ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്ന് വരുന്ന വളരെയേറെ കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും വിജയശതമാനത്തിലുണ്ടാകുന്ന വർധനവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുകയും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുകയും ചെയ്യുന്ന സർക്കാർ സ്കൂളുമാണിത്. 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിലും സ്കൂളിന്റെ മികവാർന്ന ഓൺ‍ലൈൻ പഠപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. റസൂൽ പൂക്കുട്ടി ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത സ്കൂൾ എന്ന നിലയിൽ ജില്ലാപഞ്ചായത്ത് പരിധിയിൽ വളരെയധികം പ്രശസ്തി കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.[1] സ്കൂളിലെ നിർധനനായ കുട്ടിയ്ക്ക് വീടുവച്ചുനൽകിയതും സൂുവർണജൂബിലി വർഷത്തിന് പൊൻതൂവലായ പ്രവർത്തനമാണ്. സുവർണ ജൂബിലി വർഷത്തിൽ ലക്ഷ്യമിട്ട സ്കൂളിന് സ്വന്തം കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് ഈ വർഷത്തെ അഭിമാനാർഹമായ പ്രവർത്തനമാണ്.

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്
വിലാസം
അഞ്ചൽ വെസ്റ്റ്

അഞ്ചൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1968 - 6 - 1
വിവരങ്ങൾ
ഫോൺ0475 2273665
ഇമെയിൽghssanchalwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്40001 (സമേതം)
എച്ച് എസ് എസ് കോഡ്2024
യുഡൈസ് കോഡ്32130100202
വിക്കിഡാറ്റQ105813613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1361
പെൺകുട്ടികൾ1149
അദ്ധ്യാപകർ90
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ195
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സി. മണി
പ്രധാന അദ്ധ്യാപികകലാദേവി ആർ.എസ്.
പി.ടി.എ. പ്രസിഡണ്ട്കെ.ബാബുപണിക്കർ
എം.പി.ടി.എ. പ്രസിഡണ്ട്മാജിതാബീവി
അവസാനം തിരുത്തിയത്
13-03-202240001 wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. തമിഴ്നാട്ടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന മുഖ്യകൈവഴിയായ പുനലൂർ- അഞ്ചൽ- കൊല്ലം പ്രദേശങ്ങളിൽ ആദ്യകാലങ്ങളിലുണ്ടായിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. ഈ കാലത്ത് അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അദ്ദേഹം നിർദേശിച്ചു. നിർദേശത്തെത്തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. .... തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ സ്കൂൾ പി.ടി.എ ബഹു. ഗവർണർ പങ്കെടുത്ത ചടങ്ങിലാണ് സ്കൂളിന് സ്വന്തമായി കളിസ്ഥലം വാങ്ങുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് ഒരുവർഷം നീളുന്ന സമ്പാദ്യ സമാഹരണത്തിന് പി.ടി.എ തീരുമാനമെടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടേയും സംഭാവന സ്വീകരിക്കുന്നതിന് സമ്പാദ്യക്കുടുക്ക എന്ന പദ്ധതി സ്കൂൾ പി.ടി.എ മുന്നോട്ടുവച്ചു. ഈ പദ്ധതി സർവാത്മനാ അംഗീകരിക്കുപ്പെടുകയും 2016 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ ആകെത്തുകയായി 2021 ജൂൺ 21 ന് സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.[2] ....+കൂടുതൽ വായിക്കുക.

കിഫ്ബി കെട്ടിടസമുച്ചയം

സ്കൂളിന്റെ സ്ഥലപരിമിതി മറികടക്കുന്നതിനും മികവിന്റെ കേന്ദ്രമായി സ്കൂളിനെ മാറ്റുന്നതിനും കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറി. ചുറ്റും ടൈലുകൾ പാകി മനോഹരമാക്കിയും ആധുനിക ടോയ്‍ലറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചും ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയും സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായി മാറുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. ... കൂടുതൽ വായിക്കുക.

ഓൺലൈൻ വിദ്യാഭ്യാസം

കോവിഡ് കാലത്തെ പ്രതിസന്ധികളിലും മുമ്പ് പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു. (തുടർന്ന് വായിക്കുക).

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി

  • ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
  • പ്രിൻസിപ്പൽ- ഡോ. സി. മണി
  • പി. ടി. ഏ പ്രസിഡൻറ്- കെ. ബാബു പണിക്കർ
  • എം.പി.ടി.എ പ്രസിഡന്റ്- മാജിതാബീവി
  • പി.ടി.എ. വൈസ് പ്രസിഡന്റ്- കെ.ജി. ഹരി
  • ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്- വി.എസ്. ശോഭ

സ്കൂളിന്റെ പ്രഥമാധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
1 എം . ഖുറൈഷ 2007-2008
2 ടി.എസ്. ലീല 2008-2009
3 ജോസ്. സി. കെ 2009-2010
4 ജി. സോമൻ പിള്ള 2010-2011
5 കെ.ജി. അലക്സാണ്ടർ 2011-2013
6 എം. സാബിയത്ത് ബീവി 2013-2014
7 ജെ. സുരേഷ് 2016-2017
8 ബി. ഷൈലജ 2017-2021
9 കലാദേവി ആർ.എസ് 2021-2022

ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ

ക്രമ നമ്പർ പേര് കാലയളവ്
1 ആർ. വിജയൻ പിള്ള 2003-2004
2 അബ്ദുൾ റഷീദ് 2005-2006
3 ബാബു. എസ് 2006-2010
4 ചാർലിൻ പി. റെജി 2011-2013
5 എ. നൗഷാദ് 2014-2019
6 ഡോ. സി. മണി 2019-2021

നേട്ടങ്ങൾ

സ്കൂളിന്റെ വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെയും കലാ-കായിക- ശാസ്ത്ര- സാംസ്കാരിക മേഖലകളിലെ പങ്കാളിത്തത്തിലൂടെയും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് കൂടുതൽ വായിക്കുന്നതിന് ഈ ലിങ്ക് സന്ദർശിക്കുക.

ചിത്രശാല

പ്രവർത്തനങ്ങളുടെ നേർക്കാഴ്ച

സ്കൂൾ പ്രവർത്തനങ്ങളുടെ വിവിധ ദൃശ്യങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്ത് ചിത്രശാല പേജ് സന്ദർശിക്കുക.

സ്കൂളിന്റെ പുതിയ മുഖം

വിവിധ സർക്കാർ പദ്ധതികളും തനതുപ്രവർത്തനങ്ങളുമാണ് സ്കൂളിന്റെ മുഖഛായയിൽ ഇന്നുകാണുന്ന മാറ്റങ്ങൾ ഉണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തി വികസനപദ്ധതികളുടെ നേർസാക്ഷ്യമായി ഒരുക്കിയ സ്കൂളിന്റെ പുതിയ മുഖം ചിത്രശാല ഇവിടെ സന്ദർശിക്കുക.

അധ്യാപക പ്രതിഭകൾ

  • വി. പി. ഏലിയാസ് (മുൻ ഹെഡ്മാസ്റ്റർ (2014-15) ആയിരുന്ന ശ്രീ. വി. പി. ഏലിയാസ് പ്രശസ്തനായ ചെറുകഥാകൃത്ത് കൂടിയാണ്. നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒറ്റ എന്ന ചെറുകഥ ഇവിടെ വായിക്കാം. മറ്റ് കൃതികൾ- ചിത്രകല നിഘണ്ടു (പി. ഏലിയാസ്, പോൾ കല്ലാനോട്)[3]
  • വി.ഡി. മുരളി (മുൻ ചിത്രകലാധ്യാപകൻ, ശില്പനിർമാണത്തിൽ ഉയർന്ന പ്രതിഭയുള്ള കലാകാരൻ. സ്കൂൾ മുറ്റത്ത് പി.ടി.എ, പൂർവവിദ്യാർത്ഥികൾ എന്നിവർ സ്ഥാപിച്ച മഹാത്മാഗാന്ധിയുടേയും എ.പി.ജെ അബ്ദുൾ കാലമിന്റേയും പ്രതിമകൾ നിർമ്മിച്ചു. ശിപ്പഭദ്രതയോടെ സ്കൂൾ മുറ്റത്ത് പൂന്തോട്ടനിർമാണം നടന്നുകൊണ്ടിരിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ മുറി നന്നായി രൂപകൽപനചെയ്തതും ഈ ചിത്രകലാധ്യാപകനാണ്.

