ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ

21:13, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വള്ളുവമ്പ്രം ജങ്ഷനിൽ നിന്നും മ‍ഞ്ചേരി വഴിയിൽ ഒന്നര കിലോമീറ്റർ അകലെ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂർ എന്നതാണ് പൂർണ്ണ രൂപം.

ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ
വിലാസം
PULLANUR

GVHSS PULLANUR
,
VALLUVAMBRAM പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0483 2773925
ഇമെയിൽgvhsspullanur1@gmail.com
കോഡുകൾ
സ്കൂൾ കോഡ്18010 (സമേതം)
എച്ച് എസ് എസ് കോഡ്11133
വി എച്ച് എസ് എസ് കോഡ്910017
യുഡൈസ് കോഡ്32051400211
വിക്കിഡാറ്റQ64564937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പൂക്കോട്ടൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ296
പെൺകുട്ടികൾ315
ഹയർസെക്കന്ററി
ആൺകുട്ടികൾ298
പെൺകുട്ടികൾ202
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ231
പെൺകുട്ടികൾ68
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധിക ദേവി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനിഷ
പ്രധാന അദ്ധ്യാപികലൈല. എൻ
പി.ടി.എ. പ്രസിഡണ്ട്റഷീദ്. എൻ. എം
എം.പി.ടി.എ. പ്രസിഡണ്ട്മുംതാസ്
അവസാനം തിരുത്തിയത്
30-12-2021MT 1206
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1948-1950 കാലഘട്ടങ്ങളിൽ ഈ പുല്ലാനൂർ ദേശങ്ങളിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം മാത്രമാണ്.ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ പുരോഗമനചിന്താഗതിക്കാരിൽ ഒരാളായ ബഹു:കെ.ഇ മൂസ മാസ്റ്റർ അവർകളുടെ പ്രയത്നഫലമായിട്ടാണ്,അക്കാലത്ത് ഇന്നാട്ടിലെ കുട്ടികൾക്ക് ഒരു പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നേടിയെടുക്കാനുള്ള ഒരു എൽ.പി സ്കൂളെങ്കിലും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത്.അതായത് ഇന്നത്തെ പുല്ലാനൂർ സ്കൂളിന്റെ പരിസര പ്രദേശത്ത് അന്ന് ജനസമ്മതനും, ഏക്കറുകണക്കിന് ഭൂമി കൈവശം ഉള്ളതുമായ ബഹു:കൊണ്ടോട്ടി പറമ്പൻ മമ്മത് എന്ന ഒരാൾ ജീവിച്ചിരുന്നു.ഇദ്ദേഹവും കെ.ഇ മൂസ മാസ്റ്ററും വളരെ സൗഹൃദത്തിലും അടുപ്പത്തിലുമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അക്കാലത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യസമെങ്കിലും നേടിയെടുക്കുവാനുള്ള സൗകര്യങ്ങൾ യാതൊന്നും ഇല്ലാത്തതിന്റെയും മറ്റുമുള്ള ശോചനീയ സ്ഥിതികൾ പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പ്രേരിപ്പിച്ചതിന്റെ ഫലമായി ബഹു:കൊണ്ടോട്ടി പറമ്പൻ മമ്മത് എന്ന ആൾ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാനായി പ്രവർത്തിക്കുവാൻ മുന്നോട്ട് വന്നു. ആയതിന്റെ ഫലമായി അദ്ദേഹത്തിന്റെ കൈവശഭൂമിയിൽ(അതായത് ഇന്നത്തെ ഗവ:വി.എച്ച്.