അമലോത്ഭവ എൽ. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
(46209 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


അമലോത്ഭവ എൽ. പി. എസ്.
46209new.jpeg
വിലാസം
പുളിങ്കുന്ന്

പുളിങ്കുന്ന്
,
പുളിങ്കുന്ന് പി.ഒ.
,
688504
സ്ഥാപിതം19 - മാർച്ച് - 1898
വിവരങ്ങൾ
ഫോൺ0477 2702426
ഇമെയിൽamalolbhavalpspulincunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്46209 (സമേതം)
യുഡൈസ് കോഡ്32110800509
വിക്കിഡാറ്റQ87479534
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുളിങ്കുന്ന് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅന്നമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്Joseph Joseph
എം.പി.ടി.എ. പ്രസിഡണ്ട്Divyamol M O
അവസാനം തിരുത്തിയത്
07-12-202346209


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


WhatsApp Image 2022-01-06 at 9.45.32 AM.jpg


ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് എയ്‍ഡഡ് വിദ്യാലയമാണ്.മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ, സി എം സി സിസ്റ്റേഴ്സ് നേതൃത്വം നൽകുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്,125 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു .ആദ്യം മലയാളം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിച്ചതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 മാർച്ച് 19 നു പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിന്റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റുകയായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ഈ സ്കൂളിന്റെ അധ്യക്ഷരായി പ്രവർത്തിച്ചത്കേരള കർമ്മല സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ്. 1948 ൽ സുവർണ ജൂബിലിയും 1998 ൽ ശതാബ്ദിയും ആഘോഷിച്ചു 2023 ൽ ശതോത്തര രജത ജൂബിലിയും ആഘോഷിച്ച വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷര വെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്‍മെന്റും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.

WhatsApp Image 2022-01-30 at 9.46.01 PM.jpg

        റവ .സി .മേരി കാതെറൈൻ  സി എം സി

നമ്മുടെ അമലോത്ഭവ എൽ പി സ്കൂൾ ന്റെ ആദ്യ മാനേജർ

മാനേജ് മെന്റ്

WhatsApp Image 2022-01-28 at 11.38.44 AM.jpg


ചങനാശ്ശേരി അതിരുപത കോർപറേറ്റ് മാനേ


മാനേജുമെന്റിന്റെ കിഴിലാണ് ഈ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മനോജ് കറുകയിൽ കോർപോറേററ് മാനേജരായും പ്രവർത്തിക്കുന്നു . റവ.സി.ജയോതിസ്മ രിയ സി. എം. സി ആണ് ലോക്കൽ മാനേജർ .

2021 -22  ലെ  അധ്യാപകർ

TEACHER'S PHOTO
ക്രമ

നമ്പർ

പേര് ഫോട്ടോ
1 ശ്രീമതി .സിസമ്മ ജോസഫ്
SISAMMA TEACHER
2 ശ്രീമതി . റ്റിന്റു ആൻ തോമസ്
TINTU TEACHER
3 ശ്രീമതി . ജൂബി അലക്സ്
JUBY TEACHER
4 സി .അനീറ്റ  സി എം സി
SR.STEPHY
5 മിസ് . നിസിമോൾ സേവ്യർ
NISY TEACHER
6 മിസ് . അമല ആന്റണി
AMALA TEACHER
7 ശ്രീമതി .  അൻസു  ജേക്കബ്
ANSU TEACHER
8 ശ്രീമതി .  റിൻസി  വർഗീസ്‌
RINCY TEACHER
9    ശ്രീമതി .  രാജി വിനീഷ്
RAJI TEACHER

ഭൗതികസൗകര്യങ്ങൾ

  • 50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ
  • വിദ്യാലയത്തിൽ ഇന്റർനെറ്റ് സൗകര്യം
  • ഹൈടെക് ലാബ് ,   
  • നൂതന രീതിയിലുള്ള ദൃശ്യ ശ്രാവ്യ  പഠനോപകരണങ്ങൾ ഉൾപ്പെട്ട ക്ലാസ്സ്മുറികൾ
    SCHOOL BUILDING
  • തണലത്തൊരുക്ലാസ്സ്മുറി
  • പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം
  • ജൈവ പച്ചക്കറിത്തോട്ടം
  • ആധുനിക രീതിയിലുള്ള അടുക്കള
  • സ്റ്റോർ റൂം
  • കുടിവെള്ള സൗകര്യം
  • വെള്ളം ശുചീകരിക്കുന്ന ആർ ഓ പ്ലാന്റ്
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ശുചിമുറികൾ
  • കലാപരിപാടികൾ അവതരിപ്പിക്കാനുള്ള സ്റ്റേജും അനുബന്ധ സൗകര്യങ്ങളും
  • ആകർഷകമായ പ്രീ -പ്രൈമറി ക്ലാസുകൾ

സ്കൂൾ പി ടി എ 2021 -22

വളരെ ശക്തമായും  കാര്യക്ഷമമായും പ്രവർത്തിക്കുന്ന മാതാപിതാക്കളുടെ കൂട്ടായ്മയാണ് അമലോത്ഭവത്തിലേത് . 2021 ജൂലൈ 10 നു ഓൺലൈൻ ആയി നടന്ന പി ടി എ ജനറൽ ബോഡിയിൽ നിന്നും 22  എക്സിക്യൂട്ടീവ് അംഗങ്ങളെ കണ്ടെത്തി .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓഫ്‌ലൈൻ മീറ്റിംഗ് നടത്തി  അവരിൽ നിന്നും  ഡോ .തോമസ് പനക്കളത്തിനെ  പ്രസിഡണ്ട്  ആയും  ശ്രീമതി . ലിൻസി സേവ്യർ നെ എം .പി ടി എ പ്രസിഡണ്ട് ആയും തിരഞ്ഞെടുത്തു

WhatsApp Image 2022-01-28 at 4.12.29 PM.jpg

സ്കൂൾ യൂട്യൂബ് ചാനൽ

ഫലകം:Https://youtube.com/channel/UC8-8mmR75lLs1PWnBTnYbGw

ഫലകം:Https://youtube.com/channel/UCnHh8ru3YGd3RNO1QLGwbOg

സ്കൂൾ അസംബ്ലി

കോവിഡ്  മഹാമാരി കാലത്തും  കുട്ടികൾക്ക്  എല്ലാത്തരത്തിലുള്ള പരിശീലനങ്ങളും കിട്ടണം എന്ന ലക്ഷ്യത്തോടെ ക്ലാസ് അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അസംബ്ലികൾ  സംഘടിപ്പിച്ചു .

WhatsApp Image 2022-01-31 at 12.47.26 PM.jpg

ക്ലാസ് പി ടി എ

WhatsApp Image 2022-01-31 at 12.47.37 PM.jpg

കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനും ,പോരായ്മകൾ കണ്ടെത്തുന്നതിനും കുട്ടികളുടെ ശാരീരിക മാനസിക ധാർമിക മൂല്യങ്ങളെ എങ്ങനെ പരിപോഷിപ്പിക്കാം  തുടങ്ങിയ  കാര്യങ്ങളിൽ മാതാപിതാക്കളുടെ അഭിപ്രായം ആരായുന്നതിനുമായി എല്ലാ മാസവും ക്ലാസ് പി ടി എ നടത്തുന്നു .

ടാലന്റ് ലാബ്

WhatsApp Image 2022-01-20 at 5.48.42 PM.jpg

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി ടാലെന്റ്റ് ലാബ് ക്ലബ് രൂപീകരിച്ചു. പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവും സംവിധായകനുമായ

ബിയാർ പ്രസാദ് സാർ  ഉദ്ഘാടനം നിർവഹിച്ചു . പ്രസംഗം ,ചിത്ര രചന ,സംഗീതം,പാഴ്വസ്തുക്കളുടെ പുനരുപയോഗം   എന്നീ  മേഖലകളിൽ വിവിധ ക്ലാസുകൾ നൽകി കുട്ടികളെ അതിൽ മികവുറ്റവരാക്കുന്നു .

