കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി | |
---|---|
![]() | |
വിലാസം | |
കാവശ്ശേരി കാവശ്ശേരി. പി.ഒ, , പാലക്കാട് 678543 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04922 222237 |
ഇമെയിൽ | kcphss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21008 (സമേതം) |
വിക്കിഡാറ്റ | 21008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജശ്രീ എം |
പ്രധാന അദ്ധ്യാപിക | ഗീതാദേവി കെ ബി |
അവസാനം തിരുത്തിയത് | |
07-01-2022 | 21008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പരയ്ക്കാട്ട് കാവിൽ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;
സർവ്വൗഷധവാഹിയായ മരുത്വാമലയിൽ നിന്ന് ഉതിർന്നുവീണ വീഴുമലയും
കാവൽക്കാരാകുന്ന കാവുകളുടെ നാട്ടിൽ,
വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി
യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക് ചേക്കേറാൻ തുടിക്കുന്ന സരസ്വതീനിലയം..........
യശഃശ്ശരീരനായ കെ. സി. പഴനിമല അവർകൾ
1957- ൽ നാടിനുവേണ്ടി സമർപ്പിച്ച അറിവിന്റെ കേദാരം............
പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ
ജ്ഞാനേഷുക്കൾക്ക് ജാതിമതവർഗ്ഗഭേദമെന്യെ
അറിവിന്റെ തിരിനാളം പകർന്നു നൽകുന്ന പുണ്യക്ഷേത്രം..........
"കെ. സി. പഴനിമല ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി
![](/images/6/6e/21008assembly.jpg)
ചരിത്രം
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണത്രേ, ഇന്ന് കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്ന കോട്ടപ്പറമ്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയായിരുന്നു നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാർഥികൾ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തിൽ ഒരു എലമെന്ററി സ്കൂൾ നിലവിൽ വന്നു. ശ്രീ രാഘവ വിദ്യാലയ ഹയർ എലമെന്ററി സ്കൂൾ (SRVHES) എന്നായിരുന്നു ഇൗ വിദ്യാലയത്തിന്റെ ആദ്യ നാമം. ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജർ. അഞ്ച് മുതൽ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരൻമൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചതിനു ശേഷം ക്ലാസ്സുകൾ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റ്ററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യർ. അദ്ദേഹത്തിന്റെ മകൾ സീതാലക്ഷ്മിയാണ് സ്കൂൾ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറിയത്. അദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റിയത്. ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകൻ ശ്രീ. കെ.പി.കലാധരൻ സ്കൂൾ മാനേജരായി. ശ്രീ. കെ.പി.സുരേന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ. ഇദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹയർ സെക്കണ്ടറി സ്കൂളാക്കി ഉയർത്തിയത്.
ഭൗതികസൗകര്യങ്ങൾ
"നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം".
അതെ; നഗരത്തിന്റെ നാട്യങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നുമെല്ലാം ഒഴിഞ്ഞുമാറി പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തിൽ അഞ്ചേക്കർ വിസ്തൃതിയിൽ പഴമയും പുതുമയും കൈകോർത്തു നിൽക്കുന്ന കെട്ടിടസമുച്ചയം... പ്രവേശനകവാടത്തിൽ ശാന്തിസന്ദേശമോതുന്ന ഛായാവൃക്ഷം, അരികെ കൊറ്റിയും കുളക്കോഴിയും പായാരത്തിനെത്തുന്ന നെൽവയലുകൾ, മന്ദമാരുതന്റെ ഇളം തലോടലേൽക്കുന്ന ക്ലാസ്സ്മുറികൾ, കളിച്ചുല്ലസിക്കാൻ കുട്ടികളെ സദാ മാടിവിളിക്കുന്ന വിശാലമായ മൈതാനം, ആവി പാറുന്ന ഉച്ചഭക്ഷണമൊരുക്കി പാചകശാല, ക്ഷീണവും ദാഹവുമകറ്റാൻ ജലധാരാശ്രേണികൾ, വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കംപ്യൂട്ടർ ലാബുകൾ,
സ്മാർട്ട്റൂം
ആധുനിക വിദ്യാഭ്യാസത്തിൻറെ മുഖമുദ്രയായ ശബ്ദ ചലനചിത്ര സഹായത്തോടെയുള്ള പഠനം സാധ്യമാക്കുന്നതാണ് വിദ്യാലയത്തിലെ സ്മാർട്ട്റൂം.
