ജി.എച്ച്.എസ്.എസ്.മങ്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്.മങ്കര | |
---|---|
വിലാസം | |
മങ്കര മങ്കര , മങ്കര RS പി.ഒ. , 678613 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 0491 2872908 |
ഇമെയിൽ | ghsmankara@gmail.com |
വെബ്‍സൈറ്റ് | www.ghsmankara2020.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21073 (സമേതം) |
എച്ച് എസ് എസ് കോഡ് | 09013 |
യുഡൈസ് കോഡ് | 32061000204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മങ്കരപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 309 |
പെൺകുട്ടികൾ | 261 |
ആകെ വിദ്യാർത്ഥികൾ | 570 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 170 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനോയ് |
പ്രധാന അദ്ധ്യാപകൻ | മണിരാജൻ.ആർ |
പി.ടി.എ. പ്രസിഡണ്ട് | സദാശിവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
അവസാനം തിരുത്തിയത് | |
14-03-2022 | Sunithamanikanda |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
ചരിത്രം
1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് . ഔദ്യോഗിക നടത്തിപ്പിനുള്ള അംഗീകാരം ജില്ലാ ബോർഡിനായിരുന്നു. 1935ൽ സ്ക്കൂൾ , മലബാർ ജില്ലാ ബോർഡ് ഏറ്റെടുത്ത് പാലക്കാട് താലൂക്കിലെ ഏക ഹയർ എലമെൻ്ററി സ്ക്കൂളായി ഏറെക്കാലം പ്രവർത്തിച്ചു. പിന്നീട് 1857 ൽ സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് 1968ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഹയർ സെക്കൻ്ററി വിദ്യാലയമായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു സ്ക്കൂളിന്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു.
ക്ലാസ് മുറികൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
ശാസ്ത്രപോഷിണി ലാബുകൾ
കിച്ചൻ ആൻഡ് ഡൈനിങ്
സ്കൂൾ ബസ്
അടൽ ടിങ്കറിങ് ലാബ്
ജലലഭ്യത
കലാ സാംസ്ക്കാരിക യോഗകേന്ദ്രം
കളിസ്ഥലം
ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്.കുട്ടികളിലുള്ള കഴിവുകൾ കണ്ടെത്തി വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ഗണിത ക്യാമ്പ്
സ്കൂളിന്റെ നേട്ടങ്ങൾ
2018-19 മുതൽ SSLC വിജയശതമാനം 100%ആയി നിലനിർത്തുന്നു. കോങ്ങാട് നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച സ്ക്കൂളിനുള്ള അവാർഡും 2016-17 അധ്യയന വർഷം മുതൽ നിലനിർത്തുന്നു. ശാസ്ത്രമേള ,
തനതുപ്രവർത്തനങ്ങൾ
സ്ക്കൂൾ ഫോഴ്സ്
സ്ക്കൂൾ സൈറ്റ്
സ്ക്കൂളിന് ജിഎച്ച്എസ് മങ്കര' കോം എന്ന പേരിൽ സൈറ്റ് 2020 മുതൽ പ്രവർത്തിച്ചുവരുന്നു.യു.ട്യൂബ് ടി.വി, ടി.വി.ചാനലുകൾ, രാമായണം ,15 ഓളം എഫ്.എം.റേഡിയോ എന്നിവ ഈ സൈറ്റിൽ ലഭ്യമാണ്.
എസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽ
എസ്.എസ്.എൽ.സി.വിജയ ശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.5 വീതം വിദ്യാർത്ഥികളെ ഓരോ അധ്യാപകരും ദത്തെടുക്കുന്നു. അവരുടെ പഠന നിലവാരം ഉയർത്താനാവശ്യമായ പിന്തുണ നൽകാൻ ഓരോ അധ്യാപകനും പ്രയത്നിക്കുന്നു. ലേണിംഗ് മെറ്റീരിയൽസ് നൽകുകയും ,നിരന്തരം രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ആശയ വിനിമയം നടത്തുകയും ,ഗൃഹസന്ദർശനം നടത്തുകയും ചെയ്യാറുണ്ട്.
അടൽ എക്സ്പോ
അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു
ഇനിയും മുന്നോട്ട്
ശ്രദ്ധ
എല്ലാ വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പഠന പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ശ്രദ്ധ .ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന മികവിന് കോങ്ങാട് നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ മങ്കര സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിളക്കം
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തെറ്റില്ലാതെ എഴുത്തും വായനയും കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന പദ്ധതിയാണിത്.
സുരീലി ഹിന്ദി
രാഷ്ട്രഭാഷയായ ഹിന്ദി സംസാരിക്കുന്നതിന് രസകരമായ രീതിയിൽ ക്ലാസ്സുകൾ അവതരിപ്പിക്കുന്ന പദ്ധതിയാണിത്.
ഹലോ ഇംഗ്ലീഷ്
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സുകൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി.പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പലതരം കളികളിലൂടെ രസകരമായി അവതരിപ്പിക്കുന്നതിനാൽ ഭാഷാ പ്രാവീണ്യം നേടാൻ കുട്ടികൾക്കാവുന്നുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്.
നവപ്രഭ പദ്ധതി
വിജയശ്രീ പദ്ധതി
പാലക്കാട് ജില്ലയുടെ എസ്എസ്എൽസി വിജയശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. തുടർന്ന്.... .
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ഇ.രാധ | 2005-2007 |
2 | സുമതി.എം | 2007-2008 |
3 | വിജയലക്ഷ്മി ചിറ്റാട | 2008-2009 |
4 | ഹരികൃഷ്ണൻ .പി.എസ് | 2010-2014 |
5 | കെ.എം.ബാലകൃഷ്ണൻ | 2014-2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനോദ് മങ്കര
ചിത്രശാല
വഴികാട്ടി
- പാലക്കാട് - പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാട് നഗരത്തിൽ നിന്നും 21 കി.മീ അകലെ മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps: 10.77903,76.50239| width=800px | zoom=18 }}
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21073
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