ഇതിന്റെ തുടർ പ്രവർത്തനമായി  സ്കൂൾ തലത്തിൽ ബാല കലോത്സവം നടത്തി

WhatsApp Image 2022-01-31 at 2.51.46 PM.jpg
WhatsApp Image 2022-01-31 at 11.40.26 AM.jpg



സ്കോളർഷിപ്പുകൾ

LSS സ്കോളർഷിപ്പ്

നാലാം ക്ലാസ്സിലെ  മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിന് കേരള ഗവണ്മെന്റ്  നടത്തുന്ന മൂല്യനിർണയ പരീക്ഷയാണ്

തുടർച്ചയായി അമലോത്ഭവത്തിലെ മിടുക്കർ ഇത് നേടുന്നു .

2016-17

ഹണി റോസ് ബി

2017-18

ആതിര ബിജു

പാർവതി സുമീഷ്

റോസമ്മ ജോർജ്

D4bfba94-abf3-4282-84cc-04610689624b.jpg


2018-19

ആദിത്യ എസ്

മാർട്ടിൻ തോമസ്

2019-20

അതുല്യ എസ്

അനശ്വര വി

TALENT HUNT

WhatsApp Image 2022-01-28 at 3.08.10 PM.jpg

ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് നടത്തുന്ന ഒരു മത്സര പരീക്ഷയാണ് ടാലെന്റ്റ് ഹണ്ട്  .

രണ്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ഇത് നടത്തപ്പെടുന്നു .അമലോത്ഭവത്തിലെ കുട്ടിപ്രതിഭകൾ ഈ സ്കോളർഷിപ്പിന് അർഹരായി .

2019-20

THEERTHA RAJ RANK 2

FIGO JOSEPH RANK 5

ABIA ANNA SALESH RANK 7

ATHULYA S RANK 7

RESMIMOL RAJESH RANK 8


2020-21,2021-22 അധ്യയന വർഷങ്ങളിൽ കോവിഡ്  മഹാമാരിമൂലം സ്കോളർഷിപ് പരീക്ഷ നടത്തപ്പെട്ടില്ല.

വിജ്ഞാനോത്സവം

ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റ്  രണ്ടാം ക്ലാസ് മുതൽ വേദപാഠം ,മോറൽ സയൻസ്  പഠിക്കുന്ന കുട്ടികൾക്കായി നടത്തുന്ന മത്സരപരീക്ഷയാണിത് .അമലോത്ഭവത്തിലെ കുട്ടികൾ  സ്കോളർഷിപ് കരസ്ഥമാക്കുന്നു .

