സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ.തിരുകുടുംബ സന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന്1939-ൽ തുടക്കം കുറിച്ചു.

എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ
LIGHT LOVE AND SERVICE
വിലാസം
ചെമ്പുക്കാവ്, തൃശൂർ

സിറ്റി പോസ്റ്റ് ഓഫീസ്, തൃശൂർ പി.ഒ.
,
680020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0487 2333389
ഇമെയിൽhfcghstcr@gmail.com
കോഡുകൾ
സ്കൂൾ കോഡ്22053 (സമേതം)
എച്ച് എസ് എസ് കോഡ്8213
യുഡൈസ് കോഡ്32071800402
വിക്കിഡാറ്റQ64088171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്തൃശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ2046
ആകെ വിദ്യാർത്ഥികൾ2046
അദ്ധ്യാപകർ57
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ റോസ്മേരി ജോസ്
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് ചിറയത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി റാഫി
അവസാനം തിരുത്തിയത്
06-01-2022HFCGHS THRISSUR
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം നാൽവഴി

ഭാരതം സ്വാതന്ത്ര്യത്തിൻറെ പൊൻവിഹായസ്സിലേക്ക് പറന്നുയരുന്നതിനുമുൻപ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന് പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യ യും വൻദ്യ നായ വിതയത്തിൽപിതാവും 'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക് ' എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങൾക്ക് രൂപമേകിയത് . ദൈവ അറിവ് പകർന്ന് പെൺകുട്ടികളെ ദൈവജ്ഞാനവും ഭൌതികജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാർത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉൾവഹിച്ചുകൊണ്ട് തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന് 1939-ൽ തുടക്കം കുറിച്ചു. തൃശ്ശൂർ പട്ടണത്തിൻറെ ഭാഗമായ ഈ ചെമ്പൂക്കാവ് പ്രദേശം അന്ന് ഒരു ഗ്രാമീണ അന്തരീക്ഷം നിറഞ്ഞതായിരുന്നു. ആ ഗ്രാമീണചുറ്റുപാടിൽ ഒരു വിദ്യാനികേതനം പണിതുയർത്തുക തികച്ചും ശ്രമകരമായ ഉദ്യമമായിരുന്നു . പ്രഥമപ്രധാനാധ്യാപികയായ സി.ബർണാർദീത്തയുടേയും മറ്റു സിസ്റ്റേഴ്സിൻറേയും കഠിന പരിശ്രമത്താൽ L.P. വിഭാഗത്തിന് അടിത്തറ പാകി.ബഹു. മോൺ. എടക്കളത്തൂർ മത്തായിയച്ചൻറെ ഔദാര്യ ത്തിൽ പണിതീർത്ത ഇരുനിലകെട്ടിടത്തിൽ 1945-ൽ പ്രിപ്പേറ്ററി ക് ളാസ് ആരംഭിച്ചു. സി.ബർണാർദീത്തയുടെ ആറു വർഷത്തെ അവിശ്രാന്തപരിശ്രമത്തിനുശേഷം സി.പൌളിൻ പ്രധാനാധ്യാപിക സ്ഥാനത്തേക്ക് കടന്നുവന്നു. സി.ജെയിൻമേരി, സി.റൊസാലിയ എന്നിവരും നേതൃസ് ഥാനമലംകരിച്ച് ബാലാരിഷ്ടതകളിൽനിന്നും ഈ സരസ്വതീക്ഷേത്രത്തെ ഉയരങ്ങളിലേക്ക് ആനയിച്ചു. 1955-ൽ ഹെഡ്മിസ് ട്രസ് സ്ഥാനത്തേക്ക് കടന്നുവന്നസി.പ്രഷീലയുടേയും അന്നത്തെ AEO Mr. T.K. കുമാരൻറേയും അപ്പൻ തമ്പുരാൻറേയും നിരവധി അഭ്യുദയകാംക്ഷികളുടേയും പരിശ്രമത്താൽ വിദ്യാലയം അപ്പർപ്രൈമറിതലത്തിലേക്ക് ഉയർന്നു. 