റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി | |
---|---|
വിലാസം | |
കോന്നി റിപ്പബ്ളിക്കൻ വി.എച്ച്. എസ്.എസ് കോന്നി , കോന്നി പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 26 - 1 - 1923 |
വിവരങ്ങൾ | |
ഫോൺ | 0468 2242104 |
ഇമെയിൽ | rvhsskonni@gmail.com |
വെബ്‍സൈറ്റ് | republican.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38032 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904018 |
യുഡൈസ് കോഡ് | 32120300727 |
വിക്കിഡാറ്റ | Q87595528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 605 |
പെൺകുട്ടികൾ | 545 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 56 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 56 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഡി.വി.ദീപ്തി |
വൈസ് പ്രിൻസിപ്പൽ | സുനിൽ. ആർ |
പ്രധാന അദ്ധ്യാപിക | ശശികല വി നായർ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് പുളിവേലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര |
അവസാനം തിരുത്തിയത് | |
07-01-2022 | Thomasm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി | |
---|---|
വിലാസം | |
കോന്നി റിപ്പബ്ളിക്കൻ വി.എച്ച്.എസ്.എസ് കോന്നി , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 04682242104 |
ഇമെയിൽ | rvhsskonni@gmail.com |
വെബ്‍സൈറ്റ് | republican.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. ഡി.വി.ദീപ്തി |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.ശശികല.വി.നായർ |
അവസാനം തിരുത്തിയത് | |
07-01-2022 | Thomasm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
-
പ്രക്യതി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.. സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി
പ്രവർത്തിക്കുന്നു .2003 ൽ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയുടെ ആറ് മക്കൾ ചേർന്ന് കോന്നി റിപ്പബ്ളിക്കൻ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്യുകയും സ്കൂളുകളുടെ പ്രവർത്തനം ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നടത്തി വരികയും ചെയ്യുന്നു.
ചരിത്രം
1923 ൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് മഹാനുഭാവനായ ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയാണ്. യശ്ശശരീരനായകല്ലറേത്ത് ശ്രീ.എൻ.രാമൻപിള്ളയായിരൂന്നു ആദ്യ കാല മാനേജർ.അദ്ദേഹത്തിന്റെ ഉടമയിലിരുന്ന മങ്ങാരം താഴത്തേതിൽ വീട്ടിലാണ് സ്കൂൾ താൽകാലികമായി
പ്രവർത്തനം ആരംഭിച്ചത്. 1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ.എം.കെ.ഗോപാലൻനായർ ഹെഡ്മാസ്റ്റർ ആയും പി.ജി.നാണുപിള്ള, പി.എൻ.ചെല്ല പ്പൻപിള്ള,കെ.എൻ.പരമേശ്വര
പണിക്കർ എന്നീ 3 അധ്യാപകരും 28 വിദ്യാർത്ഥികളും മാത്രമാണ്
ഉണ്ടായിരുന്നത്.ഇപ്പോൾ 100 ൽ അധികം അധ്യാപകരും, 1700 ൽ അധികം വിദ്യാർത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിർലോഭമായ സഹായസഹകരണ
ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെട്ടിടം നിർമ്മിക്കുകയും സ്കൂൾ ഇവിടേക്ക് മാറ്റുകയും ചെയ്തു. സർവ്വശ്രീ.ചിറ്റൂർ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂർ പി.ജി.രാമൻപിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരിൽ എം.എൻ.രാഘവൻനായർ, മുല്ലശ്ശേരിൽ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പിൽ പി.ആർ.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെൺമേലിൽ വി.ആർ.കേശവപിള്ള തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കൽ ബാലക്യഷ് ണൻതമ്പി, പ്രാക്കുളം രാമൻപിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കിടെ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാൻ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാർസായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ൽ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ൽ ഒരു ഹൈസ്കൂളായി ഉയർന്നു. ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച് റിപ്പബ്ളിക്കൻ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളർച്ചയ്ക്ക് കാരണഭൂതനായി പ്രവർത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ള ദീർഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു
ഭൗതികസൗകര്യങ്ങൾ
4.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂൾ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവർത്തിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ,ഹയർ സെക്കൻഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകൾവീതമുള്ള പ്രത്യേ കം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .സ്കൂളിൽ ത്രീഫെയ് സ് വൈദ്യുത കണക്ഷൻ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു .
ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു .
അദ്ധ്യാപകർക്ക് 6 ടോയിലറ്റുകളും കുട്ടികൾക്ക് 12 ടോയിലറ്റുകളും 15 യൂറിനലുകളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
എൻ സി സി
റെഡ്ക്രോസ്
ഐ റ്റി കോർണർ
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ളബ്ബ്
സോഷ്യൽസയൻസ് ക്ളബ്ബ്
മാത് സ് ക്ളബ്ബ്
നേർക്കാഴ്‍ച
ഇക്കൊ ക്ളബ്ബ്
-
കുട്ടികളുടെ ചിത്രങ്ങൾ
-
-
-
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സർവ്വശ്രീ. എം.കെ.ഗോപാലൻ നായർ
സർവ്വശ്രീ. കെ.ആർ.മാധവൻ പിള്ള
സർവ്വശ്രീ. വി.ഐ.ജോൺ
സർവ്വശ്രീ. വി.കെ.ശങ്കുണ്ണി പിള്ള
സർവ്വശ്രീ. സി.ജി.നാരായണ പിള്ള
സർവ്വശ്രീ. എച്ച്.പരമേശ്വരൻ പിള്ള
സർവ്വശ്രീ. എൻ.സുകുമാര പിള്ള
സർവ്വശ്രീ. എം.എൻ.ഈപ്പൻ
സർവ്വശ്രീ. കെ.ശിവരാൻ നായർ
ശ്രീമതി. സി.ഒ.ശോശാമ്മ
സർവ്വശ്രീ. എം.കെ.രവീന്ദ്രനാഥ്
ശ്രീമതി. പി.രത്നകുമാരി
സർവ്വശ്രീ. കെ.ജി.രാജൻ നായർ
ശ്രീമതി. എം.എൻ.രാധാമണി
സർവ്വശ്രീ. എ.ശശികുമാർ
സർവ്വശ്രീ. പി.കെ.ചന്ദ്രശേഖരൻ നായർ
ശ്രീമതി. കെ.രാജേശ്വരിയമ്മ
ഇപ്പോൾ ശ്രീമതി. ആർ. ശ്രീകല, ഹൈസ്കൂൾ വിഭാഗം ഹെഡ്‌മിസ്‍ട്രസ് ആയും ശ്രീമതി. ഡി.വി. ദീപ്‌തി വി.എച്ച്.എസ്സ്.ഇ വിഭാഗം പ്രിൻസിപ്പൽ ആയും ശ്രീമതി.നിർമ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
യു.പി,ഹൈസ്ക്കൂൾ വിഭാഗം
യു.പി വിഭാഗത്തിൽ 20അദ്ധ്യാപകരും ,ഹൈസ്ക്കൂൾ വിഭാഗത്തിൽ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വർഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു.
ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകൾ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം
1997ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകൾ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പിൽ (എം.ആർ.ഡി.എ) 25കുട്ടികൾക്കും സെക്കൻഡ് ഗ്രൂപ്പിൽ (എം.എൽ.റ്റി)25 കുട്ടികൾക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തിൽ10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'പ്രശാന്തി പബ്ളിക് സ്കൂൾ
പ്രശാന്തി പബ്ളിക് സ്കൂൾ
അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 2004-05ൽ എൽ.കെ.ജി മുതൽ നാലാം സ്റ്റൻഡേർഡ് വരെ ഇംഗ്ളീഷ് മീഡിയത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ 523 വിദ്യാർത്ഥികൾ പഠിക്കുന്നു. 20 അദ്ധ്യാപികമാരും 6 അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
എൽ.പി.സ്കൂൾ കൊന്നപ്പാറ
കോന്നിയുടെ കിഴക്കൻ മലയോര പ്രദേശമായ കൊന്നപ്പാറ എന്ന സ്ഥലത്ത് 1950ൽ ഒരു എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിച്ചു. റിപ്പബ്ളിക്കൻ ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജ്മെന്റിലാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.ഒന്നാം സ്റ്റൻഡേർഡ് മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെ ഇവിടെ ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.ഇപ്പോൾ ഈ സ്ഥാപനത്തിൽ 6 അദ്ധ്യാപകരും 160വിദ്യാർത്ഥികളും പഠിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാമതായി ചേർത്തത് ചിറ്റൂർ ജി.പരമേശ്വരൻപിള്ളയെയാണ്.മാന്നാർ ദേവസ്വം ബോർഡ് കോളേജിൽ ദീർഘകാലം പ്രിൻസിപ്പൽ ആയിരുന്ന ചിറ്റൂർ സി.പി.രാമചന്ദ്രൻനായർ അവർകളുടെ പിതാവാണ് ചിറ്റൂർ ജി.പരമേശ്വരൻപിള്ള. സ്കൂളിലെ പല പൂർവ്വ
വിദ്യാർത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂർ നരേന്ദ്രനാഥ്, കോന്നി കെ.കെ.എൻ.എം.ഹൈസ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എൽ.എ, എം.രബീന്ദ്രനാഥ്,
ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന എൻ.ഗോപാലക്യഷ് ണൻ നായർ ഐ എ എസ്,ദീർഘകാലം എൻ.എസ്.എസ്.ബി.എഡ് കോളജ് പ്രിൻസിപ്പലും ഇപ്പോൾ അടൂർ ബി.എഡ്.സെന്ററിന്റെ പ്രിൻസിപ്പലുമായ പ്രൊഫ .എസ്.എൻ.സുകുമാരൻ നായർ, ഗോഹത്തി യൂണിവേഴ് സിറ്റി
പ്രൊഫസർ ആയിരുന്ന എം.ക്യഷ് ണൻകുട്ടി, സി.എസ്.ഐ.ആർ.
