സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഉദ്ഘാടനം

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

അറിവ് മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടത് ആണെന്നുള്ള തിരിച്ചറിവിൻറെഫലമായിപാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകളുടെ വിനിമയത്തിന് അപ്പുറം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവവുംസമ്പൂർണവുമായപങ്കാളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിത വും ശിശു കേന്ദ്രീകൃതവുമായ ഒരു വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെട്ടു.വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങളും ഉപകരണങ്ങളും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും പരിചയമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നിരന്തരം ശ്രമിക്കുന്നത് . ഇതിൻറെ തുടർച്ചയായാണ് സാങ്കേതികവിദ്യ യോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗ്ഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ആയി "ലിറ്റിൽ കൈറ്റ്സ് "എന്ന കുട്ടികളുടെ it കൂട്ടായ്മ പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്.

Little Kites Camp

‎. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്നപരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിനു അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയാണ് വിവിധ വിഷയം മേഖലയിലെ പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിരിക്കുന്നത്.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിം,മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് ,മലയാളം കമ്പ്യൂട്ടിംഗ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ്യൂണിറ്റ്തലപരിശീലനത്തിൽഉൾക്കൊള്ളിച്ചിരിക്കുന്നത് .കൂടാതെ മികവുപുലർത്തുന്ന വർക്ക് സബ്ജില്ലാ, ജില്ലാ സംസ്ഥാനതല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലനപദ്ധതി അവസരമൊരുക്കുന്നു.

‎. സെൻറ് ജോർജജ്സ്മൗണ്ട് ഹൈ സ്കൂൾ കൈപ്പട്ടൂരിലെ "ലിറ്റിൽ കൈറ്റ്സ്" പ്രവർത്തനങ്ങൾ 2018 ജൂൺ 13 ന് ആരംഭിച്ചു. ആദരണീയനായ എംഎൽ ശ്രീ അടൂർപ്രകാശ് ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടന ത്തോടൊപ്പം" ലിറ്റിൽ കൈറ്റ്സ് "ക്ലബ്ബിൻറെ ഉദ്ഘാടനവും നിർവഹിച്ചു .എല്ലാ ബുധനാഴ്ചകളിലും 4 pm മുതൽ 5 pm വരെ നീണ്ടുനിൽക്കുന്ന ക്ലാസിൽ ആദ്യം ബാച്ചിൽ37 കുട്ടികൾ aptitude ടെസ്റ്റ്ലുടെ പ്രവേശനം ലഭിച്ചു. സ്കൂൾതല ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ മികവിന് അടിസ്ഥാനത്തിൽ 8 കുട്ടികൾക്ക് ഉപജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.ഉപജില്ലാതല മത്സരത്തിൽ ഈ സ്കൂളിലെ കുമാരി .ഗ്ലാഡിസ് ജോൺ വർഗീസ് ,അലീന സജി എന്നിവർ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു . ജില്ലാതലക്യാമ്പിലും ഇവർ മികച്ച പ്രകടനം കാഴ്ച വെച്ചു.

‎. മലയാളം കമ്പ്യൂട്ടിംഗ് പരിശീലനത്തിലൂടെ "വൈഖരി"എന്ന ഡിജിറ്റൽ മാഗസിൻ നിൻറെ പ്രകാശനം കൊടുമൺ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ഐക്കര ഉണ്ണികൃഷ്ണൻ നിർവഹിച്ചു .ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ സൈബർ സുരക്ഷയെ കുറിച്ച് ക്ലാസ് നടത്തുന്നതിന് സാധിച്ചു .കുമാരി അലീന സജി ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ ഒരു "ഹെൽത്ത് പ്രൊഫൈൽ" തയ്യാറാക്കാൻ കഴിഞ്ഞു.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിശീലനം നൽകാനും ലിറ്റിൽ കൈറ്റ്സ്കുട്ടികൾക്ക്സാധിച്ചു .സ്കൂൾതലത്തിൽ ഡിജിറ്റൽ പൂക്കളം നിർമ്മിക്കാനും അത് സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനും സാധിച്ചു. 2018 -19 വർഷത്തെ പ്രവർത്തന മിക്ക വിൻറെ അടിസ്ഥാനത്തിൽ ഇതിൽ 22 കുട്ടികൾക്ക് എ ഗ്രേഡ് ലഭിച്ചത് മൂലം എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കിന് അർഹരായി.രണ്ടുകുട്ടികൾ ഡി എസ് എൽ ആർ ക്യാമറ പരിശീലനത്തിൽ പങ്കെടുത്തു.

‎. 2019- 20 വർഷത്തിൽ സ്ക്രീനിങ് ടെസ്റ്റിലൂടെ രണ്ടാമത്തെ ബാച്ചിലേക്ക് 28 കുട്ടികളെ തിരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹകരണത്തോടെ 2019 -20 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങളുടെ ദൃശ്യവിരുന്ന് ക്ലാസ് പിടിഎ യിലൂടെ രക്ഷിതാക്കൾലേക്ക്എത്തിക്കുന്നതിന് സാധിച്ചു . ഐടി മേളകളിൽമികച്ച പ്രകടനം കാഴ്ചവയ്ക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു.വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ അമ്മമാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ "മൈ സ്മാർട്ട് മോം "എന്ന പരിശീലന പരിപാടി നടന്നുവരുന്നു.

‎. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഉള്ള രണ്ടാമത്തെ ഡിജിറ്റൽ മാഗസിൻ"മൈൻഡ്ഡ്രോയ്ഡ്"പ്രകാശനംകോന്നി ബ്ലോക്ക് വൈസ് പ്രസിഡൻറ് ശ്രീമതി റോസമ്മ ബാബുജി നിർവഹിച്ചു. ദുബായി ടെലികോം ഇൻറെ ഓപ്പറേഷൻ മാനേജർ ആയ ശ്രീ .മനോജ് കെ രാജൻ ഐടി സെമിനാറിന് നേതൃത്വം നൽകി.

‎. 2020-2021വർഷത്തിൽ മൂന്നാമത്തെ ബാച്ചിൽ 25 കുട്ടികൾ ഉണ്ട്.കോവിഡ് പ്രതിസന്ധി മൂലം ഇവരുടെ ക്ലാസ്സുകൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്നു. ഇവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ കൈറ്റ് മിസ്ട്രസ് മാർ നൽകുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ഒരു ഡിജിറ്റൽ പൂക്കള മത്സരം നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ കൂടി വിതരണം ചെയ്യുന്നതിനു സാധിച്ചു. മൂന്നാമത്തെ ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് നിൻറെ പ്രവർത്തനങ്ങൾക്ക് ശ്രീമതി. സുനി ജോൺ,ശ്രീമതി .കെ പ്രിയ എന്നിവർ നേതൃത്വം നൽകി വരുന്നു.