എൻ ആർ പി എം എച്ച് എസ് എസ് കായംകുളം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ ആർ പി എം എച്ച് എസ് എസ് കായംകുളം | |
|---|---|
| വിലാസം | |
കായംകുളം കായംകുളം പി.ഒ. , 690502 | |
| സ്ഥാപിതം | 04 - 06 - 1962 |
| കോഡുകൾ | |
| എച്ച് എസ് എസ് കോഡ് | 04056 |
| വിക്കിഡാറ്റ | Q87478718 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗീത ആർ |
| പ്രധാന അദ്ധ്യാപിക | മായ.ടി |
| പി.ടി.എ. പ്രസിഡണ്ട് | പി ശ്രീജിത്ത് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 36053 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എൻ.ആർ.പി.എം.എച്ച്.എസ്സ്.എസ്സ്.കല്ലൂരയ്യത്ത് സ്‍കൂൾ എന്നും ഈ സ്‍കൂളിന് പേരുണ്ട്.ഈ സ്‍കൂളിന്റ സ്ഥാപകൻ ദേശീയസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവസാന്നിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകളാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ (കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ പത്തിയൂർ പഞ്ചായത്ത് 15-ാം വാർഡിൽ) കണ്ണംപള്ളിഭാഗം സ്ഥലത്ത് ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന ശ്രീ.കൊറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവർകൾ 1962 ജൂൺ മാസം 4-ാം തീയതി പിതാവായ ശ്രീ.രാമൻപിള്ള അവർകളുടെ സ്മരണാർത്ഥം എൻ.ആർ.പി.എം.എച്ച്.എസ്.എസ് എന്ന് അറിയപ്പെടുന്ന എൻ രാമൻപിള്ള മെമ്മോറിയൽ ഹൈസ്‍കൂൾ സ്ഥാപിച്ചു. പ്രശംസനീയമായ നിലയിൽ പ്രവർത്തിച്ചു യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് കായംകുളം എൻ ആർ പി എം ഹയർ സെക്കണ്ടറി സ്കൂൾ. കായംകുളം, കണ്ടല്ലൂർ, പത്തിയൂർ പ്രദേശങ്ങളിലെ വിദ്യഭ്യാസ, സാംസ്‌കാരിക വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകാനും അർപ്പണ ബോധമുള്ളവരും സേവനസജ്ജരുമായ ഒരു തലമുറയെ ഉന്നത പദവികളിൽ എത്തിച്ച മഹത്തായ പാരമ്പര്യവും ഈ സ്കൂളിനുണ്ട്. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിൽ റോഡിനിരുവശവുമായി രണ്ടു കോമ്പൗണ്ടുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- യു പി, ഹൈസ്കൂൾ വിഭാഗം ഓഫിസ് പ്രവർത്തങ്ങൾക്കായി ഒരു ഇരുനില കെട്ടിടവും, ഹയർ സെക്കണ്ടറി വിഭാഗത്തിന് ഒരു മൂന്ന് നില കെട്ടിടവുമുണ്ട്
- സ്കൂളിൽ യു.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും രണ്ട് സയൻസ് ലാബുകളും രണ്ട് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
- രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്.
- ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- എട്ട് ഹൈസ്കൂൾ ക്ലാസ്‍മുറികൾ ഹൈടെക്കായി മാറി.
- ഹയർ സെക്കണ്ടറി ക്ലാസ്‍മുറികൾ എല്ലാം ഹൈടെക്കായി.
- ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്ലേ ഗ്രൗണ്ട്, ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്‍പോട്സ് റൂം ഇവ ഉണ്ട്
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ശുചിമുറി സൗകര്യങ്ങളും, സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണറും സ്കൂളിനുണ്ട്.
- ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്.
- കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കാനായി മാനേജ്‍മെന്റ്, അദ്ധ്യാപക സഹകരണത്തോടെ സ്‍കൂൾ ബസ് സർവ്വീസ് നടത്തുന്നുണ്ട്.
- വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ ക്ലബ് പ്ലാസ്‍റ്റിക് നിർമാർജനം
സാമൂഹ്യ മേഖല
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
- ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
- വിവിധ ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ പരിസര ശൂചീകരണം .
- സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
- പ്രധാന്യമുള്ള ദിനാചരണങ്ങൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
- ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
- രോഗികൾക്ക് ചികിത്സാ സഹായം
- രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
- രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി
മാനേജ്‍മെന്റ്
എൻ.രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂൾ കായംകുളം
സ്ഥാപിതം : 04-06-1962
സ്ഥാപകൻ : ശ്രീ.കെ.ജി.മാധവൻ പിള്ള
മാനേജർമാർ
| ക്രമനമ്പർ | കാലഘട്ടം | ചിത്രം |
| 1 | 04-06-1962 to 12-02-1987 | |
| 2 | 13-02-1987 to 22-03-2015 |
സാരഥികൾ
-
പ്രിൻസിപ്പാൾ ശ്രീമതി. ആർ.ഗീത
-
ഹെഡ്മിസ്ട്രസ് ശ്രീമതി. മായ.ടി
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്റ്റിസ് കെ.ഹരിലാൽ( കേരളാ ഹൈക്കോടതി)
- ജില്ലാ ജഡ്ജി കെ. നടരാജൻ
- ചിത്തിരതിരുനാൾ എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൽ ശ്രീ മഹാദേവൻപിള്ള
- എം.എസ്.എം.കോളേജിലെ പരമേശ്വരൻ പിള്ള
- ആലപ്പുഴ എസ്സ്.ഡി.കോളേജിലെ ഡോ: ഉണ്ണികൃഷ്ണൻ.
- സുനിൽ കണ്ടല്ലൂർ (Wax Model Sculpture)
- എസ്.മിഥുൻ (Cricketer, Kerala Cricket Association)
- കണ്ടല്ലൂർ അജേഷ് (Sculpture)
നേട്ടങ്ങൾ /മികവുകൾ
വിജയലക്ഷ്മിദേവി എസ്സ് 485/600(1980) മംഗളകുമാരി 468 / 600( 1981) അജിതാകുമാരി 472/600(1982) ജയകുമാർ.എസ്സ്.കെ 464/600(1983) ശ്രീലാ.എൽ 496/600(1984) സന്തോഷ് കുമാർ.ആർ 496/600(1985) ശശി.എസ്സ് 476/600(1986) രാജീവ്. ജി 1100/1200(1987) മഹിരാജ്.എ 515/600(1988) ശ്രീരേഖാ.എസ്സ് 516/600(1989) റീനാസുകുമാർ 535/600(1990) ശ്രീകല.പി 525/600(1991) രാജീവ് സുകുമാർ 534/600(1992) വിജയലക്ഷ്മി.കെ.ആര് 530/600(1993) രാജീവ്.ജി 515/600(1994) രാധികാ.കെ.എസ്സ് 536/600(1995) സുജേഷ്.പി 450/600(1996) രേണുക.വി 477/600(1997) രാജലക്ഷ്മി. യൂ 538/600(1998) സൈരനാഥ്.എസ്സ്.വി .513/600(1999) വിനീഷ്.വി 531/600(2000) ഷാനി.ആർ 528/600(2001) സജിത്ത്.എസ്സ് & അനീഷ്.എസ്സ്553/600(2002) സിബിലാ.വൈ 535/600(2003) അനസ്.എ ലത്തീഫ് 573/600(2004) സൗമ്യ മോഹൻ 680/760(2005) ദിവ്യ ലക്ഷമി 726/760(2006) ജ്യോതിർ റോസ്.കെ.ജി A+/A+(2007)
ജയലക്ഷ്മി അപ്പുക്കുട്ടൻ പിള്ള A+/A+(2007)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|