1959-ൽ ഈ വിദ്യാമന്ദിരത്തിന്റെ സാരഥിയായി സി.അംബ്രോസും 1961-ൽ സി.പ്രഷീലയും ഈ വിദ്യാലയത്തെ ഉന്നതനിലവാരമുളള വിദ്യാലയമാക്കുന്നതിന് ഉത്സാഹിച്ചു. കുടുംബങ്ങൾ തോറും കയറിയിറങ്ങി വിദ്യാർഥികളുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിഞ്ഞും സഹൃദയരുടെ ഔദാര്യം തേടിയുമായിരുന്നു അവർ വിദ്യാലയത്തിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്. നാട്ടുകാരുടെ സഹകരണവും സിസ്റ്റേഴ്സിന്റെ സേവനവും അധ്യാപകരുടെ കഠിനപ്രയത്നവും ഈ വിദ്യാനികേതത്തെ ഹൈസ്കൂൾ തലത്തിലേക്ക് ഉയർത്തണമെന്ന ഏവരുടേയും സ്വപ്നം പൂവണിയിക്കുന്നതിന് വേദിയൊരുക്കി. 1966-ൽ വിദ്യാലയത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് നിയമിതമായ ധീരയും ദീർഘവീക്ഷണമതിയും കർമ്മകുശലയുമായ സി.പ്രോസ്പർ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപിക. മൂന്നുനിലകളിലായി ഉയർന്ന സ്കൂൾ കെട്ടിടവും ഭൌതികരംഗത്തും കലാകായികരംഗത്തും കൈവന്ന നേട്ടങ്ങളും സിസ്റ്ററുടെ നയതന്ത്രത്തിന്റെ പരിണതഫലമായിരുന്നു. ഉന്നതനിലവാരമുളള വിദ്യാലയങ്ങളുടെ പട്ടികയിലേയ്ക്ക് തൃശ്ശൂർ ഹോളിഫാമിലി ചുവടുവച്ചുയർന്നു. തിരുകുടുംബസന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറലായ മദർ അനസ്താസിയ 1976-ൽ ഹോളിഫാമിലിയുടെ ചുക്കാൻപിടിച്ചപ്പോൾ എൽ.പി.ഇംഗ്ളീഷ് മീഡിയം വിദ്യാലയത്തിന് രൂപകൽപനനൽകിയെന്നത് വിദ്യാലയചരിത്രത്തിന്റെ വളർച്ചയുടെ വിസ്മരിക്കാനാവാത്ത പാതയായിരുന്നു 1979-ൽ ഹെഡ്മിസ് ട്രസായി ചാർജ്ജെടുത്ത സി.സിപ്രിയാൻ ഈ ഉദ്യ മത്തെ പൂർത്തീകരിക്കുന്നതിൽ തല്പരയായി. 1982-ൽ ഹോളിഫാമിലിയുടെ സാരഥിയായി കടന്നുവന്ന സി.ഫ്ളാവിയയുടെ സംഭാവനകളിൽ ഒന്നായിരുന്നു, വിദ്യാലയതിരുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഓപ്പൺ സ്റ്റേജ്. ആദ്യ മായി ഹോളിഫാമിലിവിദ്യാലയത്തെ S.S.L.C. റാംകിനാൽ അലംകരിച്ചത് 1985-ൽ കുമാരി കവിുത.കെ.എസ്. ആയിരുന്നു. വിദ്യാലയനാമധേയത്തെ താരശോഭയുളളതാക്കിതീർത്ത ഈ രണ്ടാം റാംകിന്റെ ലബ്ധി ആഹ്ളാദത്തിന്റെ - കൃതജ്ഞയുടെ - പുണ്യ മുഹൂർത്തമായി ചരിത്രത്താളുകളിൽ വിരാജിതമായി. 1986-ൽ കരഗതമായ 100 മേനി വിജയം വിദ്യാലയത്തെ ഔന്നത്യ ത്തിന്റെ സോപാനത്തിലേക്കുയർത്തി. കൌമാരത്തിന്റെ തിളക്കത്തിൽ എത്തിനിൽക്കുന്ന വിദ്യാലയത്തിന്റെ ചുക്കാൻ പിടിക്കാൻ 1987-ൽ എത്തിച്ചേർന്ന സി.ഗ്രേഷ്യസ് ഉന്നതിയിൽനിന്നും ഉന്നതിയിലേയ്ക്ക് ഈ സരസ്വതീക്ഷേത്രത്തെ ആനയിക്കുകയായിരുന്നു. സിൽവർ ജൂബിലിയുടെ നിറപ്പകിട്ടിൽ വിദ്യാനികേതനത്തെ അണിയിച്ചൊരുക്കി ജൂബിലി സ്മാരകമായി മുന്നുനില കെട്ടിടം പണികഴിപ്പിക്കുന്നതിന് സിസ്റ്ററിനു സാധിച്ചു. ശാന്തഗംഭീരമായി കടന്നുവന്ന സി.വലൻസിയ ഹോളിഫാമിലിയെ വീണ്ടും ഭൌതികമായും ആത്മീയമായും പണിതുയർത്തുന്നതിൽ ഉത്സുകയായി. ഓപ്പൺ സ്റ്റേജിനോടു ചേർന്ന് ക്ലാസുമുറികൾ പണിത് വിദ്യാലയ വ്യാപ്തി വികസിപ്പിച്ചു.

