സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ | |
---|---|
വിലാസം | |
ചെങ്ങരൂർ STBCHSS CHENGAROOR , chengaroor പി.ഒ. , 689594 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0469 2688236 |
ഇമെയിൽ | stbchss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37009 (സമേതം) |
യുഡൈസ് കോഡ് | 32120700102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 754 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ റീമ സി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | അഡ്വ. സാം പട്ടേരിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രമ കുറുപ്പ് |
അവസാനം തിരുത്തിയത് | |
30-01-2022 | 37009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ചെങ്ങരൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ.
ഭാരത സംസ്കാരത്തിന്റെ മഹത്തായ മൂല്യങ്ങളെയും ക്രൈസ്തവ സംസ്കാരത്തിന്റെ ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന ഈ വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......
ചരിത്രം
- "Not our merits but on his Grace "
- പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലുക്കിൽ കല്ലുപ്പാറ പഞ്ചായത്തിൽ ചെങ്ങരൂർ എന്ന മനോഹര ഗ്രാമത്തിന്റെ തിലകക്കുറിയായി കൈമലക്കുന്നിൻ മുകളിൽ സൂര്യസ്തംഭം ആയി ശോഭിക്കുന്ന സെന്റ് തെരേസാസ് എന്ന സരസ്വതി ക്ഷേത്രത്തിന്റെ ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം
കേരള സഭാചരിത്രത്തിലെ പൊൻതാരവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുണ്യപിതാവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പ്പിയും മലങ്കരയിലെ പ്രഥമ സന്യാസി സന്യാസിനി സമൂഹ സ്ഥാപകനുo വിശുദ്ധിയുടെ നിറകുടവുമായ ആർച്ചബിഷപ്പ് മാർ ഇവാനിയോസ് പിതാവിന്റെ ദർശനങ്ങൾ മാനവരാശിക്ക് മാർഗദർശനം ആണ് . സൂര്യ തേജസ്വി ആയ പിതാവിന്റെ അസ്തമിക്കാത്ത പ്രഭ അനേക ഹൃദയങ്ങളിൽ ജ്വലിച്ചു നിൽക്കുന്നു. ബഥനി സന്യാസിനി സമൂഹത്തിന്റെ ശില്പ്പിയായ വന്ദ്യ പിതാവിന്റെ മാധ്യസ്ഥം നമ്മുടെ സ്ക്കൂളിന് ഉണ്ടാകുവാൻ പ്രാർത്ഥിക്കാം കൂടുതൽ വായിക്കുക
-
Caption1
-
staff 2019-20
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ ഗ്രാമത്തിൽ വിളങ്ങി നിൽക്കുന്ന സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്.ചെങ്ങരൂർ,നമ്മുടെ നാടിന് നന്മയുടെ പടവുകൾ സമ്മാനിക്കുന്നു.സ്ത്രീ വിദ്യാഭ്യാസം മുൻനിർത്തി ആരംഭിച്ച ഈ കലാലയം കലാകായിക രംഗങ്ങളിൽ പത്തനംതിട്ട ജില്ലയിൽ തന്നെ തിളങ്ങിനിൽക്കുന്നു.
ലാബ്,ലൈബ്രറി,മനോഹരമായ ഓഡിറ്റോറിയം,സൊസൈറ്റി,ഹൈടെക് ക്ലാസ്സ്മുറികൾ, ശുചിമുറി,സ്കൂൾ മൈതാനം ഇവ സ്കൂളിന് മുതൽകൂട്ടാണ്.മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും hi-tech ആണ്.
വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഊണു മുറി ഉണ്ട്. ശുദ്ധ ജലം ലഭിക്കുന്നതിനായി സ്കൂൾ അങ്കണത്തിൽ കിണറുകൾ ഉണ്ട്. അവ വൃത്തിയായി പരിപാലിക്കുന്നു. കൂടാതെ ഒരു മഴ വെള്ള സംഭരണിയും ഉണ്ട്.
ലൈബ്രറി, ക്ലാസ് ലൈബ്രറി
- കുട്ടികളിൽ വായനാശീലം വളർത്തി അറിവിന്റെ മാസ്മരിക ലോകത്തിലേക്ക് എത്തിക്കുവാൻ സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളും ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര വിഷയങ്ങളും ഉൾപ്പെടുന്ന ഗ്രന്ഥ ശേഖരം സ്കൂളിനുണ്ട്.കുട്ടികളുടെ വിഞ്ജാനപരിപോഷണത്തിനായി ദിനപത്രങ്ങളും,ബാലപംക്തികളും വിതരണം ചെയ്യുവാൻ സാധിക്കുന്നു.ഹൈസ്കൂൾ ശ്രീമതി ഡെയ്സി കെസിയുടെ മേൽനോട്ടത്തിൽ ലൈബ്രറി ഉപാധിയായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
-കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്
തുടർന്ന് വായിക്കുക
- സ്കൂസ്കൂൾസൊസൊ
- ശ
ഹൈടെക് സ്കൂൾ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം
പൊതുവിദ്യാഭാസ സംരക്ഷണയാഞനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് സ്കൂൾ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് 2020 ഒക്ടോബർ 12 തിങ്കളാഴ്ച പകൽ 11 മണിക്ക് ബഹു. കേരള മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. അതിനെ തുടർന്ന് സ്കൂൾതല ഹൈടെക് പദ്ധതി പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് നടത്തി. രക്ഷകർത്തൃ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ പങ്കെടുത്തു.PTAപ്രസിഡന്റ് ശ്രീ. റെജി കുമാർ സ്കൂൾതല പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രെസ് Sr. ലീമ റോസ് SIC സ്വാഗതം ചെയ്തു. യോഗത്തിലുടനീളം കോവിഡ്- 19 പ്രോട്ടോകോൾ പാലിക്കുകയുണ്ടായി.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
- 2017 ഓഗസ്റ്റിൽ ഐ ടി @ സ്കൂൾ പ്രൊജക്റ്റ്, കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു കമ്പനി ആയി മാറി. അന്ന് മുതൽ കൈറ്റ് (Kite-Kerala Infrastructure and Technology for Education ) എന്ന പേരിൽ അറിയപ്പെടുന്നു.കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്.
- ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, ഗ്രാഫിക്സ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, വെബ്ടിവി, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, ഇന്റർനെറ്റു് തുടങ്ങിയ മേഖലകളിലാണ് പരിശീലനം പത്താം ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നിലവിൽ സ്കൂളിൽ പത്താം ക്ലാസ്സിൽ 36 കുട്ടികളും ഒൻപതാം ക്ലാസ്സിൽ 41 കുട്ടികളും ലിറ്റിൽ കൈറ്റസിൽ അംഗങ്ങളാണ്.
- ലിറ്റിൽ കൈറ്റസിന്റെ പ്രധാന ഉദ്ദേശങ്ങൾ
- കുട്ടികളിൽ വിവര സാങ്കേതിക വിദ്യയിൽ തത്പര്യം ഉണ്ടാക്കുന്നതിനും ആ മേഖലയിൽ അവരെ ആഗ്രഗണ്യരാക്കുന്നതിനും സഹായിക്കുന്നു.
- സുരക്ഷിതമായി വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അവ വിദ്യാഭ്യാസ മേഖലയിൽ അനുയോജ്യമായി ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
- ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം മനസിലാക്കി അത് സമൂഹത്തിന്റെ പുരോഗതിക്കായ് ഉപയോഗിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
- ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ തുടർന്ന് വായിക്കുക
ഭാരത് സ്കൗട്ട് ഗൈഡ് പ്രസ്ഥാനം
ദേശസ്നേഹവും, സാഹോദര്യവും, സേവനസന്നദ്ധതയും വളർത്തിയെടുക്കുവാൻ സഹായകരമാകുന്ന രീതിയിൽ കുട്ടികൾക്കായി ഗൈഡിംഗിന്റെ ഒരു ശാഖ സി.ഫിലോ എസ് ഐ സിയുടെ നേത്രത്വത്തിൽ ഇവിടെ പ്രവർത്തിക്കുന്നു. ആധുനിക യുവതലമുറയിൽ സർഗ്ഗാത്മകതയും, മൂല്യബോധനവുമൊക്കെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികളെ കർമ്മോത്സുകരാകുന്നതിനും, ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ വിജയകരമായി പൂർത്തീകരിക്കുന്നതിന് അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബേഡൻ പവ്വൽ ആരംഭിച്ച പ്രസ്ഥാനമാണ് ഗൈഡിംങ്ങ്. തുടർന്ന് വായിക്കുക.
ജൂനിയർ റെഡ് ക്രോസ്
- മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്..50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു.
- ജൂനിയർ റെഡ് ക്രോസിൻെറ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവ്യദ്ധിപ്പെടുത്തുക,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക,അന്താരാഷ്ട്ര സൗഹ്യദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 'സേവനം' എന്നത് ജെ.ആർ.സി.മോട്ടോയാണ്.കൂടാതെ റെഡ് ക്രോസ്സിൻെറ അടിസ്ഥാന പ്രമാണങ്ങളായ ദീനകാരുണ്യം, ചേരിചേരായ്മ, നിഷ്പക്ഷത,സ്വാതന്ത്ര്യം, സന്നദ്ധസേവനം, ഐക്യമത്യം, സാർവ്വലൗകികത എെക്യമത്യം സാർവ്വലൗകികത എന്നിവ അടിസ്ഥാനമാക്കിയുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
- ഓരോ വർഷവും കുട്ടികളിൽ ഒരു പരീക്ഷ നടത്തി ജെ. ആർ. സി യിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു.വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും 1 മണിക്ക് കൗൺസിലരുടെ നേതൃത്വത്തിൽ കുട്ടികൾ ഒരുമിച്ചു കൂടുകയും ഹാജർ രേഖപ്പെടുത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ആനുകാലിക വിഷയങ്ങൾ കേഡറ്റുകൾക്ക് നൽകി ക്ലാസ്സെടുക്കുവാൻ അവസരം നൽകുന്നു. തുടർന്ന് ടീച്ചറും ക്ലാസ്സ് എടുക്കുന്നു. മഴക്കാല ശുചീകരണം, ദിനാചാരണം, സേവനവാരം, ബോധവൽക്കരണ ക്ലാസുകൾ ഇവയിലെല്ലാം കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. 2020-2021 ൽ കോവിഡ്മായി ബന്ധപ്പെട്ടു മാസ്ക് നിർമാണത്തിലും കുട്ടികൾ പങ്കാളികളായി. വൃദ്ധസാദനങ്ങൾ സന്ദർശിച്ചു അവർക്കു ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. സാമ്പത്തിക സഹായം അവശ്യമായ രോഗികൾക്ക് കുട്ടികൾ പണം ശേഖരിച്ചു നൽകുകയും ചെയ്യുന്നു.സെമിനാറുകളിലും ക്യാമ്പുകളിലും കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്.
ബാന്റ് ട്രൂപ്പ്
- ഹൈസ്കൂളിൾ സി. മേബിൾ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും.
ക്ലബ്ബുകളുടെ പ്രവർത്തനം
ചെങ്ങരൂർ ഗ്രാമത്തിൽ തിലകക്കുറിയായി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി, ലിറ്റിൽ കൈറ്റ്സ് ക്ലബ്, ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികൾ വർഷങ്ങളായി സ്കൂൾ യുവജനോത്സവത്തിൽ സെന്റ് തെരേസാസ് എന്ന പേര് ആവർത്തിക്കുവാൻ ഇടം നൽകുന്നു. നാടൻപാട്ട്, കഥ, കവിത, ഉപന്യാസം, പഴഞ്ചൊല്ല് തുടങ്ങിയ രചനാമത്സരങ്ങൾ നടത്തപ്പെടുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ക്വിസ്, രചനാമത്സരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു.കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.2019-2020: അയിരൂർ കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ കഥകളി നടത്തിയത് പുതുമയാർന്ന ഒരു അനുഭവമായിരുന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഓട്ടൻതുള്ളൽ, സംവാദം എന്നിവയും നടത്തി.
ക്ലാസ് മാഗസിൻ
കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു.
IT Club
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളെ വിവരസാങ്കേതികവിദ്യയിൽ മികവുറ്റർ ആക്കാൻ വേണ്ടി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. മാതാപിതാക്കൾക്ക് വിവരസാങ്കേതികവിദ്യയിൽ അവബോധം ഉളവാക്കാൻ വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി.
സോഷ്യൽ സയൻസ് ക്ലബ്
ചരിത്ര ക്വിസ്, അറ്റ്ലസ് നിർമ്മാണം, സംവാദം, കോയിൻ കളക്ഷൻ, കാർഷിക ഉപകരണ പ്രദർശനം, പ്രാദേശിക ചരിത്രം എന്നിവയിൽ മികവു പുലർത്തുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പ്രാചീന ഉപകരണങ്ങൾ എന്നിവയെല്ലാം ശേഖരിച്ച് എക്സിബിഷൻ നടത്തപ്പെടുകയും ചെയ്യുന്നു.