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ ശേഖരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങളിലും ദിനപ്പത്രങ്ങളിലും വന്ന സ്കൂളിനെക്കുറിച്ചുള്ള വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

നോട്ടീസ് ശേഖരം

വിവിധ സ്കൂൾ പരിപാടികളുടെ നോട്ടീസുകളുടെ ശേഖരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മറ്റുപ്രധാന പേജുകൾ

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക. സംസ്ഥാനതലത്തിലെ ശബരീഷ് പുരസ്കാര വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • റസ്സൂൽ പൂക്കുട്ടി -1984- 1985 എസ്.എസ്.എൽ.സി ബാച്ച്

 
റസൂൽ പൂക്കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കാണാം

പഠന വിനോദ യാത്രകൾ

സ്കൂൾ പഠനയാത്ര കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും നടത്താനായില്ല. അതിനുമുൻപ് കുട്ടികളുമായുള്ള യാത്ര സ്ഥിരമായി ഏഴു ബസുകളിലാണ് നടത്തിയിരുന്നത്. ഒന്നുമുതൽ ഏഴുവരെ ബസ് നമ്പർ അടയാളപ്പെടുത്തി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായാണ് ബസുകൾ ടൂർ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നത്. ഈ കോൺവോയ് യാത്ര വളരെ അഭിമാനകരവും അത്ഭുതാവഹവുമാണ്. എല്ലാ വർഷവും അധ്യാപകകൂട്ടായ്മയും ഏകദിന യാത്ര നടത്താറുണ്ട്. ഈ വർഷത്തെ യാത്ര 12/03/2022 ശനിയാഴ്ചയാണ് നടന്നത്. കോട്ടയം കുമരകം എന്ന സ്ഥലത്തെ കായൽ സവാരിയായിരുന്നു മുഖ്യയാത്രോദ്ദേശ്യം.

വിനോദയാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കും പഠനയാത്രകൾ എന്ന പേജ് സന്ദർശിക്കുക.

മുഖ്യരേഖകൾ

സ്കൂൾ ഡയറി

2018, 2019 വർഷങ്ങളിലെ സ്കൂൾ ഡയറി പി.ഡി.എഫ് രൂപത്തിൽ ലഭ്യമാണ്. ഇവ ലഭിക്കുന്നതിന് ചുവടെ നൽകിയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

റോഡുമാർഗം

  • കൊല്ലം-കുളത്തൂപ്പുഴ റോഡിൽ അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്ന് വടക്കോട്ട് 200 മീറ്റർ ദൂരം ഓട്ടോ മാർഗമെത്താം.
  • പുനലൂർ-തിരുവനന്തപുരം റോഡിൽ അഞ്ചൽ ആർ.ഓ. ജംഗ്ഷനിൽ നിന്നും പടിഞ്ഞാറേയ്ക്ക് അര കിലോമീറ്റർ- ബസ്, ഓട്ടോ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
  • കൊട്ടാരക്കര- വാളകം- തടിക്കാട് റോഡിൽ നിന്നും അഞ്ചലേയ്ക്ക് ആറുകിലോമീറ്റർ- ബസ് സൗകര്യവും ഓട്ടോയും പ്രയോജനപ്പെടുത്താം.

അക്ഷാംശ-രേഖാംശ രേഖകൾ

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി

{{#multimaps: 8.93001, 76.90536 | width=800px | zoom=16 }}

അവലംബം