ജി.എച്.എസ്. ചെറുതുരുത്തി/എന്റെ ഗ്രാമം
ചെറുതുരുത്തി
നിളാനദി എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ ഗ്രാമമാണ് ചെറുതുരുത്തി. ചെറുതുരുത്തി, കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സാംസ്കാരിക പൈതൃകസമ്പന്നമായ ഒരു ഗ്രാമമാണ്. ഈ ഗ്രാമം കേരളത്തിലെ തൃശ്ശുർ ജില്ലയിൽ തൃശ്ശുർ പട്ടണത്തിൽ നിന്നും 32കി.മി.അകലെയാണ്.
കേരളത്തിന്റെ പരമ്പരാഗത കലാരൂപ പരിശീലനങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ഇവിടെ സ്ഥിതി ചെയ്യുന്നു. 1930-ൽ കവിയായ വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ച കലാമണ്ഡലം, കഥകളി, മോഹിനിയാട്ടം, കൂത്തും കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങളിൽ പരിശീലനം നൽകുന്ന അന്താരാഷ്ട്ര നിലയിലുള്ള ഒരു സ്ഥാപനം ആയി വളർന്നു. ഇന്ന് കേരള കലാമണ്ഡലം ഒരു സ്വയം കല്പിത സർവകലാശാലയാണ്.
കേരളത്തിലെ വലിയ നദികളിൽ ഒന്നായ ഭാരതപ്പുഴയുടെ(Nila) തീരത്തുള്ള ചെറുതുരുത്തി പ്രകൃതി മനോഹരമായ സ്ഥലമായി നിലകൊള്ളുന്നു. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷോറ്ണൂർ ജങ്ഷൻ ചെറുതുരുത്തിയിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ ദൂരത്തിലാണ്, ഇത് ഇവിടേക്ക് സഞ്ചാരികൾക്കുംകലാസ്വാദകർക്കും എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. സംസ്കാരസമ്പന്നമായ ഈ ഗ്രാമം പരമ്പരാഗത കലാരൂപങ്ങളും പ്രകൃതിസൗന്ദര്യവും അനുഭവിക്കാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നു.
ഭുമിശാസ്ത്രം
കേരളത്തിലെ വലിയ നദികളിൽ ഒന്നായ ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി പ്രകൃതി മനോഹരമായ സ്ഥലമായി നിലകൊള്ളുന്നു. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷോറ്ണൂർ ജങ്ഷൻ ചെറുതുരുത്തിയിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ ദൂരത്തിലാണ്, ഇത് ഇവിടേക്ക് സഞ്ചാരികൾക്കുംകലാസ്വാദകർക്കും എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. സംസ്കാരസമ്പന്നമായ ഈ ഗ്രാമം പരമ്പരാഗത കലാരൂപങ്ങളും പ്രകൃതിസൗന്ദര്യവും അനുഭവിക്കാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നു.
ആരാധനാലയങ്ങൾ
നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം,കൊഴിമാമ്പറമ്പ് ഭഗവതീക്ഷേത്രം, ശ്രീ മിത്രാനന്ദപുരം ക്ഷേത്രം, കൈപ്പഞ്ചേരി നരസിംഹ മൂർത്തി ക്ഷേത്രം, വെട്ടിക്കാട്ടിരി ജുമാ മസ്ജിദ്,അത്തിക്കപ്പറമ്പ് ജുമാ മസ്ജിദ് , ചെറുതുരുത്തി ജുമാ മസ്ജിദ്, പുതുശ്ശേരി ജുമാ മസ്ജിദ്, സെന്റ് തോമസ് പള്ളി എന്നിവയാണ് ചെറുതുരുത്തിയിലെ പ്രധാന ആരാധനാലയങ്ങൾ. ചരിത്ര പ്രസിദ്ധമായ കോഴിമാംപറമ്പ് പൂരം ചെറുതുരുത്തിയുടെ മണ്ണിൽ ആണ് കൊണ്ടാടുന്നത്.
ചെറുതുരുത്തിയുടെ ധന്യമായ സാംസ്കാരിക-സാമൂഹിക പാരമ്പര്യം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ചെറുതുരുത്തിയെ ഒരു പ്രധാന സ്ഥലമാക്കി മാറ്റിയിരിക്കുന്നു. കേരള കലാമണ്ഡലത്തിന് സാംസ്കാരിക സാമൂഹിക മുന്നേറ്റത്തിനുള്ള അംഗീകാരമായി കൽപിത സർവ്വകലാശാലാ പദവി കിട്ടിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കേരളകലാമണ്ഡലം
- ചെറുതുരുത്തി ഹയർ സെക്കന്ററി സ്കൂൾ
- ജ്യോതി എൻജിനീയറിങ് കോളേജ് Archived 2019-09-10 at the Wayback Machine.
- ഗവ: ഹയർ സെക്കൻഡറി സ്ൿകൂൾ
- ശ്രീ നാരായണ ലോവർ പ്രൈമറി സ്കൂൾ വെട്ടിക്കാട്ടിരി. സ്ഥാപിതം 1976
- പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപാട് മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളജ്
- SNTTI puthussery
- Hadiya college Tazapra
- Amritha vidyalayam cheruthuruthy
- Royal nursing Institute cheruthuruthy
- Arafa English school, Attur
എത്തിച്ചേരുവാനുള്ള വഴി
കലാമണ്ഡലത്തിനു അടുത്തായി ചെറുതുരുത്തിയിൽ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. വള്ളത്തോൾ നഗർ എന്നാണ് ഈ റെയിൽവേ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾ ഇവിടെ നിർത്തുന്നു.
പ്രമുഖ വ്യക്തികൾ
വള്ളത്തോൾ നാരായണമേനോൻ
കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ(16 ഒക്ടോബർ 1878 - 13 മാർച്ച് 1958). കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കല കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു.