ജി.എച്ച്.എസ്.എസ്.മങ്കര/കൂടുതൽ വായിക്കാൻ
ചരിത്രം 1935 ഈസ്കൂൾ മലബാറിലെ ജില്ലാ ബോർഡ് ഏറ്റെടുത്തു അക്കാലത്ത് ഇത് ഹയർ സെക്കൻഡറി സ്കൂൾ ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പാലക്കാട് താലൂക്കിലെ ഏക ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു ഇത്. 1957ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 1968 ൽ ഹൈസ്കൂളായി ഉയരുകയും ചെയ്തു. ആരംഭഘട്ടത്തിൽ മേൽജാതിക്കാർ ആയിരുന്നു കൂടുതൽ വിദ്യ അഭ്യസിച്ചിരുന്നത്. പിന്നീട് ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗക്കാരും വിദ്യാഭ്യാസത്തിനായി ഇവിടെ വരാൻ തുടങ്ങി. ആദ്യം പെൺകുട്ടികൾ കുറവായിരുന്നു പിന്നീട് അത് കൂടിവന്നു. ഈ വിദ്യാലയത്തിൽ പഠിച്ച ഭൂരിഭാഗം വിദ്യാർത്ഥികളും അവരുടെ സേവന മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന് മുതൽക്കൂട്ടാണ്. സാധാരണ വിഷയങ്ങൾക്കു പുറമേ നാരായണീയം രാമായണം പഞ്ചാംഗം എന്നിവയും ഇവിടെ പഠിപ്പിച്ചിരുന്നു. സായിപ്പന്മാർ ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു.1957 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. സ്വാതന്ത്ര്യത്തിനു മുമ്പ് ഈ വിദ്യാലയത്തിലെ ഒരു പ്രഗൽഭനായ പ്രഥമാധ്യാപകൻ ആയിരുന്നു കൂട്ടു പിലാക്കൽ ശ്രീ നാഗൻ മാസ്റ്റർ. ആ കാലഘട്ടത്തിൽ പാലക്കാട് ജില്ലയിൽ E. S.L. C ക്ക് ഏറ്റവും കൂടുതൽ വിജയ ശതമാനം മങ്കര സ്കൂളിന് ആയിരുന്നു.98% ആയിരുന്നു അത്. ശ്രീ നാഗൻ മാസ്റ്ററുടെ കാലഘട്ടം സുവർണ്ണ കാലഘട്ടം ആയി ഇന്നും കണക്കാക്കുന്നു സ്വാതന്ത്ര്യത്തിനു മുന്പ് ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന മറ്റു ചില അധ്യാപകരാണ് ശ്രീ നാരായണൻ നായർ ,ശ്രീ വിശ്വനാഥൻ, ശ്രീ സുകുമാരൻ നായർ ,ശ്രീ അച്യുതൻ, ശ്രീ മാധവൻ ,ശ്രീമതി മീനാക്ഷി അമ്മ തുടങ്ങിയവർ .