ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 9 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44002 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ
വിലാസം
പൂവാർ

ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, പൂവ്വാർ, പൂവ്വാർ, പി. ഒ
തിരൂവനന്തപുരം
,
695 525
,
തിരൂവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ0471-2210354
ഇമെയിൽgvhsspoovar@gmail.com
കോഡുകൾ
സ്കൂൾ കോഡ്44002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽകുമാർ.ആർ.സി
പ്രധാന അദ്ധ്യാപകൻപ‍ുഷ്‍പാബായി.വി.എം
അവസാനം തിരുത്തിയത്
09-11-201844002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വർത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സർക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവൻ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. നാടോടി വിജ്ഞാനകോശം ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികൾ ഒരുമിച്ചു താമസിക്കുന്ന ഈ പ്രദേശത്ത് വർഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ പറയാം. സെൻറ് ബർത്തിലോമിയോപ്പള്ളിയിലെ വി. ബർത്തിലോമയുടെ പെരുന്നാളും, പൂവ്വാർ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാർ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി കൊണ്ടാടുന്നു.

ചരിത്രം

കേരളത്തിന്റെ തെക്ക് പൂവാർ എന്നൊരു ആറും അതിനു ചുറ്റും വശ്യമനോഹരമായ ഭൂഭാഗവും നിഷ്കളങ്കരായ പച്ചയായ കുറെ മനുഷ്യരും, ഈ മനുഷ്യരെ വല്ലപ്പോഴുമെങ്കിലും വിറപ്പിക്കുന്ന ഒരു കടലും ചേർന്ന ഭൂവിഭാഗം. ഇതരലോകങ്ങളെ പോലെ ഇവിടേയും ചന്ത,ബസ് സ്റ്റാന്റ് ,പോലീസ് സ്റ്റേഷൻ,തപാലാപ്പീസ്, ഹോട്ടലുകൾ, പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം. അപ്പോൾ ഇത് പൂവാറിന്റെ പ്രതാപകാലമോ ? അങ്ങനെ ആശിച്ചാൽ അത് തെറ്റാണോ? പക്ഷേ , പൂവാറിന്റെ തുടക്കം മറ്റൊരു ചരിത്രത്തിന്റെ തുടക്കവും അത് മഹാ പ്രതാപത്തിലേക്ക് ഉയർന്ന് വിശ്വപ്രസിദ്ധമായ കഥയുമാണ്. പൂവാര്‍ ഗ്രാമവാസികളുടെ മധുരിക്കുന്ന ഏറ്റവും വലിയ ഓർമ്മയും ഇതു തന്നെ. എട്ടു വീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്ന് പ്രാണരക്ഷാർത്ഥം പ്രയാണം ചെയ്ത മാർത്താണ്ഡവർമ്മ ഇളയരാജാവ് പോക്കുമൂസാപുരത്തെത്തി. അടുത്തു കണ്ട കല്ലറയ്ക്കൽ വീട്ടിൽ എത്തിയ ഇളയ രാജാവിന് അവിടത്തെ ഉമ്മച്ചിയുമ്മ അഭയം നല്കി. എതിരാളികൾ നിഷ്ക്രമിച്ചെന്നു മനസ്സിലാക്കിയ ഇളയരാജാവ് പ്രഭാതകർമ്മങ്ങൾക്കായി ആറ്റിലേക്കു വന്നു. ജലപ്പരപ്പിൽ നിറഞ്ഞു പരന്നു കിടന്ന കൂവളം പൂക്കൾ കണ്ടപ്പോൾ ഇളയരാജാവ് വിസ്മയഭരിതനായി പറഞ്ഞു-പുഷ്പനദി ! കാലക്രമത്തിൽ പോക്കുമൂസാപുരം പൂവാർ എന്ന നാമം ശിരസാവഹിച്ചു. അഗസ്ത്യ മലയുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങിയ നെയ്യാർ പൂവാറിലെത്തി അറബിക്കടലിൽ സംഗമിക്കുന്ന കാഴ്ച തീർത്തും വശ്യമനോഹരം തന്നെ. മാർത്താണ്ഡവർമ്മ ഇളയരാജാവിന്റെ കഷ്ടകാലം നീങ്ങി അധികാരമേറ്റ് നാളുകൾക്കകം കല്ലറയ്ക്കൽ കുടുംബക്കാരെ സ്ഥാനമാനങ്ങൾ നല്കി ആദരിച്ചതും പൂവാർ തിരുവിതാംകൂർ ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം പിടിച്ചതും കല്ലറയ്ക്കൽ കുടുംബത്തിലെ കണക്കെഴുത്തുകാരൻ പയ്യൻ -കേശവൻപിള്ള -കൊട്ടാരം കണക്കപിള്ളയായതും പില്ക്കാത്ത് വലിയ ദിവാൻ രാജാകേശവദാസൻ വിശ്വപ്രസിദ്ധനായി തീർന്നതും മറ്റൊരു ചരിത്രസത്യം -ഒപ്പം പൂവാറിന്റെ മധുരിക്കുന്ന ഓർമ്മയും.

