സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി | |
---|---|
വിലാസം | |
ഫോർട്ട് കൊച്ചി ഫോർട്ട് കൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഫോൺ | 0484 2215262 |
ഇമെയിൽ | stmarys1889@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26007 (സമേതം) |
യുഡൈസ് കോഡ് | 32080802112 |
വിക്കിഡാറ്റ | Q99485926 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 2296 |
ആകെ വിദ്യാർത്ഥികൾ | 2296 |
അദ്ധ്യാപകർ | 51 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൂസിമോൾ മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് ഡിസൂസ |
എം.പി.ടി.എ. പ്രസിഡണ്ട് | ക്രിസ്റ്റീന മനോജ് |
അവസാനം തിരുത്തിയത് | |
31-01-2022 | 26007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻഡ്യൻ ഗേൾസ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.
ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ
എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയിൽ ഒന്നാം സ്ഥാനത്ത് എത്തി. ശാസ്ത്രോത്സവത്തിൽ-- സംസ്ഥാനതലത്തിൽ സയൻസ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയൻസ് കോൺഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാർത്ഥിനികൾ എല്ലാവർഷവും പങ്കെടുക്കുകയും ഗ്രയ്സ് മാർക്ക് നേടുകയും ചെയ്യുന്നു. പ്രവർത്തിപരിജയമേളയിൽ-- ജില്ല തലത്തിൽ ഒന്നാം സ്ഥാനങ്ങൾ നേടി . സംസ്ഥാനതലത്തിൽ A ഗ്രയ‍്‍ഡോടെ വിജയിച്ചു
ഡിജിറ്റൽ പൂക്കളം 2019
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സമൂഹ്യ ശാസ്ത്ര ക്ലബ്
- ഐ.റ്റി ക്ലബ്
- നേർക്കാഴ്ച്ച
റെഡ് ക്രോസ്
ഗൈഡ്സ്
ബാൻഡ് ട്രൂപ്പ്
വിവിധ ദിനാചരണങ്ങൾ.
***ജൂൺ 1 പ്രവേശനോത്സവം.
***ജൂൺ 19 വായനാദിനം.
***ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
***ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
സൗകര്യങ്ങൾ
ഹൈടെക് ക്ലാസ്റൂം
ലൈബ്രറി
സയൻസ് ലാബ്
ഐ.റ്റി.റൂം
ടേബിൾ ടെന്നിസ്സ് റൂം
ജീവകാരുണ്യ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ
ദുരിതം അനുഭവിക്കുന്ന നിരവധി സഹോദരങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് എന്ന് മനസ്സിലാക്കിയ കുട്ടികൾ അവരുടെ ജന്മദിനത്തിലെ ആഘോഷങ്ങൾ ഒഴിവാക്കി അതിനായി കരുതി വച്ച തുക വിഷമിക്കുന്ന സഹോദരങ്ങൾക്കായി പങ്കിടുന്നു.
വെള്ള പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മുടെ കുഞ്ഞുങ്ങൾ സഹായ ഹസ്തവും ആയി വന്നു.ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പല വ്യഞ്ജനങ്ങൾ ഓരോ കുട്ടിയും സംഭാവന നൽകിയപ്പോൾ കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് അതൊരു വലിയ ആശ്വാസം ആയി മാറി.
പ്രളയ ബാധിത പ്രദേശത്തെ കൂട്ടുകാർക്കായി പഠന സാമഗ്രികൾ ശേഖരിക്കുന്നു.
വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ
- മലയാള മനോരമ പത്രം
- മാതൃഭൂമി പത്രം
- ദി ഹിന്ദു പത്രം
യാത്രാസൗകര്യം
വിദ്യാത്ഥികൽക്കായി 3 സ്കുൾ ബസുകൾ പ്രവർത്തിക്കുന്നു. ബോട്ട്, ബസ്, ടെംബോ തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ കുട്ടികുൾ ഉപയോഗിക്കുന്നു.
വഴികാട്ടി
{{#multimaps: 9.9656° N, 76.2424° E| width=800px | zoom=18}}
മേൽവിലാസം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്.
ഫോർട്ടുകൊച്ചി
കൊച്ചി -682001