റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/എൻ സി സി
'
നാഷണൽ കേഡറ്റ് കോർപ്സ്(എൻ.സി.സി)
വിദ്യാർത്ഥികളിൽ ദേശീയബോധം ഉണർത്തി അവരെ രാജ്യ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഉത്തമ പൗരന്മാരായി രൂപപ്പെടുന്നതിൽ എൻ.സി.സി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എൻ.സി.സി യുടെ ഒരു ബാച്ച് ആരംഭിക്കുകയെന്ന ചിരകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് 2006 ജൂലായ് 7-ന് പത്തനംതിട്ട 14(കെ) ബി.എൻ ന്റെ നിയന്ത്രണത്തിൽ
ശ്രീ. ആർ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 50 കുട്ടികളുള്ള ആദ്യത്തെ ബാച്ച് ആരംഭിച്ചു. മാസ്റ്റർ ഗോവിന്ദ്. ജി. ഹാജീഷ്,കുമാരി. രേഷ്മ രവി എന്നിവരായിരുന്നു ട്രൂപ്പ് ലീഡേഴ്സ്. അന്നത്തെ പ്രിൻസിപ്പാൾ ശ്രീ. പി.കെ.ചന്ദ്രശേഖരൻ നായർ ആദ്യ ബാച്ചിന്റെ പ്രവർത്തനങ്ങൾക്ക് എപ്പോഴും പിന്തുണ നല്കിയിരുന്നു.ഏപ്രിലിൽ തിരുവല്ല മാർത്തോമ കോളജിൽ നടന്ന ക്യാമ്പിൽ പത്തനംതിട്ട ബറ്റാലിയനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ സ്കൂളിലെ മൂന്നു കുട്ടികൾ പങ്കെടുത്തു.
2007 ൽ പ്രീ - ആർ. ഡി. സെലക്ഷൻ ക്യാമ്പിൽ ഗോവിന്ദ്. ജി. ഹാജീഷ് പങ്കെടുക്കുകയും കോട്ടയം റീജിയണിലെ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മൂന്നാറിൽ നടന്ന ട്രക്കിംഗ് ക്യാമ്പിൽ ഗോവിന്ദ്. ജി. ഹാജീഷ് ,ഗൗതം. ജി. ഹാജീഷ് എന്നിവർ പങ്കെടുത്തു. കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ നടന്ന നാഷണൽ ഇന്റഗ്രേഷൻക്യാമ്പിൽ (എൽ.ഐ.സി) രേഷ്മാ രവി, രേഷ്മാ രാജ് എന്നീ കുട്ടികൾ പങ്കെടുത്തു.മഹാരാഷ്ട്രയിലെ കാംടിയിൽ നടന്ന പി.ഐ.ആർ.സി.എൻ. പരിശീലനം പൂർത്തിയാക്കിയ ആർ.സുരേഷ് കുമാർ അസോസിയേറ്റ് എൻ.സി.സി. ഓഫീസറായി കമ്മീഷൻ ചെയ്തു.
2007-08 അദ്ധ്യയന വർഷത്തിൽ ട്രൂപ്പിന്റെ അംഗസംഖ്യ 100 ആയി ഉയർന്നു. 2007-08 ലെ മികച്ച കേഡറ്റിനിള്ള ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് ഗോവിന്ദ്. ജി. ഹാജീഷ് കരസ്ഥമാക്കി. അദ്ധ്യയന വർഷത്തെ ട്രൂപ്പ് ലീഡേഴ്സായി സച്ചു സുരേന്ദ്രനേയും അഞ്ജു സതീശനേയും തിരഞ്ഞെടുത്തു.
കോതമംഗലത്ത് വച്ച് നടന്ന എൻ.ഐ.സി. ക്യാമ്പിൽ മഹേഷ് ബാബു, അഞ്ജു സതീശൻ എന്നിവർ പങ്കെടുത്തു.
കോന്നി ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, വിവിധ സർക്കാർ വിഭാഗങ്ങൾ എന്നിവ നേതൃത്വം നല്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കും,മറ്റ് ഗ്രാമോദ്ധാരണ സേവനങ്ങൾക്കും സ്കൂൾ എൻ.സി.സി യൂണിറ്റ് എന്നും മുന്നിലുണ്ട്.ഈ സ്കൂളിൽ വച്ചു നടന്ന ജില്ലാ കലോത്സവത്തിൽ എൻ.സി.സി. വളണ്ടിയേഴ്സിന്റെ സേവനം ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
2009-10 അദ്ധ്യയന വർഷത്തിൽ ട്രൂപ്പ് ലീഡേഴ്സായി ശ്രീജിത്ത്.ആർ,ദീപ്തി ജെയിംസിനേയും തിരഞ്ഞെടുത്തു.
2009 ൽ നടന്ന പ്രീ-ആർ.ഡി.ക്യാമ്പിലും സെപ്തംബറിൽ പഞ്ചാബിലെ അമൃതസറിൽ നടന്ന ദേശീയക്യാമ്പിലും ശ്രീജിത്ത്.ആർ പങ്കെടുത്തിരുന്നു. ദേശീയക്യാമ്പിലെ ഏറ്റവും മികച്ച കേഡറ്റായി ശ്രീജിത്തിനെ തിരഞ്ഞെടുത്തത് അഭിമാനാർഹമായ ഒരു നേട്ടമായി തിങ്ങി നില്ക്കുന്നു.ഒക്ടോബറിൽ മഹാരാഷ്ട്രയിൽ നടന്ന ആൾ ഇന്ത്യാ ട്രക്കിംഗ് ക്യാമ്പിൽ മാസ്റ്റർ ജയകൃഷ്ണനും ഡിസംബറിൽ തോടുപുഴ ന്യൂമാൻസ് കോളജിൽ നടന്ന എൻ.ഐ.സി. ക്യാമ്പിൽ മാസ്റ്റർ അരവിന്ദ്. എസും പങ്കെടുത്തു.
പത്തനംതിട്ട ബറ്റാലിയനിൽ നിന്നുള്ള ഓഫീസർമാരുടെ പൂർണ്ണമായ സേവനം എപ്പോഴും ലഭിക്കുന്നുണ്ട്.സ്വാതന്ത്രൃദിനം, റിപ്പബ്ളിക് ദിന പരേഡുകളിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുക്കുകയും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ചുരിങ്ങിയ സമയം കൊണ്ട് തന്നെ പത്തനംതിട്ട ബറ്റാലിയനുകീഴിലെ മികച്ച ട്രൂപ്പായി മാറാൻ നമുക്ക് സാധിച്ചു എന്നത് എഭിമാനത്തോടെ കുറിക്കട്ടെ.