1996 ൽ കർമ്മശേഷിയുടെ പര്യായമായ സി.സെബി വിദ്യാലയത്തിൻറെ സാരഥിയാിയി. IT പഠനം കാര്യക്ഷമമാക്കുന്നതിന്, കന്പ്യൂട്ടർ ബ്ലോക്ക് പണികഴിപ്പിക്കുന്നതിന് , MP Fund ഉം അഭ്യുദയകാംക്ഷികളുടേയും രക്ഷിതാക്കളുടേേയും ഔദാര്യപൂർവ്വമായ സഹായങ്ങളും ഉപയുക്തമാക്കി. 1998-99 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എൻ കേരളത്തിൽ ഹോളിഫാമിലിയെ തിലകച്ചാർത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആല്ഖിതമായ പാവനമുഹൂർത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തിൽ സൌദാബി എൻ ന്റെ റെക്കോർഡ് വിജയത്തെ മറികടക്കാൻ തുടർന്നുള്ള റാങ്ക് ജേതാക്കൾക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

2000 മുതൽ ഹോളിഫാമിലി വിദ്യാലയത്തിന്റെ ഭരണസാരഥ്യം ശാന്തയും നേതൃത്വ നൈപുണി നിറഞ്ഞവളും മികവുറ്റ കർമ്മരംഗസൂത്രധാരയുമായ സി.ജേെയ്സി ജോണിലേയ്ക്ക് കൈമാറിയപ്പോള്ഡ വിദ്യാലയകാന്തി സൂര്യശോഭാലംകൃതമായി. ദിനം പ്രതി നൂറു നൂറായിരം പഠനപാഠ്യേതര പരിപാടികൾക്ക് രൂപകൽപ്പനയേകി വിദ്യാർത്ഥികളെ സമഗ്രവികസനത്തിലേക്ക് ആനയിക്കുന്നതിൽ സി.ജെയ്സിക്കുള്ള നൈസർഗ്ഗിക വാസന പ്രശംസനീയം തന്നെ. IT Lab ന്റെ വിസ്തൃതിയും ലൈബ്രറി ബിൽഡിംഗിന്റെ നിർമ്മിതിയും പ്രവർത്തനക്ഷമതയും, LCD Projector സംവിധാനവും ക്ലാസ് റൂം മൈക്ക സിസ്റ്റവും സി.ജെയ്സിയുടെ പ്രായോഗിക വീക്ഷണടാതുര്യത്തിന്റെ ഉൾപ്രകാശനമായിരുന്നു. ജലലബ്ദിക്ക് പുത്തൻ മോട്ടോർ സിസ്റ്റം സംവിധാനം ചെയ്തതും നിരവധി Taps, Urinals, Nursery School Play Ground , Noon feeding fecilities എന്നിവ വിപുലീകരിച്ചതും വിദ്യാലയ ചരിത്രത്തിന്റെ വർണ്ണപ്പടികളാണ്.

