എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി സംരക്ഷണത്തിന് സന്നദ്ധരായ ധാരാളം വിദ്യാർത്ഥികൾ നമുക്കുണ്ട്.പരിസ്ഥിതി clubന്റ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വിവിധ പ്രവർത്തനപരിപാടികളോടെ ആചരിച്ചു. മണ്ണും , വായുവും മലി നമാകുന്നതിന്റെ ദോഷവശങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കുമിഞ്ഞുകൂടുന്നത് പല ജീവിവിഭാഗത്തിന്റെയും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നതായി കുട്ടികൾ മനസിലാക്കി. മഴക്കാലത്ത് കൊതുക നിവാരണ പ്രവർത്തന ങ്ങളിൽ വിദ്യാർത്ഥികൾ സജീവമായി ഇടപെട്ടു. പറമ്പിലും മറ്റുo കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്തും , വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിച്ചും വിദ്യാർത്ഥികൾ Dry Day ആചരിച്ചു.പരിസ്ഥിതി സൗഹാർദ്ദ ഇടപെടലുകൾ നടത്തിക്കൊണ്ട് പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ മുന്നോട്ട് പോവുന്നു.