2018-19

ALONA MARIA THOMAS CLASS :2

2019-20

GRINSHA GIREESH CLASS :2 RANK :1

പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്കായി
അമലോത്ഭവത്തിലെ അഭ്യുദയകാംഷികൾ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ
  • ആർച്ച്ബിഷപ് മാർ മാത്യു കാവുകാട്ട് മെമ്മോറിയൽ സ്കോളർഷിപ്പ്
  • MR&MRS.കുര്യൻ മംഗലപ്പള്ളി  മെമ്മോറിയൽ  സ്കോളർഷിപ്പ്
  • MR.ജെ സി പ്രായിക്കളം മെമ്മോറിയൽ സ്കോളർഷിപ്
  • MR.എം ടി കുഞ്ചെറിയ മംഗലപ്പള്ളി മെമ്മോറിയൽ സ്കോളർഷിപ്പ്
  • ശ്രീ .ജോസഫ് തോമസ് മംഗലപ്പള്ളി മെമ്മോറിയൽ സ്കോളർഷിപ്പ്
  • MR&MRS ചാക്കോ നെല്ലിക്കുന്നേൽ മെമ്മോറിയൽ സ്കോളർഷിപ്പ്
  • ശ്രീ .തോമസ് കുട്ടി പ്രായിക്കളം മെമ്മോറിയൽ സ്കോളർഷിപ്പ്
  • ശ്രീ എം ടി ചാക്കോ മംഗലപ്പള്ളി മെമ്മോറിയൽ സ്കോളർഷിപ്പ്
  • ചാവറ എവുപ്രാസ്യ മെമ്മോറിയൽ സ്കോളർഷിപ്പ്  ഹോളി ക്യുൻസ്  പ്രൊവിൻസ്
  • MR&MRS മാർട്ടിൻ ടോമി മെമ്മോറിയൽ സ്കോളർഷിപ്
  • ശ്രീചാമ്പാച്ചൻ പ്രായിക്കളം കുന്നുംപുറം മെമ്മോറിയൽ സ്കോളർഷിപ്
  • ശ്രീ എം ടി മാത്യു  മംഗലപ്പള്ളിമെമ്മോറിയൽ സ്കോളർഷിപ്പ്
  • ശ്രീചാമ്പാച്ചൻ പ്രായിക്കളം പുത്തൻപുര മെമ്മോറിയൽ സ്കോളർഷിപ്പ്
  • ശ്രീമതി .കുഞ്ഞമ്മ ആറ്റുവേലിൽ മെമ്മോറിയൽ സ്കോളർഷിപ്പ്
  • റവ .ഫാ .ജോസഫ് പിച്ചം കളം മെമ്മോറിയൽ സ്കോളർഷിപ്പ്
  • ശ്രീമതി .മേരി എൻ പി മെമ്മോറിയൽ സ്കോളർഷിപ്പ്
  • ശ്രീമതി.മേരികുട്ടി കെ വി മെമ്മോറിയൽ സ്കോളർഷിപ്പ്
  • നേട്ടങ്ങൾ
  • VALLAVANTHARA.jpg
VALLAVANTHARA NEW.jpg
WhatsApp Image 2022-01-28 at 2.23.18 PM.jpg
OLD.jpg

2014 - 15

  • ചങ്ങനാശേരി അതിരൂപത  കോർപ്പറേറ്റ് മാനേജ്‌മന്റ് ബെസ്റ്  പി ടി എ  
  • അക്ഷരമുറ്റം ക്വിസ്  ഫസ്റ്റ്
  • ശാസ്ത്രോത്സവം ഓവറോൾ സെക്കൻഡ്
  • സാമൂഹ്യശാസ്ത്രം  ഓവറോൾ സെക്കൻഡ്
  • ഗണിതശാസ്ത്രം  ഓവറോൾ സെക്കൻഡ്
  • സ്പോട്സ് ഓവറോൾ ഫസ്റ്റ്
  • കലോത്സവം  ഓവറോൾ ഫസ്റ്റ്
  • ഫാദർ .ആന്റണി വള്ളവന്തറ  ക്വിസ് ഫസ്റ്റ്
  • ജീനിയസ് ക്വിസ് സെക്കന്റ്

2015-16

  • അക്ഷരമുറ്റം ക്വിസ് സെക്കന്റ്
  • സോഷ്യൽ സയൻസ്  സെക്കന്റ്
  • കലോത്സവം ഓവറോൾ സെക്കന്റ്

2016-17

  • ഗണിതശാസ്ത്രമേള ഓവറോൾ

2017-18

  • സാമൂഹ്യശാസ്ത്രമേള ഓവറോൾ
  • പ്രവർത്തിപരിചയമേള ഓവറോൾ
  • ഉപജില്ലാ കായിക മേളയിൽ  ഓവറോൾ ഒന്നാം സ്ഥാനം

2018-19

കേരള ജനത ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാ ദുരന്തം  ആണ്  കുട്ടനാടൻ ജനത പ്രളയത്തിലൂടെ അഭിമുകീകരിച്ചത് .

ഇതുമൂലം മത്സരങ്ങൾ ഒന്നും തന്നെ നടത്തപ്പെട്ടില്ല .

