ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് ദ്വാരക

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 2 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ)
എ യു പി എസ് ദ്വാരക
വിലാസം
ദ്വാരക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-04-2017SHELLY JOSE




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.

അറിയിപ്പുകള്‍

  • പൂനൈയില്‍ ദേശീയ സബ്ബ്ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ദ്വാരക എ യു.പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിനി എല്‍ഗ തോമസിന് അഭിനന്ദനങ്ങള്‍
  • യുവ ശാസ്ത്രജ്ഞ പുരസ്കാര ജേതാവായ പൂര്‍വ്വവിദ്യാര്‍ഥിനി കുമാരി ദിവ്യാ തോമസിന് അഭിനന്ദനങ്ങള്‍

ദ്വാരക എ.യു.പി. സ്കൂള്‍ - വിദ്യാലയ ചരിത്രം

വിദ്യാലയ ചരിത്രം

ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി പ്രകൃതിരമണീയമായ ഒരു പ്രദേശം കിടക്കുന്നു. വെള്ളമുണ്ട പഞ്ചായത്തായി അറിയപ്പെട്ടിരുന്നതും ഇപ്പോള്‍ വെള്ളമുണ്ട, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട്, പൊരുന്നന്നൂര്‍ വില്ലേജും ഉള്‍പ്പെടുന്നതുമായ സ്ഥലമാണിത്.പുളിയന്‍ രാജവംശത്തിന്റെ പിന്‍മുറക്കാരനായി വന്ന പുളിയന്‍നായരുടെ ‌അധീനതയിലായിരുന്നു ഈ ഭൂവിഭാഗം. പഴശ്ശിരാജാവ് ഈ പുളിയന്‍ നായരെ കീഴടക്കുകയും അദ്ദേഹത്തിന്‍െറ അധീനതയിലായിരുന്ന പ്രദേശങ്ങള്‍ വയനാട്ടിലേക്ക് കുടിയേറ്റക്കാരായി വന്ന പല നായര്‍ തറവാട്ടുക്കാര്‍ക്കുമായി വീതിച്ചു കൊടുത്തു.തൊണ്ടര്‍ നമ്പ്യാര്‍ എന്ന ജന്മിക്ക് ചാര്‍ത്തി കൊടുത്ത നിരവില്‍പ്പുഴയുടെ തെക്കുഭാഗത്തുള്ള പ്രദേശത്തിന് തൊണ്ടര്‍കോട്ട എന്ന പേരാണ് ഉള്ളത്. ഇതില്‍ നിന്നാണ് തൊണ്ടര്‍നാട് എന്ന പേരുണ്ടായത്. തൊട്ടു തെക്കുഭാഗത്തുള്ള ഭൂമിയില്‍ മംഗലശ്ശേരി നായന്മാരാണ് കുടി പാര്‍ത്തത്. അവരുടെ തറവാട്ടുപേരായ മംഗലശ്ശേരിഎന്ന പേരു തന്നെ ആ ദേശത്തിനു വീണു. അടുത്ത ദേശമായ വെള്ളമുണ്ടയു‍ടെ ജന്മി വട്ടത്തോട നമ്പ്യാരായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുപേരായ വെള്ളമുണ്ട എടം എന്ന പേരില്‍ നിന്നാണ് ആ ദേശനാമം ഉണ്ടായത്.കരിങ്ങാരി നായര്‍ കരിങ്ങാരിയിലും ചെറുകരനായര്‍ ചെറുകരയിലും ദേശ പതിമാരായിരുന്നു.പിന്നീട് വയനാട് ബ്രിട്ടീഷ് അധീനതയില്‍ ആയപ്പോള്‍ ഈ നാടുവാഴികളെ തന്നെ റവന്യൂ ഉദ്ദ്യോഗസ്ഥന്മാരായി നിയമിക്കുകയും ഈ ഉദ്യോഗം പാരമ്പര്യമായി കൊടുത്തുകൊണ്ടിരിക്കുകയും ചെയ്തു.

വിദ്യാലയ സ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍

കൊടും വന പ്രദേശമായിരുന്നു ദ്വാരക. നടക്കാന്‍ വഴിപോലും ഉണ്ടായിരുന്നില്ല. സംസ്ഥാന പുന:സംഘടനയ്ക്കു മുമ്പ് മദ്രാസ് സ്റ്റേറ്റിനു കീഴിലായിരുന്നു മലബാര്‍ വിദ്യാഭ്യാസ ജില്ല. അക്കാലത്ത് വാഹന സൗകര്യം വളരെ കുറവായിരുന്നു. കോഴിക്കോട് മാനന്തവാടി റൂട്ടില്‍ CWMS എന്ന പേരില്‍ രണ്ട് ബസ് സര്‍വ്വീസ് നടത്തിയിരുന്നു. റോഡിന്റെ ഇരുവശത്തും തണല്‍വൃക്ഷങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. കൂടുതലും ഭക്ഷ്യയോഗ്യമായ കായ് കനികള്‍ നിറഞ്ഞ ഈ വൃക്ഷങ്ങള്‍ വഴിയാത്രക്കാര്‍പ്രയോജനപ്പെടുത്തിയിരുന്നു. നാട്ടുപ്രമാണികള്‍ ചുക്കുവെള്ളം, മോരുവെള്ളം എന്നിവ സൗജന്യമായി കൊടുത്തിരുന്നത്കൊണ്ട്ദ്വാരക എന്ന പ്രദേശം തണ്ണീര്‍ പന്തല്‍ എന്ന പേരിലാണ് അറിയപ്പെട്ടത്.ജനങ്ങളില്‍ കൂടുതലും ആദിവാസികളായിരുന്നു.കുടിയേറ്റക്കാര്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ടത്ര വിദ്യാലയങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഈ അരക്ഷിതാവസ്ഥയാണ് സ്ഥാപക മാനേജരായ ശ്രീ. സി.കെ.നാരായണന്‍നായരെ ഒരു സ്കൂള്‍ സ്ഥാപിക്കാനായി പ്രേരിപ്പിച്ചത്.കെട്ടിട സൗകര്യം ഒന്നും ഇല്ലാത്തതിനാല്‍ ദ്വാരകയില്‍ കട നടത്തിയിരുന്ന അമ്മദ് ഹാജിയുടെ പഴയ പീടിക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഒന്നാംതരം ആരംഭിച്ചത്. സ്ഥാപക മാനേജരായിരുന്ന സി.കെ. നാരായണന്‍ നായര്‍ പാരമ്പര്യമായി തുടര്‍ന്നുവന്ന അധികാരി എന്ന പദവിയിലായിരുന്നത് കൊണ്ട് മറ്റൊരു പദവി കൂടി സ്വീകരിക്കുന്നത് തടസ്സമായതിനാല്‍ മാനേജര്‍ സ്ഥാനം ഭാര്യയായ ശ്രീമതി ദേവകി അമ്മയ്ക്ക് കൈമാറി. പേരിനു പിന്നില്‍ സി.കെ .നാരായണന്‍ നായരുടെ വീട്ടുപേരും എസ്റ്റേറ്റിന്റെ പേരുമായ ദ്വാരക എന്നപേരാണ് സ്കൂളിന് നല്‍കിയിരുന്നത്. തുടര്‍ന്ന് ഈ പ്രദേശത്തിന് ദ്വാരക എന്ന പേര് വീണു.


