ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് | |
---|---|
വിലാസം | |
മണക്കാട് ഗവ. വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസ്, മണക്കാട് , മണക്കാട് , മണക്കാട് പി.ഒ. , 695009 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - ജൂൺ - 1942 |
വിവരങ്ങൾ | |
ഫോൺ | 0471 2471459 |
ഇമെയിൽ | govtvhssmanacaud@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43072 (സമേതം) |
എച്ച് എസ് എസ് കോഡ് | 01006 |
വി എച്ച് എസ് എസ് കോഡ് | 901021 |
യുഡൈസ് കോഡ് | 32141102602 |
വിക്കിഡാറ്റ | Q64035663 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 79 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 2087 |
ആകെ വിദ്യാർത്ഥികൾ | 2087 |
അദ്ധ്യാപകർ | 67 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 709 |
ആകെ വിദ്യാർത്ഥികൾ | 709 |
അദ്ധ്യാപകർ | 24 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജൻ എസ് ബെനിസൺ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ജോട്ടില്ല ജോയിസ് |
പ്രധാന അദ്ധ്യാപകൻ | ജോസ് പി ജെ |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
05-02-2022 | 43072 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അനന്തപുരിയുടെ അഭിമാനമായ പെൺ പള്ളിക്കൂടം തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. അന്താരാഷ്ട്രനിലവാരത്തിലേക്ക് തിരഞ്ഞെടുത്ത ഈ സരസ്വതിനിലയം ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് 'കാർത്തിക തിരുനാൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1942-ൽ സ്ഥാപിച്ച തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാലയം അനന്തപദ്മനാഭന്റെ മണ്ണിലെ തിലകക്കുറിയായി നിലകൊള്ളുന്നു.
/p>
ചരിത്രം
തിരുവിതാംകൂറിലെ സ്തീകളുടെ പിന്നൊക്കാവസ്ഥ പരിഹരിയ്ക്കുന്നതിനായി ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്] 61 വർഷങ്ങൾക്ക് മുമ്പ് അനന്തപുരിയുടെ നഗരഹൃദയത്തിൽ സ്ഥാപിച്ച മഹാരാജാസ് ഗവ. സ്കൂൾ ഫൊര് ഗെൾസിന്റെ ഒരു ഭാഗമാണ് 1942 ജൂണില് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
<br
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 3000 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്, മണക്കാട്. 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 80 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. HSS വിഭാഗത്തിൽ 24 റൂമുകളും ഒരു മൾട്ടീമീഡിയ റൂം, ഒരു language lab, computer lab, മറ്റു വിഷയങ്ങളുടെ ലാബുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, ഒരു അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്കൂളിൽ നഴ്‌സി൯െറ സേവനത്തോടെ ഒരു ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. ഒരു സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ തോട്ടം, നക്ഷത്രവനം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ബാത്ത്റൂമുകൾ, CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 17 കോടിയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു .
നേട്ടങ്ങൾ /മികവുകൾ
="പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആകുന്നതിനായി ഗവ : പ്രഖ്യാപിച്ച പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്നം .തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ എം .എൽ .എ ശ്രീ . വി .എസ് . ശിവകുമാർ മണക്കാട് കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിനെ ആണ് അന്തർദേശിയ നിലവാരത്തിലേക്കേ ഉയർത്തുന്നിതിനായി ഗവണ്മെന്റിനോട് ശുപാർശ ചെയ്‌തത് .ഗവെർന്മെന്റിന്റെ അഞ്ച് കോടിയും എം .എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും രണ്ടു കോടി 8 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ജനുവരി 19 തിയതി ദേവസം വകുപ്പ് മന്ത്രി ബഹു: കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു . 32ക്ലാസ് മുറികൾ അടുക്കള ,ഡൈനിംഹാൾ ,ഓഫിസ് റൂം ,34 ടോയ്‌ലറ്റുകൾ ഒരു ഓപ്പൺ എയർ ആഡിറ്റോറിയം ,ഒരു ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ജലസംഭരണി 'മഴവെള്ള സംഭരണി എന്നിവയുടെ പണി പൂർത്തിയായി .സയൻസ്‌ലാബ് ,കംപ്യൂട്ടർലാബ് ഉൾപ്പെടെ 30,000 സ്‌ക്വരെ ഫീറ്റ് കെട്ടിടമാണ് ചെയ്‌തത് .
സ്കൂൾ വികസന സമിതിയുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഷട്ടിൽ,ബാട്മിന്ടൺ ,വോളീബോൾ,കോർട്ടുകൾ സ്കൂൾ സൗന്ദര്യ വത്കരണം എല്ലാ ക്ലാസ് മുറിക്കകളുടെയും ഉച്ചഭാഷണി ഇവ ചെയ്യുന്നതിന് പ്രവർത്തനങ്ങൾ നടന്നുവരുന്നു .
2018-19 എസ്.എസ്.എൽ.സി. മികച്ച വിജയം
2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മികച്ച വിജയം ലഭിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 99 ശതമാനം കുട്ടികൾ വിജയിക്കുകയും 21 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയും ചെയ്തു .==== യു.എസ്.എസ്. സ്കോളർഷിപ്പ് === 018-19 അക്കാദമിക വർഷത്തിൽ ഏഴാം തരത്തിൽ പഠിച്ചിരുന്ന 3 കുട്ടികൾക്ക് യു.എസ്.എസ്. ലഭിച്ചു.
= സ്‍കൂൾ പ്രവേശനോത്സവം
2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി .അഡ്വ ദീപക് സ്.പി ,ജനറൽ സെക്രട്ടറി ശിശു ക്ഷേമ സമിതി ഉദ്ഘാടനം നിർവഹിച്ചു .പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കു എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് +2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.
കലാപഠനം
കുട്ടികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയോടൊപ്പം കലാപരമായ ഉയർച്ചയും ലക്‌ഷ്യം വെയ്ക്കുന്ന സ്കൂളിൽ വട്ടിയൂർക്കാവിൽ പ്രവർത്തിച്ചുവരുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമവുമായി ബന്ധപ്പെട്ടുകൊണ്ട് കുട്ടികൾക്ക് കേരളനടനം , വയലിൻ , സംഗീതം എന്നിവയുടെ പരിശീലനം ചിട്ടയായി നടന്നുവരുന്നു .കേരളനടനം,സംഗീതം,ആഴ്ചയിൽ ഒരു ദിവസമാണ് ഇപ്പോൾ വയലിൻ പരിശീലനം നടക്കുന്നത് .നടനഗ്രാമം പ്രതിഫലം കൈപ്പറ്റാതെയാണ് കലാപരിശീലനം നടക്കുന്നത് .രക്ഷാകർത്താക്കളുടെ അകമൊഴിഞ്ഞ പിന്തുണ ഈ പദ്ധതിക്കുണ്ട്
= അംഗീകാരംം
CERTIFICATE OF CARBON RATING The school is proud enough to receive an award from the " CENTRE FOR INNOVATION IN SCIENCE AND SOCIAL ACTIONS " in connection with the carbon rating of the school during the academic year2018-2019. The school is awarded with" GOLD " rating.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- എസ്.പി.സി.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലിനിക്ക്
- റേഡിയോ - പിങ്ക് എഫ്.എം
സാമൂഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ പരിസര ശൂചീകരണം .