പുളിങ്കുന്ന് സെന്റ്  .ജോസഫ് സ്കൂൾ സംഘടിപ്പിച്ച ക്വിസ് മാത്രമാണ് നടത്തപ്പെട്ടത്

  • ഫാദർ .ആന്റണി വള്ളവന്തറ  ക്വിസ് ഫസ്റ്റ്

2019-20

  • ശാസ്ത്രോത്സവം ഓവറോൾ ഫസ്റ്റ്
  • സാമൂഹ്യശാസ്ത്രം  ഓവറോൾ സെക്കൻഡ്
  • ഗണിതശാസ്ത്രം  ഓവറോൾ ഫസ്റ്റ്
  • പ്രവർത്തിപരിചയമേള ഓവറോൾ സെക്കൻഡ്
  • ഫാദർ .ആന്റണി വള്ളവന്തറ  ക്വിസ് ഫസ്റ്റ് 2020-21,21-22 കോവിഡ് മഹാമാരി മൂലം മത്സരങ്ങൾ ഒന്നും തന്നെ ഈ വർഷങ്ങളിൽ നടത്തപ്പെട്ടില്ല

തനതു പ്രവർത്തനങ്ങൾ

  • എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയം
  • എല്ലാ മാസവും ക്ലാസ് പി ടി എ
  • ബോധവൽക്കരണ ക്ലാസുകൾ
  • പഠന യാത്രകൾ
  • കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി വിവിധ ദിനാചരണങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലനം
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണനയും പരിശീലനവും
  • പിണന്നാൽ ആഘോഷം  ഓൺലൈൻ ആയും ഓഫ് ലൈൻ ആയും
  • ക്ലാസ് അസംബ്‌ളികൾ

കെ.സി.എസ്.എൽ ജീസസ് കിഡ്സ്

JESUSKIDS

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ ജീസസ് കിഡ്സ് .വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.ഈ വർഷം ജീസസ് കിഡ്സ് നു നേതൃത്വം നൽകുന്നത് .റ്റിന്റു ടീച്ചറും സി .അനീറ്റ തോമസും ആണ്

വിൻസെൻറ് ഡി പോൾ സൊസൈറ്റി

ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു.

പാഠ്യനുബന്ധപ്രവർത്തനങ്ങൾ

പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം

വളരെ മനോഹരവും ആകർഷകവും പല വര്ണങ്ങളിലും ഉള്ള ചെടികളും പൂക്കളും കൊണ്ട് മനോഹരമാണ് നമ്മുടെ ശലഭോദ്യാനം

WhatsApp Image 2022-01-27 at 4.00.53 AM.jpg




HELLO ENGLISH

The Hello English program, led by the English Club, is a fun and exciting way for children to become proficient in speaking, writing and reading English fluently.

WhatsApp Image 2022-01-28 at 12.49.33 PM.jpg

മലയാളത്തിളക്കം

WhatsApp Image 2022-01-27 at 4.00.51 AM.jpg

മാതൃഭാഷയുടെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകി അവരെ ഭാഷയുടെ പ്രാഥമിക വശങ്ങളായ എഴുത്തു വായനയും എളുപ്പമാക്കുന്ന പ്രവർത്തനങ്ങൾ ക്ലാസ്സ് അടിസ്ഥാനത്തിൽ മുൻകൂട്ടി പ്ലാൻ ചെയ്തു അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ആവേശത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നു

ഉല്ലാസഗണിതം

ഉല്ലാസഗണിതം ,ഗണിതം മധുരം  എന്നീ  പ്രോഗ്രാമുകൾ  ഗണിതം എന്ന കീറാമുട്ടിയെ  വളരെ രസകരമായും ലളിതമായും കുട്ടികൾ ആസ്വദിച്ചു പഠിക്കുന്നു .ഗണിത അധ്യാപകരും ,ഗണിത ക്ലബും അതിനു നേതൃത്വം നൽകുന്നു   

