സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സ്കൗട്ട്&ഗൈഡ്സ്
2022-23 വരെ | 2023-24 | 2024-25 |
കേരള സ്കൗട്ട് ആൻഡ് ഗൈഡ് പാല യൂണിയന്റെ നേതൃത്വത്തിൽ 140th Pala Angels Guide Group എന്ന പേരിൽ 2008-2009 അധ്യയന വർഷം മുതൽ ഈ സ്കൂളിൽ ഗൈഡ് പ്രസ്ഥാനം ആരംഭിച്ചു. പ്രവർത്തനം തുടർന്നു കൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിൽ ഇപ്പോൾ 16 കുട്ടികൾ അംഗങ്ങൾ ആണ്.
ഇതുവരെ 67 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായിട്ടുണ്ട്.
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഓരോ ഗൈഡും വളരെ ആത്മാർഥമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഈ കഴിഞ്ഞ കോവിഡ് കാലത്ത് കുട്ടികൾ മാസ്ക് നിർമിച്ച് പാല BSG യുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തു. കൂടാതെ BSG യുടെ നേതൃത്വത്തിൽ നടന്ന കുട്ടിക്കൊരു ലൈബ്രറി പദ്ധതിയിലും വളരെ ആത്മാർഥമായി സഹകരിച്ചു.
ഒരു ഗൈഡ് എങ്ങനെ ആയിരിക്കണം എന്ന് ഗൈഡ് പ്രസ്ഥാനത്തിൽ പറയുന്നതിനനുസരിച്ച് ഓരോ ഗൈഡും പ്രവർത്തിക്കുന്നു.