ഹിന്ദി ക്ലബ്
ഭാഷാ രംഗത്ത് മികവ് പുലർത്തുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു. ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതിനായി കഥ, കവിത, ഉപന്യാസം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ഹിന്ദി ദിനാചരണം, ഹിന്ദി കാർണിവൽ എന്നിവയും സംഘടിപ്പിച്ചു.
ലിറ്റററി ക്ലബ്
വിദ്യാർത്ഥികളുടെ ഭാഷാഭിമുഖ്യത്തിനും പ്രാവീണ്യത്തിനും ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഭാഷാ രംഗത്ത് മികവ് പുലർത്തുന്നതിനായി ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാർണിവൽ, ഇംഗ്ലീഷ് സ്കിറ്റ് മറ്റും സംഘടിപ്പിച്ചു വരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇംഗ്ലീഷ് സ്കിറ്റ് സംസ്ഥാനതലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
സയൻസ് ക്ലബ്
ശാസ്ത്രരംഗത്ത് കുട്ടികളുടെ മികവുപുലർത്തുന്ന തിനായി ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. സബ് ജില്ല, ജില്ലാതലത്തിൽ കുട്ടികൾ ക്വിസ് വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ പ്രൊജക്റ്റ്, ടാലെന്റ്റ് സെർച്ച് എന്നിവയിൽ പങ്കെടുത്തു സമ്മാനാർഹരാവുകയും ചെയ്തു.സയൻസ് സെമിനാറിൽ ദേശീയ തലത്തിൽ കുട്ടികൾ പങ്കെടുത്തു.പെൺകുട്ടികളുടെ മികവ് പുലർത്തുന്ന സയൻസ് ഡ്രാമ എല്ലാവർഷവും സമ്മാനം നേടുന്നു.
- ജൂൺ 5. :പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HM ൻ്റെ നേതൃത്വത്തിൽ വ്യക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു.
മാത്സ് ക്ലബ്
മാത്സ് ക്ലബ്ബിന്റെ പ്രവർത്തനഫലമായി മാത്സ് എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിനോടൊപ്പം മാത്സ് കുട്ടികൾക്ക് രസകരമാക്കി മാറ്റുന്നതിനായി വള്ളംകളി രൂപേണ ഗണിതപാട്ടുകൾ അവതരിപ്പിച്ചു. ഒപ്പം നാടകങ്ങളും സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി പസ്സിൽ, നമ്പർ ചാർട്, മാത്സ് ഗെയിം, അദർ ചാർട്ട്, ചാർട്ട് പ്രസന്റേഷൻ, പ്യൂർ കൺസ്ട്രക്ഷൻ, അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ സബ് ജില്ലാ, ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു.
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം ശുദ്ധീകരിക്കുകയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുകയും ചെയ്യുന്നു.
കാർഷിക ക്ലബ്ബ്
ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും. അത് ഉച്ചക്കഞ്ഞിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒപ്പം നെൽകൃഷിയും നടത്തി വരുന്നു. ജൈവ പച്ചക്കൃഷിയിലൂടെ ആരോഗ്യകരമായ ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യപ്രാപ്തിയ്ക്കായി ജൈവ പച്ചക്കറിത്തോട്ടം പ്രവർത്തിച്ചു വരുന്നു .വിഷവിമുക്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും, കുട്ടികളിൽ അദ്ധ്വാനശീലത്തിൻ്റെ സവിശേഷത മനസിലാക്കുന്നതിനും ഇതുവഴി സഹായിക്കുന്നു.
സ്പോർട്സ് ക്ലബ്
സബ്ജില്ല, ജില്ലാതലത്തിൽ കുട്ടികൾ സ്പോർട്സിൽ പങ്കെടുത്തു. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ഹാൻഡ് ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു നല്ല ടീം തന്നെ സെന്റ് തെരേസാസിന് സ്വന്തമായിട്ടുണ്ട്.
പ്രവർത്തനങ്ങൾ: 2020-21
പ്രവേശനോത്സവം 2020
- 2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾകുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽവിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന് ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരുംകുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു.അതാത് ക്ലാസ് അദ്ധ്യാപകർ, അധ്യാപകരേയും വിദ്യാർത്ഥികളെയുംപരിച്ചയപ്പെടുത്തുന്നതിനായി വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെകലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി.
- മനസ്സറിഞ്ഞ് : ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻസാധിക്കാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അധ്യാപകരുടെയും പി.റ്റി. എയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ടി.വി, മൊബൈൽ നൽകുവാൻ സാധിച്ചു.
- പരിസ്ഥിതി ദിനം : കുട്ടികൾക്ക് പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.
- വയനാദിനം : ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായനവരാചാരണവും സംഘടിപ്പിച്ചു.അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി.
- ജൂൺ I2 ,ലോക ബാലവേല വിരുദ്ധ ദിനം. : ഈ ദിനത്തിൽ ബാലവേലയെ ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുത്തു. Poster നിർമ്മിച്ചു.
- അണ്ണാൻ കുഞ്ഞും തന്നാലായത് : ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്കളും മറ്റ് പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്ക്ക് നിർമിച്ച് വിതരണം ചെയ്തു.
- സ്വാതന്ത്ര്യദിനം: ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു.
- ഒരുമയുടെ ആഘോഷം
- കോവിഡ് 19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ കലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.
- ഹിന്ദി ദിനാചരണം : .സെപ്റ്റംബർ 14, ഹിന്ദി ദിവസം ഹിന്ദി അധ്യാപകരുടെ നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്കളിലും വിവിധ പ്രവർത്തനം നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു.
- ലോക ഹൃദയ ദിനം
ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ഓൺലൈൻ ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി.
- ഗാന്ധി ജയന്തി
ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് എല്ലാ ക്ലാസ്സ് അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി. പരിസര ശുചിത്വം വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.
- ഒക്ടോബർ 28, World Animation Day .
ഈ ദിനത്തിൽ std 10 Dയിലെ Megha Ajith Audio അവതരണം നടത്തി.
- ഒക്ടോബർ 29, Internet day'
std 10 cയിലെ കുട്ടികൾ internet day യെക്കുറിച്ച് Video അവതരണം നടത്തി.
- ഒക്ടോബർ 30, Speak up day.
ഈ ദിനത്തിൽ Std 10 B യിലെ കുട്ടികൾ Video അവതരണം നടത്തി.
- ഒക്ടോബർ 31, World Unity Day .
Std 10 A യിലെ കുട്ടികൾ Unity യെക്കുറിച്ച് video അവതരണം നടത്തി.
- തെരേസിയൻ ഡേ :സ്കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ1 വിവിധ പരിപാടികളോടെ ആചരിച്ചു.
- തെരേസിയൻ കലോൽസവം : കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.