WhatsApp Image 2022-01-28 at 11.54.46 AM (2).jpg

വീടൊരു വിദ്യാലയം

2021 -22  അധ്യയന വർഷത്തിൽ സമഗ്ര ശിക്ഷ ആലപ്പുഴ , മങ്കൊമ്പ്‌ ബി ആർ സി യുടെ നേതൃത്വത്തിൽ കുട്ടികളിൽ ഭാഷ ശേഷി ,ഗണിത ശേഷി, പ്രകൃതിയെ അടുത്തറിയാൻ ശാസ്ത്ര സാമൂഹിക വിഷയങ്ങളിൽ താല്പര്യം ഇവ വളർത്തിയെടുക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നു

സി .അനീറ്റ തോമസ് ഇതിനു നേതൃത്വം നൽകുന്നു

WhatsApp Image 2022-01-28 at 3.00.52 PM.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയുക

ദിനാചരണങ്ങൾഇംഗ്ലീഷ് വിലാസം https://schoolwiki.in/Pulincunnoo_Amalolbhava_LPS

പരിസ്ഥിതി ദിനം

JUNE 5

ജൂൺ 5  ന്   എല്ലാ വർഷത്തെയും പോലെ  പരിസ്ഥിതി ദിനം സീഡ് ഹരിതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു .സ്കൂളിൽ  പ്രഥമാധ്യാപിക ചെടി നട്ടും  അധ്യാപകരും കുട്ടികളും വീടുകളിൽ  ചെടികൾ വച്ചും ഈ ദിനത്തിന്റെ പ്രാധാന്യം മനസിലാക്കി പങ്കു ചേർന്നു .

JUNE :15 ലോക വയോജന പീഡന വിരുദ്ധ ദിനം

അധ്യാപകർ  നൽകിയ നിർദ്ദേശം അനുസരിച്ചു കുട്ടികൾ അവരുടെ വീട്ടിലും ചുറ്റുപാടും ഉള്ള വയോജനങ്ങളെ ആദരിച്ചു

JUNE :19 വായന ദിനം

ജൂൺ 19  ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ  വായന ദിനം വിവിധ പരിപാടികളോടെ ക്ലാസ്  തലത്തിലും

സ്കൂൾ തലത്തിലും ആചരിച്ചു .

വായന വാരാചരണത്തിനു തുടക്കം കുറിച്ചു .

FATHER'S DAY
അമൃതമഹോത്സവം സ്വാതന്ത്ര ജ്വാല
സ്വാതന്ത്ര്യ ദിനം
ഓണം
അധ്യാപകദിനം
വയോജന ദിനം
ഗാന്ധിജയന്തി
കർഷക ദിനം
കേരള പിറവി
ശിശുദിനം
ബാലകലോത്സവം
ക്രിസ്തുമസ്
ബാലിക ദിനം
റിപ്പബ്ലിക്ക് ഡേ
JUNE 19

മുൻ സാരഥികൾ

NO പ്രധാനധ്യാപികയുടെ പേര് കാലയളവ് PHOTO
1 സി .സെലെസ്റ്റിന സി എം സി H M

1948-50

2 സി .മേരി സെലിൻ സി എം സി H M

1950-1967

3 സി .അനൻസിയ  സി എം സി H M

1967-1972

4 സി .ജോവാൻ  സി എം സി HM

1972-83

1986-Retired on

31 /05/1996

SR.JOAN C M C
5 സി .ഗ്രേസ് സി എം സി H M

1983-86

SR.GRACE C M C
6 സി .വിൽഫ്രഡ്   സി എം സി 1996-98
SR.WILFRED C M C
7 സി .ട്രീസ ജോർജ്‌    സി എം സി 1998-2007
SR.TREESA C M C
8 സി .റോസ് ഹിത     സി എം സി HM