2002-03 ൽ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ Best School എന്ന ബഹുമതി ഈ വിദ്യാലയത്തിന് കരഗതമായി. 2005 ൽ SSA പാഠ്യ പദ്ധതി പ്രകാരം ആദ്യമായി നടത്തപ്പെട്ട SSLC പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും 2006-07 ൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചതിൽ സംസ്ഥാനത്ത് ഒന്നാം സ്താനവും 2007-08 ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിദ്യാലയം ഉയർച്ചയുടെ സോപാനത്തിൽ കേരളത്തിന്റെ തിലകക്കുറിയായി, തൃശ്ശൂരിന്റെ അഭിമാനമായി നിലകൊള്ളുകയാണ്. 100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകൾ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാർത്തുന്നുവെങ്കിൽ പാഠ്യേ തരരംഗത്തും ഏറ്റവും മികവാർന്ന വിജയഗാഥകൾ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവൽ, സംസ്കൃതോൽസവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുൻപന്തിയിൽ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദർശൻ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വർഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം. ആത്മീയമായും ഭൌതീകമായും വെൈജ്ഞാനികമായും കലാസാഹിത്യ പരമായും ഉയർച്ചയുടെ സോപാനത്തിൽ വിരാജിക്കുന്പോഴാണ് ഹോളിഫാമിലി വിദ്യാലയം സപ്തതിയിലേക്ക് പ്രവേശിച്ചത്.

സപ്തതിയുടെ നിറവിൽ എത്തിച്ചേർന്ന ഈ വിദ്യാലയത്തിന്റെ ആഹ്ലാദത്തിലും നേട്ടത്തിലും ആനന്ദത്തിലും കീർത്തിയിലും കൃതജ്ഞതയിലും പങ്കുചേരാൻ ഏവർക്കും അവസരം ഒരുക്കണമെന്നതായിരുന്നു സപ്തതി ആഘോഷങ്ങൾക്ക് 2008 നവംബർ 7 ന് നവജ്യോതി പ്രോവിൻഷ്യൽ സി. സാറാ ജെയ് ൻ ഉദ്ഘാടനം നിർവഹിച്ചു.

2009 ജനുവരി 17,2 PM ന് നടത്തിയ പൂർവ്വവിദ്യാർത്ഥി അധ്യാപക അനധ്യാപക സമ്മേളനം വിദ്യാലയചരിത്രത്തിലെ മധുരിക്കുന്ന അനുഭവമായിരുന്നു. ആത്മീയരംഗത്തും ശാസ്ത്രരംഗത്തും മായാലോകത്തും നിറഞ്ഞുനിൽക്കുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളെ നോക്കി രോമാഞ്ചം കൊള്ളുകയായിരുന്നു ഹോളിഫാമിലി. ഉദ്ഘാടനകർമ്മം നിർവഹിച്ച സുനിൽ അച്ചനും മജീഷ്യ ൻ ലോകത്ത് വിളങ്ങുന്ന താരമായ OSA President K.R. Kumar Kalathil ലും അഭിനയരംഗത്ത് തിളങ്ങുന്ന താരമായ ഭാവനയും ശാസ്ത്ര രംഗത്ത് വിരാജിക്കുന്ന പലരും ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം. ഹോളിഫാമിലി വിദ്യാലയത്തിന്റെ സർവ്വ അനുഗ്രഹങ്ങൾക്കും ഉറവയായ ജഗദീശ്വരന് കൃതജ്ഞതാസ്ത്രോത്രം പൊഴിച്ചുകൊണ്ടുള്ള ദിവ്യബലി 20/1/2009 ൽ മൈനർ സെമിനാരി റെക്ടർ ഫാദർ പോൾ ആലപ്പാട്ട് അർപ്പിച്ചു.

21-01-2009 ൽ വിദ്യാലയത്തിൻറ വാർഷികവും വിദ്യാലയത്തോട് ഈ വർഷം വിടവാങ്ങുന്ന അദ്ധ്യാപികമാരായ Smt.Treesa M.I, Smt.Marrykutty K.P, Smt.Grace P.G,Smt.Gracy K.A എന്നിവരുടെ യാത്രയയപ്പും സമംഗളം ആഘോഷിച്ചു.

സപ്തതി ആഘോഷങ്ങളുടെ സമാപന ചടങ്ങിന് 2009 ജനുവരി 22 സാക്ഷ്യം വഹിച്ചു. വിശിഷ്ടാതിഥികളുടെയും ആശംസകളും അഭിനന്ദനങ്ങളും ഹോാളിഫാമിലി സരസ്വതിക്ഷേത്രത്തിനുമേൽ മാരി പോൽ വർഷിക്കപ്പെട്ടു. ദൈവകൃപയ്ക്ക് കൃതജ്ഞതാസ്തോത്രവും അഭിനന്ദനത്തിൻറ സദ് വചനാശംസകളും വിദ്യാർത്ഥികളുടെ കലാവിരുന്നും സമജ്ഞസം ഇടതൂർന്ന് നിര ചേർന്നപ്പോൾ ഹോാളിഫാമിലി അങ്കണം പുളകമണി‍‍‍‍‍ഞ്ഞു.

