സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, റാലി എന്നിവ നടത്തുകയും ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും ചെയ്യുന്നു.

സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തന റിപ്പോർട്ട് 2021-22 അദ്ധ്യായന വർഷത്തിൽ സോഷ്യൽസയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സ്ക്കൂൾ അസംബ്ലിയിൽ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തു.

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു.

ജൂലൈ 11ന് ജനസംഖ്യാദിനം ആചരിച്ചു. 8,9,10 ക്ലാസ്സുകളിലെ വിദ്യാർഥികൾ അവരുടെ വീടുകളിലെ ജനസംഖ്യയെ കുറിച്ച് കണക്കെടുപ്പ് നടത്തുകയും ആൺ-പെൺ തിരിച്ച് അവരുടെ ജോലി വിദ്യാഭ്യാസയോഗ്യത ബിപിഎൽ എപിഎൽ എന്നിവയെ കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി. ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സെമിനാർ എന്നിവ സംഘടിപ്പിച്ചു.

ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനങ്ങൾ യുദ്ധവിരുദ്ധ റാലി യുദ്ധത്തിൻറെ ഭീകരതയെ കുറിച് വീഡിയോ പ്രദർശനം പോസ്റ്റർ രചന എന്നിവ നടത്തി.

ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ക്വിസ് മത്സരം പ്രസംഗം ദേശഭക്തിഗാനാലാപനം എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പ്രയോഗം നടത്തി.

സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിൽ ഡോ. എസ്. രാധാകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കൽ, കുട്ടികളെക്കൊണ്ട് ക്ലാസ്സെടുപ്പിക്കൽ എന്നിവ നടന്നു.

ഓസോൺ ദിനത്തിൽ ഓസോൺ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സെമിനാർ നടത്തുകയും ഓസോൺ പാളിയുടെ ശേഷണത്തെ കുറിച്ച് പോസ്റ്റർ രചനാമത്സരം നടത്തുകയും ചെയ്തു.
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ജീവിതം ഗാന്ധിജിയുടെ ജീവിതം സമരമാർഗങ്ങൾ എന്നിവയെക്കുറിച്ച് ഫോട്ടോ പ്രദർശനം നടത്തുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു.
നവംബർ 1 കേരളപിറവി ദിനത്തിൽ കേരള നവോത്ഥാനത്തെ കുറിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു

നവംമ്പർ 26ഭരണഘടനാ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻെ്റ ആഭിമുഖ്യത്തിൽ “ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെ"അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി.

ഡിസംബർ-10മനുഷ്യാവകാശദിനത്തിൽ സോഷ്യ‍ൽ സയൻസ് ക്ലബ്ബിൻെ്റ ആഭിമുഖ്യത്തിൽപോസ്റ്റർ നിർമ്മാണം , പ്രസംഗ മത്സരം എന്നിവ നടത്തി. യു. പി വിഭാഗത്തിൽ മനുഷ്യാവകാശ സംരക്ഷണം , ഹൈ സ്കൂൾ വിഭാഗത്തിൽ മനുഷ്യാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ എനിയ വിഷയങ്ങളെ അധീകരിച്ചു ഉപന്യാസ മത്സരം നടത്തി.