വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


5 KERALA NAVAL NCC UNIT HSS & VHSS BRAHMAMANGALAM


5 (K )നേവൽ യൂണിറ്റ് ചങ്ങനാച്ചേരിയുടെ സബ് യൂണിറ്റ് ആയി ANO K.J.Lalmon സാർ ന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ NCC യുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .2014 ൽ ANO ആര്യ രാഘവൻ കെ യൂണിറ്റിന്റെ ചാർജ് ഏറ്റെടുത്തു.വർഷങ്ങൾ ആയി ബെസ്ററ് സബ് യൂണിറ്റ് ആയി ഈ സ്കൂളിനെ തിരഞ്ഞെടുക്കപ്പെട്ടുവരുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഈ സബ് യൂണിറ്റിന്റെ പങ്ക വലുതാണ്.100 കേഡറ്റ്‌സ് ഉള്ളതിൽ ജൂനിയർ വിങ് വിഭാഗത്തിൽ 50 കേഡറ്റ്‌സ് ഉം ജൂനിയർ ഡിവിഷൻ വിഭാഗത്തിൽ 50 കേഡറ്റ്‌സ് ഉം ആണ് ഉള്ളത് .തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 6 വരെ സ്കൂളിൽ പരേഡിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസീക  ആരോഗ്യവും  ഉറപ്പു  വരുത്തുന്നു . കേഡറ്റ്‌സ് നിർബന്ധമായും ഒരു ക്യാമ്പ് ൽ പങ്കെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ട്രെക്കിങ്ങ് ക്യാമ്പിൽ പങ്കെടുക്കുവാനുള്ള അവസരം  ലഭിക്കുന്നു .ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുക്കുന്നു. രണ്ട് വർഷത്തെ പരിശീലനത്തിനും ക്ലാസ്സിനും ശേഷം A സർട്ടിഫിക്കറ്റ് ലഭിക്കുന്നു.ഇതുവഴി ഗ്രേസ് മാർക്ക് നും തുടർപഠനത്തിന്‌  അഡ്മിഷന്  മുൻഗണന ലഭിക്കുന്നതിനും സാധിക്കുന്നു.

പ്രമാണം:45016 ncc.jpg
എൻ.സി .സി പരേഡ്