എസ് സ്കൂൾ കെട്ടിടം നില കൊള്ളുന്നതിന്റെ മുന്നിൽ ഉള്ള സ്ഥലത്ത്) ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ടതായ ഒരു സ്കൂൾ കെട്ടിടം 'I' (ഐ) ഷേപ്പിൽ പണി കഴിപ്പിച്ചു. അന്ന് സ്കൂൾ ഭരണം കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് മലബാർ ‍ഡിസ്ട്രിക്റ്റ് ബോർഡിന്ന് മാസ വാടക നിശ്ചയിച്ച്,സ്കൂൾ നടത്തിപ്പിനായി പ്രസ്തുത കെട്ടിടം ഏൽപ്പിച്ചു കൊടുത്തു എന്നാണ് അറിയുവാൻ കഴിയുന്നത്.അങ്ങിനെ കുറച്ചു കാലം കഴിഞ്ഞ് കൊണ്ടോട്ടി പറമ്പൻ മമ്മത് എന്ന ആളുടെ മരണശേഷം ഈ സ്കൂൾ കെട്ടിടത്തിന്റെയും, കൂടാതെ സ്കൂൾ സ്ഥലത്തിനോട് ബന്ധപ്പെട്ട് ചുറ്റുമുള്ള മൂന്നോ നാലോ ഏക്കറോളം ഭൂമിയുടെയും കൈവശാവകാശം മമ്മത് എന്നയാളുടെ ചെറിയ മകനായ കൊണ്ടോട്ടി പറമ്പൻ അഹമ്മദ് എന്നയാൾക്ക് സിദ്ധിച്ചിരുന്നു. കുറച്ചു കാലം കഴിഞ്ഞ് അതായത്,1957-ൽ സ്കൂൾ ഭരണം കേരള ഗവൺമെന്റിൽ നിക്ഷിപ്തമായി.അധികം താമസിയാതെ അന്ന ത്തെ സ്കൂളിന്റെ ഉടമസ്ഥനായ കൊണ്ടോട്ടി പറമ്പൻ അഹമ്മദ് എന്ന ആൾ എൽ.പി സ്കൂൾ കെട്ടിടവും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഏക്കർ ഭൂമിയും സർക്കാരിലേക്ക് വിലക്ക് കൊടുക്കുവാൻ തയ്യാറായതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അക്വയർ ചെയ്ത് എടുത്തതിന്റെ ഉടമസ്ഥതയിലായി.1956-ൽ ഈ എൽ.പി സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളും മൂന്ന് അദ്ധ്യാപകരും മാത്രമായിരുന്നു ഉണ്ടായിരുന്നത്.അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾ അധികവും അവനവന്റെ കുട്ടികളെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കേണ്ടതിന്റെ ആവശ്യത്തേയോ ആയതിന്റെ ഭാവി ഗുണത്തേയോ പറ്റി ഒട്ടും തന്നെ ചിന്തിക്കാത്തവരും,മാത്രമല്ല പ്രത്യേകിച്ചും പെൺകുട്ടികളെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാൻ സന്മനസ്സില്ലാത്തവരുംകൂടിയായിരുന്നു.സ്ഥിതിഗതികൾ ഇങ്ങനെയായിരുന്നുവെങ്കിലും,അക്കാലത്ത് ഈ സ്കൂളിൽ പഠിപ്പിച്ചിരുന്ന തദ്ദേശവാസികളായ ചില അദ്ധ്യാപകരുടെ പരിശ്രമഫലമായി 1956-ൽ ഈ സ്കൂളിലുണ്ടായിരുന്ന സഥിതി വിട്ട് 1966 കാലമായപ്പോഴേക്കും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലേക്ക് വേണ്ടത്ര കുട്ടികളുള്ള ഒരു എൽ.പി സ്കൂളായി മാറിക്കഴിഞ്ഞിരുന്നു.ഈ കാലഘട്ടത്തിൽ ഈ സ്കൂളിന്റെ ചുറ്റുമുള്ള പ്രദേശത്തിന് ഒരു പരിധി നിശ്ചയിച്ച് ഈ പരിധിയിൽ താമസിച്ച് വരുന്നവരുടെ സ്കൂൾ പ്രായമായിട്ടുള്ള കുട്ടികളെ എല്ലാം തന്നെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കണമെന്ന ഒരു നിബന്ധനയും ഉണ്ടായിരുന്നു.അതായത് ഒരു കംപൽസറി വിദ്യഭ്യാസ ഏരിയയായിരുന്നു.അധ്യാപകർ ഒാരോ ക്ലാസിലും നിത്യ ഹാജർ ഇല്ലാത്തതും അങ്ങിനെതുടർച്ചയായി സ്കൂളിൽ വരാത്തതുമായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ രക്ഷിതാക്കളുമായി സംസാരിച്ചും,സ്കൂളിൽ കുട്ടികളുടെ നിത്യ ഹാജരില്ലായ്മക്ക് പരിഹാരമുണ്ടാക്കിയതിന്റെ ഫലമായി കുട്ടികളുടെ നിത്യ ഹാജർ നില മെച്ചപ്പെട്ടു. മാത്രമല്ല സ്കൂൾ വർഷാരംഭത്തിൽ ഈ ഏരിയയിലുള്ള സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ മുൻ കൂട്ടി രക്ഷിതാക്കളെ പ്രേരിപ്പിച്ചും പ്രവർത്തിച്ച് കൊൺിരുന്നു. 