എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തുള്ള പ്രകൃതിരമണീയമായ കാരോട് ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം1835 ൽ സിഥാപിതമായി.ഇതിനുമുന്നിലായി കനാലും 400 മീറ്റർ മാറി കാരോട് വില്ലേജ് ഓഫീസും സ്ഥിതിചെയ്യുന്നു
എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം | |
---|---|
![]() | |
വിലാസം | |
അമ്പിലികോണം എൽ.എം.എസ്.എൽ.പി.എസ്.ഇമ്പിലികോണം , അയിര. പി. ഒ പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1835 |
വിവരങ്ങൾ | |
ഫോൺ | 9048941663 |
ഇമെയിൽ | 44519embilikonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44519 (സമേതം) |
യുഡൈസ് കോഡ് | 32140900202 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | കാരോട് ഗ്രാമപഞ്ചായത്ത് |
വാർഡ് | അമ്പിലികോണം, 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ലൈല.എച്ച്.എൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രഞ്ജിനി കെ റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രതിക വി |
അവസാനം തിരുത്തിയത് | |
21-02-2024 | ജിനേഷ് |
പ്രോജക്ടുകൾ |
---|
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിലെ കാരോട് പഞ്ചായത്തിലെ അമ്പിലികോണം എന്ന സ്ഥലത്താണ് L M S L P S ഇമ്പിലികോണം സ്ഥിതിചെയ്യുന്നത്.1835 ൽ REV.ന്യൂപോർട്ട് സായിപ്പ് എന്ന മിഷനറി ആരാധനാലയവും പള്ളിക്കൂടവും പണിതു.1931 ൽ ഓല ഷെഡ് മാറ്റി ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു
വിദ്യാഭ്യാസത്തിൽ വളരെയധികം പിന്നോക്കം നിന്നിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി രൂപംകൊണ്ടതാണ് ഈ വിദ്യാലയം.pre KG,LKG,UKG ക്‌ളാസുകളും കൂടാതെ 1 മുതൽ 4 വരെ malayalam & english മീഡിയം ക്ലാസുകളും ഈ സ്ക്കൂളിൽ ഉണ്ട്. എൽ.ഏം.എസ്.സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.RT.REV.ധർമരാജ് റസാലം അവർകൾ കോർപ്പറേറ്റ് മാനേജർ ആയി ഈ നാളുകളിൽ പ്രവർത്തിക്കുന്നു
ഭൗതിക സൗകര്യങ്ങൾ
30 സെൻറ് വിസ്‌തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.നഴ്സറി മുതൽ 4 വരെ 2 കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു,ലൈബ്രറി,സ്മാർട്ട്ക്ലാസ്സ്‌റൂം,ഓഫീസ്‌റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും,എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്ക്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
അദ്ധ്യാപകർ
മുൻ സാരഥികൾ
1, മുൻ പ്രഥമാധ്യാപകർ
2, മുൻ പി.ടി.എ പ്രസിഡന്റുമാർ
3, പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം -നാഗർകോവിൽ ദേശീയപാതയിൽ പാറശ്ശാല ആശുപത്രി ജംഗ്ഷനിൽ ഇറങ്ങുക.അവിടെനിന്നും ഊരമ്പ് -പൂവ്വാർ റൂട്ടിൽ പോകുന്ന ബസിൽ കയറി പനങ്കാല സ്‌റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്നും കനാലിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഞങ്ങളുടെ സ്ക്കൂളിൽ എത്താം
- കാരോട് വില്ലേജ് ഓഫീസിൽ നിന്നും കനാലിലേയ്ക്ക് പോകുന്ന റോഡിലൂടെ.400 മീറ്റർ സഞ്ചരിച്ചാലും ഞങ്ങളുടെ സ്ക്കൂളിൽ എത്തിച്ചേരാനാകും
{{#multimaps:8.32815,77.12832|zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44519
- 1835ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