ജി.എച്.എസ്. ചെറുതുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്.എസ്. ചെറുതുരുത്തി | |
---|---|
വിലാസം | |
ചെറുതുരുത്തി ജി എച്ച് എസ് എസ് ചെറുതുരുത്തി , ചെറുതുരുത്തി പി.ഒ. , 679531 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04884 262168 |
ഇമെയിൽ | ghsscty@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24005 (സമേതം) |
യുഡൈസ് കോഡ് | 32071300404 |
വിക്കിഡാറ്റ | Q64088430 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളത്തോൾ നഗർപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജയകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
അവസാനം തിരുത്തിയത് | |
06-01-2022 | Cheru24005 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്നു
ചരിത്രം
തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്‌ക്കൂൾ ചരിത്ര പശ്ചാത്തലമുള്ളഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ല് ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽനില്ക്കുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ളോക്കുകളിലായി 5൦ ഡിവിഷനുകളില് മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി.ക്രാഫ്റ്റ് റൂം, സയൻസ് ലാബ്,കംബ്യൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന് പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെടുക്കപ്പെട്ട സ്‌ക്കൂളുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ചു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂളിനും ഹയർ സെക്കൻററിക്കും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബുകൾ, ഗ്രന്ഥ ശാല, വായനാ മുറി, കംമ്പ്യൂട്ടർ ലാബുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്കൂളിനു മാത്രമായി രണ്ട് കംമ്പ്യൂട്ടർ ലാബുകൾ. അതിൽ കുട്ടികളുടെ പഠനാവശ്യത്തിനായി മുപ്പതോളം കംമ്പ്യൂട്ടറുകൾ. ഇരുപത്തി ഏഴോളം ഹൈടെക്ക് ക്ലാസ്സ് മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
ജി എച്ച എസ് എസ് ചെറുതുരുത്തി ക്ലബ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്.
മാനേജ്മെന്റ്
പ്രധാന അദ്ധ്യാപകൻ ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ഗോവിന്ദൻ കുട്ടി
മുൻ സാരഥികൾ
sl.no | ||
---|---|---|
1 | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഗോപി കുട്ടൻ
- മാത്യൂ
- കസ്തൂർ ബായ് സി ആർ
- സീതാലക്ഷമി
- സേതുമാധവൻ എം
- ശാന്തകുമാരി
- ചന്ദ്രൻ പി
- പാറുകുട്ടി
- നൂർജഹാൻ എസ് എം
- പുഷ്പം
- വിശാലാക്ഷി
- കൃഷ്ണവേണി
- നാരായണൻ
- സുശീല കെ വി.
- ബാബു മാസ്‌റ്റർ
- രാജൻ മാസ്‌റ്റർ
- ഗീത കെ ആർ
- അബ്ദുൾ മജീദ് എ എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24005
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