സെൻ്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെൻ്റ് മേരീസ് എച്ച്.എസ്.പത്തനംതിട്ട
വിലാസം
പത്തനംതിട്ട

സെന്റ്.മേരീസ് ഹൈസ്കൂൾ പത്തനംതിട്ട
,
പത്തനംതിട്ട പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 11 - 1945
വിവരങ്ങൾ
ഇമെയിൽhm.smhspta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38056 (സമേതം)
യുഡൈസ് കോഡ്32120401944
വിക്കിഡാറ്റQ87595967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ13
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജു ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ സി.റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ആതിര സന്തോഷ്
അവസാനം തിരുത്തിയത്
18-01-2022Stmaryshighschoolpta
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.



പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഏറെ പരിമിതമായിരുന്ന കാലഘട്ടത്തിൽ അവർക്ക് പഠനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്ന ഉൾക്കാഴ്ചയോടെ തെള്ളീരേത്ത് അഡ്വ. ടി.ജി. എബ്രഹാം എന്ന ധിഷണാശാലി 1945ൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് സെൻ്റ് മേരീസ് ഹൈസ്കൂൾ.

മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ. ഗീവർഗീസ് മാർ പീലക്സീനോസ് ( പുത്തൻകാവിൽ കൊച്ചുതിരുമേനി ) പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന റവ.ഫാ. എൻ.ജി. കുര്യൻ എന്നിവരുടെ പ്രചോദനമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിന് പ്രധാന പ്രേരകശക്തിയായത്.

1945 ൽ ഗവ. ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്. പത്തനംതിട്ട എന്ന ഗ്രാമീണ മേഖലയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ അപര്യാപ്തത, വിദ്യാഭ്യാസത്തിലൂടെ സമൂഹം കൈവരിക്കേണ്ട പുരോഗതി എന്നിവ സ്ഥാപകനെ ആഴത്തിൽ ചിന്തിപ്പിച്ചതിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ഹൈസ്കൂൾ.

പത്തനംതിട്ട നഗരത്തിന് തിലകക്കുറിയായി ശോഭിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 1952 ലാണ് ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത്. 2001 ൽ ഗേൾസ് സ്കൂളായിരുന്ന സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുകയും ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും ചെയ്തു.

പെൺകുട്ടികൾക്ക് മാത്രമായുള്ള  ഈ വിദ്യാലയത്തിന് ദൈവപുത്രൻ്റെ മാതാവായ വിശുദ്ധ കന്യക മറിയാമിൻ്റെ ( സെൻ്റ് മേരി ) നാമധേയം നൽകിയതിൻ്റെ പിന്നിലുള്ള സ്ഥാപക പിതാവിൻ്റെ ദീർഘവീക്ഷണം കുട്ടികളിൽ 

താഴ്മ , സ്നേഹം , വിനയം , ഈശ്വര ചിന്ത തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുത്ത് മാനവിക മുഖമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു.

1976 ഒക്ടോബർ 10 ന് സ്ഥാപകപിതാവിൻ്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ധർമ്മപത്നി ശ്രീമതി. ഏലിയാമ്മ എബ്രഹാം സ്കൂളിൻ്റെ ചുമതല ഏറ്റെടുക്കുകയും സ്കൂളിൻ്റെ മുന്നേറ്റത്തിനായി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 2000 ഡിസംബർ 19 ന്

ശ്രീമതി. ഏലിയാമ്മ എബ്രഹാമിൻ്റെ നിര്യാണത്തെ തുടർന്ന് സ്ഥാപക പിതാവിൻ്റെ മൂത്തമകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. ടി.എ. ജോർജ് മാനേജരായി ചുമതലയേറ്റു. അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ ശ്രീ. ടി.എ എബ്രഹാം കറൻസ്പോണ്ടൻ്ററായും ഡോ. തോമസ് എബ്രഹാം സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു. ഇവരുടെ സ്തുത്യർഹമായ നേതൃത്വം വിവിധ തലങ്ങളിൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തുവാൻ കാരണമായി.

ഡോ. ടി.എ ജോർജ് സാറിൻ്റെ മകൻ ശ്രീ. അജിത് മാത്യു ജോർജ് ഇപ്പോൾ സ്കൂളിൻ്റെ മാനേജരായി പ്രവർത്തിക്കുന്നു.

സമൂഹത്തിലെ സാധാരണക്കാരായ കുട്ടികളെ പഠനമികവ് കൊണ്ട് മുഖ്യധാരയിലെത്തിക്കുന്നതിനും  വിവിധ മേഖലകളിൽ 

പ്രഥമസ്ഥാനക്കാരാക്കുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെയും, ആധുനിക സങ്കേതങ്ങളുടെയും ,ഒരു പറ്റം അധ്യാപകരുടെയും, ഇതരജീവനക്കാരുടെയും സമർപ്പിത സേവനവും ഈശ്വരസാന്നിധ്യവുമാണ് സ്കൂളിനെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതിക സാഹചര്യങ്ങൾ

1. സുസജ്ജമായ കമ്പ്യൂട്ടർ ലാബ്

2.ഹൈടെക് ക്ലാസ് മുറികൾ

3.സുസജ്ജമായ സയൻസ് ലാബ്.

4.നവീകരിച്ച ലൈബ്രറി ഹാൾ

5. ടൈൽ ഇട്ട ക്ലാസ് മുറികൾ

6.ഉച്ചഭക്ഷണത്തിനായി നവീകരിച്ച അടുക്കള

7.സ്കൂൾ ബസ് സൗകര്യം 

8. വിശാലമായ കളിസ്ഥലം .

9.ഹരിതാഭമായ പരിസരം.

10. മനോഹരമായ പൂന്തോട്ടം

11. ജലലഭ്യത ഉറപ്പാക്കാൻ കിണർ വെള്ളവും പൈപ്പ് ലൈനും

12.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുള്ളതായ ടോയ്ലറ്റുകൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


ഭൗതികസൗകര്യങ്ങൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

*ഇപ്പോൾ ജോലി ചെയ്യുന്ന അധ്യാപകർ*

1. ശ്രീ. ബിനു കെ.സാം ( സീനിയർ അസിസ്റ്റൻ്റ് )

2. ശ്രീ. ജോസ് സി.ചെറിയാൻ

3. ശ്രീമതി. റിൻസി തങ്കച്ചൻ

4. ശ്രീമതി. ജൂലി റ്റി.തോമസ്

5. ശ്രീമതി. എലിസബത്ത് കെ. സ്ലീബ

6. ശ്രീ. അനൂപ് ജോൺ സാം

7. ശ്രീമതി. ഇന്ദു ആർ. നാഥ്

8. ശ്രീമതി. ഷീജ കുമാരി. ആർ

9. ശ്രീ. ബിൻസു റ്റി. ഫിലിപ്പോസ്

10. ശ്രീമതി. സിബി ജോൺ

11. ശ്രീമതി. ബിന്ദു റ്റി. ശിവൻ

12. ശ്രീമതി. സബീന കെ. എസ്

13. ശ്രീമതി. വത്സാ ജോർജ്

14. ശ്രീമതി. ആഷ്ലി മാത്യു

15. ശ്രീമതി. പ്രിൻസി മാത്യു

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി