സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ | |
---|---|
വിലാസം | |
കൈപ്പട്ടൂർ സെന്റ് ജോർജ്ജസ് മൗണ്ട് ഹൈസ്കൂൾ കൈപ്പട്ടൂർ , കൈപ്പട്ടൂർ പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0468 235065 |
ഇമെയിൽ | sgmhskaipattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38018 (സമേതം) |
യുഡൈസ് കോഡ് | 32120300110 |
വിക്കിഡാറ്റ | Q87595481 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 710 |
അദ്ധ്യാപകർ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കവിത വി കുുറുപ്പ് |
പി.ടി.എ. പ്രസിഡണ്ട് | അരുൺ സി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി പി |
അവസാനം തിരുത്തിയത് | |
29-01-2022 | Sherlykv |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോടു വില്ല്ലേജിൽ കൈപ്പട്ടൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു വിദ്യാലയമാണിത്.കുന്നിന്റെ നെറുകയൽ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടിക്കുന്നു സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു.1938 ൽ സ്ഥാപിച്ച ഈ വിദ്യാലയം കേരളത്തിലെ പ്രചീന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒരു നാടിനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുനയിക്കുക എന്ന ലക്ഷ്യത്തോടുകൂടി കൈപ്പട്ടൂർ തേരകത്ത് ചെറിയാൻ മുതലാളി 1938 ൽ പ്രകൃതിമനോഹാരിതകൊണ്ടു സമ്പന്നമായ ഒരു കൊച്ചുകുന്നിൽ മുകളിൽ സ്ഥാപിച്ച സരസ്വതീവിദ്യാലയമാണ് സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ. സ്വാതന്ത്രലബ്ധിക്കു മുൻപ് വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു ഈ പ്രദേശം. കിലോമീറ്ററോളം നടന്ന് തുമ്പമണ്ണും പത്തനംതിട്ട യിലും നടന്ന് പോയിപഠിക്കുന്ന അവസ്ഥയിലായിരുന്നു.ഈ ദയനീയസ്ഥിതിിൽ നിന്നും നാടിനെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നത്തെ കൊല്ലംജില്ലയിൽ തേരകത്ത് ചെറിയാൻ മുതലാളി കൈപ്പട്ടൂർ ദേശത്ത് ചന്ദനപ്പള്ളിക്കുസമീപം ഇംഗ്ലീഷ് മീഡിയം യു.പി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു.സ്ക്കൂളിന്റെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സർ,സി പി രാമസ്വാമിഅയ്യർ 1945 ൽ സ്ക്കൂളിനെ ഹൈസ്ക്കൂളാക്കി ഉയർത്തി. ഇന്ന് ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലാണ്.പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ചവിദ്യാഭ്യാസം നൽകുന്നതിൽ അന്നുമുതൽ ഈ വിദ്യാലയം മുൻപന്തിയിലാണ്.
തേരകത്ത് മുതലാളിക്കു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ.സി. കെ. തേരകത്ത് ഈ സ്ക്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്തു. ഏകദേശം അരനൂറ്റാണ്ടുകാലത്തോളം അദ്ദേഹം ഈ സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. ഈ കാലയളവിൽ പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്താൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2003 ൽ ശ്രീ . സി കെ. തേരകത്ത് ഈ ലോകത്തോട് വിടപറഞ്ഞു. അതിനുശേഷം 2 വർഷക്കാലം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .തമ്പാൻ സാർ സ്ക്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.