സ്പീക്കർ രാധാക്യഷ്‌ണനവർകളും , മേയർ ശ്രീമതി. ആർ. ബിന്ദുവും , കളക്‌റ്റർ വി.കെ. ബേബിയും ഹോാളിഫാമിലി ചരിത്രത്താളുകളിൽ കൈത്താരിനാൽ ആശംസകൾക്കും അഭിനന്ദനങ്ങൾക്കും ആലേഖിതഭാവമേകി. അതിരൂപത വികാർ ജനറാൾ പ്രൊഫസർ. റാഫേൽ തട്ടിൽ സപ്തതി സ്മാരകമായ സപ്തതി താരം പ്രകാശനം ചെയ്ത് അഭിവാദ്യങ്ങളർപ്പിച്ചു. ശൂന്യതയിൽ നിന്നും വിജയസിംഹാസനത്തിലേക്ക് ഹോാളിഫാമിലിയെ ആരൂഢയാക്കുവാൻ അനുവദിച്ച - അനുഗ്രഹിച്ച സർവേശ്വരാ ...... ഒരു കോടാനുകോടി പ്രണാമം !. നിറനന്ദിയുടെ ഒരായിരം നറുമലരുകൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • തിരുബാലസംഖ്യം
  • കെ.സി.എസ്.എൽ
  • DCL
  • SPORTS
  • IT CLUB
  • നേർക്കാഴ്ച
OUR BLOG   hfgchstcr.blogspot.com

മാനേജ്മെന്റ്

മണ്ണുത്തി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹോളിഫാമിലി കോൺഗ്രിഗേഷൻറെ 9 പ്രോവിൻസിൽ ഒന്നായ നവജ്യോതി പ്രോവിൻസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത്. നവജ്യോതി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ 4 ഹൈസ്ക്കുളുകളും നിരവധി UP, Lp School കളും പ്രവർത്തിക്കുന്നുണ്ട്. അതിലൊന്നാണ് തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയം. നിലവിലുള്ള കോർപ്പറേറ്റ് മാനേജർ റവ.പ്രൊവിൻഷ്യൽ സിസ്റ്റർ. സാറാ ജെയ്നും ഉം എജുക്കേഷൻ സിസ്റ്റർ റവ. സിസ്റ്റർ. ജെയ്സി ജോണുമാണ്.

നവജ്യൊതി വിദ്യാലയങ്ങൾ

  • ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
  • ബെത്ലെഹം ഗേൾസ്‌ ഹൈസ്കൂൾ, മുക്കാട്ടുക്കര

അദ്ധ്യാപകർ

*ANITHA.K.S
*ANITHA PAUL
*CHERUPUSHPAM.B.C
*SMT.ELSY.K.P 
*NANCY.P.T
*ZEENA J PADIKKAL
*KOCHUMARY P.A 
*SMT.MARY PRINCY. 
*SMT.DAISY.A.V 
*MARY.T.J 
 *SMT.SYBIL THOMAS.P 
*Smt.DELPHEENA
*SMT. DHANYA K. JOHN 
*SMT.LUCY.P.J 
*SR. ROSEMARY DAVIS
*SR. JANCYROSE
*SR. MINI JOHN 
*SMT.SEENI JOSEPH. M. 
*SMT.SHEEBA.P.J 
*SMT.SHEELA JOSEPH.N.J 
*SMT.CEENA FRANCIS 
*SMT.LISSY THETTAYIL 
*SMT.REEGI JOSEPH.P. 
*SMT.BABY.P.A 
*SMT.SHERLY. R PAREKKATTIL, SMT.SHERLY.A.G. 
*SMT.ANNIE MATHEW SANKURIKKAL 

*SMT.GREETA MATHEW 
*SMT.PAULIN FRANCIS 
*SMT.SABEENA.E.L 
*SMT.MINI C.S 
*SMT.BESSY J. VALIYAVEETTIL 
*SMT.SHEEBA FRANCIS 
*SMT.MARY DAVIS.K. 
*SMT.ALPHONSA PAUL THOTTAN
*SMT.CLARA.P.D 
*SMT.SEETHA.P.J 
*SMT.LUCY ANTONY 
*SMT.PHONSY.K.P 
*SMT.ANNIE.K.C 
*SMT.BENSY.K.JOSE 
*SMT.SHEENA.V.S

