ജി.എച്ച്.എസ്.എസ്. മമ്പറം
കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.മമ്പറം. മമ്പറം ബോർഡ് സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. മമ്പറം | |
---|---|
വിലാസം | |
ആയിത്തരമമ്പറം GHSS MAMBRAM , ആയിത്തരമമ്പറം പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0490 2362477 |
ഇമെയിൽ | ghssmambram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14020 (സമേതം) |
എച്ച് എസ് എസ് കോഡ് | 13103 |
യുഡൈസ് കോഡ് | 32020800521 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മാങ്ങാട്ടിടംപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | പ്രീ പ്രൈമറി, 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 354 |
പെൺകുട്ടികൾ | 319 |
ആകെ വിദ്യാർത്ഥികൾ | 673 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 368 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മഹിജാബി കെ സി കെ |
പ്രധാന അദ്ധ്യാപിക | ശ്രീമതി.ശ്രീലത. പി. ടി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന എം |
അവസാനം തിരുത്തിയത് | |
25-06-2024 | MUSHRIFABEEVIT |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1914 മെയിൽ മമ്പറം ബോർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവർത്തിച്ചത് സ്കൂൾ കെട്ടിടം നശിച്ചുപൊയതിനാൽ 1953ൽ വിദ്യാലയം നിർത്തലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ 1955ൽ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഷട്ടിൽ കോർട് എന്നിവ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർനെറ്റ് സൗകര്യം ലഭ്യമാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി രണ്ടു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.
വിദ്യാലയത്തിന്റെ അക്കാദമിക മികവിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത ടിങ്കറിങ് ലാബ്,വെർച്വൽ ലാബ്, മോഡൽ പ്രീ പ്രൈമറി എന്നിവയുടെ ഉദ്ഘാടനം 31-3- 2022 ന് നിർവഹിക്കപ്പെടുകയുണ്ടായി.ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീ .ബിനോയ് കുര്യനും വെർച്വൽ ലാബ് ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്ററും മാതൃകാ പ്രീ-പ്രൈമറി യുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആർ.ഷീലയും നിർവ്വഹിച്ചു.കിഫ്ബി ഫണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 28- 11 -2022 ന് ബഹു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു.ഇതിനോട് അനുബന്ധിച്ച് കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.ദിവ്യ നിർവഹിച്ചു .
പ്രൈമറി മുതൽഹൈർ സെക്കന്ററി വരെ 1147 വിദ്യാർഥികൾ പഠിക്കുന്നുണ്ട് .പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് സയൻസ് ലാബ്.8000 ത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി നിലവിൽ ഉണ്ട് .
പ്രധാനപ്പെട്ട റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ് .
-
സ്കൂളിന്റെ പുതിയ കെട്ടിടം
-
E-LEARNING
പാഠ്യേതര പ്രവർത്തനങ്ങൾ
- Little Kites
- Student Police Cadet
- Junior Red Cross
- Guides
- National Service Scheme
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം.പി.കരുണാകരൻ | വാസു വയലേരി | മൊയിതീൻ | രാജൻ.എം | പാർവതി | ശ്രീദേവി.കെ.എൻ | മുഹമ്മദ് ചമ്മയിൽ | പ്രസന്നകുമാരി | ശോഭന കെ കെ | സിസി ആന്റണി | പുരുഷോത്തമൻ കെ | പ്രേമേജ കെ | ജനാർദ്ദനൻ | സുനിൽകുമാർ കെഎം I സുരഭിലകുമാരി കെ I രമേഷ്ബാബു എം I ശ്രീരഞ്ജിനി എം |ഹെലൻ മിനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.892549, 75.620613 | width=600px | zoom=15 }}