2005 ൽ കീപ്പള്ളിൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി സ്ക്കൂൾ ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ എല്ലാപ്രവർത്തനമികവിലും സ്ക്കൂൾ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും പ്രചോദനവും ഉണ്ട്. 2005 മുതൽ ശ്രീ . കെ.എം. ജോൺ ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. ജോൺസൺ കീപ്പള്ളിൽ മാനേജർ സ്ഥാനം ഏറ്റെടുത്തു . അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനത്തിലും ജില്ലയിലും സംസ്ഥാനത്തും മികവുറ്റ വിദ്യാലയമായി മാറിയിരിക്കുന്നു. ശ്രീ. രാജേന്ദ്രൻ ഉണ്ണിത്താൻസാറാണ് 2016 മുതൽഈ സ്ക്കൂളിന്റെ പ്രധാന അദ്ധ്യാപകൻ . 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. യു.പി, ഹൈസ്ക്കൂൾ ക്ലാസ്സുകളിലായി 23 ഡിവിഷനുകളിൽ 726കുട്ടികൾ ഇവിടെ പഠിക്കുന്നു. 2019-20 SSLC പരീക്ഷയിൽ 100 % വിജയവും 43 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A plus നേടാനും കഴിഞ്ഞിട്ടുണ്ട് . കലാകായിക മേളയിലും ശാസ്ത്രമേളയിലും സംസ്ഥാനതലത്തിൽ അംഗീകാരങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട് . സ്കൂളിന്റെ എല്ലാ നേട്ടങ്ങൾക്കും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും ആത്മാർത്ഥമായ സഹകരണം ലഭിക്കുന്നുണ്ട്.ഇപ്രകാരം നാടിനും സമൂഹത്തിനും പ്രകാശം ചൊരിഞ്ഞുകൊണ്ട് എൺപതുവർഷത്തിലേറെയായി ഈ സരസ്വതീക്ഷേത്രം നാൾക്കുനാൾ ശോഭിച്ചുനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ മാനേജർ ശ്രീ ജോൺസൺ കീപ്പള്ളിൽ ഏകദേശം 25 ലക്ഷത്തോളം രുപാമുടക്കി ഹൈസ്കൂളിലെ 13 ഡിവിഷനുകൾക്ക് സ്മാർട്ട് ക്ലാസ്സ് സൗകര്യം ഉറപ്പിക്കുന്നതിനു വേണ്ടി 7ക്ലാസ്സ് മുറികൾ ക്രമീകരിച്ചു ഈ ക്ലാസ്സ്മുറികളിൽ കൈറ്റിൻെ്റ സഹായത്തോടെ പ്രൊജക്ടറുകൾ ,ലാപ്പടോപ്പുകൾ തുടങ്ങിയവ സ്ഥാപിച്ചു. ഇതുമൂലം ഹൈസ്കുൾ ക്ലാസ്സുകൾക്ക് സ്മാർട്ട് ക്ല്സിൻെ്റ പ്രായോജനം ലഭിക്കുന്നു. തറ ടയൽ ചെയ്ത മുറികൾ കൃത്യമായി ക്രമീകരിച്ചു തന്നതിനാൽ ഹൈസ്കൂൾ ക്ലാസ്സുകളുടെ ഒന്നാംഘട്ടസ്മാർട്ട് റൂം ക്രമീകരണം വീജയകരമായി പുർത്തിയാക്കാൻ സാധിച്ചു.
യുപി ക്ലാസ്സുകൾക്കും ഭാവിയിൽ ഇത്തരമൊരു സഹായം കൈറ്റിൽ നിന്നും ഉണ്ടാകാം എന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ഒരു പഴയകെട്ടിടത്തെ പൂർണ്ണമായും പുതുക്കി. 20ലക്ഷം രുപമുടക്കി ആ കെട്ടിടത്തിൻെ്റ ഒാടുകളെല്ലാം മാറ്റി അലൂമിനിനം ഷീറ്റിട്ട് സീലിങ് ചെയ്ത് തററ്റെൽ ഇട്ട് ഫാൻ,ലൈറ്റ് ഇവക്രമികരിച്ച് 7യുപി ക്ലാസുകൾക്ക് സുരാക്ഷി തത്ത്വത്തോടു കൂടി പ്രവർത്തിക്കുവാനാവര്യമായ ക്രമീകരണങ്ങൾ ചെയ്തു. അതോടൊപ്പം പെൺ കുട്ടികൾക്ക് 6 ടോയ് ലറ്റ്കളും 20 യൂറിനലുകളും അടങ്ങിയ എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ടോയ് ലറ്റ് സമുച്ചയം തന്നെ 5 ലക്ഷം രുപ ചെലവിൽ രുപപ്പെടുത്താൻ കഴിഞ്ഞു
കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും അവ വിതരണം ചെയ്യുന്നതിന്നും വളരെ നല്ല രീതിയിൽ അടുക്കള ക്രമികരിച്ചു.എകദേശം 5 ലക്ഷം രുപമുടക്കി 3 മുറികളോടു കുടി സാധനങ്ങൾ പാചകം ചെയ്യുന്നതിനും പാചകം ചെയ്ത സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനായി പാചകപ്പുര നിർമ്മിച്ചു. സ്കുൾ പരിസരങ്ങളിൽ അസൗകര്യപ്രദമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയും സ്കുൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. സുരക്ഷിതവും വൃത്തിയും, വെടിപ്പുമുള്ള ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും മാനേജ്മെൻ്റിൻെ്റ ഭാഗത്ത് നിന്നും നൽകുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വ്യത്യസ്തങ്ങളായ അനവധിപാഠ്യേതര പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ സ്കുൾ.കുട്ടികളിൽ ദീനാനുകമ്പയും സഹാനുഭൂതിയും സഹവർത്തിത്വവും സഹായം ചെയ്യുവാനുള്ള മനസും രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള പ്രവർത്തനമായിരുന്നു പ്രളയ കാലത്തെ കൈത്താങ്ങ്. പ്രളയത്തിൽ ദുരിതം നേരിട്ട കൂട്ടുകാർക്കായി നോട്ട്ബുക്ക് ഇൻസ്ട്രുമെൻ്റ് ബോക്സ് പേന, കുട, ബാഗ്, തുടങ്ങി അനേകം സംഭാവനകൾ നൽകി. പൂർവ്വ വിദ്യാർഥികളുടെ സഹായത്താൽ കുട്ടികൾക്കാവശ്യമായ സ്കൂള്ബാഗ് തുടങ്ങിയ കാര്യങ്ങളും നൽകാൻ സാധിച്ചു . പത്തനംതിട്ട ജില്ലയിലെ ദുഃഖം അനുഭവിക്കുന്ന കുട്ടികൾക്ക് നമ്മുടെ സ്കൂളുകളിലെ കുട്ടികളെ കൊണ്ട് തന്നെ സഹായം നൽകാൻ കഴിഞ്ഞത് കുട്ടികളിൽ സഹജീവികളെ സ്നേഹിക്കണം എന്നുള്ള മനസ് ഉണ്ടാക്കാൻ സാധിച്ച പ്രവർത്തമായിരുന്നു. സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പ്രവർത്തനത്തിൽ കുട്ടികൾ ആഴ്ചയിൽ ഒരു രൂപ എന്ന രീതിയിൽ ശേഖരിക്കുകയും അവ അർഹരായ കുട്ടികൾക്കായി സംഭാവന നൽകുന്ന പ്രവർത്തനവും നടത്തുന്നു .അർഹരായ കുട്ടികളെ ക്ലാസ് ടീച്ചേഴ്സ് കണ്ടെത്തുകയും ചെറിയചെറിയ പഠനോപകരണങ്ങൾ വാങ്ങാൻ സഹായകമാവുകയും ചെയ്യുന്നു. സ്കൂൾ പരിസരത്തെ കൃഷിയിൽ ലഭിക്കുന്ന മരച്ചീനി ,വെണ്ടയ്ക്ക ,മുളക്, പയർ ,പഴം, പപ്പായ ,വഴുതനങ്ങ എന്നിവ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ കാൻ്റീനിലേക്ക് സംഭാവന നൽകുന്നു. വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. എൻ.സി.സി വിവിധ ക്ലബ്ബുകൾ ഇവയുടെ ആഭിമുഖ്യത്തിൽ ഓരോ ദിവസങ്ങളുടെയും പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വ്യത്യസ്തങ്ങളായ റാലികൾ സെമിനാറുകൾ കോർണർ മീറ്റിങ്ങുകൾ എന്നിവ നടത്താറുണ്ട്. റോഡ് സുരക്ഷ ,ആരോഗ്യ വിദ്യാഭ്യാസം ,സ്കൂൾ സുരക്ഷ സമൂഹത്തിൽ ഉണ്ടാകുന്ന അഴിമതികൾക്കെതിരായ ബോധവൽക്കരണം എന്നിവക്കായി രക്ഷിതാക്കളെയും സമൂഹത്തെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിന് വേണ്ടിയുള് പപ്പട്രി കോഴ്സുകൾ ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ വിഷയങ്ങളിൽ സെമിനാർ ,ഗണിതത്തിൽ പ്രാവീണ്യം നേടാൻ മാത്സ് മാജിക് ഷോ എന്നീ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു. ചിങ്ങം ഒന്ന് കണക്കാക്കി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് സെമിനാർ റാലികൾ എന്നിവ പാഠ്യേതര പ്രവർത്തനങ്ങൾ ആയി നടത്താറുണ്ട്. ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആനിമേഷൻ ,ഷോർട്ട് ഫിലിം ,ഇ -മാഗസിൻ എന്നിവ തയ്യാറാക്കി.