- കേരളപ്പിറവി
- .നവംബർ 1-7വരെ 64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. മലയാള ഭാഷാചരണം. കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം വിദ്യാരംഗം പ്രവർത്തനങ്ങളുംTalent Labഉം ഒന്നിച്ച് കുട്ടികളുടെ കലാവിരുന്ന് കേരളീയം നവംബർ 1 മുതൽ 7വരെ നടത്തപ്പെട്ടു.
മികവ് പ്രവർത്തനങ്ങൾ
കലോത്സവം, മേളകൾ
- കലോത്സവം
- 2018 - 2019 ലെ കലോത്സവത്തിൽ ഫസ്റ്റ് ഓവറോൾ സബ്ജില്ലാ തലത്തിലും ഫസ്റ്റ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും ഈ സ്കൂൾ ചാമ്പ്യന്മാരായി. കൂടാതെ സ്റ്റേറ്റ് ലെവൽ വർഷങ്ങളായി സ്ഥിരം എഗ്രേഡ് നേടുന്ന ബാൻഡ് സെറ്റ്, ചവിട്ടുനാടകം, മാർഗംകളി, ഗ്രൂപ്പ് സോങ് എന്നിവയും കൂടാതെ മറ്റു ഇനങ്ങളുമായി ധാരാളം കുട്ടികൾ പങ്കെടുക്കുകയും, സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
- 2017 -18 കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്, സബ് ജില്ലാ തലത്തിലും സെക്കൻഡ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേടുകയുണ്ടായി. സ്ഥിരമായി എ ഗ്രേഡ് നേടി ബാൻഡ് സെറ്റ്,ചവിട്ടുനാടകം, മാർഗ്ഗംകളി ഇവ സ്റ്റേറ്റ് തലത്തിൽ മത്സരിച്ചു. കൂടാതെ മറ്റു ഇനങ്ങളും സ്റ്റേറ്റിൽ പോയി എഗ്രേഡ് ലഭിക്കുകയുണ്ടായി.
- IT മേള
2019-2020 മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ നമ്മുടെ കുട്ടികൾ കരസ്ഥമാക്കി 2018 - 2019 ൽ ഓവറോൾ ഫസ്റ്റ് സബ്ജില്ലാ തലത്തിൽ എച്ച് എസ് ഉം യുപി ഉം കരസ്ഥമാക്കി. ജില്ലാ തലത്തിലും ബി ഗ്രേഡ് അവർ കരസ്ഥമാക്കി 2017 - 2018 ഐടി മേളയിൽ മുൻ വർഷങ്ങളിൽ തുടർച്ചയായി നേടിയെടുത്തത് പോലെ സബ്ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റ് എച്ച് എസ് വിഭാഗത്തിനും യുപി വിഭാഗത്തിനും നേടിയെടുക്കാൻ സാധിച്ചു. ഡിസ്ട്രിക്ട് തലത്തിൽ വിജയിയായ മരിയ റാണി മാത്യു പ്രൊജക്ടുമായി നവംബർ 24 ന് കോഴിക്കോട് വെച്ച് നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ സ്കൂളിന് അഭിമാനമായി.
- മാത്സ് മേള
2019-2020 ൽ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും,B ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. 2018-2019 ൽ - 12 ഇനങ്ങളിൽ മത്സരിച്ചു.5 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ സെക്കന്റ് എ ഗ്രേഡും കുട്ടികൾ കരസ്തമാക്കി.1st എ ഗ്രേഡ് കിട്ടിയ കുട്ടികൾ സ്റ്റേറ്റ് ലെവലിൽ മത്സരിച്ച് സമ്മാനങ്ങളും ഗ്രേസ് മാർക്കും നേടുകയുണ്ടായി. 2017-2018 ൽ - mathematics ന്റെ 12 ഇനങ്ങളിൽ സബ്ജില്ലാ തലത്തിൽ മത്സരിച്ച് 4 ഇനങ്ങളിൽ 1st എ ഗ്രേഡും 5 ഇനങ്ങളിൽ 2nd എ ഗ്രേഡും കരസ്തമാക്കി, എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ചവച്ചു. കൂടാതെ 1st എ ഗ്രേഡ് കിട്ടിയവർ സ്റ്റേറ്റ് ലെവലിലും മത്സരിച്ച് അവർ ഗ്രേസ് മാർക്കിന് അർഹരായി.
- സയൻസ് മേള
2019-2020 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. 2018-2019 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. 2017-2018 :സി വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്, സോന എലിസബേത് തോമസ് കരസ്തമാക്കി. അധ്യാപകരെ പ്രതിനിധീകരിച്ച് ശാസ്ത്ര പ്രൊജക്റ്റ് അവതരിപ്പിച്ച് ശ്രീമതി എലിസബേത് മാത്യു ന് സ്റ്റേറ്റ് ലെവൽ 1st ലഭിച്ചു.സ്കൂളിന് അതൊരു അഭിമാനം തന്നെയായിരുന്നു!.ഒരു കുടുംബത്തിന്റെ , സമൂഹത്തിന്റെ - രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും സാംസ്ക്കാരിക വളർച്ചക്കും ആത്മീയതക്കും കുടുംബഭദ്രതയ്ക്കും സ്ത്രീകൾക്ക് വലിയ പങ്കു വഹിക്കുവാൻ സാധിക്കും. കാരണo കുടുംബത്തിന്റെ അടിത്തറ അല്ലെങ്കിൽ ദീപം സ്ത്രീ ആണ് . ഈ സത്യം മനസിലാക്കി തിരുവല്ല രൂപതയുടെ ദ്വിതീയ മെത്രപ്പൊലിത്ത ആയിരുന്ന ഭാഗ്യ സ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 - ജൂൺ 1 ന് പെൺകുട്ടികൾക്ക് മാത്രമായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. വിജ്ഞാനദീപം പകരുന്നതോടൊപ്പം ധാർമിക മൂല്യങ്ങൾക്ക് കുട്ടികളിൽ അടിത്തറ പാകുവാൻ വളരെ ശ്രദ്ധിക്കുന്നു എന്നതാണ് എടുത്തു പറയത്തകതായ ഒരു പ്രത്യേകത.
പെൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വൈജ്ഞാനിക വളർച്ചയ്ക്കുo പ്രതിഷ്ഠിതരായ സന്യാസിനികൾക്ക് ഏറെപങ്കു വഹിക്കാനും എന്നതുകൊണ്ട് ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരീയായിരുന്ന മദർ ഹൂബായോട് ആലോചിച്ച് ചെങ്ങരൂർ ദേശത്തു ഒരു മഠം തുടങ്ങുവാനും പിതാവ് തീരുമാനിച്ചു. വലിയ കണ്ണത്തിൽ കുടുംബത്തിന്റെ വകയായിരുന്നു കൈമലയുടെ ഒരു ഭാഗം വിലക്കുവാങ്ങി സ്കൂൾകെട്ടിടവും മഠവും പണിയുന്നതിനുള്ള ചുമതല പൗവ്വത്തിക്കുന്നേൽ ബഹുമാനപ്പെട്ട ചെറിയാനച്ചനെ ഏൽപ്പിച്ചു. 1953 ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങത്തക്കവിധം ഗവൺമെന്റിൽ നിന്ന് അനുവാദവും നേടി. സ്കൂൾ കെട്ടിടത്തിന്റെ പണി സമയബന്ധിതമായി തീർക്കുവാൻ ബഹുമാനപെട്ട അച്ചൻ അക്ഷീണം പരിശ്രമിച്ചു. ഒപ്പം ചെങ്ങരൂർ ഇടവകാംഗങ്ങളും അനുഷ്ഠിച്ച ത്യാഗം എടുത്തു പറയേണ്ടതാണ്.
സ്കൂൾ ആരംഭിക്കുമ്പോൾ മഠത്തിന്റെ പണി പൂർത്തിയാകാഞ്ഞതിനാൽ അടുത്തുള്ള പേരുമ്പ്രാൽ ഭവനത്തിൽ സിസ്റ്റേഴ്സ് താമസിച്ചുകൊണ്ടു സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. പണിപൂർത്തിയായ മഠത്തിലേക്കു 1953 നവംബർ 1-ന് സിസ്റ്റേഴ്സ് താമസം മാറ്റി. സിസ്റ്റർ Rose , Sr. Agnes , Sr. Clara , Sr. Augustine , Sr. Nayomi Francis , Sr. Vincent എന്നിവരായിരുന്നു മഠത്തിലെ ആദ്യ അംഗങ്ങൾ . 1954 മാർച്ച് 18 ന് മഠത്തിനോടാനുബന്ധിച്ചുള്ള ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സിസ്റ്റർ Nayomi francis ഇടി മിന്നലേറ്റ് മരിക്കാനിടയായത് എല്ലാവരെയും വളരെ ദുഃഖത്തിലാഴ്ത്തിയതും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു സംഭവമായി സ്കൂളിന്റെ ചരിത്രത്തിൽ ഇന്നും അവശേഷിക്കുന്നു. സിസ്റ്ററിന്റെ പാവനസ്മരണക്കു മുമ്പിൽ അശ്രുപൂജകളർപ്പിക്കുന്നു. 1953- ൽ ഫസ്റ്റ് ഫോമും ഫോർത്തു ഫോമും ഒരുമിച്ചു ആരംഭിച്ച ഈ സ്കൂളിന്റെ അമരത്തു വാണരുളിയത് Sr. Rose ആയിരുന്നു. 1953 നവംബർ23-ാംതീയതി അത്യുന്നത കർദിനാൾ റ്റിസന്റ് സ്കൂളും മഠവും സന്ദർശിച്ചു ആശീർവാദം നൽകി.
1953 മുതൽ1975 വരെയുള്ള കാലഘട്ടം Sr. Rose-ന്റേതായിരുന്നു. സ്കൂളിന്റെ ശൈശവാവസ്ഥയിൽ വെള്ളവും വളവും യഥാസമയം നൽകി ബാല്യത്തിലേക്കും പിന്നീട് യൗവനത്തിലേക്കും സ്കൂളിനെ ഉയർത്തുവാൻ സിസ്റ്റർ കഠിനാദ്ധ്വാനം ചെയ്തിരിക്കുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്. ഇന്നു സ്വർഗ്ഗത്തിലിരുന്നു കൊണ്ട് സ്കൂളിന്റെ ഉയർച്ചയിൽ സന്തോഷിക്കുന്ന മദറിന്റെ ദീപ്തമായ സ്മരണക്കു മുമ്പിൽ നമുക്കു ശിരസ്സുനമിക്കാം.
1960- ൽ ഒരു നേഴ്സറി സ്കൂൾ ഇവിടെ ആരംഭിച്ചു. കാലഘട്ടത്തിന്റെ പ്രത്യേകതയും സമൂഹത്തിന്റെ ആവശ്യകതയും കണക്കിലെടുത്തു നേഴ്സറിയുടെ തുടർച്ചയായി 1973-ൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിൽ ഒരു L. P സ്കൂളും ആരംഭിച്ചു. 1985-ൽ U. P സ്കൂളും ആരംഭിച്ചു.1961- ൽ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയം പാരല്ലൽ ഡിവിഷൻ ആരംഭിച്ചു.
പെൺകുട്ടികൾക്കു മാത്രമായിട്ടുള്ള വിദ്യാലയങ്ങൾ അന്നു വളരെ കുറവായിരുന്നതിനാൽ വളരെ ദൂരെ നിന്നു പോലും പെൺകുട്ടികൾ വിദ്യതേടി ഈ സ്കൂളിലേക്ക് എത്തിയിരുന്നു. അവരുടെ പഠന സൗകര്യവും സ്വഭാവ രൂപീകരണവും കണക്കിലെടുത്തു് മഠത്തിനോടനുബന്ധിച് ഒരു ബോർഡിങ്ങും ആരംഭിച്ചതോടുകൂടി കുട്ടികളുടെ സൗകര്യാർത്ഥം സ്കൂൾ ബസ് വാങ്ങി . സ്കൂളിന്റെ ആരംഭകാലത്ത് കോർപ്പറേറ്റ് മാനേജർ ആയിരുന്ന ബഹുമാനപെട്ട മോൺസിഞ്ഞോർ നെടുങ്ങാട്ടച്ചൻ സ്കൂളിന്റെ പടിപടിയായിട്ടുള്ള വളർച്ചയ്ക്ക് എല്ലാസഹായവും ചെയ്തിരുന്നത് നന്ദിപൂർവ്വം സ്മരിക്കുന്നു. മദർ റോസിന്റെ കാലടികളെ പിന്തുടർന്ന്1975-ൽ Sr. ഫിലോമിന സ്കൂളിന്റെ ഭരണചക്രം ഏറ്റെടുത്തു.ഭൗതീകസാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ Sr.ബദ്ധശ്രദ്ധയായിരുന്നു. Sr. ഫിലോമിനായ്ക്കു ശേഷം മദർ ജെയിൻ സ്കൂളിന്റെ സാരഥിയായി. ഹൃദ്യമായ പെരുമാറ്റം കൊണ്ടും വശ്യമായ പുഞ്ചിരികൊണ്ടും കർമ്മകുശലതകൊണ്ടും അനേകം പേരെ തന്നിലേക്ക് അടുപ്പിക്കുവാൻ സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്ന ആ കാലയളവിൽ സാധിച്ചു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. Sr. Maria Goreti , Sr. Lora , Sr. ഹിലാരിയ എന്നിവർ സ്കൂളിന്റെ ഭരണചക്രം തിരിച്ച പ്രഥമാധ്യാപകർ ആയിരുന്നു. ഇവരുടെ നിസ്തുലമായ സേവനങ്ങൾ വളർച്ചയുടെ വ്യത്യസ്ത പടവുകൾ ഓരോന്നും ചവിട്ടി കയറുവാൻ St. Theresa's നെ സഹായിച്ചു എന്നത് അഭിമാനത്തോടെ ഓർക്കുന്നു.1998 മുതൽ Sr. ജിയോവാനി ഈ സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതയായി. സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തതും ഹയർ സെക്കൻഡറി സ്കൂളായി സെന്റ് തെരേസാസിനെ ഉയർത്തിയതും ഇന്ന് കാണുന്ന ബൃഹത്തായ കെട്ടിടങ്ങളും ഓഡിറ്റോറിയവും പണികഴിപ്പിക്കുവാൻ നേതൃത്വം കൊടുത്തതും ബഹുമാനപ്പെട്ട സിസ്റ്റർ ആയിരുന്നു.
1998 മുതലാണ് സെന്റ് തെരേസാസ് ഒരു ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടത്. ഇത് സ്കൂളിന്റെ വളർച്ചയിൽ ഒരു സുപ്രധാന നാഴികകല്ലായിരുന്നു. കെട്ടിട നിർമാണത്തിനും ലാബുകൾക്കും വേണ്ടി ഭീമമായ തുക ആവശ്യമായിരുന്നു. ബഥനി സന്യാസിനി സമൂഹ സ്ഥാപകനായ മാർ ഇവാനിയോസ് തിരുമേനിയുടെ പൈതൃകം ഏറ്റുവാങ്ങിയ ബഥനി സന്യാസിനികൾ സാഹസത്തോടുകൂടിയാണെങ്കിലും നിർമ്മാണം ഏറ്റെടുക്കുവാൻ തീരുമാനിച്ചു. അന്നത്തെ തിരുവല്ല രൂപത സ്കൂൾ കോർപ്പറേറ്റ് മാനേജർ ആയിരിക്കുന്ന ബഹുമാനപെട്ട തോമസ് കൊടിനാട്ടുകുന്നേൽ അച്ചൻ1997 സെപ്റ്റംബർ 8-ാം തീയതി ഹയർ സെക്കൻഡറി വിഭാഗത്തിനുള്ള കെട്ടിടത്തിന്റെ ശിലസ്ഥാപനകർമ്മം നിർവഹിച്ചു. പണിപൂർത്തിയായ കെട്ടിടത്തിന്റെ കൂദാശകർമ്മം അന്നത്തെ കോർപ്പറേറ്റ് മാനേജരായിരുന്ന ബഹുമാനപെട്ട എബ്രഹാം കാക്കാനാട്ടാച്ചൻ നിർവഹിച്ചു. ലാബുകളുടെ ഉദ്ഘാടനം ശ്രീ രമേശ് ചെന്നിത്തല M. P നിർവഹിച്ചു . ലാബുകളുടെ സജ്ജീകരണത്തിൽ P T A- യുടെ അകമഴിഞ്ഞ സഹായസഹാകരണങ്ങൾ ലഭിച്ചിട്ടുള്ളത് നന്ദിയോടെ സ്മരിക്കുന്നു. പുതുക്കിപണിത ഓഡിറ്റോറിയത്തിൽ കൂടാര കർമ്മം2002 ഫെബ്രുവരി4 ന് തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ഗിവറുഗീസ് മാർ തിമോത്തിയോസ് തിരുമേനി നിർവഹിച്ചു.Sr. ജിയോവാനിക്കു ശേഷം , Sr. ജോസിയ , Sr. ദീപ്തി, Sr. ലൂസിയ , Mr. Saji varughese എന്നിവർ ഈ സ്കൂളിന്റെ അമരക്കാരയായി. ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്കു നയിക്കാൻ ഈ ബഹുമാനപെട്ട കാർമ്മയോഗികൾ വഹിച്ച നിസ്തുലമായ പങ്ക് എക്കാലവും സ്മരിക്കപ്പെടും.
സപ്തതിയുടെ തികവിലേക്കു കാലൂന്നാൻ പോകുന്ന ഈ വിദ്യാലയത്തിലെ അദ്ധ്യാപകർ അറിവിന്റെ നിറകുടങ്ങളായിരുന്നു . ദീർഘകാലം ഈ കലാലയത്തിലെ ഗണിത ശാസ്ത്ര അദ്ധ്യാപികയായിരിക്കുന്ന സിസ്റ്റർ മേരി ജത്രൂദിന് പല വർഷങ്ങളിലും 100 ശതമാനം ഫലം കൊയ്തെടുക്കുവാൻ സാധിച്ചിരുന്നു. അതിന്റെ അംഗീകാരമായി 1964 - ൽ സിസ്റ്ററിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഹിന്ദി അധ്യാപികയായിരുന്ന Sr. Anitta ക്ക് അധ്യാപനരംഗത്തെയും കലാരംഗത്തെയും സേവനപാടവം പരിഗണിച്ചു 1990-ൽ പൗരസ്ത്യ ഭാഷ സംഘടനയുടെ അവാർഡ് ലഭിച്ചു. പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള സ്കൂളിന്റെ നേട്ടവും അച്ചടക്കവും വിലയിരുത്തി നല്ല പ്രിൻസിപ്പലിനുള്ള KPSHA അവാർഡ്2001-ൽ Sr. ജിയോവാനിക്കുലഭിച്ചു. അതേ വർഷം തന്നെ മലയാളം അദ്ധ്യാപികയായ M.G സൂസമ്മക്കു അധ്യാപനാരംഗത്തെ തന്റെ കഴിവുകളെ പരിഗണിച്ചു പൗരസ്ത്യ ഭാഷാസംഘടനയുടെ അവാർഡ് ലഭിക്കുകയുണ്ടായി.