![](/images/thumb/4/4b/21008smartroom.jpg/300px-21008smartroom.jpg)
![](/images/thumb/a/a7/21008-24.png/300px-21008-24.png)
അറിവിന്റെ അക്ഷയഖനിയുമായി ഗ്രന്ഥശാലകൾ, ശാസ്ത്രവസ്തുതകളുടെ മാറ്റുരയ്ക്കുന്ന പരീക്ഷണശാലകൾ, കായികക്ഷമതാഭിവൃദ്ധിക്കുതകുന്ന സാമഗ്രികളടങ്ങിയ പരിശീലനവേദികൾ, വെടിപ്പും വൃത്തിയുമേറിയ ശൗചാലയങ്ങൾ
ചുരുക്കിപ്പറഞ്ഞാൽ, ഗാന്ധിജി വിഭാവനം ചെയ്ത ശാരീരികവും, മാനസികവും, ആത്മീയവും, ബുദ്ധിപരവുമായ വളർച്ചക്കുതകുന്ന പൊതുവിദ്യാഭ്യാസ രീതിയിലൂന്നിക്കൊണ്ട് നാളെയുടെ ഉത്തമ പൗരന്മാരെ വാർത്ത് എടുക്കാൻ അനുകൂലാന്തരീക്ഷം പ്രദാനം ചെയ്യുന്ന സരസ്വതീക്ഷേത്രം - കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി...
![](/images/thumb/2/2e/21008-1.jpg/300px-21008-1.jpg)
പാഠ്യേതര പ്രവർത്തനങ്ങൾ
![](/images/thumb/0/07/21008-3.jpg/300px-21008-3.jpg)
സ്കൗട്ട്സ് &ഗൈഡ്സ്
വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മുൻനിരയിൽ നിന്നുനയിച്ചുകൊണ്ട് സ്കൗട്ട്സ്& ഗൈഡ്സ് കുട്ടികൾ സാമൂഹ്യസേവനത്തിൻറെ, ദേശസ്നേഹത്തിൻറെ മാതൃകകളാകുന്നു. അവർക്കു പിന്നിലെ പ്രേരകശക്തികളായി ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി സതിടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു.
![](/images/thumb/d/d3/21008-17.png/300px-21008-17.png)
പഠന ക്ലബ്ബുകൾ
പഠനത്തിൻറെ വിവിധ മേഖലകളിൽ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
![](/images/thumb/0/09/21008-23.png/300px-21008-23.png)
- സ്പോർട്സ് & ഗെയിംസ്
- ഹെൽത്ത് എഡ്യൂക്കേഷൻ
- സംഗീത ക്ലാസ്സുകൾ
- ചിത്രരചനാ ക്ലാസ്സുകൾ
- പ്രവൃത്തിപരിചയ ക്ലാസ്
- ട്രാഫിക് ക്ലബ്ബ്
- REAP ക്ലാസ്സുകൾ
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഏഴുത്തുകൂട്ടങ്ങൾ
- പുസ്തക പ്രദർശനം
- വായനാമൂലകൾ
- കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/നേർക്കാഴ്ച!നേർക്കാഴ്ച
ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ
ശാസ്ത്രകൗതുകം വളർത്തി അതുവഴി ശാസ്ത്രരംഗത്ത് മികച്ച കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രേരകശക്തിയായി ശാസ്ത്ര, ഗണിതശാസ്ത്രമേളകൾ മാറി. കരിങ്കല്ലിൽ പോലും കവിതരചിക്കാൻ കഴിയുമെന്ന് പ്രവൃത്തിപരിചയമേളയിലൂടെ കുട്ടികൾ തെളിയിച്ചു. കാവേശ്ശരി പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് ഈ മേള കാണുന്നതിനുള്ള അവസരമൊരുക്കാൻ കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു.
![](/images/thumb/6/6e/21008-251.jpg/300px-21008-251.jpg)
![](/images/thumb/c/cc/21008-20.png/300px-21008-20.png)
സാമൂഹ്യശാസ്ത്രമേളകൾ
![](/images/thumb/b/b6/21008-22.png/300px-21008-22.png)
ചരിത്രം ഭൂമിശാസ്ത്രം സാമ്പത്തികശാസ്ത്രം രാഷ്ട്രതന്തം സമൂഹശാസ്ത്രം എന്നിവയിൽ ഉയർന്നപഠനചിന്തകളിലേയ്ക്ക് നയിക്കാനുതകുന്ന മോഡലുകളുടെ അവതരണം ശ്രദ്ധേയമായി. സാമൂഹ്യശാസ്ത്രാധ്യാപകർ പ്രോത്സാഹനവുമായി കുട്ടികൾക്കൊപ്പം നിൽക്കുന്നു.