2007-2014

SR.HITHA C M C
9 സി .സെലിൻ ജേക്കബ്  സി എം സി HM

2014-16

SR.CELINE C M C
10 സി .മേരി ജെയ്‌സിലി   സി എം സി HM

2016-

Retired on

31/05/2018

SR.JAISILY C M C
SR.JAISILY C M C
11 സി .ആൻസ് ജ്യോതി സി എം സി H M

2018-2021

SR.JYOTHI C M C
SR.JYOTHI C M C
12. ശ്രീമതി .സിസമ്മ ജോസഫ് HM

2021-

PHOTO

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

No പേര് ആയിരിക്കുന്ന

മേഖലകൾ

PHOTO
1 പി .ടി .ഫ്രാൻസിസ്    റിട്ടയേർഡ് എ ഇ ഓ
P T FRANCIS SIR
2 റവ .ഡോ .തോമസ് ചാത്തംപറമ്പിൽ സി എം ഐ സുപ്പീരിയർ ജനറാൾ
3 റവ .സി .ചെറുകുസുമം സി എം സി റിട്ടയേർഡ് അസംപ്ഷൻ  കോളേജ്  പ്രിൻസിപ്പൽ
WhatsApp Image 2022-01-31 at 1.58.03 PM.jpg
4 റവ .സി .ജോവിറ്റ് സി എം സി റിട്ടയേർഡ് അസംപ്ഷൻ  കോളേജ്  പ്രൊഫസർ
WhatsApp Image 2022-01-31 at 2.04.34 PM.jpg
5 റവ .ഫാ .റോജി വല്ലയിൽ ഹെഡ് മാസ്റ്റർ എസ് .ബി .ഹൈസ്കൂൾ ,ചങ്ങനാശേരി
WhatsApp Image 2022-01-31 at 2.09.01 PM.jpg
6 റവ .ഫാ .സിറിയക് കാനയിൽ സി എം ഐ
7 ശ്രീ .കിഷോർ വർഗീസ്   ഡിപ്പാർട്മെന്റ്  ഹെഡ് ,കോഗ്നിസന്റ് സൊല്യൂഷൻസ് കൊച്ചി
WhatsApp Image 2022-01-31 at 12.44.09 PM.jpg
8 കേണൽ .എബ്രഹാം തോമസ് സൈനികൻ
9 കെ എം ജോർജ് കല്ലുപുരക്കൽ പോലീസ് ഓഫീസർ
10 ഡോ  .ജലജ പാക്കളിൽ
11 ഡോ .മറിയാമ്മ കാഞ്ചിക്കൽ
12 ഡോ .ജോസഫ്‌കുട്ടി ജോസഫ്
13 ഡോ . സെബാസ്റ്റ്യൻ വർഗീസ് മൂലയിൽ സി എം ഐ വൈദികൻ

                    അമേരിക്ക

WhatsApp Image 2022-01-31 at 1.37.46 PM.jpg
14 ഡോ .കാരുണ്യ  സി എം സി
SR.KARUNYA
15 ശ്രീമതി .സോണിയ ക്രിസ്റ്റോ പിന്നണി ഗായിക
16 ശ്രീമതി .അനുപ മാത്യു   ബെസ്റ്  സോഷ്യൽ  വർക്കർ അവാർഡ്

  ഓസ്ട്രേലിയ

17


വഴികാട്ടി

ചങ്ങനാശേരി -ആലപ്പുഴ എ സി റോഡിൽ നിന്നും 3 KM മാറി പള്ളിക്കൂട്ടുമ്മ നീലം പേരൂർ റോഡിൽ ഐ സി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് വന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ മുൻപിലുള്ള പാലം കയറി ആറിന്റെ തീരത്തു വലതുവശത്തുള്ള റോഡിൽ 300 മീറ്റർ മാറി പുളിങ്കുന്ന് പള്ളിക്കു വലതു വശത്തും കർമലീത്താ മഠത്തിന്റെ ഇടതു വശത്തും സ്ഥിതിചെയ്യുന്നു

Loading map...

"https://schoolwiki.in/index.php?title=അമലോത്ഭവ_എൽ._പി._എസ്.&oldid=2012104" എന്ന താളിൽനിന്ന് ശേഖരിച്ചത്