സ്കുള്‍ പ്രവേശനം:

ആദിവാസി വിഭാഗത്തില്‍ക്പ്പെട്ട കുട്ടികളായിരുന്നു കൂടുതലും. തുടക്കത്തില്‍ 60 കുട്ടികളായിരുന്നു സ്കൂളില്‍ ഉണ്ടായിരുന്നത്. പ്രവേശനത്തിന് യാതൊരുവിധ ജാതി മത വേര്‍തിരിവും ഉണ്ടായിരുന്നില്ല. മാനേജരെ സഹായിക്കാന്‍ കമ്പ അമ്മദ് ഹാജി പ്രസിഡണ്ടായിരുന്ന കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്.

അധ്യാപകര്‍:

അധ്യാപകരില്‍ ഭൂരിഭാഗം പേരും തലശ്ശേരിക്കാരായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആയ ശ്രീ.ബാലന്‍മാസ്റ്റര്‍ HETTC(Higher Elementary Teachers Training Course) യോഗ്യത നേടിയ ആളായിരുന്നു. സി.എച്ച്.മൊയ്തുമാസ്റ്റര്‍, ടി.എച്ച്.കുഞ്ഞിരാമവാര്യര്‍ ,ശ്രീ.ടി.എച്ച്. കുഞ്ഞികൃഷ്ണവാര്യര്‍ തുടങ്ങിയവരും അധ്യാപകരായിരുന്നു. 1956-57 സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോള്‍ ശ്രീ. മാധവന്‍ നമ്പ്യാര്‍ ,പി.ജെ.ജോഷാ ,ഗോപാലപിള്ള,നാരായണപിള്ള എന്നിവരും ആ കാലഘട്ടത്തില്‍ അധ്യാപകരായിരുന്നു.ഈ കാലഘട്ടത്തില്‍ വിദായാലയത്തിനുവേണ്ടി ഏറെ പ്രയത്നിച്ച അധ്യാപകനായിരുന്നു ശ്രീ.കൃഷ്ണകുറുപ്പ്. അധ്യാപകര്‍ക്ക് അന്ന് ശമ്പളമായി 30 രൂപ മുതല്‍ ലഭിച്ചിരുന്നു.

വിദ്യാഭ്യാസ സമ്പ്രദായം

ഇന്ന് അറിയപ്പെടുന്നതുപോലെ എല്‍.പി.,യു.പി. എന്നിവ യഥാക്രമം എല്‍.പി. എലമെന്ററി എന്നും യു.പി.ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്. 1 മുതല്‍ 5 വരെ യഥാക്രമം ഒന്നാം തരം,രണ്ടാം തരം എന്നും I,II,III ഫോറം എന്നത് യഥാക്രമം 6,7,8 ക്ലാസിനെ സൂചിപ്പിക്കുന്നു. ഇത് അന്ന് അറിയപ്പെട്ടിരുന്നത് Hi-gh Middle Class എന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസ്സാകണമെങ്കില്‍ 11 വര്‍ഷം പഠിക്കണമായിരുന്നു. ഹൈസ്കൂള്‍ എന്നത് IVth,Vth, Vith,എന്നിവ യഥാക്രമം 9,10,എസ്.എസ്.എല്‍.സി. എന്നതിനെയും സൂചിപ്പിക്കുന്നു

ഭൗതിക സൗകര്യങ്ങള്‍:

‌‌ അമ്മദ് ഹാജിയുടെ പീടിക കെട്ടിടത്തില്‍ ആരംഭിച്ച വിദ്യാലയം 1956-57 ഘട്ടത്തില്‍ ഓടുമേ‍‍ഞ്ഞതും പച്ചക്കട്ടകൊണ്ട് നിര്‍മിച്ചതുമായ പുതിയ കെട്ടിടത്തിലേക്ക് മാറി.എല്ലാ ചെലവുകളും മാനേജര്‍ തന്നെയായിരുന്നുവഹിച്ചിരുന്നത്. സ്കൂള്‍ പി.ടി.​എ. കമ്മിറ്റി പിരിച്ചെടുത്ത സംഭാവനയും ഇതിനു പ്രയോജനപ്പെടുത്തിയിരുന്നു.

