സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്

22:56, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)


തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍ എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.

സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്
വിലാസം
പേയാട്

പേയാട് പി..ഒ,
പേയാട്
,
695570
,
തിരുവന്തപുരം ജില്ല
സ്ഥാപിതം15 - 06 - 1950
വിവരങ്ങൾ
ഫോൺ04712289098
ഇമെയിൽstxaviershss@hotmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ റോയി.ആർ.എസ്
പ്രധാന അദ്ധ്യാപകൻSmt.AMBIKA.A
അവസാനം തിരുത്തിയത്
10-04-2020Sathish.ss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1943-ൽ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോൾ അവ൪താൻ മിഷണറി പ്രവ൪ത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂൺ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂൾ സ്ഥാപിതമായത് സ്ക്കൂൾ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാൽ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകൾക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസിൽ ക്ലാർക്കായിരുന്ന ശ്രീ. രത്നയ്യൻ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എൽ.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്. ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓന്നായ പേയാട് സെൻറ് സേവിയേഴ്സ് യൂ.പി സ്ക്കൂൾ 1958 ജൂണ് 4-നൂ സെൻറ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ൽ സെൻറ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവൺമെൻറ് ആയ ഇ.എം.എസ് ഗവൺമെൻറ് സ്വകാര്യയ മേഖലയിൽ അനുവദിച്ച ഏക ഹൈസ്ക്കൂൾ ഇതായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എന്നീ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

ലാറ്റിൻ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായും ഡയറക്ടറായും Rev.Fr.JOSEPH ANIL പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ Headmistress Smt.AMBIKA.A, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ |ശ്രീ.റോയിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1950 - 1959 ശ്രീ..സൈറസ് ബ്രിട്ടോ
1959 ശ്രീ.മോഹനൻ മാത്യൂ
1959 - 1960 ശ്രീ..എം.ജെ.തോമസ്
1960 - 1961 ശ്രീ.സെൽവനേശൻ
1961 - 1968 ശ്രീ..വാൾട്ടർ.എ.സ്.ഫെർണാണ്ടസ്
1968 - 1969 ശ്രീ.ശ്രീധരൻ നായർ
1969 - 1970 ശ്രീമതി.ഷാ൪ലറ്റമ്മ
1970- 1982 ശ്രീ..വെങ്കിടാചലം
1982 - 1986 ശ്രീ.ഡി.വ൪ഗീസ്
1986 - 1993 ശ്രീ.എ.തോമസ്
1993 - 1995 ശ്രീ..ആൽഫ്രഡ് ഫ്രെഡി
1995 - 2000 ശ്രീ.എൽ.കെ.വിൻസന്റ്
2000- 2002 ശ്രീമതി.ജോവൻ പെരേര
2002 - 2007 ശ്രീ.വൈ.ജയശീലൻ
2007 - 2010 ശ്രീ.വി.സ്.മധു
2010-2013 ശ്രീ.ജോൺ.കെ.ജെ
2013-2015 SUNIL KUMAR.A
2015------ AMBIKA.A

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.റിജൂ സ്റ്റീഫൻ- തമിഴ്നാട് സിവിൽ സ൪വ്വീസ്, ശ്രീമതി..മിനിമോൾ - പാരാജമ്പിംഗ് താരം, ശ്രീ.രാജീവ് - കയാക്കിങ് താരം, ശ്രീമതി.ഷീലാറാണി - പ്രശസ്ത ഡോക്ട൪, ശ്രീ.വേണുഗോപാൽ- പ്രശസ്ത ഡോക്ട൪. ശ്രീ.പേയാട് വിജയകുമാ൪ -പ്രശസ്ത നടൻ, ശ്രീ..കൊച്ചു പ്രേമൻ - പ്രശസ്ത നടൻ, |}

വഴികാട്ടി

<{{#multimaps: 8.519864, 77.0350372| width=750px | zoom=16 }} ST XAVIERS HSS,PEYAD

  • തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം