സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ചരിത്രം

ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ
വിലാസം
മേപ്പയ്യൂർ

മേപ്പയ്യൂർ പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 1 - 1957
വിവരങ്ങൾ
ഫോൺ0496 2678877
ഇമെയിൽvadakara16014@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16014 (സമേതം)
എച്ച് എസ് എസ് കോഡ്10010
വി എച്ച് എസ് എസ് കോഡ്911004
യുഡൈസ് കോഡ്32040800311
വിക്കിഡാറ്റQ64550488
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1391
പെൺകുട്ടികൾ1233
അദ്ധ്യാപകർ125
ഹയർസെക്കന്ററി
ആൺകുട്ടികൾ263
പെൺകുട്ടികൾ360
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ165
പെൺകുട്ടികൾ75
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅൻവർ ഷമീം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രമോദ് കുമാർ
പ്രധാന അദ്ധ്യാപകൻപ്രിൻസിപ്പൽ എച്ച് എം നിഷിദ് കെ , എച്ച് എം സന്തോഷ് വി കെ
പി.ടി.എ. പ്രസിഡണ്ട്കെ രാജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്മോളി വള്ളിൽ
അവസാനം തിരുത്തിയത്
10-03-202216014
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

                                   കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും  500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ‌ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇന്നവേഷൻ്‍ ലാബ്
  • മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽഎഡ്യൂ മിഷൻ ഇന്നവേഷൻലാ ബ് (EMIL) സജ്ജമായി* 🎡🎡🚉🚠🗜️🎥⏳ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ നടക്കുന്ന എഡ്യൂ മിഷൻ - ന്റെ ഭാഗമായാണ് ഇന്നവേഷൻ ലാബു സജ്ജമാകുന്നത്. .പൈലറ്റ് പദ്ധതിയായി മൂന്ന് വിദ്യാലയങ്ങളിലാണ് ഇപ്പോൾ ഇന്നവേഷൻ ലാബുകൾ സജ്ജമാകുന്നത്. ജില്ലാകലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ഐ.എ.എസ്, ശ്രീ.മുകുന്ദ് കുമാർ ഐ.എ.എസ്. (അസി. കലക്ടർ ) ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീമതി. വി.പി മിനി, ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ.വി.വി. പ്രേമരാജൻ, ജനപ്രതിനിധികൾ എഡ്യൂ മിഷൻ കോർ ടീം അംഗങ്ങൾ എന്നിവർ 18-09-2021 (ശനിയാഴ്ച ഉച്ചക്ക് 2.30 മണിക്ക് ) ഇന്നവേഷൻലാ ബിലെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിക്കും. നൂതന സാങ്കേതികവിദ്യാ നൈപുണികൾ പരിശീലിക്കുന്നതിനുള്ള ലാബുകൾ ഒരുങ്ങുന്നത്. എൻ ഐ ടി കോഴിക്കോട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഡയറ്റ് കോഴിക്കോട് എന്നിവയുടെ പിന്തുണയോടെയാണ്. സാങ്കേതിക നൈപുണികളും പരിശീലനങ്ങളും സ്വായത്തമാക്കാനായി കുട്ടികൾക്കും അധ്യാപകർക്കുമുള്ള പരിശീലന മൊഡ്യൂളുകളും ഒരുങ്ങുന്നുണ്ട്. വിദ്യാർഥികളെ ഭാവിയിലേക്ക് കൈപിടിച്ചുയർത്താനുള്ള സ്വപ്നപദ്ധതിയായാണ് എഡ്യൂ മിഷൻ - ഇന്നവേഷൻ ലാബുകൾ (എമിൽ) ലക്ഷ്യമിടുന്നത്. നവസാങ്കേതികവിദ്യകൾ അതിവേഗം മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക്  അടിസ്ഥാന കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകൾ കൈകാര്യം ചെയ്യൽ , ഡിസൈൻ തിങ്കിംഗ്, മൈക്രോപ്രോസസറുകളുപയോഗപ്പെടുത്തിയുള്ള രൂപകല്പനകൾ, റോബോട്ടിക്സ് , പുതിയആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള തിങ്കിംഗ്ഹബ് , വിവിധ തരം കിറ്റുകൾ ഉപയോഗിച്ചുള്ള പ്രോട്ടോടൈപ്പുകൾ നിർമ്മിക്കൽ തുടങ്ങിയ നൂതന സാങ്കേതിക വിദ്യാ നൈപുണികൾക്ക് വഴിയൊരുക്കും. ഇന്റർനെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന മറ്റു സേവനങ്ങൾ , ഉത്പന്നങ്ങൾ എന്നിവയെല്ലാം നൂതന - ഭാവി സാങ്കേതികവിദ്യയിൽ അധിഷ്ടിതമാണെന്നിരിക്കെ ഭാവിയിലെ സാധ്യതകളെ നേടിയെടുക്കാൻ വിദ്യാർത്ഥികളെ ഇവിടെ പ്രാപ്തരാക്കുന്നു.  . ജില്ലയിലെ ഒരു ലക്ഷം വിദ്യാർത്ഥികള പ്രോഗ്രാമിങ് / കോഡിങ് ഭാഷകൾ കൈകാര്യം ചെയ്യൽ, ആശയങ്ങളും പ്രോട്ടോടൈപ്പുകളും വിസിപ്പിക്കാൻ പഠിപ്പിക്കുക, ജില്ലയെ കുട്ടികളുടെ നൂതന സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുക എന്നതും EMIL ലാബുകളുടെ ലക്ഷ്യമാണ് . കേരള സർക്കാറിന്റെ K DISC പദ്ധതിയുടെ ഭാഗമായുളള YIP (യംങ് ഇന്നമേറ്റേർസ് പ്രോഗ്രാം) പ്രവർത്തനങ്ങൾക്ക് കൂട പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ലാബുകൾ. ഒരേ സമയം 40 കുട്ടികൾക് സ്വന്തമായി പ്രായോഗിക പ്രവർത്തനങ്ങളിലേർപ്പെടാനാവും. അടുത്ത ഘട്ടത്തിൽ മുഴുവൻ നിയോജകമണ്ഡലങ്ങളും കേന്ദ്രീകരിച്ച് വിദ്യാലയങ്ങളിൽ ഇന്നവേഷൻ ലാബുകൾ സ്ഥാപിക്കുന്നതിനായി ജനപ്രതിനിധികളെ ഇതിന്റെ സാധ്യതകൾ പരിചയപ്പെടുത്തും. തൊഴിൽ നൈപുണ്യം ആർജിക്കാനും വിദ്യാർത്ഥികളുടെ ക്രിയാത്മകത വർധിപ്പിക്കാനും ആവശ്യമായ നൈപുണികളാണ് എഡ്യൂ മിഷൻ പദ്ധതി മുന്നോട്ടു വെക്കുന്നത് . അതിർവരമ്പുകൾ ഇല്ലാതെ ആശയവിനിമയം നടത്താനും കാലത്തിനൊപ്പം സഞ്ചരിച്ച് പ്രശ്നങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഹരിക്കാനും കഴിയും, കുട്ടികളെ പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ പഠിപ്പിക്കുകയും സർഗ്ഗാത്മകത പുലർത്താനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യുന്നതിനാൽ എഡ്യൂ മിഷൻ ഇന്നൊവേഷൻ ലാബുകൾ (എമിൽ) പൂർണ്ണമായും സ്വന്തമായ എന്തെങ്കിലും രൂപകൽപ്പന ചെയ്യാൻ അവർക്ക് അവസരം ലഭിക്കും . കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഗെയിമുകളോ വെബ്സൈറ്റോ , പുതിയ ഉപകരണങ്ങളോ അതുമല്ലെങ്കിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഉത്പന്നങ്ങളോ സൃഷ്ടിക്കുന്നതിലൂടെ ലഭിക്കുന്ന ഫീഡ്ബാക്കിൽ നിന്ന് അവർക്ക് വളരാനും വഴിയൊരുങ്ങുന്നു . എഡ്യൂ മിഷൻ പദ്ധതിയുടെ ഭാഗമായ നൈപുണ്യ വികസന പരിപാടികൾക്ക് വിദ്യാഭ്യാസ വകുപ്പിനൊപ്പം ചേർന്ന് നേതൃത്വം നൽകുന്നതും ഉപദേശങ്ങൾ നൽകുന്നതും ഐ.എസ്.ആർ.ഒ. മുൻ ഡയരക്ടർ ശ്രീ.ഇ.കെ. കുട്ടി, സ്റ്റാർട്ട് അപ്പ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ശ്രീ.മുഹമ്മദ് റിയാസ്, ഡോ.ഷാഹിൻ (കലിക്കറ്റ് യൂണിവേഴ്സിറ്റി), ശ്രീ.അജയൻ കാവുങ്കൽ ഡോ.സുജിത്  എൻ ഐ ടി കോഴിക്കോട്..ഡോ.രവി വർമ്മ (എൻ.ഐ.ടി. കോഴിക്കോട്) ശ്രീമതി മെഴ്സി പ്രഭ, ശ്രീ ബിനീഷ് ജോർജ്ജ്, ശ്രീമതി. ഡയാന (അസാപ്പ്), യു.കെ.അബ്ദുന്നാസർ (ഡയറ്റ് കോഴിക്കോട്) ശ്രീ. ഷജിൽ യു കെ . ജീ.ജി .എച്ച്.എസ് എസ് ബാലുശ്ശേരി, ശ്രീമതി. അനു മരിയ, നിതാഷ , സന്ദീപ് കെ ,(KDISC) എന്നിവരടങ്ങിയ എഡ്യൂ മിഷൻ സ്കീൽ കോർ ടീം അംഗങ്ങളാണ്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് ലാബ് രൂപകല്പന ചെയ്യുന്നതും ഉപകരണങ്ങൾ ലഭ്യമാക്കുന്നതും. ഇന്നവേഷൻ ലാബുകൾ വഴി അന്തർദേശീയ തലത്തിലുള്ള ഇന്നവേഷൻചാലഞ്ചുകളിലും ഐഡിയഫെസ്റ്റുകളിലും ആശയങ്ങളും കണ്ടെത്തലുകളും പദ്ധതികളും അവതരിപ്പിക്കാൻ സ്കൂൾ വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങുന്നു. ടീം എഡ്യൂമിഷൻ ജില്ലാ ഭരണകൂടം. വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ജില്ല
  • നേർക്കാഴ്ച

മാനേജ്മെന്റ്

ചിത്രശാല

 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മേപ്പയ്യൂർ ടൗണിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം സ്കൂളിലെത്താം(1/2 കിലോമീറ്റർ) {{#multimaps: 11°31'56.2"N,75°43'03.9"E|zoom=16}}

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