സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അയർക്കുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ. ഇത് ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ്.ശ്രീമതി'നരിവേലി സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം | |
---|---|
വിലാസം | |
അയർക്കുന്നം അയർക്കുന്നം പി.ഒ. , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | stsebastianshs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31043 (സമേതം) |
എച്ച് എസ് എസ് കോഡ് | 05136 |
യുഡൈസ് കോഡ് | 32100300214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | ഏറ്റുമാനൂർ |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 203 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 331 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.ഡൊമനിക് ജോസഫ് |
പ്രധാന അദ്ധ്യാപിക | ഷൈനി കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | സിബി സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയിൻ ഷാജി |
അവസാനം തിരുത്തിയത് | |
07-01-2022 | 31043 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളീയുടെ മേൽ നോട്ടത്തിൽ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. .ചങ്ങനാശ്ശേരി അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാർ:ജോസഫ് പെരുന്തോട്ടം പിതാവും,കോർപ്പറേറ്റ് മാനേജർ റവ:ഫാ: മനോജ് കറുകയിലും, ലോക്കൽ മാനേജർ റവ.ഫാ. ആൻറണി കിഴക്കേവീട്ടിലുമാണ്.
ചരിത്രം
അയർക്കുന്നം പള്ളീക്ക് ഒരു എൽ.പി.സ്ക്കൂൾ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാൻ ബുദ്ധീമുട്ടുവന്നപ്പോൾ,പള്ളീക്ക് സ്ക്കൂൾ സർക്കാരീനെ ഏൽപ്പിക്കേണ്ടതായി വന്നു.കാലങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിനുവേണ്ടിയുള്ള ശ്രമം വീണ്ടും ആരംഭിച്ചു. 1960 ഒക്ടോബറിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അതിന് മുന്നിട്ട് നിന്ന് പ്രവർത്തിച്ചത് ശ്രീ.പി.എം.ജോസഫ് ExM.LA, ശ്രീ..എം.ഒ.ഔസേപ്പ് മാലത്തടത്തിൽ, വികാരി റവ;ഫാ;തോമസ്സ് മണ്ണംപ്ലാക്കൽ എന്നിവരായിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.പി.റ്റി.ചാക്കോയുടെ സഹായകമായ നിലപാടും ലക്ഷ്യപ്രാപ്തിക്ക് താങ്ങായി നിന്നു.ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം 1982-ൽ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചുകൊണ്ട്,ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. തുടർന്നു വായിക്കൂ
ദർശനം
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വളർത്തി സത്സ്വഭാവവും ആത്മവിശ്വാസവുമുള്ള ഉത്തമപൗരൻമാരെ രാഷ്ട്രത്തിനും സമൂഹത്തിനും പ്രദാനം ചെയ്യുക എന്ന കാഴ്ചപ്പാടോടെ അവരെ പരിശീലിപ്പിക്കുന്നു
സുവർണ്ണജൂബിലി ആഘോഷങ്ങൾ
2010 ഫെബ്രുവരി 9 ന് സ്കൂളിന്റെ സുവർണ്ണ ജൂബിലിആഘോഷങ്ങൾ സമുചിതമായി കൊണ്ടാടി
ഉയർച്ചയുടെ പടവുകൾ
2014 ജൂലൈ 24-ന് അയർക്കുന്നം നിവാസികളുടെയും സമീപപ്രദേശത്തുള്ളവരുടെയും ചിരകാലാഭിലാഷവുംആവശ്യവും സാക്ഷാത്കരിച്ചുകൊണ്ട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഒരു ഹയർസെക്കണ്ടറിസ്കൂളായി ഉയർത്തി
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഴയ സ്കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം പൊളിച്ചു നീക്കി അതിമനോഹരമായോരു 3 നില കെട്ടിടം ഉയരുന്നു.2 ഓഫീസ്റൂമുകൾ,10 സ്മാർട്ട് ക്ളാസ്സ്റൂമുകൾ,അത്യാധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർലാബുകൾ,സയൻസ് ലാബുകൾ, ലൈബ്രറികൾ, സ്റ്റാഫ്റൂമുകൾ,കിട്ടികൾക്കുള്ള വിശ്രമമുറികൾ, എ.ൻ. സി.സി,,സ്കൗട്ട് റൂമുകൾ,ശുചിമുറികൾ, ഫെൺകുട്ടികൾക്കുള്ള ഇ-ടോയ്ലറ്റ്സ് എന്നിവയെല്ലാം ഇതിൽ ക്രമീകരിച്ചിരിക്കുന്നു.അതിവിശാലമായ കളിസ്ഥലം ,ബാസ്കറ്റ് ബോൾ കോർട്ട്,ഉച്ചഭക്ഷണപ്പുര,കൃഷിസ്ഥലം തുടങ്ങിയവയും ക്രമീകരിച്ചിരിക്കുന്നു
