എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെചേർത്തലവിദ്യാഭ്യാസ ജില് ചേർത്തല ഉപജില്ലയിലെ എസ് എൻ പുരം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ട്രസ്റ്സ് എച് എസ് എസ് ,ചേർത്തല
എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല | |
---|---|
വിലാസം | |
എസ്.എൻ പുരം , ചേർത്തല എസ്.എൻ പുരം , ചേർത്തല , എസ്.എൻ പുരം പി.ഒ. , 688582 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 2000 |
വിവരങ്ങൾ | |
ഫോൺ | 0478 2861986 |
ഇമെയിൽ | 34047alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34047 (സമേതം) |
എച്ച് എസ് എസ് കോഡ് | 04072 |
യുഡൈസ് കോഡ് | 32110400849 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയൻ . യു |
പ്രധാന അദ്ധ്യാപിക | റ്റി.കെ പ്രശോഭ |
പി.ടി.എ. പ്രസിഡണ്ട് | സിബി നടേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിമോൾ .ആർ |
അവസാനം തിരുത്തിയത് | |
11-01-2022 | Sajit.T |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എസ്.എൻ് ട്രസ്റ്സ് ഹയർ സെക്കന്ററി സ്കൂൾ (S N T H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ S N COllege ന് ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. 2000ൽ ആരംഭിച്ച S N COLLEGE ലെ pre degree വേർപെടുത്തിയതിനെ തുടർന്ന് അനുവദിച്ച സ്കൂൾ ആണ്, , ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
ചേർത്തല - ആലപ്പുഴ ഹൈവേക്കു സമീപം എസ് എൻ കോളേജിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .നാല് ഏക്കർ ഭൂമിയിൽ എസ് എൻ കോളേജ് ,ശ്രീ നാരായണ ഗുരു കോളേജ് ,എസ് എൻ ട്രസ്റ്സ് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങിയ കെട്ടിടസമുച്ഛയങ്ങൾ സ്ഥിതിചെയ്യുന്നു.നാല് കെട്ടിടങ്ങളിലായി ഹൈ സ്കൂൾ, ഹയർ സെക്കന്ററി ക്ലാസ് കൾ നടക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 8 ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈ ടെക് സംവിധാനം ഉള്ളവയാണ് .രണ്ടു വിഭാഗ ങ്ങളിലുമായി 850 -ഓളം വിദ്യാർഥികൾ പഠിക്കുന്നു. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് .സ്മാർട്ട് റൂം ,വിവിധ വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ലാബ് ,വിശാലമായ ലൈബ്രറി എന്നിവ സ്കൂളിന്റെ മുതൽക്കൂട്ടാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബ്കളും ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു.
മുൻ സാരഥികൾ
2000 ൽ ആരംഭിച്ച സ്കൂൾ പ്രഗത്ഭരായ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച വെക്കുന്നു.
സ്കൂളിന്റെ മുൻ സാരഥികൾ
1 .ശ്രീമതി .പ്രസന്ന എൻ
2 ശ്രീ. കനകരാജ് .കെ
3. ശ്രീമതി .ലാലി ദിവാകർ
4 ശ്രീ. ലളിത പി ആർ
5 ശ്രീ .മോഹനൻ പി .എൻ
6. ശ്രീമതി. താര ചന്ദ്രൻ
7. ശ്രീമതി .കൃഷ്ണകുമാരി കെ എൻ
8 ശ്രീമതി .മിനിജ ആർ വിജയൻ
9. ശ്രീമതി .ലിജി ഗോപാൽ. കെ
മറ്റുതാളുകൾ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- സ്കൂൾ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)
വഴികാട്ടി
ചേർത്തല ആലപ്പുഴ ഹൈവേക്കു സമീപം എസ് എൻ കോളേജിന്റെ കോമ്പൗണ്ടിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps:9.622562588856585, 76.33179469773378|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34047
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