ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ചരിത്രം
ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട് | |
---|---|
വിലാസം | |
നെല്ലിമൂട്
695524 , തിരുവന്തപുരം ജില്ല
| |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0471 2263838 |
ഇമെയിൽ | newhss.nellimood@gmail.com |
വെബ്‍സൈറ്റ് | newhsnellimood.blogspot.in http://newhsnellimood.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 44032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | V.M ക്രിസ്റ്റീബായി |
പ്രധാന അദ്ധ്യാപകൻ | സുനിൽ പ്രഭാനന്ദലാൽ |
അവസാനം തിരുത്തിയത് | |
05-09-2018 | 44032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു. 1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു. ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തിൽ ഈ വിദ്യാലയത്തിൻറെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിർത്താൻ കഴിയാതെ വരികയും സ്ഥാപനത്തിൻറെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു. 1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയിൽ ശ്രീ ചിത്രോദയം ഹൈസ്കൂൾ എന്ന പേരിൽ ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു. 1950-1951 പനമ്പള്ളി പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ അധികാരങ്ങളും ഫീസു പിരിവും സർക്കാരിലേക്ക് അടയ്ക്കുന്ന നടപടികളും ആധാരമാക്കി ചില നയ വ്യതിയാനങ്ങൾ നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചതിൻറെ ഫലമായി കത്തോലിക്ക മാനേജ്മെൻറ് സ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ട് സമരരംഗത്തിറങ്ങി. തുടർന്ന് സർക്കാർ രക്ഷാകർതൃ സംഘടകളുമായി കൂടി ആലോചന നടത്തുകയും കാഞ്ഞിരംകുളം ഗവ.യു.പി സ്കൂൾ ഒഴിപ്പിച്ചെടുത്ത് നെല്ലിമൂട് ശ്രീ ചിത്രോദയം സ്കൂളിനെ അവിടെ പ്രവർത്തിക്കുവാനും യു.പി സ്കൂൾ വിദ്യാർത്ഥികളെ നെല്ലിക്കാകുഴി യു.പി. സ്കൂളിൽ ചേർത്ത് പഠിപ്പിക്കുവാനും തീരുമാനിച്ചു. തുടർന്ന് സർക്കാർ തീരുമാനപ്രകാരം വീണ്ടും കാഞ്ഞിരംകുളത്തു നിന്നും സ്കൂൾ മാറ്റി. 1954-ൽ നെല്ലിമൂട് കേന്ദ്രമാക്കി പുതുതായി ആരംഭിച്ച സ്കൂളാണ് "ന്യൂ ഹൈസ്കൂൾ" നാലു പേരുടെ കമ്മിറ്റിയായിരുന്നു മാനേജ്മെൻറ്. നെല്ലിമൂട് ന്യൂ ഹൈസ്കൂളിൻറെ ആദ്യത്തെ പ്രഥാമാധ്യാപകനായി പൈങ്കുളം ദേശത്ത് ലക്ഷിമിവിലാസം അന്തമംഗലത്തിൽ ശ്രീ. കെ സ്വാമിനാഥനെ നിയമിച്ചു. ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി കോട്ടുകാൽ വില്ലേജിൽ ആർ. കുഞ്ഞിയുടെ മകനായ പൂവൻതുറ വീട്ടിലെ എം. പത്രോസ് ആയിരുന്നു. കേരളനിയമസഭയിലെ മുൻമന്ത്രിയായ ഡോ. നീലലോഹിതദാസൻ നാടാർ. യു. എസ്. എയിലെ എഞ്ചിനിയറായിരുന്ന ശ്രീ. മധുനായർ, തിരുവന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ സർജർ ആയി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. സുന്ദരൻ, അന്തരിച്ച അസീ. എക്സീ. എഞ്ചിനിയർ സുകുമാരൻ കെ.പി എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. 1998-ൽ ഇത് ഹയർ സെക്കൻററി സ്കൂളായി. അതിയന്നൂർ പഞ്ചായത്തിന് ഏക എയിഡഡ് ഹയർ സെക്കൻററി സ്കൂളാണിത്. ഹയർ സെക്കൻററി വിഭാഗത്തിൽ ഒന്നും രണ്ടും വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണം 600 ആണ്. കൂടാതെ ഹൈസ്കൂൾ യു.പി വിഭാഗത്തിലായി ഈ അധ്യാന വർഷത്തിൽ 2901 കുട്ടികൾ അധ്യയനം നടത്തുന്നു. (802 ആൺകുട്ടികളും 1099 പെൺകുട്ടികളും) ഇവരിൽ 429 പേർ പട്ടിക ജാതി വിഭാഗത്തിലും 3 പേർ പട്ടികവർഗ വിഭാഗത്തിലും പെടുന്നു. ഇപ്പോഴത്തെ മാനേജരായി ശ്രീ. ബി.കെ ജയകുമാറും പ്രഥമാധ്യാപികയായി ശ്രീമതി. വി.എം. ക്രിസ്റ്റീബായിയും സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകൾ അഞ്ച് കമ്പ്യൂട്ടർ ലാബുകൾ, എട്ട് മുത്രപുരകൾ, 10 കക്കൂസുകൾ, 2സയൻസ്ലാബുകൾ, 1ലൈബ്രറി. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
യുവജനോത്സഭം കായിക മത്സരങ്ങൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,IT,പ്രവർത്തിപരിചയ.മേളകൾ.