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
- ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
- രോഗികൾക്ക് ചികിത്സാ സഹായം
- രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
- രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി
മുൻ സാരഥികൾ
| class="wikitable" style="text-align:center; width:300px; height:500px" border="1" |- | 1942-55" | ശ്രീമതി ചാച്ചി തോമസ് |- | അലൈ വർഗീസ് |- | ഗൗരിക്കുട്ടിഅമ് |-
| സുമുഖി അമ്മ |- | രാജയും മോസസ് |- | 1955 - 57 | ജെ ഭാർഗവി അമ്മ |- | 1957-60 | പി എൻ മാധവികുട്ടിയമ്മ |- |1960 - 64 | എൻ ഹവ്വ ബീവി പി |- | 1964 - 65 | ബീ രാധമ്മ |- | 1965 - 67 | പി ദേവകി |- | 1967-70 | വികെ സരോജിനി |- | 1970-71 | സി പത്മാവതി അമ്മ
|-
| എൻ.രുക്മണി അമ്മാൾ |-
|1973-74 |ഡി വിജയമ്മ അമ്മ
|- | 1975-78 | കാഞ്ചന അമ്മ |- | 1978 - 80 | സി ജയന്തി ദേവി |- | 1980 - 82 | കെ പി വിമല |- | 1982 - 84 | സി ആനന്ദമയി ദേവി |- | 1984 - 87 | പി രാജലക്ഷ്മി അമ്മ |- | 1987 - 89 |ജോയ് മേരി സാമുവൽ |- | 1989-91 | ജ്യോതിഷ് മതി |- | 1991 - 96 | സൂസമ്മ ജോസഫ് |- | 1996-98 | ഡീ പത്മകുമാരി |- | 1998-99 | കെ തങ്കമ്മ |- | 1999 - 2005 | ആർ രാധാമണി |-{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" | ംം===
|- style="background-color:#A1C2CF; "
2005-06 | ചന്ദ്രിക |
2006-08 | എം ഗിരിജ ദേവിബി |
2008-11 | ബി വത്സരാജ് |
2011-13 | ശ്രീ സുകുമാരൻ എം |
2013- - 15 | റസിയ ബി ബി എ |
2015-16 | രാജശേഖരൻ നായർ |
2016 - 18 | രാജേന്ദ്രൻ എസ് |
2018 - 19 | വിജയകുമാരൻ നമ്പൂതിരി 2018 - 19 |
2019 - June - July | യമുനാദേവി |
പഠനോത്സവം
സ്കൂളിന്റെ പഠനോത്സവം ഫെബ്രുവരി 8-ാം തീയതി സ്കൂളിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്നു.പ്രശസ്ത സിനിമ സീരിയൽ നടൻ ശ്രീ ജോബി ഉദ്ഘാടനം നിർവഹിച്ചു. 9.30 മുതൽ 3.30 വരെ ആയിരുന്നു പരിപാടി. ഇതിൽ 5 മുതൽ 7 വരെ കുട്ടികളുടെ പഠനുവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ അവർക്കാവശ്യമായ ലാപ്‍ടോപ്, സ്ക്രീൻ തുടങ്ങിയവ സജ്ജീകരിച്ചു. കൂടാതെ കുട്ടികൾ ചെയ്ത ഡോക്കുമെന്റേഷൻ, എന്നിവ പഠനോത്സവത്തിൽ കുട്ടികളെയും രക്ഷാകർത്താക്കളെയും കാണിച്ചു.
'പുരാവസ്തു വകുപ്പിന്റെ ദ്വിദിന ക്യാമ്പിന്റെ സംസ്ഥാന തല ഉദ്‌ഘാടനം '
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനകിയവത്കരിക്കുന്നതിന്റെ ഭാഗമായുള്ള "കുട്ടികൾ ആർകൈവ്സിന്റെ കുട്ടുകാർ "എന്ന് ദ്വിദിന സമ്പർക്ക പരിപാടി യുടെ സംസ്ഥാന തല ഉദ്‌ഘാടനം 25/09/2019 ബുധനാഴ്ച നമ്മുടെ സ്കൂളിൽ നടന്നു .ബഹുമാനപെട്ട തുറമുഖവകുപ്പ് മന്ത്രി ശ്രീ .രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു .സ്വാഗതം റെജികുമാർ ജെ. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ നിർവഹിച്ചു .വിശിഷ്ട്ടഥിതി യായ് മുരുകൻ കാട്ടാക്കട കുട്ടികൾക്കായി താൻ രചിച്ച കവിതാലാപനവും പ്രസംഗംവും നടത്തി .
കേരളം ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ്.വി. കാർത്തികേയൻ നായർ "ആർകൈവ്സ് വും കുട്ടികളും "എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .സ്കൂൾ ഹെഡ്മിസ്ട്രസ് വിനീതകുമാരി ഡെപ്യൂട്ടി എച് .എം .ശ്രീ. സജികുമാർ,പി .ടി .എ പ്രസിഡന്റ് ശ്രീ. മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച പുരാവസ്തുരേഖാ പ്രദർശനം കുട്ടികൾക്ക് കൗതുകം ഉണർത്തി.
