ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്. പുതിച്ചൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യൂ.പി.എസ്. പുതിച്ചൽ
വിലാസം
പ്ലാവിള

താന്നിമൂട് പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1857
വിവരങ്ങൾ
ഫോൺ0471 2406216
ഇമെയിൽputhichalgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44245 (സമേതം)
യുഡൈസ് കോഡ്32140200113
വിക്കിഡാറ്റQ64035546
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള. റ്റി
പി.ടി.എ. പ്രസിഡണ്ട്നിത്യ . ജി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എസ്.ആർ
അവസാനം തിരുത്തിയത്
24-01-2022Puthichalgups


പ്രോജക്ടുകൾ




ചരിത്രം

1857 – ൽ ശ്രീ. ചിന്നൻപിള്ളയാശാൻ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ പുതിച്ചൽ എന്ന സ്ഥലത്ത് ഒരു ഒാലപ്പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ സർക്കാർ അപ്പർ പ്രൈമറി സ്കൂളായി മാറിയത്. പുതയലുള്ള സ്ഥലമായതിനാലാണ് പുതിച്ചൽ എന്ന പേരുണ്ടായത്. അന്ന് ചിന്നൻപിള്ളയാശാനോടൊപ്പം ശ്രീ. പോത്തന്നുർ കുമാരൻപിള്ള, ശ്രീ. വെൺപകൽ കുഞ്ഞൻപിള്ള എന്നിവരും ഇവിടെത്തെ അധ്യാപകരായിരുന്നു.

ചിന്നൻപിള്ളയാശാന്റെ കാലശേഷം ശ്രീ. പോത്തന്നുർ കുമാരൻപിള്ള തന്റെ വീട്ടുവരാന്തയിലേക്ക് മാറ്റിയ ഈ പാഠശാല തുടർന്ന് ഒമ്പത് സെന്റിൽ ഉണ്ടാക്കിയ ഒരു ഒാലപ്പുരയിലേക്ക് മാറ്റി. ഇദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനധ്യാപകനും മാനേജറും.

1920- നാലാം ക്ലാസ് വരെയുള്ള കുടിപ്പള്ളിക്കുടമായിമാറി. തുടർന്ന് 1945 – ൽ സർ. സി.പി യുടെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതിപ്രകാരം ഒരു ചക്രം കൈപ്പറ്റികൊണ്ട് ഈ വിദ്യാലയം സർക്കാറിന് കൈമാറി. അങ്ങനെ 1947- ൽ‍ ഇതൊരു സർക്കാർ വിദ്യാലയമായിമാറി. അതോടൊപ്പം അഞ്ചാം ക്ലാസും അനുവദിക്കപ്പെട്ടു.

1961- പൊതുജനങ്ങളുടെ സംഘടിത ഫലമായി ശ്രീ. കേശവൻ നാടാർ പ്രധാനധ്യാപകനായിരിക്കുമ്പോൾ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നു. 1986- ൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ പൊതുജനങ്ങൾ 90 ദിവസങ്ങൾ കൊണ്ട് അഞ്ച് മുറികളുള്ള കെട്ടിടം നിർമിച്ചത് കേരളത്തിൽ വാർത്ത സൃഷ്ടിച്ചിരുന്നു. നിയമസഭ സാമാജികനും മുൻമന്ത്രിയുമായിരുന്ന ശ്രീ. വി.ജെ തങ്കപ്പൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ശ്രീ. ഡോ. സി.എസ് കുട്ടപ്പൻ എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

ഒമ്പത് സെന്റ് ഭൂമിയിൽ ഒാലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയമാണ് ഇന്ന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി പുരോഗതിയുടെ പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾബാഹബാ

ബാലരാമപുരത്തു നിന്ന് കാഞ്ഞിരംകുളം - പൂവ്വാർ പോകുന്ന വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.{{#multimaps:8.41029,77.05182| width=80% | zoom=18 }} ,

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്._പുതിച്ചൽ&oldid=1390416" എന്ന താളിൽനിന്ന് ശേഖരിച്ചത്