സംവാദം:കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്

== '

Untitled

പഴശ്ശിരാജ ഹർജി സുപ്രിം കോടതി തള്ളി =='


== മലയാള ചിത്രം ‘പഴശ്ശിരാജ’യെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രിം കോടതി തള്ളി. ചിത്രത്തിൻറെ മികവ് നിർണയിക്കാനുള്ള വൈദഗ്ധ്യം തങ്ങൾക്കില്ലെന്നും ഈ രംഗത്തെ വിദഗ്ധരാണ് ചിത്രത്തിൻറെ മികവ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

പഴശ്ശിരാജയെ പനോരമയിൽ ഉൾപ്പെടുത്താത്തിനെതിരായ ഒരു ഹർജി ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ പരിഗണയിൽ ഇരിക്കുന്നതിനാൽ ഇത്രയും വേഗം സുപ്രിം കോടതി സമീപിക്കേണ്ടിയിരുന്നില്ലെന്നും സുപ്രിം കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഇന്നുകൂടി മാത്രമേ ഇന്ത്യൻ പനോരമയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുള്ളു. ചിത്രത്തെ ഇന്ത്യൻ പനോരമയിൽ ഉൾപ്പെടുത്തതിനെതിരെ പഴശ്ശിരാജ ട്രസ്റ്റ്, വീര പഴശ്ശിരാജ ഫൌണ്ടേഷൻ എന്നിവയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് ചിത്രങ്ങൾ തെരഞ്ഞെടുത്തതിൽ ചട്ടലംഘനം ഉണ്ടായെന്ന് പഴശ്ശിരാജയെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ഹർജി പരിഗണിക്കവേ ഇന്നലെ സുപ്രീംകോടതി അഭിപ്രായപെട്ടിരുന്നു. പാലിക്കാനല്ലെങ്കിൽ എന്തിനാണ് ചട്ടങ്ങളെന്നും കോടതി ചോദിച്ചു. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വീഴ്‌ച വന്നിട്ടുണ്ടെന്ന് കേന്ദ്രസർക്കാരും ഇന്നലെ കോടതിയിൽ സമ്മതിച്ചിരുന്നു

==