ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 19 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം
വിലാസം
മുപ്ലിയം

മുപ്ലിയം. പി.ഒ,
മുപ്ലിയം
,
680312
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 02 - 1909
വിവരങ്ങൾ
ഫോൺ04802780065
ഇമെയിൽghssmupliyam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൗദാമിനി
പ്രധാന അദ്ധ്യാപകൻഷാലി.സി.എം
അവസാനം തിരുത്തിയത്
19-09-2020Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ - മുപ്ലിയം മുപ്ലിയം. പി.ഒ., തൃശ്ശൂർ - 680 312, ഫോൺ - 0480 2780065

മുപ്ലിയം ഗ്രാമത്തിലെ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനമാണ് ഈ സ്കൂൾ. ഇപ്പോൾ എൽ.കെ.ജി. മുതൽ ഹയർസെക്കന്ററി വിഭാഗം വരെ ഇവിടെ പ്രവർത്തിക്കുന്നു. ലോവർ പ്രൈമറിയിലും അപ്പർ പ്രൈമറിയിലും 8 വീതവും ഹൈസ്കൂളിൽ 10 ഡിവിഷനും ഇപ്പോൾ നിലവിലുണ്ട്. 60 ഓളം അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിയ്ക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയശതമാനം കാഴ്ച വയ്ക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിൽ നാളിതുവരെയും സ്കൂളിന് പ്രമുഖപങ്ക് വഹിക്കാനായിട്ടുണ്ട്. 2009-10 അദ്ധ്യയനവർഷത്തിൽ നഴ്സറി വിഭാഗത്തിൽ 109 കുട്ടികളും , പത്താം തരം വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 964 കുട്ടികളും, ഹയർസെക്കന്ററിയിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 220 കുട്ടികളും പഠിയ്ക്കുന്നു.


ചരിത്രം. (പൂർവ്വാദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച വിവരങ്ങൾ)

ഈ വിദ്യാലയത്തിന്റെ പ്രഥമരൂപമായ മലയാളം സ്കൂൾ കൊല്ലവർഷം 1939 ൽ വട്ടോലിപ്പറമ്പിൽ കുടുംബം വക മുല്ലപ്പറമ്പിലാണ് ആരംഭിച്ചത്. തീത്തായി മാഷ്, വട്ടോലിപ്പറമ്പിൽ അപ്പുമാഷ് എന്നിവരും തിരുവനന്ദപുരം സ്വദേശിയായ ശ്രീ. രാമകൃഷ്ണപിള്ള മാഷും ചേർന്നാണ് സ്കൂൾ ആരംഭിച്ചത്. കുടിപ്പള്ളിക്കൂടമായാണ് ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. നാലര ക്ലാസ്സ് വരെ ഉള്ള പഠനമാണ് നിലനിന്നിരുന്നത്. സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്നത് ഞെരിഞ്ഞാമ്പിള്ളി, ചിരട്ട, താണിപ്പറമ്പിൽ എന്നീ കുടുംബക്കാരിൽ നിന്നും വാങ്ങിയ 64 സെന്റ് സ്ഥലവും, അക്വയർ ചെയ്ത 36 സെന്റ് സ്ഥലവും ചേർന്നിടത്താണ്. നികുതി പള്ളിയാണ് അടച്ചിരുന്നത്. ചക്കമല്ലിശ്ശേരി ശ്രീ. രാമൻ മാഷ്, കണ്ണായി, മാർത്ത ടീച്ചർ, അയ്യപ്പൻ മാഷ്, നർമ്മദ ടീച്ചർ, എൻ. കെ. ഉണ്ണിക്കൃഷ്ണമേനോൻ തുടങ്ങിയവർ ആദ്യകാല അദ്ധ്യാപകരിൽ ചിലരാണ്. 1949 ജൂലൈ 4 നാണ് ശ്രീ. എൻ.വി. കൃഷ്ണവാര്യർ ജോയിൻ ചെയ്തത്. ആർ. ശങ്കർ മുഖ്യമന്ത്രിയും, പട്ടം താണുപിള്ള വിദ്യാഭ്യാസമന്ത്രിയും ആയ കാലഘട്ടത്തിൽ 1966 ലാണ് സ്കൂൾ അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്. അപ്പർ പ്രൈമറിയിലെ ആദ്യത്തെ ഹെഡ് മാസ്റ്റർ എൻ. കെ. ഉണ്ണിക്കൃഷ്ണമേനോൻ ആയിരുന്നു. ശ്രീ. കെ.വി. ചന്ദ്രൻ മാഷ്, കേശവൻ മാഷ് എന്നിവരും അദ്ധ്യാപകരിൽ പ്രധാനികളായിരുന്നു. അടിയന്തിരാവസ്ഥാക്കാലത്തെ പ്രധാനാദ്ധ്യാപകൻ മുകുന്ദൻ മാഷ് ആയിരുന്നു.