1969-70 കാലഘട്ടമായപ്പോഴേക്കും ഈ സ്കൂളിന്റെ സ്ഥിതിഗതികൾ വളരെ പുരോഗമിച്ച് ഒന്നു മുതൽ നാലു വരെ ക്ലാസുകളും,ഈ ഒാരോ ക്ലാസിനും ഒാരോ ഡിവിഷനും കൂടി മൊത്തത്തിൽ എട്ടു ക്ലാസുകൾ നിലവിലുണ്ടായിരുന്ന സ്ഥിതിയിലായിരുന്നുവെങ്കിലും,സ്കൂളിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടത്ര സ്ഥല സൗകര്യമില്ലാത്ത സ്ഥതിയിലായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി നിലവിലുള്ള കെട്ടിടത്തിന്റെ പുറമെ ആദ്യമായി നാട്ടുകാരുടെയും മറ്റും സഹകരണത്തോട് കൂടി ഒാല മേഞ്ഞ ഷെഡുകൾ ഉണ്ടാക്കി അതിൽ ക്ലാസുകൾ നടത്തിപ്പോന്നിരുന്നു. ഇതു കൊണ്ടും സ്കൂളിന്റെ പ്രവർത്തനം ശരിയാവണ്ണം നടത്തി കൊണ്ടു പോകുവാൻ സാധിക്കാതെ വന്നതിനാൽ,അടിയന്തിരമായി ഈ സ്കൂളിന് ഒരു കെട്ടിടം പണികഴിപ്പിച്ച് കിട്ടുവാൻ സർക്കാരിലേക്ക് അപേക്ഷ ബോധിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് നിലവിലുള്ള 'L' ഷേപ്പ് കെട്ടിടം നിർമ്മിച്ച് ക്ലാസ് നടത്തിപ്പിനായി വിട്ടു കിട്ടിയത്.ഇത്ന്റെ ഫലമായി മൊത്തത്തിൽ എട്ടു ക്ലാസുകളും, ഈ ക്ലാസുകളിലേക്ക് എല്ലാം വേണ്ടത്ര കുട്ടികളോടും കൂടിയ ഒരു പരിപൂർണ്ണ എൽ.പി സ്കൂളായി ഈ സ്കൂൾ മാറിക്കഴിഞ്ഞു. അങ്ങിനെ എൽ.പി സ്കൂൾ വളരെ നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.മാത്രമല്ല ഈ കാലഘട്ടമായപ്പോഴേക്കും,പ്രദേശത്തെ ജനങ്ങളും,ഇതിന്റെ ആദ്യം പ്രസ്താവിച്ച സ്ഥിതിഗതികൾ വിട്ട് വിദ്യാഭ്യാസ പുരോഗതിയെ പറ്റി മന്നോട്ട് ചിന്തിക്കുന്നവരും ആയതിനു വേണ്ടി മുന്നോട്ട് പരിശ്രമിക്കുവാനുമുള്ള ശ്രദ്ധയോടു കൂടിയവരുമായി മാറിക്കഴിഞ്ഞിരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത എൽ.പി സ്കൂൾ ഒട്ടും വൈകാതെ ഒരു യു.പി സ്കൂളായി ഉയർത്തിക്കിട്ടേണ്ടുന്നതിന്റെ ആവശ്യം ഗ്രഹിച്ചവരും കൂടിയായിരുന്നു. ഇതിന്റെ ഫലമായി ബഹു:കെ.ഇ മൂസ മാസ്റ്ററും,ഇവിടത്തെ വിദ്യാഭ്യാസ പുരോഗമനചിന്താഗതിക്കാരും പരിശ്രമിച്ചതിന്റെ ഫലമായി ഈ എൽ.പി സ്കൂളിന്റെ പ്രാരംഭ കാലം മുതൽ തുടങ്ങി സ്ഥിരം ഹെഡ്മാസ്റ്ററായി ജോലി ചെയ്തിരുന്ന കെ.ഇ മൂസ മാസ്റ്ററുടെ റിട്ടയർമെന്റിന്റെ ശേഷം ഈ പുല്ലാനൂർ ജി.എൽ.പി സ്കൂൾ ഒരു ജി.യു.പി സ്കൂളായി പ്രവർത്തിക്കുവാൻ ഇടയായത്. ഈ സ്കൂളിന്റെ ഏതാണ്ട് പ്രാരംഭകാലം, അതായത് 1956 മുതൽ തുടർച്ചയായി 16 കൊല്ലത്തോളം ഈ സ്കൂളിൽ ജോലി ചെയ്തിട്ടുള്ള തദ്ദേശവാസിയായ ഒരു അധ്യാപകന്റെ കയ്യിൽ നിന്നാണ് സ്കൂളിന്റെ പ്രാരംഭകാല സ്ഥിതിഗതികളെ സംബന്ധിച്ച് മേൽ പ്രസ്താവിച്ച ഏതാനും സംഗതികൾ ഞങ്ങൾക്ക് പകർത്തുവാൻ സാധിച്ചത്. 1980-ൽ ഹൈസ്ക്കൂളായും,1992-ൽ വി.എച്ച്.എസ്.ഇ യും,2004-ൽ ഹയർ സെക്കണ്ടറി യും നിലവിൽവന്നു.മലപ്പുറം സബ്ബ്ജില്ലയിൽ ലോവർ പ്രൈമറിതലം മുതൽ ഹയർ സെക്കണ്ടറി വി.എച്ച്.എസ്.ഇ വരെ പഠനം നടത്താൻ സഹായകമായ ഏക വിദ്യാലയങ്ങളിൽ ഒന്നാണ് പുല്ലാനൂർ ഗവ. ഹൈസ്ക്കൂൾ പാഠ്യ പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