="""
'സ്കൂൾ പാര്ലമെന്റ് ഇലക്ഷൻ
2019-20 അധ്യയന വർഷത്തെ സ്കൂൾ പാര്ലമെന്റ് ഇലക്ഷൻ 25.09.2019 ഇന്ന് വളരെ ജനാധിപത്യപരമായും മാതൃകപരമായും നടന്നു .ദേശിയ തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുശാസിക്കും വിധം ,അതേ നടപടി ക്രമത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ സ്കൂൾ ഇലക്ഷൻ നടന്നത് .ഒരു ആഴ്ചക്ക് മുമ്പ് ആരംഭിച്ച ഇലക്ഷൻ ഒരുക്കങ്ങൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് നടന്ന് വിജയികളുടെ യോഗത്തോടെ സമാപിച്ചു . രാവിലെ പത്തു മണിക്കാണ് ഇലക്ഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചത് .ലാപ്ടോപ്കളിൽ ഇൻസ്റ്റാൾ ചെയ്ത് മത്സരാർത്ഥികളുടെ പേര് വിവരങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരറ്വർക്ക് നല്കിയിട്ടുള്ള ബൂത്തുകളിൽ വന്നു ചേർന്നു .തുടർന്ന് അതാത് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വരിവരിയായി അവിടെയെത്തിക്കുകയും ക്രമ നമ്പർ അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു .പ്രിസൈഡിങ് ഓഫീസർ ,മറ്റു ബൂത്ത് ഭാരവാഹികൾ എന്നിവരെല്ലാം വിദ്യാർത്ഥിനികൾ തന്നെ ആയിരുന്നു. കുട്ടികൾക്ക് അവരുടെ പേരിലുള്ള തിരിച്ചറിയൽ കാർഡ് സമ്പൂർണയിൽ നിന്നും ഡൌൺലോഡ് ചെയ്ത് നൽകിയിരുന്നു.വോട്ട് രേഖപെടുത്തിക്കഴിഞ്ഞു ഒപ്പിട്ട ശേഷം കൈ വിരലിൽ മഷി അടയാളം പതിപ്പിച്ച ശേഷമാണ് വിദ്യാർത്ഥിനികൾ ബൂത്ത് വിട്ടു ഇറങ്ങിയത് .സ്കൂൾ ഇലക്ഷൻ ചുമതല എസ് .എസ് വിഭാഗം അദ്ധ്യാപിക smt. സുഷമ ടീച്ചറിന് ആയിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് smt.വിനിത കുമാരി ടീച്ചറിന്റെ നിർദേശ പ്രകാരം ശ്രി .അഭിലാഷ് സർ , സുനന്ദിനി ടീച്ചർ , രേഖ ടീച്ചർ ,ശിവപ്രിയ ടീച്ചർ ആണ് ഇൻസ്റ്റാളേഷൻ പ്രക്രിയ ഹൈസ്കൂൾ വിഭാഗത്തിൽ കൈകാര്യം ചെയ്‌തത്. യൂ .പി അദ്ധ്യാപകരായശ്രീമതിt.സാധന കെ .വി ,ശ്രീമതി. ഷീബ , ശ്രീമതി. മായ ജി നായർ എന്നിവരുടെ സഹായത്തോടെ യൂ .പി വിഭാഗം ഇൻസ്റ്റളേഷൻ ,നടന്നു. ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ ,എസ് ഐ റ്റി സി, ജോയിന്റ് എസ് ഐ റ്റി സി എന്നിവരുടെ സഹായത്തോടെ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഇലക്ഷൻ പ്രക്രിയ കുട്ടികൾക്ക് വളെരെ ഇഷ്ടപ്പെട്ടു .ഈ പുതിയ രീതി കൗതുകത്തോടെ അവർ കൈകാര്യം ചെയ്‌തു. തുടർന്ന് പ്രവർത്തനം പൂർത്തിയാക്കി 11.00 മണിയോടെ വിജയികളെ പ്രഖ്യാപിച്ചു .വിജയികളിൽ നിന്നും കൌൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തെരഞ്ഞെടുത്തു .ആദ്യ പാര്ലമെന്റ് യോഗം സെപ്തംബര് 30ന് കൂടും എന്ന് ചെയർപേഴ്സൺ അറിയിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.47401,76.94618 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43072
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