സർവോദയം യു പി എസ് പോരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സർവോദയം യു പി എസ് പോരൂർ | |
|---|---|
![]() | |
| വിലാസം | |
മുതിരേരി തവിഞ്ഞാൽ പി.ഒ. , 670644 , വയനാട് ജില്ല | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഇമെയിൽ | sarvodayamupschoolporur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15470 (സമേതം) |
| യുഡൈസ് കോഡ് | 32030101107 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവിഞ്ഞാൽ |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 364 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി.ജിജി ജോർജ്ജ് |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി മംഗലത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് ബിനോയ് |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 15470 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ പോരൂർ , മുതിരേരി പ്രദേശത്ത് , സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സർവോദയം യു പി എസ് പോരൂർ തികച്ചും ഗ്രാമീണ ചാരുത നിറഞ്ഞതാണ്. ഇവിടെ 180 ആൺ കുട്ടികളും 184 പെൺകുട്ടികളും അടക്കം 364 വിദ്യാർത്ഥികളും വിവിധ വിദ്യാലയങ്ങളിൽ നിന്ന് ലോവർ പ്രൈമറി പഠനം പൂർത്തിയാക്കി എത്തുന്നവരാണ്. ഈ വിദ്യാർഥികൾ കുടിയേറ്റ മേഖലയിലുള്ളവരും പിന്നോക്ക മേഖലയിലുള്ളവരുമാണ്. എങ്കിലും നന്മ മനസ്സിൽ സൂക്ഷിക്കുന്ന കുഞ്ഞുമനസ്സുകളുടെ ഉടമസ്ഥരാണിവർ. സാമൂഹിക പ്രതിബദ്ധതയുള്ളവരും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളികളുമാണ്. അക്ഷരങ്ങളിലൂടെ അറിവു നേടുക മാത്രമല്ല പാർശ്വവത്കരിക്കപ്പെട്ടവരും, ശയ്യാവലംബകളും, ഭിന്നശേഷിയുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ വിവിധ പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ചെയ്തുവരുന്നു. ഇതിന് ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, വിവിധ സാമൂഹിക സംഘടനകൾ, പി.ടി.എ അംഗങ്ങൾ, സമൂഹത്തിലെ നാനാജാതി മതസ്ഥർ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.
ചരിത്രം
'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നന്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്. നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്. കാടിനോടും മണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു......
1989-ൽ ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 5,6,7 ക്ലാസ്സുകളിലായി 340-ഓളം കുട്ടികൾ പഠിക്കുന്നു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള കെട്ടിടവും സ്കൂൾ ബസ്സും കംപ്യൂട്ടർ പഠന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിരേരിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയിൽ സഹായിച്ച, സഹായിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനധ്യാപകർ
| 1 | ശ്രീധരക്കുറുപ്പ് |
|---|---|
| 2 | നാരായണൻ നമ്പൂതിരി |
| 3 | സി.ജോസീന |
| 4 | സി.റോസറ്റ |
| 5 | എ.പ്രഭാകരൻ |
| 6 | സി.ഏലിയാമ്മ ഈപ്പൻ |
| 7 | സി.ജിജി ജോർജ്ജ് |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. മുൻ മന്ത്രി ശ്രീമതി. പി.കെ.ജയലക്ഷമി
2. ഡോ.അനു (ജില്ലാ ഹോസ്പിറ്റൽ മാനന്തവാടി)
3. ശ്രീ. അരുൺ (പോലീസ് കോൺസ്റ്റബിൾ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15470
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാനന്തവാടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