അദ്ധ്യാപകർ

യു.പി. വിഭാഗം

എസ്.കെ. സുഷമകുമാരി 
എം.എസ്.സുജിതാറാണി 
എസ്.ജെനിഫർ നിക്സൻ 
റ്റി.ജി.ഷെർളി 
പി.എസ്.നിസ 
പി.റ്റി.രത്നരാജ് 
കെ.ഗീത

ഹെെസ്ക്കൾ വിഭാഗം

എൻ.ഷെെലജ
ആർ.ജെ.ബീനാഷെറിൻ
എസ്.ഷീബാകൃഷ്ണൻ
ആർ.എസ്.ബീന 
എഫ്.അനിൽ മിറാൻഡ
ആർ.ആർ.ഷീബാറാണി
സ‍ുക‍ുമാരി
ഷീജ
എൽ.ലീനാജോസ്
റ്റി.യു.ജെറോം

ഒാഫീസ് സ്റ്റാഫ്

ഗീത.സി.കെ
ലതകുമാരി.എസ്
സ്റ്റീഫൻ.പി

ഭൗതികസൗകര്യങ്ങൾ

അടുത്തടുത്ത കെട്ട‍ിടങ്ങളിലായി എൽ.പി.സ്കുൾ.ഹൈസ്കുൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ, ഹയർ സെക്കന്ററി സ്കുൾ എന്നിവ പ്രവർത്തിച്ചുവരുന്നു.യു.പി,,ഹൈസ്കുൾ വിഭാഗത്തിലേയ്ക്കായി ഒരു കമ്പ്യുട്ടർ ലാബും. ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഉണ്ട്. കമ്പ്യുട്ടർ ലാബിൽ 4 കമ്പ്യട്ടറുകൾ ഉണ്ട്.ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാണ്.

കടലോരപ്രദേശത്തൂള്ള സ്കൂൾ

തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വർത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സർക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവൻ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. നാടോടി വിജ്ഞാനകോശം ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികൾ ഒരുമിച്ചു താമസിക്കുന്ന ഈ പ്രദേശത്ത് വർഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ പറയാം. സെൻറ് ബർത്തിലോമിയോപ്പള്ളിയിലെ വി. ബർത്തിലോമയുടെ പെരുന്നാളും, പൂവ്വാർ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാർ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി കൊണ്ടാടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

സയൻസ് ക്ലബ്ബ്, മാത്സ്ക്ലബ്ബ്, ഇക്കോ ക്ലബ്ബ് , സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു.

   * വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. 

സ്കൗട്ട് & ഗൈഡ്സ് :-

 സ്കൗട്ട് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു അനേകം കുട്ടികളെ രാജ്യപുരസ്കാ൪, രാഷ്ട്രപതി സ്കൗട്ട് അവാ൪ഡിന് അ൪ഹരാക്കിയിട്ടുണ്ട്.

വായനാവാരം

വിദ്യാരംഗം, കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  വായനാവാരം    വിവിധപ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. പൂവാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീ.ജിസ്തി വായനാവാര ഉദ്ഘാടനകർമ്മം നിർവഹിച്ചു.പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള പുസ്തകപ്രദർശനം, വായനാദിന സന്ദേശം, ക്വിസ് തുടങ്ങിയവ കൊണ്ട് എത്രയും ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ വായനാവാരം

പ്രവേശനോത്സവം 2017-18

ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.

ഉച്ചഭക്ഷണം

കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്നു. ഇതിന് നേതൃത്വം നൽകുന്നത് അധ്യാപകരാണ്.

മാനേജ്മെന്റ്

ഗവൺമെന്റ് സ്കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

വഴികാട്ടി=