വിദ്യാലയ വളര്‍ച്ച -ഘട്ടങ്ങളിലൂടെ

              സ്കൂള്‍ മാനേജരായിരുന്ന ശ്രീമതി ദേവികയമ്മയ്ക്ക്  വാര്‍ധക്യ  സഹജകാരണങ്ങളാല്‍  സ്കൂള്‍ ഭരണം  തുടര്‍ന്ന് നടത്താന്‍ വിഷമം നേരിട്ടപ്പോള്‍ സ്കൂള്‍ തലശ്ശേരി കോര്‍പ്പറേറ്റിന് വില്‍ക്കാന്‍ തീരുമാനിച്ചു.1953-ല്‍ തലശ്ശേരിരൂപതയ്ക്ക് വേണ്ടി റവ.ഫാ. ജോര്‍ജ്ജ് കഴിക്കച്ചാലില്‍ അച്ചന്‍ വിദ്യാലയം വിലക്ക് വാങ്ങി. അന്ന് ഒന്നു മുതല്‍ 7 ക്ലാസുകളിലെ 113 കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്. തന്കമ്മ , മറിയാമ്മ എന്നീ അധ്യാപകര്‍ ഈ കാലയളവില്‍ ജോലിയില്‍ പ്രവേശിച്ചു. അന്ന് പ്യൂണായി സേവനമനുഷ്ഠിച്ചിരുന്നത് ശ്രീ . കെ.വി.മത്തായിയാണ്. അക്കാലത്ത് സ്കൂളിന്റെ അടുത്തുള്ള കവലയില്‍ രണ്ട് ഓടിട്ടതും പുല്ലുമേഞ്ഞതുമായ ഒന്നു രണ്ടു പീടികകള്‍ മാത്രമാണുണ്ടായിരുന്നത്. യു.പി. സ്കൂള്‍ ഇരുന്ന ഈ സ്ഥലത്തിന്  നാലാം മൈല്‍ എന്നാണ് പറഞ്ഞിരുന്നത്. 1972-ല്‍  ഒരു ഡിവിഷനില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുകയും ആ പോസ്റ്റില്‍ ആന്റണി സാര്‍ നിയമിതനാവുകയും ചെയ്തു. നെല്ലിക്കല്‍ മൂര്‍ത്തി എന്ന ഇന്നാട്ടുകാരനായ ഒരു സുഹൃത്ത്  സഹകരണത്തോടെ ഒരു അറബിക് പോസ്റ്റിന്ആവശ്യമായ കുട്ടികള്‍ സ്കൂളില്‍ എത്തുകയും ആ പോസ്റ്റിലേക്ക് ഇമ്പിച്ച് അഹമ്മദ് മാസ്റ്റര്‍ നിയമിതനാകുകയും ചെയ്തു. സ്കൂളില്‍ ഡിവിഷന്‍ വര്‍ദ്ധിക്കുകയും പുതിയ കെട്ടിടങ്ങളുമായി സ്കൂള്‍‍ ശരിക്കും വളര്‍ച്ചയുടെ പാതയിലായി. 1973-ല്‍ മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ സ്കൂള്‍  മാനന്തവാടി രൂപത കോര്‍പറേറ്റ്  മാനേജ്മെന്റിലേക്ക്  ലയിച്ചു. എ.വി.മത്തായി  പി.എല്‍.അന്നക്കുട്ടി, ക്ലാരസഭയിലെ സിസ്റ്റേഴ്സ്  തുടങ്ങിയവര്‍ അധ്യപകരായി സ്കൂളിലെത്തി. ഇവരുടെ സഹകരണത്തോടെ കലാരംഗം അതിന്റെ പൂര്‍ണതയിലെത്തി.സ്കൂള്‍ വില്പനയുമായി  ബന്ധപ്പെട്ടുനടന്ന  എതിര്‍പ്പിനെ തുടര്‍ന്ന് ഒരു വിഭാഗം അധ്യാപകര്‍ കുറെ  കുട്ടികളുമായി ഇപ്പോള്‍  Dwaraka Sacret Heart  Higher Secondary School ഇരിക്കുന്ന സ്ഥലത്ത് ഷെഡ് കെട്ടി ബദല്‍ സ്കൂള്‍ ആരംഭിച്ചു. രണ്ട് സ്കൂളിന്റെയും അംഗീകാരം നഷ്ടമാവുകയും അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാതെയാവുകയും ചെയ്തു. പിന്നീട് പുതിയ സ്കൂള്‍  കാപ്പുംകുന്ന്  എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും  അത്  സര്‍ക്കാര്‍ ഏറ്റെടുക്കുകയും  ചെയ്തു. ഈ സ്കൂളാണ്  ഇപ്പോഴത്തെ നല്ലൂര്‍നാട് ജി.യു.പി.സ്കൂള്‍ തുടര്‍ന്ന് രണ്ട് സ്കൂളിനും അംഗീകാരം ലഭിച്ചു. കേസ് രൂപതയ്ക്ക് അനുകൂലമായ വിധിയുമായി. അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കാനും തുടങ്ങി.

