വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഉദിച്ചു ബ്രഹ്മമംഗലത്തുയർന്നു നിന്ന് വിദ്യയാം വെളിച്ചമേകിയുൾത്തമസകറ്റിടുന്നു വെണ്മതി തൊഴുന്നു ഞങ്ങളന്നുമിന്നും ഒന്നുചേർന്നു നിന്നെ നീ വിളങ്ങി നിൽക്കുവാൻ കടാക്ഷമേകിടട്ടെ ഈശ്വരൻ
വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം | |
---|---|
വിലാസം | |
ബ്രഹ്മമംഗലം ബ്രഹ്മമംഗലം പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 04829 273226 |
ഇമെയിൽ | vhssb1949@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45016 (സമേതം) |
എച്ച് എസ് എസ് കോഡ് | 005131 |
വി എച്ച് എസ് എസ് കോഡ് | 905029 |
യുഡൈസ് കോഡ് | 32101300101 |
വിക്കിഡാറ്റ | Q87661094 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 516 |
പെൺകുട്ടികൾ | 431 |
ആകെ വിദ്യാർത്ഥികൾ | 1248 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 95 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 27 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അഞ്ജു എസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | എസ് അഞ്ജന |
പ്രധാന അദ്ധ്യാപിക | എൻ ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | എസ് ജയപ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി സുരേന്ദ്രൻ |
അവസാനം തിരുത്തിയത് | |
04-01-2022 | Brahmamangalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയിൽസ്ഥിതി ചെയ്യുന്നു. ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുൾ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാൽ നാട്ടുകാരുടെ ശ്രമഫലമായി 1949-ൽ എൺപതോളം വ്യക്തികൾ കൂട്ടായി മാനേജ്മെന്റ് മേഖലയിൽ NSSകെട്ടിടത്തിൽ ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1953-ൽ ഈ സ്ഥാപനം ഹൈസ്കൂളായും തുടർന്ന് 2000-ൽ VHSS ആയും 2013 ൽ ഹയർ സെക്കന്ററി ആയും ഉയർന്നു. ഇപ്പോൾ ചെമ്പ് പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആണ് ഈ സ്ഥാപനം തൊണ്ടിത്തലയിൽ ഡോ:വി ഇ നാരായണൻ ആയിരുന്നു ആദ്യകാല മാനേജർ കുന്നത്ത് ശ്രീ പി രാഘവ മേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ. സ്കൂളിൻറെ വളർച്ചയ്ക്ക് ഇവർ നൽകിയ മഹത്തായ സംഭാവനകൾ വളരെ വലുതാണ് .രജിസ്റ്റർ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു. ഭരണസമിതിയുടെ പ്രസിഡൻറ്ആണ്സ്കൂൾമാനേജർ.മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ.പി.ജി.ശ്രീവത്സൻ ആണ് ഇപ്പോളത്തെ മാനേജർ. ശ്രീമതി.കെ.കെ.മേരിആണ് ഇപ്പോളത്തെ പ്രിൻസിപ്പാൾ. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെ 30ഡിവിഷനുകളിലായി 1200കുട്ടികൾ പഠിച്ചു വരുന്നു. vhss വിഭാഗത്തിൽ രണ്ടു ബാച്ചുകളിലായി 99കുട്ടികളും, പഹയർ സെക്കന്ററി വിഭാഗത്തിൽ 202കുട്ടികളും പ ഠിച്ചുവരുന്നുണ്ട് ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യാപക-അനധ്യാപകരായി 61 പേർ ചെയ്തു വരുന്നു കഴിഞ്ഞ വർഷം SSLCയ്ക്100% വിജയം കൈവരിച്ചു . കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി വൈക്കം ബ്ലോക്കിൽ ഏറ്റവും കൂടുതൽ FULL A+ കരസ്ഥമാക്കി വരുന്നു പഠന പാഠ്യതര വിഷയങ്ങളിൽ ഈ സ്ഥാപനത്തിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു .
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ അറുപത്തിനാല് സെൻറിൽ 13കെട്ടിടങ്ങളും 1.5 ഏക്കർഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.3 ബസ്സ് ഉണ്ട്. മൾട്ടിമീഡിയാ റൂം, കംമ്പ്യൂട്ടർ ലാബ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. 11 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക് ആണ് .കുട്ടികൾക്ക് പഠനസൗകര്യത്തിനായി എഡ്യൂസാറ്റ് മൾട്ടിമീഡിയ ലാബ് പ്രവർത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ലീഷ്, മലയാളം പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- റെഡ്ക്രോസ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ സി സി
- ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്
- ഇക്കോ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
MANAGERS
ഡോ.വി.ഇ.നാരായണൻ
ശ്രീ.വി.ടി.പൗലോസ്
ശ്രീ.നാരായണഭട്ടതിരിപ്പാട്
ശ്രീ.കെ.ആർ.ശിവദാസൻ
ശ്രീ.എസ്സ്.ഡി.സുരേഷ് ബാബു
ശ്രീ.കെ.ശശീന്ദ്രൻ
ശ്രീ.പി.ജി.ശാർങ്ഗധരൻ
ശ്രീ.കെ.ശശീന്ദ്രൻ
ശ്രീ .എസ് .ഗോപി
ശ്രീ .പി .ജി .ശ്രീവത്സൻ
ശ്രീ .വി.പി .ഉണ്ണികൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1953-73 | ശ്രീ പി രാഘവമേനോൻ |
1973-81 | ശ്രീ സി നാരായണൻ ഭട്ടതിരി |
1981 -82 | ശ്രീമതി കെ ഗിരിബാല |
1982-88 | ശ്രീ പി ആർ കുഞ്ഞുണ്ണി നമ്പൂതിരിപ്പാട് |
1988-93 | ശ്രീ കെ എൻ രാജൻ |
1993-95 | ശ്രീ ടി പി തോമസ് |
1995-95 | ശ്രീ കെ ആർ ശിവദാസൻ |
1995-96 | ശ്രീമതി കെ കെ തങ്കമ്മ |
1996-98 | ശ്രീ വി എൻ നാരായണൻ |
1998-2002 | ശ്രീ കെ സദാനന്ദൻ |
2002-04 | ശ്രീ പി ജി ശാർങ്ഗധരൻ |
2004-06 | ശ്രീമതി ടി എൻ ലീലാഭായി |
2006 | ശ്രീമതി എൽ ഉമാദേവി |
2006-07 | ശ്രീ കെ ആർ ദിവാകരൻ പിള്ള |
2007-2013 | ശ്രീമതി സി കെ ഗീതാകുമാരി |
2013-2019 | ശ്രീമതി .കെ .കെ .മേരി |
2019-2020 | ശ്രീമതി .പി .രെജി ദേവി |
2020- | ശ്രീമതി .എൻ .ജയശ്രീ |
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- IAS സിറിയക്ക് പൂച്ചാക്കാട്ടിൽ
- SA മധു (അന്തർദേശിയ വോളിബോൾതാരം)
- ജോസഫ് കെ ഡേവിഡ് (ശാസ്ത്ര ഗവേഷണം)
- ശരത്ഗോപി (പ്രതിരോധസേനയിലെ സയൻറിസ്റ്റ്)
എബ്രിഡ് ഷൈൻ (സിനിമ സംവിധായകൻ )
വഴികാട്ടി
<{{#multimaps: 9.815943, 76.423985 | width=500px | zoom=10 }}