അമലോത്ഭവ എൽ. പി. എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അമലോത്ഭവ എൽ. പി. എസ്. | |
---|---|
വിലാസം | |
പുളിങ്കുന്ന് പുളിങ്കുന്ന് , പുളിങ്കുന്ന് പി.ഒ. , 688504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 19 - മാർച്ച് - 1898 |
വിവരങ്ങൾ | |
ഫോൺ | 0477 2702426 |
ഇമെയിൽ | amalolbhavalpspulincunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46209 (സമേതം) |
യുഡൈസ് കോഡ് | 32110800509 |
വിക്കിഡാറ്റ | Q87479534 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുളിങ്കുന്ന് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഡോ.തോമസ് വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി സേവ്യർ |
അവസാനം തിരുത്തിയത് | |
28-01-2022 | 46209 |
SCHOOL LOGO
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് എയ്‍ഡഡ് വിദ്യാലയമാണ്.മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ, സി എം സി സിസ്റ്റേഴ്സ് നേതൃത്വം നൽകുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ശതോത്തരരജത ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ .ആദ്യം മലയാളം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിച്ചതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 മാർച്ച് 19 നു പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിന്റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റുകയായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ഈ സ്കൂളിന്റെ അധ്യക്ഷരായി പ്രവർത്തിച്ചത്കേരള കർമ്മല സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ്. 1948 ൽ സുവർണ ജൂബിലിയും 1998 ൽ ശതാബ്ദിയും ആഘോഷിച്ചു 2023 ൽ ശതോത്തര രജത ജൂബിലിക്കായി തയ്യാറെടുക്കുന്ന ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷര വെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്‍മെന്റും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.
മാനേജ് മെന്റ്
ചങനാശ്ശേരി അതിരുപത കോർപോറേററ് മാനേജുമെന്റിന്റെ കിഴിലാണ് ഈ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മനോജ് കറുകയിൽ കോർപോറേററ് മാനേജരായും പ്രവർത്തിക്കുന്നു . റവ.സി.മരിയ സി. എം. സി ആണ് ലോക്കൽ മാനേജർ .
2021 -22 ലെ അധ്യാപകർ
ക്രമ
നമ്പർ |
പേര് | ഫോട്ടോ |
---|---|---|
1 | ശ്രീമതി .സിസമ്മ ജോസഫ് | |
2 | ശ്രീമതി . റ്റിന്റു ആൻ തോമസ് | |
3 | ശ്രീമതി . ജൂബി അലക്സ് | |
4 | സി .അനീറ്റ സി എം സി | |
5 | മിസ് . നിസിമോൾ സേവ്യർ | |
6 | മിസ് . അമല ആന്റണി | |
7 | ശ്രീമതി . അൻസു ജേക്കബ് | |
8 | ശ്രീമതി . റിൻസി വർഗീസ് | |
9 | ശ്രീമതി . രാജി വിനീഷ് |
ഭൗതികസൗകര്യങ്ങൾ
- 50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ
- ഹൈടെക് ലാബ് ,
- നൂതന രീതിയിലുള്ള ദൃശ്യ ശ്രാവ്യ പഠനോപകരണങ്ങൾ ഉൾപ്പെട്ട ക്ലാസ്സ്മുറികൾ
- തണലത്തൊരുക്ലാസ്സ്മുറി
- പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം
- ജൈവ പച്ചക്കറിത്തോട്ടം
- ആധുനിക രീതിയിലുള്ള അടുക്കള
- കുടിവെള്ള സൗകര്യം
- വൃത്തിയുള്ള ശുചിമുറികൾ
സ്കൂൾ യൂട്യൂബ് ചാനൽ
ഫലകം:Https://youtube.com/channel/UC8-8mmR75lLs1PWnBTnYbGw
പാഠ്യനുബന്ധപ്രവർത്തനങ്ങൾ
ഉല്ലാസഗണിതം ,ഗണിതം മധുരം എന്നീ പ്രോഗ്രാമുകൾ ഗണിതം എന്ന കീറാമുട്ടിയെ വളരെ രസകരമായും ലളിതമായും കുട്ടികൾ ആസ്വദിച്ചു പഠിക്കുന്നു .ഗണിത അധ്യാപകരും ,ഗണിത ക്ലബും അതിനു നേതൃത്വം നൽകുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക
ദിനാചരണങ്ങൾഇംഗ്ലീഷ് വിലാസം https://schoolwiki.in/Pulincunnoo_Amalolbhava_LPS
പരിസ്ഥിതി ദിനം
ജൂൺ 5 ന് എല്ലാ വർഷത്തെയും പോലെ പരിസ്ഥിതി ദിനം സീഡ് ഹരിതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു .സ്കൂളിൽ പ്രഥമാധ്യാപിക ചെടി നട്ടും അധ്യാപകരും കുട്ടികളും വീടുകളിൽ ചെടികൾ വച്ചും ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കി പങ്കു ചേർന്നു .