പുതിയ വിദ്യാലയവും പ്രവര്‍ത്തനവും

               പുതിയ വിദ്യാലയത്തില്‍ സരോജിനി ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ്.  കൂടാതെ പി.ആര്‍. നാരായണന്‍ ,എം. പി.ജോസഫ്,എം.സി.വിജയലക്ഷമി, ശ്രീമതി തിലോത്തമ്മ,ഇ.കെ.ജോസഫ് എന്നീ അധ്യാപകര്‍ ഈ കാലയളവില്‍ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.സരോജിനി ടീച്ചര്‍ റിട്ടയര്‍ ചെയ്ത സ്ഥാനത്തേക്ക് കെ.ജെ.പൗലോസ് മാസ്റ്റര്‍ നിയമിതനായി. നാട്ടുകാരനായ ഒരാളെ ഹെഡ്മാസ്റ്റര്‍ ആയി കിട്ടിയതോടെ സ്കൂളിന്  ഒരു പുതിയ ഉണര്‍വുണ്ടായി. ഹൈസ്കൂളില്‍ 100% വിജയം കൂടിആയതോടെ ദ്യാരക സ്കൂളിലേക്ക് കുട്ടികളുടെ വരവ് കൂടി. ഒരു ഡിവിഷനില്‍ 75 കുട്ടികള്‍ വരെയായി. സ്കൂളില്‍ ഡിവിഷന്‍ അനുവദിക്കണമെങ്കില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാകണം. അങ്ങനെ ബഹു. മാത്യു കൊല്ലിത്താനത്തച്ചന്‍ മാനേജരായിരുന്ന കാലത്ത് കോര്‍പറേറ്റിന്റെ സഹകരണത്തോടെ 100അടി നീളത്തില്‍ ഒരു ഇരുനില കെട്ടിടം  ഉണ്ടായി.
ഈ കാലഘട്ടത്തില്‍ സബ് ജില്ലാതലത്തിലും ശാസ്ത്രമേളയില്‍ മിക്ക വര്‍ഷവും ഒന്നാം സ്ഥാനം ദ്വാരക സ്കൂളിന്ആയിരുന്നു.1988ല്‍ സംസ്ഥാന ശാസ്ത്രമേളയില്‍ ഇ.കെ.ജോസഫ് സാറിന്റെ നേത‍ൃത്വത്തില്‍ മികച്ച നേട്ടം കൈവരിച്ചു കായിക രംഗത്തും കലാരംഗത്തും സബ്ജില്ലാ,ജില്ലാതലങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ സ്കൂളിന്റെ യശസ്സ് ഉയര്‍ന്നുവരാന്‍ ഇടയാക്കി. 1993 മുതല്‍ 1999 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ശ്രീ.വി.പി.ജോണ്‍ സാര്‍ ആയിരുന്നു. ഈ കാലഘട്ടത്തില്‍ 1126 കുട്ടികളും 35ഓളം അധ്യാപകരും സ്കൂളില്‍ ഉണ്ടായിരുന്നു.എല്‍.എസ്.എസ്,യു.എസ്.എസ്.സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ ഈ കാലത്ത് സാധിച്ചു. ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവൃത്തി പരിചയമേള,കലാമേള,കായികമേള,സംസ്കൃതോത്സവം എന്നിവയില്‍ സബ്ജില്ലാ,ജില്ലാതലങ്ങളില്‍ ഉന്നതവിജയം കൈവരിച്ചി രുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാതിലകപട്ടം അണിഞ്ഞത് ഈ സ്കൂള്‍ വിദ്യാര്‍ത്ഥിനി രശ്മി കിരണ്‍ ജി.ആണ്. സ്കൗട്ട്,ഗൈഡ്,ബുള്‍ ബുള്‍,സഞ്ചയിക സമ്പാദ്യപദ്ധതി എന്നിവ സ്കൂളില്‍ കാര്യക്ഷമമായി നടന്നിരുന്നു. കോര്‍പ റേറ്റ് മാനേജ്മെന്റ് നടപ്പാക്കിയ Best School Selectioner ആദ്യവര്‍ഷം തന്നെ Best U.P School പദവി നേടാനായി.
1999ല്‍ ഏപ്രില്‍ മാസം മുതല്‍ ശ്രീ.ഇ.കെ.ജോസഫ് സാര്‍ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി.എല്‍.എസ്.എസ്,യു.എ സ്.എസ്.പരീക്ഷകളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് വിജയം ലഭിച്ചു. സ്കൂളില്‍ പുതുതായി രൂപീകരിക്കപ്പെട്ട ബാന്റ് സെറ്റ് ജില്ലാ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് അഭിമാനകരമായ വിജയം കൈവരിച്ചു.ഭൗതിക സാഹചര്യങ്ങളിലും ഈ കാലത്ത് പുരോഗതിയുമായി മാനേജറായിരുന്ന റവ.ഫാദര്‍ വിജയന്‍ ചോഴം പറമ്പിലിന്റെ നേതൃത്വത്തില്‍ സ്കൂളിന്റെ മൂന്നാമത്തെ നിലയും പൂര്‍ത്തിയാക്കി,മനോഹരമായ മൈതാനം,അടുക്കള,ബാത്ത്റൂം,12,000ലിറ്റര്‍ വെളളം ശേഖരിച്ചു വെയ്ക്കുന്ന ടാങ്ക് എന്നിവയുടെ നിര്‍മ്മാണം പൂര്ഡത്തിയാക്കിയതും ഓഫീസും സ്റ്റാഫ് റൂമുമുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചതുംഈ കാലഘട്ടത്തിലാണ്.
2000 ഏപ്രില്‍ മാസം മുതലാണ് ശ്രീ. എം.പി. ജോസഫ് സാര്‍ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിതനായത്.കലാ,കായിക,ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും സംസ്കൃതോത്സവത്തിലും എല്‍.എസ്.എസ്.,യു.എസ്.എസ്.സ്കോളര്‍ഷിപ്പ് പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടം സ്കൂള്‍ കൈവരിച്ചിരുന്നു. പഞ്ചായത്ത് തല പ്രതിഭാനിര്‍ണയത്തില്‍ ഈ സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂള്‍ ബാന്റ് ട്രൂപ്പ് ചടങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സബ്ജില്ലാ കായിക മത്സരത്തില്‍ ഷെജിന്‍ വര്‍ഗീസ് (ഇപ്പോഴത്തെ ദേശീയതാരം),ടിന്റു ദേവസ്യ എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടുകയുമായി. ഉപജില്ലാ കലാമത്സരത്തില്‍ കലാതിലകപട്ടവും,പ്രസംഗ മത്സരത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനവും നേടി അനിലിറ്റ് ബേബി സ്കൂളിന്റെ അഭിമാനപാത്രമായി. സ്കൂളിന്റെ സുവര്‍ണ ജൂബിലി 2003ല്‍ വിപുലമായി ആഘോഷിക്കുകയും സ്മാരകമായി ഒരു സ്റ്റേജ് നിര്‍മിക്കപ്പെടുകയും ചെയ്തു.

