞ്, പി സരോജിനിയമ്മ, ആർ കൈലാസ്, കെകെ പൊന്നമ്മ, ആർ ജയശ്രീ, കെ ബസ്സിയാമ്മ ജോർജ് ടി ബീനാ കുമാരി പിജി ശാന്തകുമാരി, രമാദേവി, മുഹമ്മദ് ഇല്യാസ്, എം ആർ വിപിന കുമാർ, ജെ സദാശിവൻ പിള്ള, ശിവദാസൻ പിള്ള എപി, എസ് വാസുദേവഭട്ടതിരി, പ്രസന്നൻ പിള്ള,, സിന്ധു ടി(late), ലേഖ എസ്(late), ജ്യോതി എ(late)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വിജയത്തിളക്കം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്ക് പത്തനംതിട്ട പുനലൂർറോഡിൽ എലിയറയ്ക്കൽ ജങ്ഷനോടു ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.