14.06.1980 ലാണ് സ്കൂൾ ഹൈസ്കൂളായി ഉയർത്തിയത്. അന്നത്തെ ഇരിങ്ങാലക്കുട ഡി.ഇ.ഒ ആയിരുന്ന വൈലോപ്പിള്ളി വീട്ടിൽ ഭാനുമതിയമ്മ ഈ സർക്കാർ വിദ്യാലയത്തിന് പ്രത്യേക പരിഗണന നൽകിക്കൊണ്ട് ഞായറാഴ്ച ദിവസമാണ് സ്കൂളിലെത്തി സാങ്ഷൻ നൽകിയത്. അവരോടുള്ള പ്രത്യേകനന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. ആദ്യകാലത്ത് രണ്ട് സെഷനായി 24 ഡിവിഷനുകളായാണ് ഹൈസ്കൂൾ പ്രവർത്തിച്ചുവന്നത്. പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ. തോട്ട്യാൻ അന്തോണി പ്രാഥമിക ആരോഗ്യകേന്ദ്രം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മുഖ്യമന്ത്രി ശ്രീ. അച്ച്യുതമേനോൻ മുമ്പാകെ സ്കൂളിന്റെ ശോചനീയാവസ്ഥ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ശ്രീ. മൂസ്സ മാഷ് 48 മണിക്കൂറിനുള്ളിൽ സ്കെച്ചും പ്ലാനും തയ്യാറാക്കുകയും ചെയ്തു. അതിൻ പ്രകാരം 30,000 രൂപ പ്രത്യേക അലവൻസ് അനുവദിച്ചു. മെയ് മാസത്തിൽ കെട്ടിടം പണി പൂർത്തിയാക്കുകയും ചെയ്തു. 16.06.1980 ൽ ഹൈസ്കൂൾ വിഭാഗം ക്ലാസ്സുകൾ ആരംഭിച്ചു. 2002 ലാണ് ഹയർ സെക്കന്ററി അനുവദിച്ച് ഉത്തരവായത്.

മുൻ പ്രധാനാദ്ധ്യാപകർ

മാധവി.കെ, ശ്രീദേവി.ഇ, ക്ലീറ്റസ്.പി.എം, റോസ്സ.കെ.എ, മീനാക്ഷി.പി.കെ, ശുഭ.കെ.യു, കമലാദേവി.എം, ലളിതകുമാരി.കെ.കെ, ഉമൈറ.പി.ബി., തങ്കമ്മ.എ.ആർ, ശാന്തകുമാരി.പി.എസ്, തോംസൺ മാനുവൽ, വിജയലക്ഷ്മി.എം.വി, സൗഭാഗ്യവതി.ഇ.എ, വിജയലക്ഷ്മി.എം, വിനീതാമണി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലായി 26 ഡിവിഷനുകൾ ഉണ്ട്. ഒട്ടനവധി പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും, ആവശ്യത്തിന് സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും നിലവിലുണ്ട്. പ്രൈമറിയ്ക്കും, ഹൈസ്കൂളിനും പ്രത്യേകം കംപ്യൂട്ടർ ലാബുകൾ നിലവിലുണ്ട്. ആഴ്ചയിൽ രണ്ട് പിരീഡ് വീതം ഐ.ടി. പ്രായോഗിക പരിശീലനത്തിനായി നീക്കി വച്ചിരിക്കുന്നു. ഇരുന്നൂറോളം സി.ഡി.കൾ അടങ്ങിയ ഇലക്ട്രോണിക് ലൈബ്രറിയും നമുക്കുണ്ട്. രണ്ട് കംപ്യൂട്ടർ ലാബുകളിലും എൽ.സി.ഡി. പ്രൊജക്ടർ പ്രവർത്തനക്ഷമമാണ്. കൂടാതെ ഹൈസ്കൂളിലെ 15 കംപ്യൂട്ടറുകളിലും പ്രൈമറിയിലെ 9 കംപ്യൂട്ടറുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലിനായുള്ള ROT terminal പ്രവർത്തനക്ഷമമാണ്. 2 മൾട്ടി മീഡിയ റൂമുകൾ ഇപ്പോൾ അത്യാവശ്യമാണ്.