വിദ്യാലയം ഇന്ന്:

1953 ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ.സി.കെ നാരായണൻ നായരുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശേരി രൂപതയ്ക്കു വേണ്ടി റവ: ഫാ.ജോർജ് കഴിക്കച്ചാലിൽ വാങ്ങിച്ചു. പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ വിദ്യാലയം മാനന്തവാടി രൂപതാ കോർപ്പറേറ്റിൽ ലയിച്ചു. മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടത്തിന്റെ രക്ഷാകർതൃത്വത്തിൽ റവ:ഫാ.ബിജു ജോർജ് പൊൻപാറയ്ക്കൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്ന കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. റവ:ഫാദർ അനിൽ മാത്യു മൂഞ്ഞനാട്ട് മാനേജരായും, ശ്രീ.ഷാജി വർഗീസ് പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 32 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. കൂടതെ എടവക ഗ്രാമ പഞ്ചായത്ത് നിയമിച്ച അധ്യാപിക ലയ, കമ്പ്യൂട്ടർ ടീച്ചർ സുനീറ, ആരോഗ്യ വകുപ്പ് നീയമിച്ച നഴ്സ് അഷിത, കൗൺസിലിംഗ് സിസ്റ്റർ ജോസ്ന ജോസഫ് എന്നിവരുടെ സേവനവും വിദ്യാലയത്തിൽ ലഭ്യമാണ്.LP, UP വിഭാഗങ്ങളിലായ് 26 ഡിവിഷനുകളിൽ 1143 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക് , ഉർദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യവും വിദ്യാലയത്തിൽ ഉണ്ട്. 1 മുതൽ 4 വരെ A,B ഡിവിഷനുകളും 5 മുതൽ 7വരെ A E ഡിവിഷനുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണ്.കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച റോസിലി ടീച്ചർ, സ്ഥാനക്കയറ്റം ലഭിച്ചസാലി ടീച്ചർ, ട്രാൻസ്ഫർ ലഭിച്ച വർക്കിസാർ, സി.ലൂസീന, ഡാലിയ ടീച്ചർ എന്നിവർക്ക് പകരം യഥാക്രമം ശ്രീ.നദീർ സാർ, ഷെല്ലി സാർ, ദിൽന ടീച്ചർ, ഷൈനി ടീച്ചർ, സി.അനു ജോൺ എന്നിവർ ഈ അധ്യയന വർഷാദ്യം നിയമിക്കപ്പെട്ടു.

SCHOOL STAFF 2016-17


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


ഭൗതികസൗകര്യങ്ങള്‍

  • എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കര്‍ സിസ്റ്റം
  • ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
  • വിശാലമായ ഗ്രൗണ്ട്
  • ലൈബ്രറി&റീഡിംഗ് റൂം
  • കുട്ടികള്‍ക്കായി ശിശുസൗഹൃദപാര്‍ക്ക്
  • കമ്പ്യൂട്ടര്‍ലാബ്
  • കുടിവെള്ള സൗകര്യം


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബുകള്‍

ക്ലബ്ബിന്‍റെ പേര് ക്ലബ്ബിന്‍റെ പേര് ക്ലബ്ബിന്‍റെ പേര്
* ക്ലബുകൾ റിപ്പോര്‍ട്ട് * വിദ്യാരംഗം കലാ സാഹിത്യ വേദി * ഗണിത ക്ലബ്ബ്
* സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് * പരിസ്ഥിതി ക്ലബ്ബ് * ശാസ്ത്ര ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ് * ഹിന്ദി ക്ലബ്ബ് * സംസ്ക്രതം ക്ലബ്ബ്
* ഉറുദു ക്ലബ്ബ് * ഹെല്‍ത്ത് ക്ലബ്ബ് * സ്കൌട്ട്
* ഗൈഡ് * ബുള്‍ ബുള്‍ * JRC
* SPC * ബാന്റ് സെറ്റ് * നല്ല പാഠം
* സ്നേഹസേന * ഐ.റ്റി. * റേഡിയോ




ദ്വാരക സ്കൂളിന്‍റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍

വിദ്യാലയത്തിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ ധാരാളം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കുട്ടികള്‍ക്കും സമൂഹത്തിനും ഗുണകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷവും നമുക്ക് ജില്ലാതലത്തില്‍ നാലാം സ്ഥാനവും എ പ്ലസ് ഗ്രേഡും നേടാന്‍ സാധിച്ചു. സമ്മാനത്തുകയായി അയ്യായിരം രൂപയും പ്രശസ്തിപത്രവും വിദ്യാലയത്തിന് ലഭിച്ചു. സഹജീവികളോട് കരുണകാണിക്കുക എന്നത് വിലയേറിയ മൂല്യമാണെന്ന ബോധം കുട്ടികളിലെത്തിക്കാന്‍ നല്ല പാഠം യൂണിറ്റിന് കഴിഞ്ഞു. കാരുണ്യബക്കറ്റ്, മെഡിസിന്‍ ശേഖരണം, കോളനികളില്‍ ജാഗ്രതാസമിതി രൂപീകരണം, പ്രാദേശിക പി.ടി.എ, ഊര്‍ജ സംരക്ഷണം, ചികില്‍സാ സഹായം, പഠനനേട്ടത്തോടൊപ്പം വരുമാനം, സ്നേഹ സമ്മാനം, ക്ലാസ് ലൈബ്രറി, ജൈവ പച്ചക്കറി കൃഷി, ക്ലീന്‍ കാമ്പസ്, ഹരിത വിദ്യാലയം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. കേവലം സമ്മാനം നേടുക എന്നതിലപ്പുറം കുട്ടികളില്‍ നന്മയുടെ വിത്തു പാകാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. പിന്നോക്ക വിഭാഗക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നല്ല പാഠം പ്രവര്‍ത്തനം സഹായകമായി. ഈ വര്‍ഷത്തെ ഓണാഘോഷം പത്തില്‍കുന്ന് കോളനിയിലെ ഉല്‍സവമാക്കാന്‍ നല്ലപാഠം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. വിദ്യാര്‍ത്ഥികളോടൊപ്പം അദ്ധ്യാപകരായ ജോണ്‍സന്‍ സാര്‍, ജോസഫ് സാര്‍ എന്നിവരും അക്ഷീണം പ്രയത്നിക്കുന്നു.

