ജി.എച്ച്.എസ്.എസ്.മങ്കര/അടൽ ടിങ്കറിങ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
ATL

ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു കേന്ദ്രസർക്കാർ സംരംഭമാണ് അടൽ ടിങ്കറിങ് ലാബ്. വിദ്യാർഥികൾക്കിടയിൽ നവീനവും നൂതനവുമായ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകതയും തൊഴിൽ നൈപുണിയും വളർത്തുന്നതിനും സഹായകമായ കെ ടി എൽ മങ്കര സ്കൂളിലും പ്രവർത്തിച്ചുവരുന്നു ഈ സ്കൂളിലെ നാല് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു പഞ്ചായത്തിലെ മറ്റ് സ്കൂളിലെ വിദ്യാർഥികളും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട് ആഴ്ചയിലൊരു ദിവസം മറ്റു സ്കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസുകൾ നൽകാറുള്ളത് ഏവരും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു പ്രൊജക്ടർ എൽഇഡി ടിവി സ്ക്രീൻ കുഷ്യൻ ഇട്ട 50 റൈറ്റിംഗ്പാഡ് കസേരകൾ പതിച്ച നിലം 4 ഫാൻ എന്നിവയുള്ള വിശാലമായ ഹാളിൽ ആണ് ലാബ് പ്രവർത്തിക്കുന്നത്.