പ്രധാനാദ്ധ്യാപിക ഷാലി.സി.എം.
സീനിയർ അസിസ്റ്റന്റ് വത്സമ്മ.കെ.എൻ. ( എച്ച്.എസ്.എ. ഫിസിക്സ് )
പി.ടി.എ. പ്രസിഡന്റ് - ബൈജു

ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ

വത്സമ്മ.കെ.എൻ. ( ഊർജതന്ത്രം)
രേഖ.കെ.പി ( ഗണിതശാസ്ത്രം)
അമൃതപ്രിയ.എ.കെ. (സാമൂഹ്യപാഠം)
വിജയ.പി.ജി (സാമൂഹ്യപാഠം, )
ഇന്ദു ( ഗണിതശാസ്ത്രം, )
വനജ.ടി.കെ (രസതന്ത്രം)
താഹിറ.കെ.കെ (ജീവശാസ്ത്രം,SITC)

മുംതാസ്.എം.എം (മലയാളം)
ഷീജ എ.കെ (മലയാളം)
എ.വി.വാസുദേവൻ (ഹിന്ദി)
ബിജി(സംസ്കൃതം)
ജയ.ഇ.വി (ഇംഗ്ലീഷ്,JSITC)
സന്ധ്യ.ടി.എസ്.(ഇംഗ്ലീഷ്)
(ചിത്രകല)
ബിന്ദു സി.എംം(കായിക വിദ്യാഭ്യാസം)



യു.പി. വിഭാഗം അദ്ധ്യാപകർ

ഹേമ കെ.കെbr /> രാഖി
കെ.വി.ജോയ്സി
പ്രീതി
ടി.എഫ്.റോസിലി

ഗീത
ശ്രീകല

എൽ.പി. വിഭാഗം അദ്ധ്യാപകർ

കെ.പി.രമാദേവി
ടി.എം.ശകുന്തള
എം.ബീന
എം.വി.ഇന്ദിര
എൻ.സി.ജ്യോതി
എൻ.എ.ബീനാദാസ്
ഷീബ ഫ്രാൻസിസ്

പി.ടി.എ. നിയമിച്ച അദ്ധ്യാപകർ


പ്രീ പ്രൈമറി അദ്ധ്യാപകർ
ജോളി
പ്രജിഷ
ടിന്റു.കെ.എസ്


അനദ്ധ്യാപകർ

ദീപ (എൽ.ഡി.സി)
ജയശ്രി(പ്യൂൺ)
ശാലിനി(പ്യൂൺ)
മാലതി (എഫ്.ടി.എം)

എസ്.എസ്.എൽ.സി പരീക്ഷാഫലം 1998 - 1999 86.17 %
1999 - 2000 80.50 %
2000 - 2001 80.40 %
2001 - 2002 72.20 %
2002 - 2003 83.10 %
2003 - 2004 87.30 %
2004 - 2005 52.20 %
2005 - 2006 90.97 %
2006 - 2007 85.51 %
2007 - 2008 97.10 %
2008-2009 2009-2010 2010-2011 2011-2012 2012-2013 2013-2014 2014-2015 2015-2016 2016-2017 2017-2018 2018-2019

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവർ

2006 മാർച്ച് - അശ്വതി. പി. രാജേന്ദ്രൻ
2007 മാർച്ച് - രാഖി.പി.രഘുനാഥ്, അതിഥി. എം. അഗസ്റ്റിൻ, കീർത്തി. പി. എസ്, നവ്യ.കെ.
2009 മാർച്ച് - രാഹുൽ.കെ.ആർ, അതുല്യ. എൻ.ബി
2018 മാ൪ച്ച് - അതുൽകൃഷ്ണ, ദിനേശ്, ജെറാൾഡ്
പ്ലസ്സ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയവർ
2009 മാർച്ച് - കീർത്തി. പി. എസ്