മാനേജ്മെന്റ്
കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി മാനേജരായി ശ്രീ. ജോൺസൺ കീപ്പള്ളിൽ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കും, ഐശ്വര്യത്തിനും വേണ്ടി ആത്മർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
മുൻ സാരഥികൾ
പ്രധാനാധ്യാപകർ | എന്നു മുതൽ | എന്നു വരെ |
---|---|---|
പി.എം. പിലിപ്പ് | ||
പി. ജെ. ജോർജ്ജ് | 1977 | 1981 |
ദേവി ദേവകികുമാരി | 1981 | 1982 |
സി. ജോർജ്ജ് | 1982 | 1987 |
സി. ജി എബ്രഹാം | 1987 | 1989 |
കെ. എം. സാറാമ്മ | 1989 | 1993 |
പി. തോമസ് ഡാനിയേൽ | 1993 | 1997 |
പി. ആർ. അരവിന്ദാക്ഷൻ നായർ | 2 മാസം | |
കെ. പി. കോശി | 1997 | 1999 |
ബി. പത്മജദേവി | 1999 | 2002 |
മറിയാമ്മ വർഗ്ഗീസ് | 2002 | 2005 |
സി. കെ ശ്രീദേവി | 2005 | 2008 |
കെ.കെ.ശ്രീനിവാസൻ | 2008 | 2012 |
എസ്.ഷീല | 2012 | 2016 |
ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ | 2016 | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സി. തോമസ് – പ്രശസ്തനായ പ്ലാസ്റ്റിക്ക് സർജൻ
- വിനോദ് ബാലക്യഷ്ണൻ - കംമ്പ്യൂട്ടർ വിദഗ്ധൻ
- മോഹനകുമാരൻ നായർ - റിട്ട. ജഡ്ജി
- പദ്മകുമാർ-സീരിയൽ സംവിധായകൻ
- കെ .കെ .രാജീവ് -സീരിയൽ സംവിധായകൻ
- ജെമിൻ ജോം -ഫിലിം സംവിധായകൻ
- ചന്ദ്രശേഖരൻ നായർ -വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്
- വിനു വി ജോൺ -ഏഷ്യാനെറ്റ് മാധ്യമ പ്രവർത്തനം
- സി .പ്രകാശ്-പറക്കോട് ബ്ലോക്ക് മെമ്പർ
- സാറാമ്മ സജി-വാർഡ് മെമ്പർ
- റോബിൻ പീറ്റർ-കോന്നി ബ്ലോക്ക് പ്രസിഡണ്ട്
മികവുകൾ
കഴിഞ്ഞ കുറെ വർഷങ്ങളായി നൂറുശതമാനം വിജയം നിലനിർത്തുന്നതിനോടൊപ്പം ഫുൾ എപ്ലസ് കൂട്ടാൻ കഴിഞ്ഞു. 2016-2017വർഷങ്ങളിൽ 22 ഫുൾ എ പ്ലസും 2017-18 വർഷങ്ങളിൽ 23-ഉം 2018-19 വർഷത്തിൽ 25-ഉം 2019-2020 വർഷത്തിൽ 43 ഫുൾ എ പ്ലസും നേടി ഉന്നതവിജയത്തിലെത്താൻ സ്കൂളിന് കഴിഞ്ഞു .ശാസ്ത്രമേള ,കലാമേള ,സ്പോർട്സ് തുടങ്ങിയ മേഖലകളിൽ സ്കൂൾ വൻ മുന്നേറ്റം നടത്തി .2018-nov,27,28 തീയതികളിൽ കണ്ണൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളായ അർജുൻ എം .,ആദ്യത്യൻ .ആർ എന്നിവർ A-gradeനേടി സ്കൂളിന്റെ യശസ്സ് ഉയർത്തി. ആലപ്പുഴയിൽ നടന്ന സംസ്ഥന കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ അപർണ ഘോഷ് A-grade,നേടി .നാഷണൽ അമേച്വർ അത്ലറ്റിക് മീറ്റിൽ ഗോകുൽ എ .ആർ പങ്കെടുക്കുകയും വിജയം കൈയ് വരിക്കുകയും ചെയ്തു. സ്റ്റേറ്റ് അക്വാടിക് ചാമ്പ്യൻഷിപ്പിൽ അഭിഷേക് ജി വിജയം നേടി .സ്റ്റേറ്റ് യോഗ ചാമ്പ്യൻഷിപ്പിൽ ഋഷികേശ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു . സ്റ്റേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ സ്നേഹ ബാബു പങ്കാളിയായി .കാരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിട്ടുള്ള സ്നേഹ ബാബു ജില്ലാ വോളിബോൾ ജൂനിയർ ടീം ക്യാപ്റ്റൻ ആണ് .ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജെഫിൻ സാം വിജയായി .പ്രവർത്തി പരിചയ മേഖലയിൽ പ്ലാസ്റ്റർ ഓഫ് പാരിസ് നിർമാണത്തിൽ ഹരിത പി സംസ്ഥാന തലത്തിൽ A-grade നേടി .2019-20 വർഷത്തിൽ സംസ്ഥാന ശാസ്ത്ര മേളയിൽ ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റിൽ നന്ദന സുനിൽ ,പാർവതി കമൽ എന്നിവർ Aഗ്രേഡ് നേടി .പ്രവർത്തിപരിചയ മേളയിൽ പാവ നിർമാണത്തിൽ ആദിത്യ പി .എസ് സംസ്ഥാന തലത്തിൽ Aഗ്രേഡ് നേടി .വിദ്യാരംഗം കലാസാഹിത്യ വേദിയൂടെ പ്രബന്ധ അവതരണത്തിൽ ആർദ്ര എ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടി . കായിക മേളയിൽ എൽസ പി അനിൽ, ജയലക്ഷ്മി, ആദിത്യൻ, ശിവനന്ദു എന്നിവർ ടെന്നികൊയ്റ്റിലും റോബിൻ സി രാജു,ചൈത്റ ജെ നായർ എന്നിവർ ഷൂട്ടിങിലും അഭിഷേക് നീന്തലിലും ധന്യ എസ് പോൾവാൾട്ടിലും സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടി
ദിനാചരണങ്ങൾ
ആഴ്ചയിൽ 2 അസംബ്ലി വീതം ക്രമീകരിച്ച് ദിനാചരങ്ങൾ വളരെ കൃത്യമായി നടത്തിവരുന്നു. ഒരു ദിവസം യു.പി. ക്ലാസ്സിൻെ്റ അസംബ്ലിയും അടുത്ത ഒരു ദിവസം ഹൈസ്കുൾ ക്ലാസ്സിൻെ്റ ഒരു അസംബ്ലിയും ആൾട്ടർനേറ്റിവ് ആയി ക്രമികരിച്ചിരിക്കുന്നു. ഈ അസംബ്ളി ദിവസങ്ങളിൽ പരമാവധി ഓരോ ക്ലാസുകളും ആ ദിവസങ്ങളിൽ വരുന്ന കാര്യങ്ങൾ ദിനാചരണങ്ങളായി അവതരിപ്പിക്കാറുണ്ട്. എന്നാൽ കുടുതൽ പ്രാധാന്യമുള്ളദിനാചരങ്ങൾ വരുമ്പോൾ സ്ക്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകൾ നേതൃത്വത്തിൽ അതിവിപുലമായ രീതിയിൽ ഒരു ബോധവൽക്കരണത്തോടു കുടി തന്നെ അസംബ്ളി ആവതരിപ്പിക്കുന്നു. വിശിഷ്ട വ്യക്തികളെ പരമാവധി ആ അസംബ്ളിയിൽ പങ്കെടുപ്പിക്കാറുണ്ട്. ചുരുങ്ങിയ വാക്കകളിൽ അവരുടെ സാനിധ്യം ഉറപ്പിക്കാറുണ്ട്. മഹത് വ്യക്തികളുമായുള്ള അഭിമുഖം, കുട്ടികൾക്ക് വ്യത്യസ്ത പ്രവർത്തങ്ങൾ എന്നിവ നൽകി ദിനാചരങ്ങൾ നമ്മൾ ആചരിക്കുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- കവിത. വി.കുറുപ്പ് (HM)
- എ.കെ.ജയശ്രീ
- റോയി ജോൺ
- അലക്സ് മാത്യു
- പ്രീത്. ജി ജോർജ്ജ്
- ജി.മനോജ്
- ഷേർളി ഫിലിപ്പ്
- മേരി. സി.അലക്സ്
- ഷേർളി.കെ.വർഗീസ്
- ബി.ലീന
- സുനി ജോൺ
- ഷാജി.എം.പി
- ബിനു.എം.സാമുവൽ
- ഷിബു ഡാനിയേൽ.ടി
- പ്രിയ.കെ
- അജി മാത്യു
- ഫ്രെഡി ഉമ്മൻ
- ധന്യ രാജേന്ദ്രൻ
- റീന ജോർജ്ജ്
- ജേക്കബ് ജോർജ്
- ബബിത ബി മാത്യു
- എ.സുരേഷ്കുമാർ
- ഷൈനി തോമസ്
- ജൂബി വി പി
- സ്മിത കെ ബി
- രമ്യ രാജ്
- ബിന്ദു ലക്ഷ്മി എൻ ജി
- ടോമിൻ പടിയറ
- ധന്യാമോൾ എം
- മിലൻ കെ.ജെ
- ജോജി ടി വോഗീസ്
- വിദ്യ വി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38018
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