1998 ലെ S S L C പരീക്ഷയിൽ സംസ്ഥാനത്തിൽ ഒൻപതും പത്തും റാങ്കുകൾ കരസ്ഥമാക്കിയ സ്നേഹ. എൻ. പ്രകാശും , പ്രിയ സാറാ വർഗീസും സെന്റ് തെരേസാസ് കുടുംബത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി ശോഭിക്കുന്നു . 2002 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റിക്സ് ഗ്രൂപ്പിൽ SC വിഭാഗത്തിൽ നിന്ന് ശ്രീരേഖ കെ. ആർ. ഒന്നാം റാങ്കോടുകൂടി സംസ്ഥാന ജേതാവായത് സെന്റ് തെരേസാസ് ബഥനിയുടെ ചരിത്രത്തിനു ശോഭകൂട്ടി. 2003 ലെ SSLC പരീക്ഷയിൽ കുമാരി ലക്ഷ്മി എം നായർ സംസ്ഥാനതലത്തിൽ5-ാം റാങ്ക് കാരസ്ഥമാക്കിയതോടെ സെന്റ് തെരേസാസിന്റെ ചരിത്രത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ ഒരു രത്നം കൂടി ചേർക്കപ്പെട്ടു. SSLC പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും ഈ സ്കൂളിന് ജില്ലയിൽ മുമ്പിട്ടുനിൽക്കുന്ന ചരിത്രം മാത്രമേയുള്ളു. സെന്റ് തെരേസാസിന്റെ പ്രസക്തി നാടെങ്ങും പരത്താൻ ഒരു കൂട്ടം കാലപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സ്വത്തായിരുന്നു. ഓടകുഴലിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രശ്മി എമും , ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ92 ലും93 ലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്മിത മാത്യൂസും ഈ സ്കൂളിന്റെ പൊൻതൂവലുകളായിരുന്നു. 2000-ലെ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും2002-ൽ HSS വിഭാഗത്തിലും'കലാതിലക പട്ടം' ചൂടിയ കുമാരി അഞ്ജലി കൃഷ്ണ ഈ സ്കൂളിന്റെ ചരിത്രത്തിലെ രത്നകിരീടത്തിൽ ചേർക്കപ്പെട്ട പൊൻതൂവലുകളുടെ എണ്ണം വർധിപ്പിച്ചു. എല്ലാ വർഷവും സംസ്ഥാന തലത്തിൽ നടത്തുന്ന കലാകായിക മത്സരങ്ങളിൽ ധാരാളം കുട്ടികൾ ' A Grade' കരസ്ഥമാക്കി ഗ്രേസ് മർക്കിന് അർഹരാകുന്നു എന്നു പറയുന്നതിൽ വളരെ അഭിമാനവും സന്തോഷവും ഉണ്ട്.
കുട്ടികളെ ദേശസ്നേഹത്തിലും അച്ചടക്കത്തിലും സേവനസന്നദ്ധതയിലും വളർത്തികൊണ്ടുവരുവാൻ സഹായിക്കുന്ന ഗൈഡിങ്, JRC , സമ്പൂർണ ഡിജിറ്റൽ പ്രവർത്തങ്ങളിൽ കുട്ടികൾക്ക് മാർഗദർശനം നൽകി എല്ലാ രംഗത്തും മുൻപന്തിയിൽ എത്തിക്കുവാൻ സഹായിക്കുന്ന little kites ,കുട്ടികളുടെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കഴിവുകളും കണ്ടെത്തി വളർത്തിയെടുത്തു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചെന്നെത്തുവാൻ അവരെ പ്രാപ്തരാക്കുന്ന വിവിധ ക്ലബുകൾ തുടങ്ങിയവ വളരെ സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ . ഈ സരസ്വതി ക്ഷേത്രമാകുന്ന അക്ഷയഖനിയിൽ വിദ്യാകുന്ന അമൃത് വേണ്ടുവോളം ഊറ്റികുടിച്ചു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്തുല സേവനമനുഷ്ഠിക്കുന്ന എല്ലാ പൂർവ്വവിദ്യാർത്ഥികളും പ്രത്യേകം സ്മരിക്കുന്നു. പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രവർത്തനങ്ങൾക്കു എല്ലാ ആശംസകളും നേരുന്നു.
തങ്ങളുടെ കഴിവും സഹായവുമെല്ലാം വളരുന്ന തലമുറയുടെ ഭൗതീകവളർച്ചക്കും ആത്മീയതയിൽ ഊന്നിയ ജീവിതത്തിനും മൂല്യാധിഷ്ഠിതപ്രവർത്തനങ്ങൾക്കും പരിശീലനം നൽകുവാൻ ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ദൈവസ്നേഹത്തിലും ദൈവപരിപാലനായിലും പൂർണമായ പ്രവൃത്തിയും വിശ്വാസവും അർപ്പിച്ചുകൊണ്ടു സ്കൂളിനെ വിജയസോപാനത്തിലേക്കു ഉത്തരോത്തരം ഉയർത്തി കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന Sr. ലീമ റോസ് 2020 ഏപ്രിൽ1-നു ഈ കാലഘട്ടത്തിന്റെ മേധാവിയായി നിയമിതമായി. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും കൈമുതലാലുള്ള സിസ്റ്ററിന് നീണ്ട വർഷം തന്റെ അജഗണത്തെ നയിക്കുവാനായി തമ്പുരാൻ കനിഞ്ഞുനല്കിയിട്ടുണ്ട് . ബഹുമാനപ്പെട്ട സിസ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ അനുഗ്രഹത്താൽ സൽപ്പേരും പ്രശസ്തിയും ഈ സ്കൂളിനെ തേടിയെത്തുന്നു. ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു .
- " പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിതിലയച്ചതീശൻ "
എന്ന കവിവചനം ആപ്തവാക്യങ്ങളായി സ്വീകരിച്ചുകൊണ്ട് നേട്ടങ്ങളുടെയും വിജയത്തിന്റെയും വർണചിറകിലേന്തി അനന്തവിഹായുസിലേക്കു പറന്നുയർന്നു വിദ്യയാകുന്ന മുത്തുകളും ചിപ്പികളും വാരിക്കൂട്ടുവാൻ ഈ കലാലയത്തിനു സാധിക്കട്ടെ . അതിനുവേണ്ടതായ ശക്തിയും അനുഗ്രഹവും ലഭിക്കുവാൻ നമുക്കു ജഗദീശ്വരനോട് യാചിക്കാം .
- സോഷ്യൽ സയൻസ് മേള
സോഷ്യൽ സയൻസ് മേളയിലും സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും സ്റ്റേറ്റ് ലെവലിലും ധാരാളം സമ്മാനങ്ങൾ നേടാനും, ഗ്രേസ് മാർക്കിന് അർഹരാവനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
- പ്രവർത്തി പരിചയ മേള
2019-2020ൽ - പ്രവർത്തി പരിചയ മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു. 2018-2019ൽ - മേളയിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു. 2017-2018 ൽ - 18 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ധാരാളം സമ്മാനങ്ങൾ,സ്റ്റേറ്റ് ലെവൽ വരെ നമ്മുടെ കുട്ടികൾക്ക് എത്തിപ്പെടാൻ സാധിച്ചു.