ഹയർ സെക്കന്ററി വിഭാഗം
2004-05 അദ്ധ്യയന വർഷത്തിലാണ് ഹയർ സെക്കന്ററി അനുവദിച്ച് ഉത്തരവായത്. ബയോളജി സയൻസും കൊമേഴ്സും ഓരോ ബാച്ച് വീതമാണ് ഇപ്പോഴുള്ളത്. മികച്ച അദ്ധ്യയന നിലവാരമുള്ള ഈ സ്കൂളിലേക്ക് വളരെ അകലെ നിന്നുപോലും കുട്ടികൾ എത്തുന്നു. ഓരോ പത്ത് മിനിറ്റിലും ബസ്സുകൾ എത്തുന്ന മുപ്ലിയത്തേയ്ക്ക് ആന്പല്ലൂർ, പാലപ്പിള്ളി, പുതുക്കാട്, കോടാലി, കൊടകര ഭാടത്തുനിന്നും കുട്ടികൾക്ക് എത്താൻ സൗകര്യമുണ്ട്. ബഹു. സി.കെ.ചന്ദ്രപ്പൻ. എം.പി. യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെമിസ്ട്രി ലാബ് കുട്ടികളുടെ അന്വേഷണത്വരയെ തൃപ്തിപ്പെടുത്താൻ പര്യാപ്തമാണ്. 2008 ജനുവരി 4ന് ശ്രീ.ചന്ദ്രപ്പൻ എം.പി.യാണ് ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ബഹു. എം.പി. ശ്രീ പി.ആർ രാജൻ അനുവദിച്ച എം.പി.ഫണ്ട് ഉപയോഗിച്ചുള്ള ഫിസിക്സ് ലാബിൻറെ നിർമാണവും പൂർത്തിയായി. ഭേദപ്പെട്ട സൗകര്യങ്ങളുള്ള ബയോളജി ലാബും ഇവിടെ ഉണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ സെക്ഷൻ ഓഫീസ് പ്രവർത്തനങ്ങളെ സഹായിക്കുന്നു. career guidance and councilling unit ന്റെ നേതൃത്വത്തിൽ Psychology ക്ലാസ്സ് നടത്തുകയും കുട്ടികളുടെ മാനസികനിലവാരം ഉയർത്തുകയും ചെയ്യുന്നുണ്ട്. കലാകായിക, ശാസ്ത്രമേളകളിലും നമ്മുടെ കുട്ടികൾ ജില്ലാ-സംസ്ഥാനതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.


