സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സെൻറ് ജോർജ് മൗണ്ട് ഹൈസ്കൂൾ കൈപ്പട്ടൂർ ഒരു സംക്ഷിപ്ത റിപ്പോർട്ട്. 5 മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസ്സുകളിലായി 800-ൽ പരം വിദ്യാർഥി വിദ്യാർഥിനികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളെ ഉൾപ്പെടുത്തി രാമാനുജൻ ഗണിത ക്ലബ് അതിൻ്റെ പ്രവർത്തന പന്ഥാവിലെ പ്രയാണം തുടരുന്നു. കുട്ടികളിൽ ഗണിത താൽപര്യ ഉത്തേജനത്തിനായി ഗണിത അഭിരുചി ക്ലാസുകൾ വിദഗ്ധ അധ്യാപകരാൽ നയിക്കപ്പെട്ടു. ഗണിത പ്രശ്ന നിർദ്ധാരണ മാർഗങ്ങൾ ലളിതവൽക്കരിച്ച് കുറുക്കുവഴികളിലെ കണക്ക് എന്ന പേരിൽ വിവിധ ക്ലാസ്സുകൾ സംഘടിപ്പിക്കപ്പെട്ടു.കൂടാതെ ഗണിതം മധുരം മധുരം എന്ന പേരിൽ പ്രായോഗിക പ്രശ്ന നിർദ്ദാരണ മാർഗ്ഗങ്ങളിലൂടെ കുട്ടികളെ ഗണിത പാതയിലേക്ക് നയിക്കാൻ ഗണിത ക്ലബ്ബ് പ്രവർത്തനം വഴി തുറന്നു. സ്കൂളിലെയും സമീപ സ്കൂളുകളിലെയും കുട്ടികൾക്കായി മുഴുവൻ ക്ലബ്ബംഗങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട Mathട Magic പരിപാടിയും ,Insight 2020- ഉം എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രീഭവമായി. അമൂർത്ത ആശയങ്ങളെ മൂർത്ത ഭാവങ്ങളിലേക്ക് പുനരാവിഷ്കരിച്ചു കൊണ്ടുള്ള നാടക കളരികൾ സംഘടിപ്പിക്കപ്പെട്ടു. ഗണിത ശിൽപ്പശാലകളിലൂടെ ഗണിതാശയങ്ങളുടെ പ്രായോഗിക നിർമ്മാണ കലകളിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കാൻ ക്ലബ്ബിന് കഴിഞ്ഞു. കൂടാതെ സ്കൂൾ തലങ്ങളിൽ നടത്തിയ ഗണിത മേളകൾ കൂടുതൽ ഊർജ്ജസ്വലമായി ആശയസംപുഷ്ടമായിയും ഗണിത മത്സരയിനങ്ങൾ ഉപജില്ലാ, ജില്ലാ മേളകളിൽ അവതരിപ്പിക്കാൻ കുട്ടികളെ പ്രാപ്തരാക്കി.ഗണിതത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നു അതിൻ്റെ മനോഹര ഭൂവിലേക്കുള്ള പ്രയാണം അനുസൂതം തുടർന്നു കൊണ്ടിരിക്കുന്നു.