ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊടുങ്ങല്ലൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എറിയാട് ഗ്രാമപഞ്ചായത്തിലെ ഒരു നൂറ്റാണ്ടിന്റെ സ്മൃതി അയവിറക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.കെ.വി.എച്ച്.എസ്.എസ്. എറിയാട്. ഈ വിദ്യാലയം മാടവന എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട് | |
---|---|
വിലാസം | |
എറിയാട് എറിയാട് , എറിയാട് പി.ഒ. , 680666 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0480 2819854 |
ഇമെയിൽ | gkvhsseriyad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23014 (സമേതം) |
എച്ച് എസ് എസ് കോഡ് | 08008 |
യുഡൈസ് കോഡ് | 32070601005 |
വിക്കിഡാറ്റ | Q83693058 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 684 |
പെൺകുട്ടികൾ | 518 |
ആകെ വിദ്യാർത്ഥികൾ | 1202 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 195 |
പെൺകുട്ടികൾ | 263 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റാണി കെ ആർ |
പ്രധാന അദ്ധ്യാപിക | ഗീത എൻ എ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ അസീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
02-02-2022 | 23014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മാടവന എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2020-21 ൽ നൂറാം വാർഷികാഘോഷത്തിന് തയ്യാറെടുക്കുന്ന ഈ വിദ്യാലയം 1921ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യം സ്വകാര്യ മേഖലയിൽ ആരംഭിക്കുകയും പിന്നീട് സർക്കാരിന് സമർപ്പിക്കുകയും ചെയ്ത ഈ വിദ്യാലയം ശ്രീ.മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയാണ് സ്ഥാപിച്ചത്. 1933ൽ ഇത് യു.പി.സ്കൂൾ ആക്കി. വർഷങ്ങൾക്ക് ശേഷം സ്കൂൾ ഇരിക്കുന്ന കെട്ടിടങ്ങളും ഫർണീച്ചറുകളും സർക്കാറിനു വിട്ടുകൊടുക്കുകയും അധ്യാപകർക്കും അനധ്യാപകർക്കും വേതനം സർക്കാർ നൽകണം എന്ന വ്യവസ്ഥയുമുണ്ടായി. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുളള പല ബഹുമാന്യ വ്യക്തികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്. വിദ്യാലയം സർക്കാറിനു നൽകിയെങ്കിലും ശ്രീ.കുഞ്ഞുമുഹമ്മദ് ഹാജിയുടെ പരിശ്രമഫലമായാണ് ഈ വിദ്യാലയം ഹൈസ്കൂളായി 1946ൽ ഉയർത്താൻ സാധിച്ചത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ കൊച്ചിരാജാവായിരുന്ന കേരളവർമ്മതമ്പുരാന്റെ പുത്രൻ ശ്രീ.ഐ.എൻ.മേനോൻ ആയിരുന്നു. അദ്ദേഹം സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തന്റെ പിതാവായ കേരളവർമ്മ രാാവിന്റെ പേരു നൽകി. അങ്ങനെയാണ് ഈ വിദ്യാലയത്തിന് കേരളവർമ്മ ഹൈസ്കൂൾ എന്ന പേര് ലഭിച്ചത്. തുടർന്ന് 1997ൽ ഹയർസെക്കന്ററി വിഭാഗം കൂടി ലഭിച്ചതോടെ ഇത് കേരളവർമ്മ ഹയർ സെക്കന്ററി സ്കൂളായി മാറി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയൽ ബോർഡ്
ഷൈമാബി അബ്ദുൽ ജബ്ബാർ
സതി.വി.വി
ഗിരീഷ് എ പി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ
- കൂടുതൽ കാണുക
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മുഹമ്മദുണ്ണി മാസ്റ്റർ.കെ.കെ
- സെയ്തുമുഹമ്മദ് മാസ്റ്റർ.പി.എ
- ആമിന ടീച്ചർ .കെ.കെ
- സുജാത ടീച്ചർ
- ലിസ്സി ടീച്ചർ
- തുളസീഭായ് ടീച്ചർ
- അരവിന്ദാക്ഷൻ മാസ്റ്റർ.എ.കെ
- ഷീല കെ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ.റാബിയ - കൊച്ചി സംസ്ഥാനത്തിലെ ആദ്യ വനിത ഡോക്ടർ
- പി.കെ.അബ്ദുളള - ഐ.എ.എസ്
- മുഹിയുദ്ദീൻ സാഹിബ്, പി.എ.മുഹമ്മദ് അഷറഫ് - ജഡ്ജി
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- പി.കെ.അബ്ദുൽ ഗഫൂർ - എം.ഇ.എസ്.സ്താപക നേതാവ്
- ബഹദൂർ, സുധീർ - സിനിമാനടൻമാർ
- ഡോ.കെ.എം.അലിക്കുഞ്ഞി (മത്സ്യ ഗവേഷണ ശാസ്ത്രജ്ഞൻ
- ഡോ.സിദ്ദീഖ് കടമ്പോട്ട് - കൃഷി ശാസ്ത്രജ്ഞൻ, ആസ്ത്രേലിയ
- അമീർ അഹമ്മദ് മണപ്പാട്ട് - പ്രവാസി വ്യവസായി
വഴികാട്ടി
- കൊടുങ്ങല്ലൂർ നഗരത്തിൽനിന്നും 4 കി.മി. അകലത്തായി കൊടുങ്ങല്ലൂർ - എറിയാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- എറണാകുളം - തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം ഹാർബറിൽ നിന്നും 4 കി.മീ.അകലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:10.226062, 76.166207|zoom=10}}