കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kkvmphss (സംവാദം | സംഭാവനകൾ) (Schoolwiki award applicant)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ പാന‍ൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ വി മെമ്മോറിയൽ പാനൂർ ഹയർ സെക്കൻഡറി സ്കൂൾ.

കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
വിലാസം
പാനൂർ

കെ കെ വി മെമ്മോറിയൽ പാനൂർ ഹയർ സെക്കന്ററി സ്കൂൾ,പാനൂർ
,
പാനൂർ പി.ഒ.
,
670692
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 10 - 1990
വിവരങ്ങൾ
ഫോൺ0490 2314500
ഇമെയിൽkkvpnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്14026 (സമേതം)
എച്ച് എസ് എസ് കോഡ്13049
യുഡൈസ് കോഡ്32020600317
വിക്കിഡാറ്റQ64456828
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പാനൂർ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ685
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ302
ആകെ വിദ്യാർത്ഥികൾ685
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ കുമാർ കെ കെ
പ്രധാന അദ്ധ്യാപികസുധ എം പി
പി.ടി.എ. പ്രസിഡണ്ട്പവിത്രൻ ടി പി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
15-03-2022Kkvmphss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ക്രിസ്ത്യൻ മിഷനറി സംഘടന ബാസൽ ഇവാച്ചലിക്കൽ മിഷൻ

കുടുതൽ വായിക്കുക>>>>>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എട്ട് മുതൽ പന്ത്രണ്ട് ക്ലാസ്സുകൾക്കായി 30 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബ്

വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ സ്മാർട് ക്ലാസ് റൂമുകളും സ്‌കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സ് റൂമുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 50 കുട്ടികൾക്ക് ഇരിക്കാവുന്ന സ്മാർട്ട് ക്ലാസ്റൂം സൗകര്യവും ഉണ്ട്.

സയൻസ് ലബോറട്ടറി

കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു. സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്. നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.

സ്‌കൂൾ ലൈബ്രറി

2000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ്. മലയാളം, സംസ്‌കൃതം, അറബിക്, ഹിന്ദി, ഉറുദു, തമിഴ്, കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചു വരുന്നു.

പി ടി എ

സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു. ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്.

എൻഡോവ്മെന്റും സ്‌കോളർഷിപ്പും

എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു. മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് , പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • ഹരിതസേന
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം
  • കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയും ഉണ്ട്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ, മുൻ അദ്ധ്യാപകൻ, വാഗ്മി
  • രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
  • കെ പി മോഹനൻ -മുൻ മന്ത്രി
  • രാജേന്ദ്രൻ തായാട്ട്
  • ഡോക്ടർ പുരുഷോത്തമൻ
  • പവിത്രൻ മൊകേരി
  • പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
  • ഷനീജ് കിഴക്കേ ചമ്പാട് -സിനിമ

മാനേജ്‌മെന്റ്

കെ.പീ. സരള

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954-78 എ.കെ.സരസ്വതി
1978-83 കെ.ബലരാം
1983-86 പി.രാഘവൻ നായർ
1986-90 എ .പി. ബാലകൃഷ്ണൻ
1990-93 എം.ഭാനു
1993-96 പാതിരിയാട് ബാലകൃഷ്ണൻ
2017-19 ശശികല വലിയകുു
2019-21 മീനകുുമാരി കെ കെ
2021-22 സ‍ുധ എം പി

വഴികാട്ടി

{{#multimaps: 11°45'32.2"N , 75°34'39.0"E | width=800px | zoom=17 }}