അക്ഷരവെളിച്ചം പദ്ധതി

വിദ്യാലയത്തിന്റെ മികവു പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനമാണ് അക്ഷരവെളിച്ചം. പOനത്തിൽ പിന്നാക്കം നിൽക്കുന്ന ST വിഭാഗം ഒഴികെയുള്ള കുട്ടികൾക്ക് 1 മുതൽ 7 വരെ ക്ലാസടിസ്ഥാനത്തിൽ ദിവസവും അധ്യയന സമയത്തിന് ശേഷം 3.45 മുതൽ 4.30 വരെ മുക്കാൽ മണിക്കൂർ പ്രത്യേക പരിശീലനം നൽകി വരുന്നു. 7ആം തരം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളെയും എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുഴുവൻ അധ്യാപകരും ഇതിന് നേതൃത്വം നൽകുന്നു. പ്രസ്തുത പദ്ധതി ഏടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു . പിന്നാക്കം നിൽക്കുന്ന ST വിഭാഗം കുട്ടികൾക്ക് പഞ്ചായത്തിൽ നിന്ന് നിയമിച്ച ലയ ടീച്ചർ പരിശീലനം നൽകി വരുന്നു.

കോളനി പി.ടിഎ

ഈ വര്‍ഷം നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പിന്നോക്ക വിഭാഗക്കാരുടെ വീടുകളില്‍ ചെന്ന് പ്രാദേശിക പി.ടി.എ രൂപീകരിച്ചു. കുട്ടികള്‍ തുടര്‍ച്ചയായി ക്ലാസുകളില്‍ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കോളനിയിലെ വിദ്യാസമ്പന്നരായ ആളുകള്‍, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിച്ചു. ഇവരുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതിയും പ്രവര്‍ത്തിച്ചു വരുന്നു. തുടര്‍ന്ന് വിവിധ കോളനികള്‍ കേന്ദ്രീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതിലൂടെ കൊഴിഞ്ഞ്പോക്ക് തടയാനും കുട്ടികളെ തുടര്‍ച്ചയായി വിദ്യാലയങ്ങളിലേക്കെത്തിക്കാനും സാധിക്കുന്നു. ഗോത്രസാരധി പദ്ധതിയും നല്ല രീതിയില്‍ നടപ്പിലാക്കി വരുന്നു.

ക്ലാസ് ലൈബ്രറി

കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികള്‍ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും പുസ്തകങ്ങള്‍ സംഭാവന ചെയ്ത് ക്ലാസ് ലൈബ്രറിയെ സമ്പന്നമാക്കുന്നു. ബാലസാഹിത്യങ്ങള്‍, കഥ, കവിത, കടംകഥ, ജീവചരിത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ച് വിദ്യാര്‍ത്ഥികള്‍ വിശ്രമവേളകളില്‍ വായനയുടെ വസന്തം വിരിയിക്കുന്നു. ഈ വര്‍ഷത്തെ ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം പ്രാദേശിക കവി ശ്രീ പ്രേമചന്ദ്രന്‍ ചിക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

ജൈവ പച്ചക്കറി

വിദ്യാര്‍ത്ഥികള്‍ ക്ലാസടിസ്ഥാനത്തില്‍ നിലം ഒരുക്കി പച്ചക്കറി കൃഷിചെയ്തുവരുന്നു. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കാബേജ്, കോളീഫ്ലവര്‍, ചീര, പയര്‍, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ വിളവെടുക്കുന്നതിനനുസരിച്ച് ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വെള്ളമുണ്ട കൃഷി ഓഫീസര്‍ ശ്രീ മമ്മൂട്ടി നിര്‍വഹിച്ചു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ മുഴുവന്‍ കുട്ടികള്‍ക്കും കൃഷിഭവന്റെ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി വിത്തുകള്‍ നല്‍കി.

സ്കൂള്‍ മാഗസിന്‍

കുട്ടികളുടെ സര്‍വാസനകളെ കോര്‍ത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വര്‍ഷം നിറവ്, നിറച്ചാര്‍ത്ത് എന്നീ കയ്യെഴുത്ത് മാസികകള്‍ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികള്‍ മികവുപുലര്‍ത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മല്‍സരത്തില്‍ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവര്‍ മികച്ച പ്രതിഭകളായി

2016-17 അധ്യായന വര്‍ഷത്തിലെ ചുമതലകള്‍

ചുമതല അധ്യാപകര്‍
സ്റ്റാഫ് സെക്രട്ടറി സജി ജോണ്‍
SRG കണ്‍വീനര്‍ UP-സിനി ജോസഫ്

LP-റീനാ ജോസഫ്

സ്റ്റാഫ് എക്സിക്യുട്ടീവ്‌ മോണിക്ക KC

സജി ജോണ്‍ സി.മേരികുട്ടി KJ ജോസഫ് PD

പി.ടി.എ എക്സിക്യുട്ടീവ്‌ മോണിക്ക KC

സജി ജോണ്‍ ജോണ്‍സണ്‍ കുര്യാക്കോസ് സിനി ജോസഫ് റീന ജോസഫ് ജോണ്‍സണ്‍ PJ ജോസഫ് PD ലിസ്സി TJ വനജ K സി.മേരികുട്ടി KJ