 
SMART ROOM
 
എന്റെ കളിസ്ഥലം
 
computer lab

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ

ജൂനിയർ റെഡ് ക്രോസ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബുകൾ

നേർക്കാഴ്ച

മാനേജ്മെന്റ്

ഹൈസ്കൂൾ വിഭാഗത്തിന്റെ തലവൻ ശ്രീ മൂസക്കോയ പാലത്തിങ്ങലും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ ബീരാൻക്കുട്ടിയും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീമതി മറിയുമ്മയുമാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കെ. സി. മൂസമാസ്റ്റർ,
എം. സി. രാമദാസ്
ഉണ്ണിത്താൻ മാസ്റ്റർ,
പങ്കജവല്ലി,
മുഹമ്മദ് പൂക്കോടൻ,
മുഹമ്മദുകുട്ടി,
ഹരിദാസൻ,
വിജയലക്ഷ്മി,,
ഉണ്ണിക്കുട്ടി, ,
തങ്ക ,
കരീം,
അഹമ്മദ്,
ആനന്ദവല്ലി അമ്മാൾ,
കെ. കെ. വൽസ,
ആശിഷ്. കെ,
ഹുസൈൻ. പി,
മൂസക്കോയ പാലത്തിങ്കൽ.
സുമ ബി
മുസ്തഫ മൈലപ്പുറം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുഹമ്മദുണ്ണി ഹാജി - എം.എൽ.എ
പി. എ. സലാം - പൂക്കോട്ടൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഡോ. അബ്ദുറഹിമാൻ.പി - MD, DM, D.P
പ്രൊഫ. കെ അബൂബക്കർ - Rtd. Prof. ഗവണ്മന്റ് കോളജ് മലപ്പുറം
അലവിക്കുട്ടി. എം. റ്റി. - Rtd. HM, TTI പ്രിൻസിപ്പാൾ
ജലീൽ - PWD


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 11.123249, 76.056166 | width=800px | zoom=16 }}