സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് ഫലവൃക്ഷങ്ങൾ ഔഷധസസ്യങ്ങൾ പൂച്ചെടികൾ എന്നിവ നട്ടുവളർത്തി പരിപാലിക്കുന്നു. സ്കൂൾ പരിസരത്ത് വൃക്ഷങ്ങൾക്ക് തറകൾ കെട്ടി കുട്ടികൾക്ക് വിശ്രമിക്കാനും ഒഴിവ് സമയം ഉല്ലാസപ്രദം ആക്കാനും അവസരം ഒരുക്കുന്നു. ചെടികളുടെ സംരക്ഷണത്തിനായി ഹരിതസേന രൂപീകരിച്ച് മണ്ണിനെയും സസ്യങ്ങളെയും അടുത്തറിയാനും പരിപാലിക്കാനും കുട്ടികൾക്ക് അവസരങ്ങൾ ഒരുക്കുന്നു. പ്ലാസ്റ്റിക്ക് രഹിത വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും മനംകവരുന്ന ശലഭോദ്യാനം ഇവിടെ ഒരുക്കിയിരിക്കുന്നു.

ശ്രീ ജിജു ജോസഫ് സാർ , ശ്രീ ബൈജു ആൻറണി, ശ്രീമതി സോണി എലിസബത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.