മതസൗഹാർദ്ദ ആഘോഷങ്ങൾ
കുട്ടികളിൽ സമഭാവനയും മതേതരത്വഭാവവും വളർത്തി ഉത്തമപൗരന്മാരാക്കുന്നതിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടത്തപ്പെടുന്നു
![](/images/thumb/e/e9/21008-21.png/300px-21008-21.png)
![](/images/thumb/f/fc/21008-19.png/300px-21008-19.png)
![](/images/thumb/d/de/21008-28.jpg/300px-21008-28.jpg)
പഠനയാത്രകൾ
ക്ലാസ്സുമുറികൾക്ക് പുറത്തുള്ള വിശാലലോകം,നേരിട്ടുള്ള പഠനാനുഭവങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കുന്ന പഠനയാത്രകൾ സംഘടിപ്പിക്കപ്പെടുന്നു.
![](/images/thumb/7/75/21008-10.jpg/300px-21008-10.jpg)
![](/images/thumb/f/f5/21008-9.jpg/300px-21008-9.jpg)
- IT മേളകൾ
- യുവജനോൽസവം
- വായനക്കളരികൾ
- ക്ലാസ്സ് മാഗസിനുകൾ
- ക്വിസ്സ് മൽസരങ്ങൾ
- പുരാവസ്തു ശേഖരണം, പ്രദർശനം
- സെമിനാറുകൾ
- കൗൺസിലിംഗ് ക്ലാസ്സുകൾ
ഗൃഹസന്ദർശനം
ഗൃഹസന്ദർശനത്തിൻറെ ഭാഗമായി അദ്ധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തുകയും രക്ഷിതാക്കളെ നേരിട്ടു കണ്ട് കുട്ടികളുടെ പഠനപുരോഗതിയ്ക്കായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
![](/images/thumb/7/78/21008-8.jpg/300px-21008-8.jpg)
റിപ്പബ്ളിക് ദിനാഘോഷം
![](/images/thumb/f/fb/21008-12.jpg/300px-21008-12.jpg)
ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രധാനാദ്ധ്യാപകനായ ശ്രീ.കെ. പി രവിമാസ്റ്റർ പതാകഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. ശ്രീ.അബ്ബാസ് മാസ്റ്റർ ഉത്തമപൗരന്മാരായി വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികളെ അഭിസംബോധന ചെയ്തു.കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു.
![](/images/thumb/6/6d/21008-11.jpg/300px-21008-11.jpg)
മാനേജ്‌മെന്റ്
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക്എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്.
മുൻ സാരഥികൾ
![](/images/thumb/a/a4/21008_101_copy.jpg/300px-21008_101_copy.jpg)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി.കെ.നാരായണ അയ്യർ | 1957 - 1959 |
ആർ.വി.അനന്തയ്യർ | 1959 - 1972 |
സി.രാമൻ നായർ | 1972 - 1981 |
ഒ.ആർ.രാമൻ | 1981 - 1984 |
കേശവൻ | 1984 - 1986 |
എം.രവീന്രനാഥൻ | 1986 - 1994 |
കെ.എം.രാമൻ | 1994 - 1995 |
എൻ.പത്മാലയ | 1995 - 1998 |
എം.ജി.ഗോപിനാഥൻ | 1998 - 2000 |
പി.എൻ. നാരായണമാരാർ | 2000 - 2002 |
പി.എൻ.സരോജിനി അമ്മ | 2002 - 2003 |
കെ.വാസു | 2003 - 2004 |
ജെ.രവീന്ദ്രനാഥൻ പിള്ള | 2004 - 2007 |
പി.അയ്യപ്പൻ | 2007 - 2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.പി.കെ.കുട്ടി (പ്രശസ്ത പത്രപ്രവർത്തകൻ, സംഗീതജ്ഞൻ)
![](/images/c/c3/21008kpkkutty_copy.jpg)
കെ.ചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ) ഏറ്റവുംനല്ല തഹസിൽദാർക്കുള്ള കേരളസർക്കാരിൻറെ അവാർഡ് ജേതാവ്, ഇപ്പോൾ കെ.സി.പി.യുടെ പി.ടി.എ.പ്രസിഡന്റ്.
കെ.ചെന്താമരാക്ഷൻ (മുൻ ആലത്തൂർ, കൊല്ലങ്കോട്എം.എൽ.എ)
അഭിജിത്.കെ.എ (കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കിപീഡിയൻ)
![](/images/5/51/21008abhi5.jpg)
കെൽവിൻ (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ)
![](/images/thumb/d/d1/21008kelvin.jpg/300px-21008kelvin.jpg)
![](/images/thumb/2/24/21008sports1.jpg/300px-21008sports1.jpg)
വഴികാട്ടി
{{#multimaps:10.65542, 76.510549|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|