റീജിയണൽ ഡയറക്ടർ ആയ ഡോ.വിജയ് നായർ,സുപ്രസിദ്ധ
യൂറോളജിസ്റ്റ് ഡോ.എൻ.ഗോപകുമാർ (തിരുവനന്തപുരം) മുൻ ഡിക് ട്രിക്റ്റ് ആന്റ് സെക്ഷൻ ജഡ്ജും പത്തനംതിട്ട എൻ.എസ്.
എസ്.യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.ട്രഷററുംമായ
അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണൽ ഓഫീസറായിരുന്ന ശ്രീ.പി.എൻ.രബീന്ദ്രനാഥ്,
ഡൽഹി കേരള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.റ്റി.എൻ.വിശ്വ
നാഥൻ നായർ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികളിൽ ചിലരാണ്. നിരവധി ഡോക്ടർമാരും എൻജിനിയർമാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികൾ പ്രശസ്ത
മായ നിലയിൽ സേവനം അനുഷ്ഠിക്കുന്നു.
വഴികാട്ടി
{{#multimaps:9.2242408,76.8366347|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിനും കോന്നി ഓർത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂർറോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽനിന്നും 10 കിലോമീറ്റർകിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റൽ, നിർമ്മാണം പുർത്തിയായി വരുന്ന മിനി സിവിൽസ്റ്റേഷൻതുടങ്ങിയ പ്രമുഖ സ്പാപനങ്ങൾക്കു സമീപമാണ് സ്കൂൾസ്ഥിതി ചെയ്യുന്നത്.
എന്റെ ഗ്രാമം
അച്ചൻകോവിൽക്ഷേത്രസമീപത്തുള്ള മലകളിൽനിന്നും ഉത്ഭവിച്ച്കോന്നി ഗ്രാമത്തിലൂടെ ഒഴുകുന്ന പുണ്യനദിയായ അച്ചൻകോവിലാറ്, കോന്നിയെമങ്ങാരംകരയെന്നും, താഴംകരയെന്നുംരണ്ടായിവിഭജിച്ചിരിക്കുന്നു.കോന്നിയുടെപേര്കോന്നിയൂർഎന്നറിയപ്പെട്ടത്കോന്നിയൂർഗോവിന്ദപ്പിള്ളകോന്നിയൂർമീനാക്ഷിയമ്മ,കോന്നിയൂർനരേന്ദ്രനാഥ്,പഞ്ചായത്ത്പ്രസിഡന്റ്ഈസ്കൂൾഅദ്ധ്യാപകനുആയിരുന്നകോന്നിയൂർആർ.എസ്.നായർ,കോന്നിയൂർരാധാകൃഷ്ണൻ, കോന്നിയൂർബാലചന്ദ്രൻ,കോന്നിയൂർരാഘവൻനായർ തുടങ്ങിയവരിൽകൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തിൽ17 വാർഡുകൾഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തിൽമങ്ങാരം കരയിൽമൂന്ന് ഹയർസെക്കൻഡറി സ്കൂളും താഴം കരയിൽഒരു ഹൈസ്കൂളും നിരവധി എൽ.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകൾപ്രവർത്തിക്കുന്നു. പത്തനംതിട്ട എൻ.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയൽഎൻ.എസ്.എസ്കോളേജും,എസ്.എൻ.ഡി.പി.യുടെമാനേജ്മെന്റിലുള്ളഎസ്.എ.എസ്.എസ്.എൻ.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായർസമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എൻ.എസ്. കോളേജും പ്രവർത്തിക്കുന്നു.
ക്ഷേത്രത്തിൽനിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളിൽനിന്നുള്ള മണിനാദവും,ജുമാ മസ്ജിദിൽനിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവർസാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതൽമഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗൾഥ് നാടുകളിലും ജോലി ചെയ്യുന്നവർസമ്പൽസമൃദ്ധമാക്കിയ ഗ്രാമം- തീർത്ഥാടന കാലങ്ങളിൽശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തർഉരുവിടുന്ന ശരണ മന്ത്രങ്ങൾകേട്ടും- അയ്യപ്പവിഗ്രഹത്തിൽചാർത്താനുള്ള തങ്കഅങ്കി കണ്ടും നിർവൃതി അടയുന്ന ഗ്രാമീണർ- വനത്തിൽനിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളർത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവൺമെന്റ് ഹോസ്പിറ്റൽകൂടാതെ അലോപതി, ഹോമിയോ ആയുർവേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികൾകൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|.
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38032
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