എം.ബി.വി.എച്ച്.എസ്.എസ് സേനാപതി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം.ബി.വി.എച്ച്.എസ്.എസ് സേനാപതി | |
---|---|
പ്രമാണം:Mbvhss Logo.jpg | |
വിലാസം | |
സേനാപതി സേനാപതി പി ഓ , സേനാപതി പി ഓ പി.ഒ. , 685619 , ഇടുക്കി ജില്ല | |
സ്ഥാപിതം | 03 - 10 - 1979 |
വിവരങ്ങൾ | |
ഫോൺ | 04868 245283 |
ഇമെയിൽ | mbvhss@gmail.com mbhss124@gmail.com mbvhsssenapathy@vhsethrissur.com |
വെബ്സൈറ്റ് | https://schoolwiki.in/30033 |
കോഡുകൾ | |
സ്കൂൾ കോഡ് | 30033 (സമേതം) |
എച്ച് എസ് എസ് കോഡ് | 06081 |
വി എച്ച് എസ് എസ് കോഡ് | 906016 |
യുഡൈസ് കോഡ് | 32090500503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പൻചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | സേനാപതി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അർദ്ധ സർക്കാർ |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5-12 |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 214 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു പോൾ (വി. എച്ച്. എസ്. എസ്) ഫാ. ലിന്റോ ലാസ്സർ (എച്ച്. എസ്. എസ്) |
പ്രധാന അദ്ധ്യാപിക | സുജ റെയ്ച്ചൽ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | തങ്കച്ചൻ വി. യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂബി അജി |
അവസാനം തിരുത്തിയത് | |
08-03-2022 | 30033sw |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ബി.വി.എച്ച്.എസ്.എസ്.സേനാപതി. ആബുൻ മാർ ബസേലിയസ് ബാവയുടെ ഉടമസ്തതയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
സേനാപതി സ്കൂൾ അന്നുമുതൽ ഇന്നുവരെ...
സഹ്യ മലമടക്കുകളിലെ സ്വർഗ്ഗംമേടിന്റെ താഴ്വരയിലെ പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിന്റെ സ്വന്തം വിദ്യാലയമാണ് സേനാപതി മാർ ബേസിൽ വി. എച്ച്. എസ്. എസ് സ്കൂൾ. സേനാപതി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമുള്ള സ്കൂൾ. കുടിയേറ്റ കാലം മുതൽക്കേ വികസനം അകന്നുനിന്ന ഒരു പ്രദേശമായിരുന്നു സേനാപതി. ജനസംഖ്യയിൽ ഭൂരിപക്ഷവും പിന്നോക്ക ആദിവാസി വിഭാഗങ്ങളും, കർഷക തൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമായിരുന്നു. ഇവരുടെ മക്കൾക്ക് വിദ്യാഭ്യാസം നേടുക എന്നത് ഏറെ ക്ലേശകരമായ കാര്യമായിരുന്നു. ഇരുപതും മുപ്പതും കിലോമീറ്ററുകൾ കാനന പാതയിലൂടെ കാൽനടയായി പോയി പഠിക്കേണ്ട സാഹചര്യമാണ് അക്കാലത്തു നിലനിന്നിരുന്നത്. ഈ ശോചനീയാവസ്ഥയിൽ മാറ്റം വരണമെന്നാഗ്രഹിച്ച തൊട്ടിക്കാനം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയും, പരി. യാക്കോബായ സഭാ നേതൃത്വവും സേനാപതിയിൽ ഒരു സ്കൂളിനുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അനേകം സുമനസ്സുകളുടെ പ്രവർത്തനഫലമായി 1979 ഒക്ടോബർ 3 ആം തീയതി പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കത്തോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട് മാനേജരായി സേനാപതിയിൽ യൂ. പി സ്കൂളിന് സർക്കാർ അനുമതി ലഭിച്ച് ആരംഭിക്കുകയും ചെയ്തു. സുന്ദരമായ സേനാപതി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നാടിൻറെ അഭിമാനമായി ഈ വിദ്യാക്ഷേത്രം നിലകൊള്ളുന്നു.
തുടക്കത്തിൽ യൂ. പി സ്കൂളായി പ്രവർത്തനം തുടങ്ങിയ സ്ഥാപനം 1982-ൽ ഹൈസ്കൂളായും 2000-ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുമായി ഉയർത്തി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗവും അനുവദിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 5 മുതൽ 10 ആം ക്ലാസ് വരെയും, വി. എച്ച്. എസ്. വിഭാഗത്തിൽ അഗ്രിക്കൾച്ചർ, കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മന്റ് എന്നീ കോഴ്സുകളും ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് എന്നീ ബാച്ചുകളുമാണ് നിലവിലുള്ളത്. എല്ലാ വിഭാഗങ്ങളിലുമായി 800- ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. 50 ൽ പരം ജീവനക്കാർ സേവനം അനുഷ്ഠിക്കുന്നു. റവ. ഫാദർ. സിബി വർഗ്ഗീസ്, വാലയിൽ മാനേജരായും, റവ. ഫാദർ. ലിന്റോ ലാസ്സർ, കുടിയിരിക്കൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായും, ശ്രീ. ബിനു പോൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പലായും ശ്രീമതി. സുജ റേച്ചൽ ജോൺ ഹെഡ്മിസ്ട്രസ് ആയും പ്രവർത്തിച്ചുവരുന്നു.