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് : 3 യൂണിയൻ
2 സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാൻസിഡ് കോഴ്സ് കഴിഞ്ഞവർ.
2008-2009 ൽ 2 രാജാപൂംപ്രകാർ 2 കുട്ടികൾക്ക് ലഭിച്ചു. ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതിൽ “മൂന്ന് ഗൈഡ് കാപ്റ്റൻസ് അഡ്വാൻസിഡ് കോഴ്സ്” കഴിഞ്ഞവരാണ്. 2008-2009 5 കുട്ടികൾക്ക് രാജാ പുരസ്കാർ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ എല്ലാ വർഷവും വാർഷിക കാമ്പ് നടത്താറുണ്ട്.
- എൻ.സി.സി.:A/O ബിജു
1(Kerala) AIR Sqn. NCC Troop:10
- റെഡ് ക്രേസ്
- ബാന്റ് ട്രൂപ്പ്.: ഷെറിൻ ലാൽ.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.:ഐ. ടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, മാത്തമേറ്റിക്സ് ക്ലബ്ബ്, മലയാളം ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, എക്കോ ക്ലബ്ബ്,ഹെൽത്ത് ക്ലബ്ബ്,റോഡ് സേഫ്റ്റി ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ഫോറസ്റ്റ് ക്ലബ്ബ്
- മോണിങ്ങ് അസംബ്ലി
- പത്രവിശേഷം
- അധ്യാപക-രക്ഷകർത്തൃ സംഘടന
- സ്റ്റാഫ് കൗൺസിൽ
- സ്പോർട്ട് കൗൺസിൽ
- വിനോദയാത്ര
- സബ്ജക്റ്റ് കൗൺസിൽ
- ലൈബ്രറി
- സാഹിത്യസമാജം
- യോഗാ , കരാട്ടെ , ഡാൻസ് ക്ലാസുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1.കെ സ്വാമിനാഥൻ
2.രാഘവൻകുട്ടി
3.ഡി. ലളിത
4.കെ. രാമദാസ്
5.വിക്ടർ
6.എം. സിറിൽ
7.ശ്യാമളാ ദേവി
8.ഉദയ വള്ളി
9.കെ. എസ്. കമലാദേവിയമ്മ
10.ഗ്ലോറി ജോസ്ലെറ്റ് സി. എസ് (1999-2001)
11.ക്രിസ്റ്റിബായി വി. എം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.നീലലോഹിതദാസൻ നാടാർ (മുൻ മന്ത്രി, എം എൽ എ, എം പി)
2. മധുനായർ (കമ്പ്യൂട്ടർ എൻജിനിയർ)
3. ഡോ. സുന്ദരം (മെഡിക്കൽ കോളേജ് റിട്ട. സർജൻ)
4.സുന്ദരൻ നാടാർ ( ഡെപ്യൂട്ടി സ്പീക്കർ മിനിസ്റ്റർ)
5.സുകുമാരൻ പി. (എംജിനിയർ)
6.വി. രാധാകൃഷ്ണൻ നായർ ( റിട്ട. ഡി. വൈ. എസ്. പി)
7.പ്രഭാകരൻ കെ. (ബ്ലോക്ക് വൈസ് പ്രസിഡൻറ്)
8.നെല്ലിമൂട് പ്രഭാകരൻ (ട്രെയ്ഡ് യുണിയൻ, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി)
ചിത്ര ശാല
വഴികാട്ടി
From Nellimood junction:50m.
For acurate Map click this link-- https://www.google.co.in/maps/place/Nellimoodu+Bus+Stop/@8.3822849,77.0477158,178m/data=!3m1!1e3!4m5!3m4!1s0x3b05af22a321e783:0xbe656432eb06ea28!8m2!3d8.3779453!4d77.0462421 ..Google maps:Nellimood NEW HSS
{{#multimaps: 8.3822783,77.0457513 | zoom=12 }}