- കായിക മേള
ഈ സ്കൂളിലെ ഹാൻഡ് ബോൾ ടീം സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും നാഷണൽ ലെവലിലും വർഷങ്ങളായി മത്സരിക്കുകയും അവർ സമ്മാനങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു
മാനേജ്മെന്റ്
തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് തിരുമേനിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം. 1953 ൽ സെൻറ് തെരേസാസ് എന്ന പേരിൽ ഈ സരസ്വതി ക്ഷേത്രം നിലവിൽ വന്നു.ബഥനി എജ്യുക്കേഷൻ ട്രസ്റ്റ് ആണ്് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായി സി.ജിയോവാനി എസ്.ഐ.സി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പിൾ ഇൻ ചാർജ്ജ് ജോയ്സി പി പാവുവും പ്രവർത്തിക്കുന്നു.
സ്റ്റാഫ് (2020-21)
ക്രമ നമ്പർ | ജീവനക്കാർ | തസ്തിക |
1 | Sr. റീമ സി ജേക്കബ് | HM |
2 | ശ്രീമതി എൽസമ്മ സ്കറിയ | HST ഫിസിക്കൽ സയൻസ് |
3 | ശ്രീമതി അനു എം അലക്സാണ്ടർ | HST മാത്സ് |
4 | Sr. മറിയാമ്മ കുര്യക്കോസ് | HST സോഷ്യൽ സയൻസ് |
5 | ശ്രീമതി ജിലു മെറിൻ ഫിലിപ്പ് | HST മാത്സ് |
6 | ശ്രീമതി എലിസബത്ത് ജേക്കബ് | HST മാത്സ് |
7 | ശ്രീമതി സുധ ചാക്കോ | HST നാച്ചുറൽ സയൻസ് |
8 | ശ്രീമതി റീന മാത്യു | HST നാച്ചുറൽ സയൻസ് |
9 | ശ്രീമതി ബിജിമോൾ കെ | HST ഇംഗ്ലീഷ് |
10 | ശ്രീമതി ബിനി മാത്യു | HST ഇംഗ്ലീഷ് |
11 | ശ്രീമതി ഷിജി ട്രീസ കെ | HST മലയാളം |
12 | ശ്രീമതി ഡെയ്സി കെ സി | HST മലയാളം |
13 | ശ്രീമതി ജയ വര്ഗീസ് | HST മലയാളം |
14 | Sr. ലിൻസി ജോസഫ് | HST ഹിന്ദി |
15 | ശ്രീമതി ജിൻസി ജോസഫ് | HST ഹിന്ദി |
16 | സി. മേബിൾ എസ് ഐ സി | |
17 | ഈവാ സാറാ ജേക്കബ് | Physical Education |
18 | ശ്രീമതി സുജാമ്മ കെ എൻ | UPST |
19 | ശ്രീമതി ബിന്ദുമോൾ വര്ഗീസ് | UPST |
20 | ശ്രീമതി ജാൻസി ജോർജ് | UPST |
21 | ശ്രീമതി മിനിമോൾ സി തോമസ് | UPST |
22 | ശ്രീമതി അന്നറോസ് z | UPST |
23 | Sr. സാലി എം ജെ | UPST |
24 | Sr. ലിജോ സി ജെ | UPST |
25 | റിന്റു സി മാനുവൽ | UPST |
26 | ശ്രീമതി ഷീനു കെ സെബാസ്റ്റ്യൻ | UPST HINDI |
27 | Sr. മറിയാമ്മ പുന്നൂസ് | ക്ലാർക്ക് |
28 | ശ്രീ ഉമ്മൻ സി മാത്യു | ഓഫീസ് അസിസ്റ്റന്റ് |
29 | ശ്രീമതി അച്ചാമ്മ ചാക്കോ | ഓഫീസ് അസിസ്റ്റന്റ് |
30 | ശ്രീമതി സിനി വര്ഗീസ് | FTM |
31 | ശ്രീമതി രജനി കോശി | FTM |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1.സി.റോസ് എസ്.ഐ.സി 1953-1975
2.സി. ഫിലോമിന എസ്.ഐ.സി 1975-1982
3.സി.ജയിൻ എസ്.ഐ സി 1982-1989
4.സി.മരിയ ഗൊരേത്തി എസ്.ഐ.സ് 1989-1993
5.സി.ലോറാ എസ്.ഐ.സി 1993-1996
6.സി.ഹിലാരിയ എസ്.ഐ.സി 1996-1998
7.സി.ജിയോവാനി എസ്.ഐ.സി 1998-2004
8.സി.ജോസിയ എസ്.ഐ.സി 2004-2005
9.സി.ദീപ്തി എസ്.ഐ.സി 2005-2008
10.സി.ലൂസിയ എസ്.ഐ.സി 2009-2016
11.സജി വര്ഗീസ് 2016-2020
പി. ടി. എ
സ്കൂളിലെ സർവോന്മുഖമായ വളർച്ചയുടെ അവിഭാജ്യ ഘടകമാണ്.. പി. ടി. എ കുട്ടികളുടെ സമഗ്രവികസനത്തിന് അധ്യാപകരുമായി സഹകരിച്ചു രക്ഷിതാക്കൾ ഒട്ടേറെ സഹായ സഹകരണങ്ങൾ സ്കൂളിന് വേണ്ടി ചെയ്തു തരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- JAYAPRABHA, ANILA GEORGE,MARIAM SALOMI,VIBITHA BABU-അഭിഭാഷകർ
- ആൻ മേരി അലക്സ് ,ANJU THOMAS,ANIE DEENA MATHEW,SARITHA- എഞ്ചിനിയർ
- ANJALI KRISHNA, DIMPILE JOSEPH - ചലച്ചിത്ര നടികൾ
- അഞ്ചു സൂസൻ അലക്സ്, SUPRABHA G S, MINI KUTTY, LEKSHMI M, BINDHU ABRAHAM-ഡോക്ടർ
- ഷാരോൺ എബ്രഹാം,ANN VARGHESE, SINDHU K N, JAYA MATHEW-കോളേജ് അധ്യാപിക
വഴികാട്ടി
തിരുവല്ലായിൽ നിന്നും 12 km അകലെ മല്ലപ്പള്ളി റൂട്ടിൽ ചെങ്ങരൂർ മലങ്കരകത്തോലിക്കാ പള്ളിക്കു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും 13 km സഞ്ചരിച്ചാലും മല്ലപ്പള്ളിയിൽ നിന്ന് 3 km സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.434075, 76.630958|zoom=15}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37009
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