 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1939 - 45 സി. ബർണാർദീർത്ത
1945- 55 സി.പൗളിൻ, സി.ജെയ് ന് മേരി, സി. റൊസാലിയ
1955 - 59 സി.പ്രഷീല
1959 - 61 സി.അംബ്രോസ്
1961 - 66 സി.പ്രഷീല
1966 - 76 സി.പ്രോസ് പ്പര്
1976 - 79 സി.അനസ്താസിയ
1979- 82 സി.സിപ്രിയാൻ
1982 - 87 സി.ഫ്ളാവിയ
1987 - 96 സി.വലന്സിയ, സി.ഗ്രേഷ്യസ്
1996 - 2000 സി.സെബി
2000- 2015 march സി.ജെയ്സി
2015 April-June 1 ശ്രീമതി..ഡെയ്സി ഏ.വി
2015 JUNE 2 ....... സി.റോസ് മേരി ജോസ്

 

മികവുകൾ

1998-99 അധ്യയനവർഷത്തിൽ S.S.L.C. പരീക്ഷക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിക്കൊണ്ട് കുമാരി സൌദാബി എൻ കേരളത്തിൽ ഹോളിഫാമിലിയെ തിലകച്ചാർത്തണിയിച്ചു. ഹോളിഫാമിലിയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആല്ഖിതമായ പാവനമുഹൂർത്തമായിരുന്നു അത്. സംസ്ഥാനതല റാങ്കുകളുടെ ചരിത്രത്തിൽ സൌദാബി എൻ ന്റെ റെക്കോർഡ് വിജയത്തെ മറികടക്കാൻ തുടർന്നുള്ള റാങ്ക് ജേതാക്കൾക്കും സാധിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

100 മേനിയുടേയും റാങ്കുകളുടെയും A+ കളുടേയും നീണ്ടനിരകൾ പഠനരംഗത്ത് ഇന്ന് വിദ്യാലയത്തിന് മകുടം ചാർത്തുന്നുവെങ്കിൽ പാഠ്യേ തരരംഗത്തും ഏറ്റവും മികവാർന്ന വിജയഗാഥകൾ തന്നെയാണ് ഹോളിഫാമിലിക്ക് ആലപിക്കാനുള്ളത്. യൂത്ത്ഫെസ്റ്റിവൽ, സംസ്കൃതോൽസവം, ശാസ്ത്രപ്രവൃത്തി പരിചയമേള അത്യാധുനിക ഐ.ടി മേഖല എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി മുൻപന്തിയിൽ തന്നെ. Guides, Bulbul, KCSL, DCL, വിദ്യാരംഗം, കലാസാഹിത്യവേദി, LSS, USS കൈരളി, തളിര് , ഗാന്ധിദർശൻ എന്നീ രംഗങ്ങളിലും ഈ വിദ്യാനികേതനം പ്രശസ്തിയുടെ വിജയമകുടം ചൂടി വിരാജിക്കുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളുടെ മകുടോദാഹരണമാണ് ഈ വർഷം പ്രകാശനം ചെയ്ത പിഞ്ചിക. എന്ന കവിതാസമാഹാരം.

2009-10 ഉപജില്ല ഐ.റ്റി േമള .ജില്ല ഐ.റ്റി േമള .എന്നീ രംഗങ്ങളിലെല്ലാം ഹോളിഫാമിലി ശ്രദ്ധേയമായി.

kavya.A ജില്ല ഐ.റ്റി േമള QUIZ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2010-2011 ഉപജില്ല ഐ.റ്റി േമള ഹോളിഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2012-13 STATE I.T MELA MERIN P MENACHERY IT PROJECT "A"           

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുനിൽ ഫാദർ
  • കെ.ആർ. കുമാർ കളത്തിൽ മജീഷ്യൻ
  • കാർതിക- ഭാവന-ചലച്ചിത്ര താരം
  • സൗദാബി.ൻ്‍ - എഞ്ചിനിയർ

വഴികാട്ടി

{{#Multimaps: 11.071469, 76.077017 | width=600px | zoom=14 }}