പ്ലസ്സ് ടു പരീക്ഷാഫലം

                    സയൻസ്     കൊമേഴ്സ്        ആകെ

2005-06 78% 82% 81%
2006-07 92% 94% 93%
2007-08 93% 92% 92%
2008-09


പ്രീ പ്രൈമറി വിഭാഗം

2003 നവംബർ 14ന് ശിശുദിനത്തിൽ ശ്രീമതി ശാന്തകുമാരി ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയിരിക്കുമ്പോൾ പി.ടി.എ. യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ആദ്യ ബാച്ച് ആരംഭിച്ചു. ആദ്യബാച്ചിൽ 48 കുട്ടികളാണ് ഉണ്ടായിരുന്നത്. പി.ടി.എ.യുടെ കീഴിൽ 2 അദ്ധ്യാപികമാരെ നിയമിച്ചു. സ്ഥലസൌകര്യത്തിന്റെ പരിമിതി ഉണ്ടെങ്കിലും വളരെ നല്ല രീതിയിൽ ഈ വിഭാഗം പ്രവർത്തിച്ച് വരുന്നു. കുട്ടികളെ അക്ഷരലോകത്തേയ്ക്ക് കൈ പിടിച്ചു നടത്തുന്നതോടൊപ്പം കലാ-കായിക വളർച്ചയ്ക്കും പ്രാധാന്യം നൽകി വരുന്നു. 2005-06 അദ്ധ്യയനവർഷത്തിൽ തൃശ്ശൂർ റവന്യൂ പ്രീ പ്രൈമറി കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2006-07 ൽ lkg,ukg വിഭാഗങ്ങളിലായി 92 കുട്ടികൾ ഉണ്ടായിരുന്നു. ഈ വർഷം മുതൽ ഉച്ചക്കഞ്ഞിയും , ആഴ്ചയിലൊരിയ്ക്കൽ മുട്ടയും വിതരണം ചെയ്തു തുടങ്ങി. കൂടാതെ ഉത്സവാഘോഷങ്ങളുടെ ഭാഗമായി 5 കിലോഗ്രാം വീതം അരിയും വിതരണം ചെയ്തുവരുന്നു. ഇപ്പോൾ 115 കുട്ടികളും 3 ടീച്ചർമാരും ഒരു ആയയും ഉണ്ട്. ഈ വർഷം പ്രീ പ്രൈമറിയുടെ ആറാം വാർഷികവും ശിശുദിനവും സംയുക്തമായി ആഘോഷിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
                         പത്ത് വർഷമായി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി സജീവമാണ്. കൈയെഴുത്ത് മാസികയ്ക്ക് ഉപജില്ലാ-ജില്ലാതലങ്ങളിൽ 1999-2000 ൽ സമ്മാനം ലഭിയ്ക്കുകയും  സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു. 6 വർഷം തുടർച്ചയായി സാഹിത്യക്വിസ്സിന് ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തിൽ ശാലിനി.കെ.കെ എന്ന കുട്ടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുംടെ രചനാപരമായ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഥാരചന, കവിതാരചന, ചിത്രരചന, ഉപന്യാസരചന, ആസ്വാദനക്കുറിപ്പ് എന്നീ വിഭാഗങ്ങളിൽ നാം എന്നും മുൻ പന്തിയിലാണ്. 2007 ൽ ഉപജില്ലാ സാഹിത്യോൽസവത്തിൽ യു.പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 2008 ൽ ഹൈസ്കൂൾ തലത്തിൽ ആകെ പോയിന്റുനിലയിൽ മൂന്നാം സ്ഥാനവും നേടി. ഇപ്പോൾ എഴുത്തുകാരായ കുട്ടികളെ ഉൾപ്പെടുത്തി കുത്തെഴുത്തുകൂട്ടം പ്രവർത്തിച്ചുവരുന്നു. 


  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    സ്കൂൾ തലത്തിൽ ഗണിതം, സയൻസ്, ഐ.ടി, പരിസ്ഥിതി, സോഷ്യൽ സയൻസ്, ഹെൽത്ത് , ഇംഗ്ലീഷ്, ഹിന്ദി എന്നീ ക്ലബ്ബുകൾ വളരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്ച വയ്കുന്നുണ്ട്. ശാസ്ത്ര,ഗണിതശാസ്ത്ര,ഐ.ടി മേളകളിലും, മറ്റു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ക്ലബ്ബുകളുടെ പ്രവർത്തനം സഹായകമാകുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കടുപ്പിച്ച എഴുത്ത് മുൻ പ്രധാനാദ്ധ്യാപകർ

മാധവി.കെ, ശ്രീദേവി.ഇ, ക്ലീറ്റസ്.പി.എം, റോസ്സ.കെ.എ, മീനാക്ഷി.പി.കെ, ശുഭ.കെ.യു, കമലാദേവി.എം, ലളിതകുമാരി.കെ.കെ, ഉമൈറ.പി.ബി., തങ്കമ്മ.എ.ആർ, ശാന്തകുമാരി.പി.എസ്, തോംസൺ മാനുവൽ, വിജയലക്ഷ്മി.എം.വി, സൗഭാഗ്യവതി.ഇ.എ, വിജയലക്ഷ്മി.എം, വിനീതാമണി


മുൻ പ്രിൻസിപ്പൽമാർ

2004-05 ശാന്തകുമാരി.പി.എസ്, 2005-06 തോംസൺ മാനുവൽ, 2006-07 വാസന്തി ടീച്ചർ (ഇൻ ചാർജ് ), 2007-08 സൗദാമിനി ടീച്ചർ (ഇൻ ചാർജ് ), 2008-09 സൗദാമിനി ടീച്ചർ (ഇൻ ചാർജ് ), 2009-10 സൗദാമിനി ടീച്ചർ (ഇൻ ചാർജ് ),

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കടുപ്പിച്ച എഴുത്ത്

വഴികാട്ടി

{{#multimaps:10.401023,76.340645|zoom=18}}