നിരവധി വർഷങ്ങളായി പൊതു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിക്കുന്നു. കൂടാതെ കലാകായിക രംഗങ്ങളിലും ഏറെ മുന്നിൽ നിൽക്കുന്നു. കലാകായിക രംഗത്തെ മികച്ച പരിശീലനം കൂടാതെ പ്രവർത്തിപരിചയം, മാർഷ്യൽ ആർട്സ്, ജീവിത നൈപുണ്യ, കരിയർ ഗൈഡൻസ് രംഗങ്ങളിലുമെല്ലാം മികച്ച പരിശീലനം നൽകുന്ന സ്കൂളായി മുന്നേറുന്നു. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായി തൊഴിൽ നൈപുണി, ഓൺ ദി ജോബ് ട്രെയിനിങ് പരിശീലനങ്ങളും നൽകി വരുന്നു. വ്യത്യസ്തമായ ജൈവവൈവിധ്യ പാർക്ക് സ്കൂളിന്റെ പ്രത്യേകതയാണ്. വിവിധ ക്ലബ്ബ്കൾ, നാഷണൽ സർവീസ് സ്കീം, ജൂനിയർ റെഡ്ക്രോസ്സ്, NCC, മുതാലായവയിലൂടെ വളരെ മികച്ച സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഉന്നതമായ കാഴ്ചപ്പാടുള്ള കർമ്മ കുശലരായ മികച്ച വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിൽ സേനാപതി സ്കൂൾ സദാ പ്രതിജ്ഞാബദ്ധമാണ്. മികച്ച മാനേജ്മന്റ്, പി. ടി. എ, അധ്യാപകർ, ഉയർന്ന നിലവാരമുള്ള ക്ലാസ്മുറികൾ, ലാബുകൾ, ലൈബ്രറി, മികച്ച അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെല്ലാം സ്കൂളിന്റെ പ്രത്യേകതകളാണ്.
ഭൗതികസൗകര്യങ്ങൾ
1979ൽ U.P. School ആയി പ്രവർത്തനം തുടങ്ങി.1982ൽ ഹൈസ്കൂൾ ആയും 2000ത്തിൽ VHSE ആയും 2014-ൽ Higher Secondary ആയും ഉയർത്തപ്പെട്ടു.795 കുട്ടികൾ ഉള്ള സ്കൂളിൻറെ ഇപ്പോഴത്തെ സാരഥികൾ മാനേജർ Rev.Fr.SIBY VALAYIL,Principal Shri BINU PAULഉം ആണ്.കഴിഞ്ഞ 10 വർഷങ്ങളിൽ SSLC,VHSE പരീക്ഷകളിൽ 100% വിജയം നേടി. കലാകായിക രംഗങ്ങളിലെ മുന്നേറ്റവും NSS,JRC,ഹരിതസേന, സൗഹൃദ, കരിയർ ഗൈഡൻസ് മറ്റനവധി ക്ലബ്ബുകൾ ഇവയുടെ മികച്ചപ്രവർത്തനങ്ങളും ഔഷധ പച്ചക്കറിത്തോട്ടം, Vermi Compost ,Asola, Mashroom production unit, Edusat facility,Production training centre, പഴവർഗ്ഗം,കൂൺ സംസ്കരണ യൂണിറ്റ് ,Computer Lab ,smart class rooms എന്നിവയെല്ലാം ഈ സ്കൂളിന്റെ മുതൽ കൂട്ടാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാകായിക പരിശീലനങ്ങൾ.
.ലിറ്റിൽ കൈറ്റ്സ്
LITTLE KITE DIGITAL MAGAZINE 2019
മാനേജ്മെന്റ്
തൊട്ടിക്കാനം St.George Church ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. Fr. സിബി വാലയിൽ മാനേജരായും Shri. ബിനു പോൾ പ്രിൻസിപ്പലായും Smt.സുജ റെയ്ച്ചൽ ജോൺ Headmistress ആയുംപ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
"ശ്രി. പി.ജി വറൂഗീസ് 1980 - 1993" |
"ശ്രി. വി.കെ.ഗോവിന്ദ് 1993 - 2005" |
"റവ. ഫാദർ കെ. യു. ഗീവർഗീസ് 2005-2010" |
"ശ്രിമതി. ശ്രീകുമാരി കെ. 2010-2015" |
"ശ്രീ. പി. പി. അവിരാച്ചൻ 2015-2017" |
ശ്രീമതി ബിജി വർഗ്ഗീസ് 2017-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. എൽബി എൽദോസ്
ഡോ. ജോയ്സ്
ഡോ. ജ്യോതികൃഷ്ണ
ഡോ.അനു മാധവ്
ഡോ.ബിബിൻ ബിജു
അഭിനേത്രി സോന പി.ഷാജി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 49 ന് തൊട്ട് ശാന്തൻപാറ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി സേനാപതിയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 9.950279, 77.176058 |zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ അർദ്ധ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ അർദ്ധ സർക്കാർ വിദ്യാലയങ്ങൾ
- 30033
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5-12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