JUNE :15 ലോക വയോജന പീഡന വിരുദ്ധ ദിനം
അധ്യാപകർ നൽകിയ നിർദ്ദേശം അനുസരിച്ചു കുട്ടികൾ അവരുടെ വീട്ടിലും ചുറ്റുപാടും ഉള്ള വയോജനങ്ങളെ ആദരിച്ചു
JUNE :19 വായന ദിനം
ജൂൺ 19 ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായന ദിനം വിവിധ പരിപാടികളോടെ ക്ലാസ് തലത്തിലും
സ്കൂൾ തലത്തിലും ആചരിച്ചു .
വായന വാരാചരണത്തിനു തുടക്കം കുറിച്ചു .
മുൻ സാരഥികൾ
NO | പ്രധാനധ്യാപികയുടെ പേര് | കാലയളവ് | PHOTO |
---|---|---|---|
1 | സി .സെലെസ്റ്റിന സി എം സി | H M
1948-50 |
|
2 | സി .മേരി സെലിൻ സി എം സി | H M
1950-1967 |
|
3 | സി .അനൻസിയ സി എം സി | H M
1967-1972 |
|
4 | സി .ജോവാൻ സി എം സി | HM
1972-83 1986-Retired on 31 /05/1996 |
|
5 | സി .ഗ്രേസ് സി എം സി | H M
1983-86 |
|
6 | സി .വിൽഫ്രഡ് സി എം സി | 1996-98 | |
7 | സി .ട്രീസ ജോർജ് സി എം സി | 1998-2007 | |
8 | സി .റോസ് ഹിത സി എം സി | HM
2007-2014 |
|
9 | സി .സെലിൻ ജേക്കബ് സി എം സി | HM
2014-16 |
|
10 | സി .മേരി ജെയ്‌സിലി സി എം സി | HM
2016- Retired on 31/05/2018 |
|
11 | സി .ആൻസ് ജ്യോതി സി എം സി | H M
2018-2021 |
|
12. | ശ്രീമതി .സിസമ്മ ജോസഫ് | HM
2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*സൈനിക രംഗത്ത് പ്രശസ്ത സേവനം കാഴ്ചവച്ച കേണൽ .എബ്രഹാം തോമസ്
*എസ് പി ആയി സേവനം ചെയുന്ന കെ എം ജോർജ് കല്ലുപുരക്കൽ
വഴികാട്ടി
ചങ്ങനാശേരി -ആലപ്പുഴ എ സി റോഡിൽ നിന്നും 3 KM മാറി പള്ളിക്കൂട്ടുമ്മ നീലം പേരൂർ റോഡിൽ ഐ സി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് വന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ മുൻപിലുള്ള പാലം കയറി ആറിന്റെ തീരത്തു വലതുവശത്തുള്ള റോഡിൽ 300 മീറ്റർ മാറി പുളിങ്കുന്ന് പള്ളിക്കു വലതു വശത്തും കർമലീത്താ മഠത്തിന്റെ ഇടതു വശത്തും സ്ഥിതിചെയ്യുന്നു {{#multimaps:9.450313616774642, 76.44009412725451| zoom=16 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 46209
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