ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്
വിലാസം
ചെമ്മട്ടംവയൽ

ബല്ലാ പി.ഒ,
കാസർകോട്
,
671531 സ്കൂൾ ഫോൺ= 04672208848
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഇമെയിൽ12003balla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌(ഹൈസ്ക്കൂൾ)
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.രാധാകൃഷ്ണൻ
പ്രധാന അദ്ധ്യാപകൻശ്രീ.വസന്തൻ. എൽ
അവസാനം തിരുത്തിയത്
01-10-202012003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രാദേശികമായി 'ചെമ്മട്ടംവയൽ' സ്കൂൾ എന്നും ആധികാരികമായി 'ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്കൂൾ 1946ൽ തുടങ്ങി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ എ.സി കണ്ണൻ നായർ ആണ് ഇതിന് മുൻ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരിൽ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാൻസിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേർന്ന് പോസ്റ്റ് ആഫീസും റേഷൻകടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി.

 സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ ശ്രീ. ടി. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ൽ റിട്ടയർ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായർ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഫ്രാൻസിസ് പിള്ളയും ആദ്യകാലത്ത് സേവനമില്ലാതെ കുട്ടികളെ പടിപ്പിച്ചിരുന്നു.
      പിൽക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാൾ,വി.രാമൻ,എൻ.വി കുഞ്ഞിരാമൻ,കുഞ്ഞമ്പു എന്നിവർ ഒരു പാടുകാലം ഈ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളിൽ പറഞ്ഞ അദ്ധ്യാപകരിൽ ശ്രീ.കുഞ്ഞമ്പു മാസ്റ്റർ അടുത്ത കാലത്ത് -2007ൽ മരിച്ചു.
      1961ൽ ഇത് യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുർഗ് എം.എൽ.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരൻ ഇതിൽ താത്പര്യം കാണിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഇരുനില കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചരിത്ര ബാക്കി

          ഈ സ്കൂളിൽ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാൾ (ദേശീയ അവാർഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണൻ (നോവലിസ്റ്റ്) എൻ. കെ. കാർത്ത്യാനി , വി കൃഷ്ണൻ , പി.വി സരസീരൂഹൻ ,എ. കുഞ്ഞിരാമൻ നായർ തുടങ്ങിയവർ 
       1981 ൽ ഇതൊരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുൻ കൗൺസിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുൻ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായർ (പൊന്നൻ വീട്) 1970 മുതൽ 1994 വരെ ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടാ യിരുന്നു.
         യു.പി സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തിയതോടെ അസിസ്റ്റന്റ് ഇൻ ചാർജായി വന്നത് ശ്രീ. വി. കണ്ണൻ മാസ്റ്റർ ആയിരുന്നു.1984ൽ ഇതൊരു സമ്പൂർണ ഹൈസ്ക്കൂളായി. ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മാസ്റ്റർ പാലക്കാട്ടുകാരനായ ശ്രീ.  അർപുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരൻ മാസ്റ്റർ തുടർച്ചയായി മൂന്നു വർഷം ഹെഡ്മാസ്റ്റർ ആയിരുന്നു. ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ഏറ്റവും നല്ല റിസൽട്ട് വാങ്ങിയ ഹൈസ്ക്കൂൾ എന്ന നിലയിൽ ട്രോഫി വാങ്ങിയിരുന്നു(ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന് മുമ്പ്) സ്ക്കൂൾ റിസൽട്ട് 86% വരെ ഉയർന്നിരുന്നു.
         ഹൈസ്ക്കൂൾ സ്പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവൻ അയിരുന്നു.
         2004-2005 അദ്ധ്യയനവർഷത്തിൽ ഹയർസെക്കൻണ്ടറിയായി ഉയർത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടൻ സ്പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരൻ നായർ ആദ്യത്തെ പ്രിൻസിപ്പൽ ഇൻചാർജ് ആയിരുന്നു. 2008 മാർച്ചിൽ അദ്ദേഹം റിട്ടയർ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാർഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തിൽ ഹയർസെക്കണ്ടറിയുടെ പ്രിൻസിപ്പൽ ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററും, ഹൈസ്ക്കൂൾ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.    

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കുഞ്ഞമ്പു പൊതുവാൾ

വഴികാട്ടി

{{#multimaps:12.3213,75.1028 |zoom=13}}

മികവുകൾ