സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ മാനേജർ ശ്രീ ജോൺസൺ കീപ്പള്ളിൽ ഏകദേശം 25 ലക്ഷത്തോളം രുപാമുടക്കി ഹൈസ്കൂളിലെ 13 ഡിവിഷനുകൾക്ക് സ്മാർട്ട് ക്ലാസ്സ് സൗകര്യം ഉറപ്പിക്കുന്നതിനു വേണ്ടി 7ക്ലാസ്സ് മുറികൾ ക്രമീകരിച്ചു ഈ ക്ലാസ്സ്മുറികളിൽ കൈറ്റിൻെ്റ സഹായത്തോടെ പ്രൊജക്ടറുകൾ ,ലാപ്പടോപ്പുകൾ തുടങ്ങിയവ സ്ഥാപിച്ചു. ഇതുമൂലം ഹൈസ്കുൾ ക്ലാസ്സുകൾക്ക് സ്മാർട്ട് ക്ല്സിൻെ്റ പ്രായോജനം ലഭിക്കുന്നു. തറ ടയൽ ചെയ്ത മുറികൾ കൃത്യമായി ക്രമീകരിച്ചു തന്നതിനാൽ ഹൈസ്കൂൾ ക്ലാസ്സുകളുടെ ഒന്നാംഘട്ടസ്മാർട്ട് റൂം ക്രമീകരണം വീജയകരമായി പുർത്തിയാക്കാൻ സാധിച്ചു.

യുപി ക്ലാസ്സുകൾക്കും ഭാവിയിൽ ഇത്തരമൊരു സഹായം കൈറ്റിൽ നിന്നും ഉണ്ടാകാം എന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ഒരു പഴയകെട്ടിടത്തെ പൂർണ്ണമായും പുതുക്കി. 20ലക്ഷം രുപമുടക്കി ആ കെട്ടിടത്തിൻെ്റ ഒാടുകളെല്ലാം മാറ്റി അലൂമിനിനം ഷീറ്റിട്ട് സീലിങ് ചെയ്ത് തററ്റെൽ ഇട്ട് ഫാൻ,ലൈറ്റ് ഇവക്രമികരിച്ച് 7യുപി ക്ലാസുകൾക്ക് സുരാക്ഷി തത്ത്വത്തോടു കൂടി പ്രവർത്തിക്കുവാനാവര്യമായ ക്രമീകരണങ്ങൾ ചെയ്തു. അതോടൊപ്പം പെൺ കുട്ടികൾക്ക് 6 ടോയ് ലറ്റ്കളും 20 യൂറിനലുകളും അടങ്ങിയ എല്ലാ വിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ടോയ് ലറ്റ് സമുച്ചയം തന്നെ 5 ലക്ഷം രുപ ചെലവിൽ രുപപ്പെടുത്താൻ കഴിഞ്ഞു

കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും അവ വിതരണം ചെയ്യുന്നതിന്നും വളരെ നല്ല രീതിയിൽ അടുക്കള ക്രമികരിച്ചു.എകദേശം 5 ലക്ഷം രുപമുടക്കി 3 മുറികളോടു കുടി സാധനങ്ങൾ പാചകം ചെയ്യുന്നതിനും പാചകം ചെയ്ത സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനായി പാചകപ്പുര നിർമ്മിച്ചു. സ്കുൾ പരിസരങ്ങളിൽ അസൗകര്യപ്രദമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയും സ്കുൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. സുരക്ഷിതവും വൃത്തിയും, വെടിപ്പുമുള്ള ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും മാനേജ്മെൻ്റിൻെ്റ ഭാഗത്ത് നിന്നും നൽകുന്നുണ്ട്.