ജി.എച്ച്.എസ്.എസ്. മമ്പറം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അംഗങ്ങൾ അംഗങ്ങൾ 2021-24 ബാച്ചിൽ 19 കുട്ടികളും 2022-25 ബാച്ചിൽ 27 കുട്ടികളും2023-26 ബാച്ചിൽ 25 കുട്ടികളും നിലവിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് .ഗ്രാഫിക് ഡിസൈനിങ്,അനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്,റോബോട്ടിക് പരിശീലനം,സ്ക്രാച്ച് ,ഹൈ ടെക് ഉപകരണ സജ്ജീകരണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും assignment വർക്കുകളും നടന്നുവരുന്നു.
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ലീഡർ ആയി ഗൗതം കൃഷ്ണ യെയും ഡെപ്യൂട്ടി ലീഡർ ആയി ഫാത്തിമത്ത് ലബീബയെയും തിരഞ്ഞെടുത്തു. 2023-26 ബാച്ചിൽ ലീഡർ ആയി ലക്ഷ്മി എം ഗിരീഷ് നെയും ഡെപ്യൂട്ടി ലീഡർ ആയി ആദികൃഷ്ണ പി യെയും തെരഞ്ഞെടുത്തു.

2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചത് മുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. 30ലധികം കമ്പ്യുട്ടറുകൾ ഉള്ള മികച്ച ഒരു ലാബ് ലിറ്റിൽ കൈറ്റ്സ് പ്രവത്തനങ്ങൾ ഭംഗിയായി നടത്താൻ സഹായിക്കുന്നു. ഹൈടെക് ക്‌ളാസ്സുകൾ നല്ല നിലയിൽ പ്രവർത്തിപ്പിക്കാൻ അധ്യാപകരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സഹായിക്കുന്നു. മികച്ച ഒരു ടിങ്കറിങ് ലാബ് വിദ്യാലയത്തിൽ ഉണ്ട്. അത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ തരുന്നു.