നേട്ടങ്ങൾ
- 2019മാർച്ച് എസ്എസ് എൽ സി പരീക്ഷയിൽ 100% വിജയം.5കുട്ടികൾക്ക് fullA+. 1കുട്ടിക്ക് 9A+
- സോഷ്യൽസയൻസ് മേളയിൽ സബ്ജില്ലയിൽ എച്ച്.എസ് വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം ,ഹയർ സെക്കണ്ടറി മൂന്നാം സ്ഥാനം
ദിനാചരണങ്ങൾ
- പ്രവേശനോൽസവം
- മെറിറ്റ് ഡേ
- വായനാവാരം
- ജി.എസ്.റ്റി ഡേ
- ഫ്രഷേഷ്സ് ഡേ
- ബഹിരാകാശവാരാചരണം
ദിനാചരണങ്ങൾ2017-18
സ്വാതന്ത്ര്യദിനാഘോഷം2017
ദിനാചരണങ്ങൾ2016-17
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- EMBLEESH
- ക്ലബ്ബ് പ്രവർത്തനങ്ങൾ തുടർന്നു വായിക്കൂ
- നേർക്കാഴ്ച
"ഹായ് സ്കൂൾ കുട്ടിക്കൂട്ടം"
"ഹായ് സകൂൾ കുട്ടിക്കൂട്ടം" 10-03-2017 10 am ന് ആരംഭിച്ചു. 18 കുട്ടികൾ പങ്കെടുത്തു. PTA President ശ്രീ. ജെ.സി. തറയിൽ ഉദ്ഘാടനം നിർവഹിച്ചു.MPTA President ഷീബ റജി, PTA Vice President റ്റോമി വർഗീസ് എന്നിവർ ആശംസകളർപ്പിച്ചു.H.Mമാത്യു ജോസഫ്, JSITCജോസ് ലിറ്റ്സൺ, വിൻസ് കെ ജോർജ് , വസന്ത് കുര്യൻ എന്നീ അധ്യാപകരും സന്നിഹിതരായിരുന്നു. SITCബീന സി.സി പരിപാടികൾക്ക് നേതൃത്വം നൽകി.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 2017-18
ജൂലൈ 24,25,26 തീയതികളിലായി 25കുട്ടികൾ പങ്കെടുത്തു.9 am-10am മുതൽ 3.45 pm-5.30pm വരെ സമയം
പൊതുവിദ്യാഭ്യാസ സംരക്ഷണയത്നം
ഇന്ന്27-01-2017 സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയത്ന പ്രഖ്യാപനം നടത്തി.തദവസരത്തിൽ ശ്രീ. ജിജു ജോസഫ് , പൊതുവിദ്യാഭ്യാസ സംരക്ഷണയത്നംഎന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും കുട്ടികളോട് സംസാരിച്ചു.PTA സെക്രട്ടറി ശ്രീമതി മേരിക്കുട്ടി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ സ്കൂൾ പരിസരത്തെ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ചു .ഹെഡ്മാസ്റ്റർ, മാനേജർ, PTAഅംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
ഇൻസ്പയർ അവാർഡ് ജേതാക്കൾ
1.അമൽ ദേവാനന്ദ് (2014)
2. നിഥിൻ സന്തോഷ്(2015)
3.അശ്വിനി വിവി(2016)
4.ജോസ് മാത്യു(2016)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
|ശ്രീ.ജോഷി ഇ.കെ1960-69 | ശ്രീ.എം.ഒ.ഔസേഫ് |
1969-70 | പി.ജെ.സെബാസ്റ്റ്യൻസ് |
1970-72 | എം.ജെ.കുര്യാക്കോസ് |
1972 -84 | വി.എം.തോമസ് |
1984-86 | എം.വി.കുര്യാക്കോസ് |
1986-89 | വി.എം.തോമസ് |
1989-91 | കെ.എസ്.യോഹന്നാൻ |
1991-94 | എം.എ.മാത്യു |
1994-99 | ശ്രീമതി.കുഞ്ഞൂഞ്ഞമ്മ എബ്രഹാം |
1999-2000 | ശ്രീ.കെ.ഒ.തോമസ്സ് |
2000-03 | ശ്രീഎ.റ്റി.ചെറിയാൻ |
2003-06 | ശ്രീമതി.റോസ്സമ്മ തോമസ്സ് |
2006-08 | സിസ്റ്റർ.ജെട്രൂഡ് വയലെറ്റ് റ്റി.ചിയെഴൻ |
2008-11 | ശ്രീ.തോമസ്സ് ജേക്കബ് |
2011-14 | ശ്രീമതി ലിസി തോമസ് |
2014-16 |
ഹെഡ്മിസ്ട്രസ്
ശ്രീമതി ഷൈനി കുര്യാക്കോസ്
ഹൈസ്കൂൾഅധ്യാപകർ
1ശ്രീ. ജിജു ജോസഫ്
2സി. ജാൻസി വർഗീസ്
3ശ്രീമതി. മേരിക്കുട്ടി ജോസഫ്
4ശ്രീമതി. ഡാർലി തോമസ്
5ശ്രീ. ബൈജു ആൻറണി
6ശ്രീ. ജർലിൻ ജോസഫ്
7ശ്രീമതി. മീര സൂസൻ എബ്രഹാം
8ശ്രീ. ജിജോ ചെറിയാൻ
9ശ്രീ. ജോമോൻ വർഗീസ്
10ശ്രീമതി. റോസിലിൻ
യു.പി. അധ്യാപകർ
- ശ്രീമതി. അൽഫോൻസ മാത്യു
- ശ്രീമതി. മറിയമ്മ ആന്റണി
- ശ്രീ. ആന്റപ്പൻ പി.സി.
- ശ്രീമതി. സോണി എലിസബത്ത്
- ശ്രീ. സെബാസ്റ്റ്യൻ തോമസ്
- ശ്രീമതി. തെരേസ് ജോസ്
- ശ്രീമതി. അനു ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.ഡോൺ കെ.ജോസ്-ഐ.പി.എസ്.(രാജസ്താൻ) ഈ സ്കൂളിലേ പൂർവവിദ്യാർത്ഥി ആണ്. അദ്ദേഹം ഇപ്പോൾ രാജസ്താനീല് ഐ.പി.എസ്. ഓഫീസറായ്യീ സേവനം അനുഷ്ടിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് അയർക്കുന്നം.
|
zoom=16 }}
|