സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/തുടർന്നു വായിക്ക‍ൂ

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രംസെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മേല്‍നോട്ടത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലാണ് വിദ്യാലയംസ്ഥാപിച്ചത്. ശ്രീ.എം.ഒ. ഔസേഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1960-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്്കൂളായി. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ട ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ.വി.എം.തോമസ് ആയിരുന്നു. ആദ്യ ലോക്കല്‍ മാനേജര്‍ ആയിരുന്ന റവ.ഫാ.തോമസ് മന്നമ്പ്ളാക്കലിന്റെ മേല്‍നോട്ടത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.2000-ത്തില്‍ വിദ്യാലയത്തിലെ.ശ്രീ.ഉമ്മന്‍ ചാണ്ടി M.L.A,വികാരിമാരായ റവ:ഫാ:മാത്യു മറ്റം, റവ:ഫാ: ജേക്കബ്ബ് കാട്ടൂര്‍,ശ്രീ.എം.കെ.മത്തായി എന്നിവരുടെ നേതൃത്വത്തില്‍ ദേശസ്നേഹികളായ സജ്ജനങ്ങള്‍ നടത്തിയ സംഘടിത ശ്രമഫലമായിരുന്നു അത്.ഹൈസ്ക്കൂളിന് അംഗീകാരം ലഭിച്ചത് ബഹു: കാട്ടൂരച്ചന്റെ കാലത്തായിരുന്നെങ്കിലും,അദ്ദേഹം സ്ഥലം മാറി പോയതിനെതുടര്‍ന്ന് വികാരിയായി വന്ന തോട്ടനാനി അച്ചന്റെ നിസ്വാര്‍ത്ഥവും ത്യാഗോജ്ജ്വലവുമായ സേവനങ്ങളുടെ ഫലമായാണ് സ്ക്കൂള്‍ കെട്ടിടവും മറ്റു സൗകര്യങ്ങളും ഉണ്ടായത്.പാലാ വിദ്യാഭ്യാസ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ഹൈസ്ക്കൂള്‍,കേരളത്തിലെ ഒന്നാം കിട വിദ്യാലയങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചുകഴീഞ്ഞു.അച്ചടക്കത്തിലും അധ്യാപനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാം സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1985-ല്‍ S.S.L.C പരീക്ഷയ്ക്കിരുത്തിയ വിദ്യാര്‍ത്ഥികളെ മുഴുവനും (60/60)വിജയിപ്പിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കയുണ്ടായി.ആദ്യബാച്ചിന്റെ ഈ ഐതിഹാസികമായ നേട്ടം,ജൂബിലിവര്‍ഷത്തിന്റെ നെറുകയില്‍ ചാര്‍ത്തിയ പൊന്‍തൂവലായി എക്കാലവും