സ്കൂള്‍ പ്രൊട്ടക്ഷന്‍ മോണിക്ക KC

സജി ജോണ്‍ സിന്ധു AV

ഉച്ചഭക്ഷണ പരിപാടി ജോണ്‍സണ്‍ കുര്യാക്കോസ്

മോണിക്ക KC സി.അനു ജോണ്‍ ജോണ്‍സണ്‍ PJ

പ്രഭാത ഭക്ഷണം ഹസീന KM

സി.സെലിന്‍ ജോസഫ്

പാഠപുസ്തകം വനജ K

വര്‍ക്കി KJ

കലാ മേള മോണിക്ക KC

ലിസി തോമസ്‌ വനജ കെ ബിജി കെ ജോസഫ് നദീര്‍ T ദില്‍ന K C ഷെല്ലി ജോസ്

കായിക മേള ജോണ്‍സണ്‍ PJ

വര്‍ക്കി KJ ത്രേസ്സ്യ KV വിജി K ജോസഫ്

പ്രവൃത്തി പരിചയം ജോസഫ് PD

പ്രിയങ്ക MS ലിസ്സി TJ ലിസ്സി തോമസ്‌ സി.സെലിന്‍ ജോസഫ്

ഗണിത ക്ലബ്ബ് പ്രിയങ്ക MS

വിജി K ജോസഫ്

സാമൂഹ്യ ക്ലബ്ബ് വര്‍ക്കി KJ

ഫിലോമിന ജോണ്‍

ശാസ്ത്ര ക്ലബ്ബ് ആഗ്നസ് ജോണ്‍

ത്രേസ്യാമ്മ ജോസഫ് ദില്‍ന KC

ഇംഗ്ലീഷ് ക്ലബ്ബ് സി.അനു ജോണ്‍

റീന ജോസഫ്

വിദ്യാരംഗം ത്രേസ്സ്യ KV

മേഴ്സി ജോസഫ്

ഹിന്ദി ക്ലബ്ബ് ജോസഫ് PD

റീത്താമ്മ ജോണ്‍

സംസ്ക്രതം ക്ലബ്ബ് വനജ K
ഉറുദു ക്ലബ്ബ് നദീര്‍ T
ഹെല്‍ത്ത് ക്ലബ്ബ് ആഗ്നസ് ജോണ്‍

ത്രേസ്സ്യാമ്മ ജോസഫ് ഷെല്ലി ജോസ്

ലഹരിമുക്ത ക്ലബ്ബ് സി.മേരിക്കുട്ടി KJ

സി.മേരി K മാത്യു

സ്കൌട്ട് ജോണ്‍സണ്‍ കുര്യാക്കോസ്

സജി ജോണ്‍

ഗൈഡ് ഫിലോമിന ജോണ്‍

സി.അനു ജോണ്‍

ബുള്‍ ബുള്‍ ലിസ്സി TJ

സി.സെലിന്‍ ജോസഫ്

JRC ലിസി തോമസ്‌

ദില്‍ന KC

SPC നദീര്‍ റ്റി.

ഷിമിലി NM

പരിസ്ഥിതി സിനി ജോസഫ്

സജി ജോണ്‍ നദീര്‍ റ്റി ദില്‍ന KC ഷെല്ലി ജോസ്

അച്ചടക്കം/അസംബ്ലി ജോണ്‍സണ്‍ PJ

ജോസഫ് PD

P.R.O സജി ജോണ്‍

ജോസഫ് PD

ഡയറി വനജ K

ജോസഫ് PD സജി ജോണ്‍ ഷെല്ലി ജോസ്

ലോഗ് ബുക്ക്‌ ഷിമിലി NM
ബാന്റ് സെറ്റ് ഫിലോമിന ജോണ്‍

ജോണ്‍സണ്‍ കുര്യാക്കോസ്‌ ഷൈനി K L

ദിനാഘോഷം ജോസഫ് PD
അക്കൗണ്ടസ് ജോസഫ് PD

മോണിക്ക KC

യാത്രാസുരക്ഷ നദീര്‍ റ്റി

ജോണ്‍സണ്‍ P J

എക്സാം ഇന്‍ചാര്‍ജ്ജ് ത്രേസ്സ്യ കെ.വി.

ഷിമിലി എന്‍.എം.

നല്ല പാഠം ജോസഫ് PD,

ജോണ്‍സണ്‍ കുര്യാക്കോസ്‌, സിന്ധു എ.വി., വനജ K, സി.സെലിന്‍ ജോസഫ്

SC/ST ഗ്രാന്റ് ജോണ്‍സണ്‍ P J

റീത്താമ്മ ജോണ്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്‌ ഹസീന കെ.എം.

നദീര്‍ റ്റി.

ഡി.സി.എല്‍. ലിസി TJ

സി.മേരി കെ.മാത്യു

സ്നേഹസേന റീന ജോസഫ്
ഹെല്‍പ്പ് ഡെസ്ക് മോണിക്ക KC

സിന്ധു എ.വി.

വിനോദയാത്ര ജോസഫ് PD,

ജോണ്‍സണ്‍ PJ, വിജി K ജോസഫ്

ഐ.റ്റി. ജോസഫ് PD

ഷെല്ലി ജോസ്

ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക്‌ ലിസി TJ

ലിസി തോമസ്

IEDC മേഴ്സി ജോസഫ്

സിനി മാത്യു

സ്കൂള്‍ സൗന്ദര്യവല്‍ക്കരണം ലിസ്സി തോമസ്‌
ലൈബ്രറി /വായന ഹസീന കെ.എം.,

റീത്താമ്മ ജോണ്‍, നദീര്‍ റ്റി.

സന്മാര്‍ഗ്ഗം സി.സെലിന്‍

ഷൈനി KL

റേഡിയോ ലിസി തോമസ്‌,

ലിസി റ്റി.ജെ, ജോണ്‍സണ്‍ PJ ഷെല്ലി ജോസ്



വിദ്യാലയത്തിലെ 2016-17 അക്കാദമിക്ക് വര്‍ഷത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍

വായനയുടെ ലോകം

ഗോത്രജ്യോതി

ജീവകാരുണ്യ കുടുക്ക

ജീവകാരുണ്യ ബക്കറ്റ്

ജീവകാരുണ്യ സഹായനിധി

എനര്‍ജി സേവിംഗ്

ആരോഗ്യ സര്‍വ്വേ

നിര്‍ധനര്‍ക്ക് മരുന്നുപെട്ടി

ശുചിത്വശീലം- കൈകഴുകല്‍

സ്നേഹസമ്മാനം

പഠനവീട്.

എ യു പി എസ് ദ്വാരക/ പഠനവീട് ദ്വാരക എ യു പി സ്കൂൾ പഠനവീട് പത്തിൽ കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഷീല കമലഹാസൻ ഉദ്ഘാടനം ചെയ്തു http://schoolwayanad.blogspot.in/2016/09/2.html

അരിനിരക്കുന്ന് കോളനിയിൽ വാർഡ് മെമ്പർ ശ്രീമതി ഫിലോമിന ഉദ്ഘാടനം ചെയ്തു

http://schoolwayanad.blogspot.in/2016/09/blog-post_88.html


പഠനയാത്ര

കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നല്‍കുന്നതാണ് പഠനയാത്ര. ഈ വര്‍ഷം പ്രകൃതി രമണീയത നിറഞ്ഞ ഊട്ടിയിലേക്കായിരുന്നു പോയത്. ബൊട്ടോണാക്കല്‍ ഗാര്‍ഡന്‍, തേയില ഫാക്ടറി, ഷൂട്ടിങ്ങ് പോയിന്റ് തുടങ്ങിയവ കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു. അറുപതോളം കുട്ടികള്‍ പഠനയാത്രയില്‍ പങ്കെടുത്തു.

എസ്.ടി എസ്.സി ഗ്രാന്റ്, മൈനോരിറ്റി IEDC സ്കോളര്‍ഷിപ്പുകള്‍

എസ്.സി എസ്.റ്റി വിഭാഗത്തില്‍പെടുന്ന എല്ലാ കുട്ടികള്‍ക്കും, മുസ്ലിം, ഒബിസി, മൈനോരിറ്റി വിഭാഗത്തില്‍ പെടുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കും, ഭിന്നശെഷിയുള്ള കുട്ടികള്‍ക്കും സര്‍ക്കാരില്‍നിന്നും ലഭിക്കുന്ന മുറയ്ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നു. കൂടാതെ എല്ലാ കുട്ടികള്‍ക്കും സൗജന്യ യൂനിഫോം തുണിയും വിതരണം ചെയ്തു. പ്രഭാതഭക്ഷണം, ഉച്ച ഭക്ഷണം, പാല്‍, മുട്ട എന്നിവ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും യഥാസമയം നല്‍കി വരുന്നു. കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം ആരോഗ്യക്ലബിന്റെ നേതൃത്വത്തില്‍ എല്ലാദിവസവും വിതരണം ചെയ്യുന്നു. കുട്ടികള്‍ക്കായുള്ള അയേണ്‍ ഗുളിക വിതരണം, പ്രഥമ ശുശ്രൂഷ, പ്രധിരോധ കുത്തിവെപ്പ് തുടങ്ങിയവ നെഴ്സിന്റെ നേതൃത്വത്തില്‍ നല്‍കിവരുന്നു. ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ ആരോഗ്യസെമിനാറില്‍ പങ്കെടുക്കാന്‍ വിദ്യാലയത്തില്‍ നിന്നും ആറുപേര്‍ക്ക് അവസരം ലഭിച്ചു. കുട്ടികളുടെ വൈകല്യങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയം ചികില്‍സയ്ക്ക് വിധേയരാക്കാന്‍ മെഡിക്കല്‍ ക്യാമ്പുകളിലൂടെ കഴിയുന്നു

അദ്ധ്യാപക പരിശീലനങ്ങള്‍

BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ അദ്ധ്യാപ പരിശീലനങ്ങളിലും അറിയിപ്പ് കിട്ടുന്നതനുസരിച്ച് അദ്ധ്യാപകര്‍ പങ്കെടുക്കുന്നു. ആഴ്ചയിലൊരുദിവസം വിഷയാടിസ്ഥാനത്തില്‍ SRG യോഗം ചേരുകയും അവിടെവച്ച് ചര്‍ച്ച ചെയ്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ലയിലെ LP വിഭാഗം പരിശീലനകേന്ദ്രം കൂടിയാണ് നമ്മുടെ വിദ്യാലയം. ഈ അദ്ധ്യയനവര്‍ഷം ഉപജില്ലാ വിദ്യാഭ്യൃസ ഓഫീഹര്‍, ഡി.പി.ഒ, ബി.പിഒ, ഡയറ്റ് ലക്ചേഴ്സ്, ബി.ആര്‍.സി കോഡിനേറ്റേഴ്സ്, ഉച്ചഭക്ഷണ ഓഫീസര്‍ തുടങ്ങിയവര്‍ വിദ്യാലയം സന്ദര്‍ശിക്കുകയും വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, അടുക്കളയുടെ ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.

വഴികാട്ടി

{{#multimaps:11.759217, 76.007341 |zoom=13}}

സ്കൂള്‍ ബ്ലോഗ്‌ -മൊബൈല്‍ ആപ്ലികേഷന്‍

  1. സ്കൂള്‍ ബ്ലോഗ്‌ [[1]]
School Blog
School Blog

http://schoolwayanad.blogspot.in/

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ദ്വാരക&oldid=354201" എന്ന താളിൽനിന്ന് ശേഖരിച്ചത്